നല്ലോണം മതം കലക്കി ഒരു ഗ്ലാസ്സും കൂടി തരട്ടെ ഇന്ത്യക്കാരേ?

699

ജോളി ജോളി (Joli Joli)എഴുതുന്നു

നല്ലോണം മതം കലക്കി ഒരു ഗ്ലാസ്സും കൂടി തരട്ടെ ഇന്ത്യക്കാരെ എന്നാണ് അഞ്ചു വർഷത്തെ ഭരണം കഴിഞ്ഞ് വീണ്ടും ജനവിധി തേടുമ്പോൾ ബി ജെ പി ജനങ്ങളോട് ചോദിക്കുന്നത്..

നൂറ്റി മുപ്പത് കോടി അർദ്ധപട്ടിണിക്കാരായ ജനങ്ങൾ അധിവസിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ജനാതിപത്യ രാജ്യത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളും വാൿധാനങ്ങളും വാക്ക്വാദങ്ങളും മതങ്ങളെയും ദൈവങ്ങളെയും കുറിച്ചാണെന്നത് ലോകം സഹതാപത്തോടെയാണ് വീക്ഷിക്കുന്നത്…

അഞ്ചു വർഷത്തെ ഭരണം കഴിഞ്ഞിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോഡി വീണ്ടും ജനങ്ങളെ സമീപിക്കുന്നത് അതാത് പ്രാദേശിക ജാതി മത ദൈവ വിഷയങ്ങളെ കൂട്ട് പിടിച്ചാണ് എന്നത് രാജ്യത്തെ ഭരണകർത്താക്കളുടെയും ജനങ്ങളുടെയും നിലവാരം വെളിവാക്കുന്നു…

കേരളത്തിൽ വന്നാൽ ശബരിമലയും ഉത്തർപ്രദേശിൽ ചെന്നാൽ അയോധ്യയും മറ്റിടങ്ങളിൽ ചെന്നാൽ വിവിധ ജാതി വിഷയങ്ങളുമല്ലാതെ ഈ അഞ്ചു വർഷം കൊണ്ട് രാജ്യത്തിന് വേണ്ടിയും ജനങ്ങൾക്ക് വേണ്ടിയും എന്ത് ചെയ്തു എന്ന് ചൂണ്ടിക്കാണിക്കാനില്ലാതെയാണ് ബി ജെ പി ജനങ്ങളെ നേരിടുന്നത്…

കേരളത്തിൽ ശബരിമലയെ കുറിച്ച് നേതാക്കൾ മൈക്കിന് മുന്നിൽ കത്തിക്കയറുമ്പോൾ ശരണം വിളിച്ച് പ്രോത്സാഹിപ്പിക്കുന്നു മലയാളികൾ…

ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള ഒരു സാധാരണ പൗരന്റെ ജീവിത നെട്ടോട്ടത്തിൽ ശബരിമല കൊണ്ടോ മതം കൊണ്ടോ എന്ത് പ്രയോജനം എന്ന് രാജ്യത്തെ ഏറ്റവും വിദ്യാഭ്യാവും വിവേകവുമുള്ള ജനത എന്ന ഖ്യാതിയുള്ള മലയാളിക്ക് പോലും തോന്നിയില്ലങ്കിൽ പിന്നെ മറ്റു സംസ്ഥാനക്കാരുടെ കാര്യം പറയാനുണ്ടോ…?

നിങ്ങൾ വിഡ്ഢികളാണെന്ന് മൈക്കിൽ കൂടി പച്ചയായി നിങ്ങളോട് വിളിച്ച് പറയുകയാണ് നേതാക്കൾ ചെയ്യുന്നത് എന്ന് എങ്ങനെയാണ് നിങ്ങളെ പറഞ്ഞ് മനസിലാക്കുക….

മതമെന്ന വിഷ വികാരം നമ്മൾ നേടിയ എല്ലാ രീതിയിലുമുള്ള വിദ്യാഭ്യാസത്തെയും വിവേചന ബുദ്ധിയെയും ചിന്തിക്കാനുള്ള കഴിവിനെയും ഇല്ലാതാക്കി എന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു..

മെച്ചപ്പെട്ട തൊഴിൽ…
പാർപ്പിടം..
നല്ല ഭക്ഷണം…
നല്ല ജീവിത നിലവാരം…
ആരോഗ്യം…
വേഗത്തിലുള്ള സഞ്ചാരപാത..
നല്ല വിദ്യാഭ്യാസം…
നല്ല കുടിവെള്ളം..
ശുദ്ധവായു…
സുരക്ഷിതത്ത്വം…
തുടങ്ങിയ ഒരു പൗരന് ഒരു ഭരണ കൂടം ചെയ്തുകൊടുക്കേണ്ട അടിസ്ഥാന ആവശ്യങ്ങൾ നിങ്ങൾക്ക് ചെയ്ത് തരാമെന്ന് ആരെങ്കിലും എവിടെയെങ്കിലും നിങ്ങളോട് പറഞ്ഞോ… ?

ഇല്ല…

പകരം ശബരിമലയും അയോധ്യയും അണ്ണാക്കിലേക്ക് തള്ളി തരാം എന്നല്ലേ അവർ പറയുന്നത്…

അതുകൊണ്ട് നമ്മുക്കെന്ത് പ്രയോജനം…??

Joli Joli