പ്രൊഡ്യൂസർ ജോളി ജോസഫിന്റെ കുറിപ്പ്
വെറും 92 വയസ്സുകാരൻ നിർമാതാവ്, എഴുത്തുകാരൻ,സംവിധായകൻ, ക്രിമിനൽ വക്കീൽ, ഇന്ത്യൻ സിനിമയുടെ സ്വന്തം കമൽഹാസൻ സാറിന്റെ ജേഷ്ഠൻ, സാക്ഷാൽ മണിരത്നത്തിന്റെ അമ്മായിച്ഛൻ, പ്രേക്ഷക പ്രിയ സുഹാസിനിയുടെ അപ്പ, നന്ദൻ മണിരത്നത്തിന്റെ പൂപ്പ, മറ്റെല്ലാവരുടെയും ചാരു അണ്ണൻ, ചാരുസാർ, ചാരു അങ്കിൾ, ചെന്നൈയിലെ ഏറ്റവും പഴയ അമേച്ചർ റേഡിയോ ഓപ്പറേറ്റർ (callsign – VU2SCU) , കിടു കിടുക്കൻ കുസൃതികളുടെ തമ്പുരാൻ, പേരുകേട്ട കാമുകൻ, തമിഴ് കന്നഡ തെലുങ്ക് മലയാളം ഹിന്ദി സിനിമകളിലെ അഭിനേതാവ് , മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും, മികച്ച നടനുള്ള കർണാടക സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നേടിയ, എന്റെ ഗുരുനാഥനും വഴിക്കാട്ടിയുമായ, 29 വയസുകാരന്റെ കുറുമ്പുള്ള കുസൃതിക്കാരൻ ചാരുഹാസൻ സാറിന്റെ ( ചാരു സാർ ) 92 ആം ജന്മദിനമാണിന്ന് …!
മലയാളത്തിൽ ഞാൻ നിർമിച്ച ‘ചന്ദ്രനിലേക്കൊരു വഴി ‘ തുടങ്ങി , കന്നടയിൽ നിർമിച്ച ‘ ഗുരുജി ‘ വരെ ഏതാണ്ട് എല്ലാ സിനിമകളിലും അദ്ദേഹം ഒരു കാരണവരായി ഞങ്ങളുടെ ‘കമ്പനി ആർട്ടിസ്റ്റ് ‘ ആയി കൂടെ ഉണ്ടായിരുന്നു …! ഞാൻ ചെന്നൈയിലുണ്ടെങ്കിൽ ‘ മണിഹാസിനി ‘ എന്ന അവരുടെ കൂട്ട് കുടുംബത്തിൽ എത്തിയിട്ടുണ്ടാവും , ഒരു കപ്പ് കാപ്പി എങ്കിലും കഴിപ്പിച്ചിട്ടേ സാറും കുടുംബവും എന്നെ തിരിച്ചയക്കൂ. സാർ കൊച്ചിയിലുണ്ടങ്കിൽ എന്റെ മറൈൻ ഡ്രൈവിലെ അപ്പാർട്മെന്റിലെ താമസിക്കു ..!
അദ്ദേഹം എഴുതിയ ’സ്റ്റാന്റിംഗ് ഓൺ മൈ ഫീറ്റ് ‘ എന്ന ജീവചരിത്രപുസ്തകത്തിന്റെ വിവർത്തനവകാശം ‘ മലയാളത്തുകാരൻ പൈത്യകാരൻ പയ്യൻ ‘ എന്നെന്റെ പേരിൽ എഴുതി വെച്ച് സ്നേഹം പ്രകടിപ്പിച്ചു . കൈലാഷിനെ നായകനാക്കി അദ്ദേഹം എഴുതിയ ‘ പുതിയ മുഖം ‘ എന്ന തമിഴ് ഷോർട് ഫിലിം ഞാനാണ് ചെയ്തതത് . അന്തരിച്ച നമ്മുടെ ജോൺ പോൾ സാറിനോടുള്ള സ്നേഹം കൊണ്ട് മാത്രമാണ് ചാരു സാർ ജോൺ സാറിന്റെ ‘ തെരേസ ഹാഡ് എ ഡ്രീം ‘ എന്ന ഇംഗ്ലീഷ് പടത്തിലും , ജോൺ സാറിന്റെ ശിഷ്യനായ ജോജിയുടെ ‘കുർബാനി ‘ യിലും അഭിനയിച്ചത് . ദീര്ഘായുഷ്മാനായി വാഴുക കുസൃതികളുടെ തമ്പുരാനേ.. !😍
മികവും സിറന്ത പുറന്തനാൾ വാഴ്ത്തുക്കൾ തലൈവാ ! 🥰ആയുരാരോഗ്യസൗഖ്യസന്തോഷമാ നീണാൾ വാഴ്ക ..!🥰