ബൈഡൻ തിരഞ്ഞെടുക്കപ്പെട്ടാൽ എങ്ങനെ ലോകരാജ്യങ്ങളിലെ ചേരി സമവാക്യങ്ങളെ ബാധിക്കും

  0
  245

  Joly Jose Puthuparampen

  ബൈഡൻ തിരഞ്ഞെടുക്കപ്പെട്ടാൽ എങ്ങനെ ലോകരാജ്യങ്ങളിലെ ചേരി സമവാക്യങ്ങളെ ബാധിക്കും

  പല അന്താരാഷ്ട്ര മീഡിയകളും ബൈഡനെ അത്ര ശക്തനായ പ്രസിഡന്റ് ആയി കാണുന്നില്ല.. എന്നാൽ, ട്രംപ് നിരാകരിച്ച പലകാര്യങ്ങളും തിരിച്ചു കൊണ്ട് വരികയും ചെയ്യും.. ഇപ്പോൾ വളരെ വിവാദമുയർത്തിയ WHO ഫണ്ടിംഗ് ഉൾപ്പെടെ.

  Joe Biden - HISTORY(ബൈഡൻ പാരീസ് എഗ്രിമെന്റിൽ ഉള്ള തിരിച്ചുവരവ് ഇലക്ഷന് മുൻപ് തന്നെ പ്രഖ്യാപിച്ചതാണ്)
  യൂറോപ്മായും ഉള്ള അമേരിക്കൻ ബന്ധവും മെച്ചപ്പെടുകയും ചെയ്യും. അമേരിക്ക പല ഗൾഫ് രാജ്യങ്ങളുമായി അടുക്കുകയും ഇറാൻ , വെനിസുല തുടങ്ങിയ ഉടക്കി നിൽക്കുന്ന മറ്റു രാജ്യങ്ങളുമായി അടുത്തേക്കും . ഇറാൻ അമേരിക്ക ന്യൂക്ലിയർ ഡീൽ യാഥാർഥ്യമായേക്കേം. ഇറാന്റെ വ്യാപാര നിരോധനങ്ങൾ മാറിയേക്കാം.ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു പക്ഷേ നഷ്ടപ്പെട്ട വ്യാപാര കരാറുകൾ പുനഃസ്ഥാപിക്കപ്പെടുകയും ചെയ്തേക്കും .. ഇതിൽ പ്രെതീക്ഷവച്ചാണ് ഇന്ത്യൻ ഓഹരി വിപണി ഉണരുന്നത്.ചൈനയുടെ പല മേഖലയിലുമുള്ള സ്വാധീനം കൂടുവാൻ ബൈഡന്റെ നേത്രത്വത്തിലുള്ള ട്രംപിനെ അപേഷിച്ചുള്ള ശക്തികുറഞ്ഞ അമേരിക്കൻ നേതൃത്വം കരണമായേക്കം എന്ന് പ്രവചിക്കപെടുന്നു.

  മുൻ ഓസ്ട്രേലിയൻ സ്പീക്കർ ബ്രോൺവിൻ ബിഷപ്പ് പറയുന്നത് “ഓസ്‌ട്രേലിയയ്ക്ക് ഇപ്പോൾ ഏറ്റവും വലിയ അപകടം ചൈനയാണ്, കാരണം ബിഡൻ വിജയിച്ചാൽ ചൈന അമേരിക്കയിൽ ദുർബലനായ ഒരു പ്രസിഡന്റിനെ കാണുകയും തായ്‌വാനിലേക്ക് നീങ്ങുകയും ചെയ്യും”.ഇത് ഇന്ത്യയുടെ കാര്യത്തിലും ശരിയാണ് . ട്രംപും അതിനു മുൻപ് ഉണ്ടായിരുന്ന പ്രെസിഡന്റുമാരും ശക്തരായിരുന്നതുപോലെ ബൈഡനെ ലോക ജനത ട്രംപിനെ പോലെ ശക്തനായ പ്രവചനാധീനനായ അമേരിക്കൻ പ്രസിഡന്റ് ആയി കാണുന്നില്ല അതുതന്നെയാണ് ബൈഡൻ പ്രസിഡൻസിയുടെ കുറവും . ചൈനീസ് നേതൃത്വം ഇതൊരു ഗുണമായി കാണുകയും അവർ പല അന്താരാഷ്ട്ര കാര്യങ്ങളിലും ഇടപെട്ടു തുടങ്ങുകയും ചെയ്യും ഇന്ത്യൻ അതിർത്തിയിൽ പ്രീകോപനം കുടുവാനാണ് സാധ്യത.

  അമേരിക്കയുടെ ശബ്ദം ദുര്ബലമാകുന്നത് ലോകത്തിലെ പല മേഖലയുടെയും ഇപ്പോഴത്തെ അവസ്ഥകൾ മാറ്റിയേക്കാം . യൂറോപ് ജർമനിയുടെ നേതൃത്വത്തിൽ ചൈനീസ് ഭാഗത്തേക്ക് അടുപ്പം വർധിപ്പിക്കാനും സാധ്യത ഉണ്ട്. അത് ലോക രാജ്യങ്ങളുടെ ഇപ്പോഴത്തെ ചേരികളിലെ സമവാക്യത്തെ മാറ്റിയേക്കാം. ചുരുക്കത്തിൽ അമേരിക്കയുടെ ശക്തിക്കുറവ് മറ്റു ലോകരാജ്യങ്ങളുടെ ചേരിതിരിവിൽ വലിയരീതിയിൽ പങ്കുവഹിച്ചേക്കാം. ഇന്ത്യൻ അയൽക്കാരായ രാജ്യങ്ങൾ ഈ ചൈനീസ് ശക്തിപ്രാപിക്കലിൽ പൂർണമായി അടുക്കുകയും ശ്രീലങ്ക ഉൾപ്പെടെ ഉള്ള രാജ്യങ്ങൾ ചൈനീസ് അടുപ്പം പരസ്യമായി വ്യക്തമാക്കുകയും ചെയ്യും ഗൾഫ് രാജ്യങ്ങൾ അമേരിക്കയെ വ്യാപാര പങ്കാളി ആയി മാത്രം കാണുകയും അമേരിക്കയുടെ ഇടപെടൽ പല തന്ത്രപ്രധാന മേഖലകളിലും അത്ര പ്രാധാന്യമർഹിക്കാതെ വരികയും ചെയ്തേക്കാം.. പ്രേത്യകിച്ചു ശക്തമായ വലതുപക്ഷ ഇസ്രായേൽ കൂടുതൽ ഇടതുപക്ഷ അനുഭാവമുള്ള ബൈഡൻ കമല ഹാരിസ് നേതൃത്വത്തിലുള്ള അമേരിക്കൻ നേതൃത്വവുമായി പലസ്തീൻ കാര്യങ്ങളിലും മറ്റും അഭിപ്രായ ഭിന്നത പുറത്തു വന്നേക്കാം.

  റഷ്യ അമേരിക്കയുടെ സ്വാധീനക്കുറവ് നേട്ടമായെടുക്കുകയും ഒരു പക്ഷേ ഉക്രയിൻ പോലുള്ള രാജ്യങ്ങളിലോട്ടുള്ള കടന്നുകയറ്റം വർദ്ധിപ്പിക്കുകയും ചെയ്തേക്കാം. ഇതു എന്റെ സ്വന്തം കാഴ്ചപ്പാടാണ്. ഇതു പൂർണമായും ശരിയാണ് എന്ന് അവകാശവാദം ഇല്ല . ദയവായി നിങ്ങളുടെ അഭിപ്രായം മറുപടിയായി കമന്റ് ബോക്സിൽ രേഖപ്പെടുത്തുക