fbpx
Connect with us

Entertainment

“സിനിമയുടെ കാര്യത്തിൽ ലാൽ ജോസ് തീർത്തും പ്രൊഫഷണലായ ദയയില്ലാത്ത നിഷ്കരുണനായ ഫിലിം മേക്കറാണ്”, നിർമ്മാതാവ് ജോളി ജോസഫിന്റെ കുറിപ്പ്

Published

on

സോളമന്റെ തേനീച്ചകൾ !

Joly Joseph

ഏകദേശം പതിനാറായിരത്തോളം അപേക്ഷകരിൽനിന്നും 2018 ൽ നടന്ന ഓഡിഷൻ പ്രകാരം എട്ട് ആൺകുട്ടികളും എട്ട് പെൺകുട്ടികളും ഉൾപ്പടെ പതിനാറ് അഭിനേതാക്കളെ ഷോർട്ട്‌ലിസ്റ്റ് ചെയ്തു . മഴവിൽ മനോരമയുടെ ‘ നായികാ നായകൻ ‘ എന്ന ടാലന്റ് ഹണ്ട് ഷോയിലൂടെ നാലു റൗണ്ടുകളിലായി പതിനാറ് മത്സരാർത്ഥികളിൽ നിന്നും വിജയികളായ ശംഭു , ദർശന സുദർശൻ, വിൻസി അലോഷ്യസ്, ആഡിസ് ആന്റണി അക്കര എന്നിവരെ സുഹൃത്തും തിരക്കഥാകൃത്തുമായ പി ജി പ്രഗീഷ് എഴുതിയ ലാൽ ജോസ് സിനിമയിൽ പ്രധാന വേഷങ്ങൾ ചെയ്യാൻ തിരഞ്ഞെടുക്കപ്പെട്ടിരുന്നു ..!

എൽ ജെ ഫിലിംസ് നിർമിക്കുന്ന സിനിമ 2019 മെയ് മാസത്തിൽ ഷൂട്ടിംഗ് പ്ലാൻ ചെയ്തിരുന്നെങ്കിലും കൊവിഡ് കാരണം വൈകുകയായിരുന്നു. 2021 ഷൂട്ടിംഗ് തുടങ്ങിയതിനുമുൻപേ ജോജു ജോർജ്ജ് തട്ടേൽ കയറി ,വിഖ്യാതനായ വിദ്യാസാഗർ സിനിമയുടെ സംഗീതം സാഗരമാക്കിയപ്പോൾ കുഞ്ഞൻ അജ്മൽ സാബു ക്യാമറ കയ്യിലെടുത്തു, പതിവുപോലെ നമ്മുടെ സ്വന്തം രഞ്ജൻ എഡിറ്ററായി.. !

Advertisement

‘ നീലത്താമര ‘ യുടെ 12 ആം വാർഷികദിനത്തിൽ കൈലാഷിനോടൊപ്പം കേക്കുമായി ഞാൻ ലാലുവിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ അണിഞ്ഞൊരുങ്ങി പോയിരുന്നു . അപ്പോഴെങ്കിലും അദ്ദേഹം എന്നെ കാണുമ്പോൾ ഒരു കുഞ്ഞു വേഷം തരുമെന്ന് പ്രതീക്ഷിച്ചു . എഴുതിയ പ്രഗീഷിനോടും , എഡിറ്റർ രഞ്ജനോടും, കൺട്രോളറോടും ശുപാർശിക്കാൻ പറഞ്ഞു വെച്ചു, കിം ഫലം . ! പക്ഷെ അതിനുപകരമായിട്ടാണോ എന്തോ രഞ്ജൻ, ചെമ്മാടൻ ഷാഫി വഴി ഒരു ഹിന്ദിപടത്തിലെ അപ്പൻ വേഷം തന്നു . അല്ലെങ്കിൽ ശുപാർശിക്കാൻ പറഞ്ഞവരോട് ഞാൻ പിണങ്ങിയേനെ. ! എന്റെ മകളായി ആ പടത്തിൽ ഗംഭീരമായി അഭിനയിച്ചത് ഇവരുടെ താരമായിരുന്നു – വിൻസി അലോഷ്യസ് !

പിന്നെയാണ് ലാലു എനിക്ക് ‘ സോളമന്റെ തേനീച്ചകൾ ‘ – ദി ഡയറക്ടർ’സ് ട്രൈലർ അയച്ചുതന്നത്… ! അതുകാണുന്നതുവരെ അങ്ങിനെയൊരു സംഭവത്തെകുറിച്ച് എനിക്കറിയില്ലായിരുന്നു ! വെള്ളിത്തിരയിൽ നിന്നും കഥാപാത്രങ്ങൾ യാഥാർത്ഥത്തിലേക്ക് ഇറങ്ങിവന്നു സംവേദിക്കുന്ന സിനിമകൾ ഞാൻ കണ്ടിട്ടുണ്ട് , പക്ഷെ ഒരു സംവിധായകൻ താൻ പരുവപ്പെടുത്തിയ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് കഥാപാത്രങ്ങളെ അവതരിപ്പിച്ചത് എന്നെ അമ്പരപ്പിച്ചു, രസിപ്പിച്ചു , ചുമ്മാ രസകരം എന്നല്ല പറയേണ്ടത് , കിടു – കിടിലോസ്‌കി …! സിനിമയെ ഒരുതരം ഭ്രാന്തായി ആവാഹിച്ചിരുന്ന പണ്ടത്തെ ഊർജസ്വലനായ ഞങ്ങളുടെ സ്വന്തം ലാലുവിനെ സിനിമയുടെ ഓരോ ഫ്രെമിലും കാണാം . ജോജുവും ജോണിയും ഷാജുവും മാത്രമേ ഒരല്പം വയസ്സന്മാരുള്ളൂ എന്ന് തോന്നുന്നു , ബാക്കിയെല്ലാവരും പറന്നുകളിക്കുന്ന ‘ പിള്ളേർ സെറ്റപ്പ് ‘ ആയതിന്റെ പ്രതിഫലനം ഒരുപക്ഷെ നിർമാതാവായ സംവിധായകനായ ലാലുവിനും കിട്ടിയിട്ടുണ്ടാവും …! ഇന്നിറങ്ങിയ അവരുടെ ‘ പഞ്ചാരയ്ക്കോ ‘ പാട്ടിനെ ആസ്വാദകർ ഏറ്റെടുത്ത് കഴിഞ്ഞു.

നന്നായി പൊലിപ്പിച്ചെഴുതിയാൽ അടുത്ത പടത്തിൽ എനിക്കൊരു വേഷം കിട്ടുമെന്ന് യാതൊരു വിശ്വാസവും എനിക്കില്ല . കാരണം സിനിമയുടെ കാര്യത്തിൽ ലാൽ ജോസ് തീർത്തും പ്രൊഫഷണലായ ദയയില്ലാത്ത നിഷ്കരുണനായ ഫിലിം മേക്കറാണ് ! അതുകൊണ്ടാണ് സിനിമാ കാലങ്ങളിൽ എന്നെപോലെയുള്ളവരെ ലാലു പരിസരങ്ങളിൽ പോലും അടിപ്പിക്കാത്തത്.! ഞാൻ എന്തൊക്കെ എഴുതിയാലും, കാണികൾക്ക് കഥപറച്ചിലിന്റെ കാഴ്ചയുടെ വേറിട്ട അനുഭവത്തിന്റെ തേൻ അടക്കുകളുമായി ‘ സോളമന്റെ തേനീച്ചകൾ ‘ തിരശീലക്കുള്ളിലൂടെ ഉടനെ പറന്നുവരും, തീർച്ച !

 904 total views,  8 views today

Advertisement
Continue Reading
Advertisement
Comments
Advertisement
Entertainment49 mins ago

അശ്ലീലച്ചുവയുള്ള ഗാനങ്ങളും മേനി പ്രദർശനവും അനാവശ്യമായി കുത്തി നിറച്ച് ഇന്ത്യയിലെ ഏറ്റവും മോശം സിനിമകൾ ഇറങ്ങുന്നത് ഭോജ്പുരി ഭാഷയിൽ

Entertainment1 hour ago

കൈപിടിച്ചുയർത്തിയവർ തന്നെ കൈവിട്ടുകളഞ്ഞതായിരുന്നു സിൽക്കിന്റെ വിധിയെന്ന് കേട്ടിട്ടുണ്ട്

Entertainment1 hour ago

ഒരു പ്രണയസിനിമയിലെ നഗരം യഥാര്‍ത്ഥമാകണമെന്നില്ല, പക്ഷേ വികാരങ്ങളായിരിക്കണം

Entertainment2 hours ago

നിമിഷയ്ക്കു ചിരിക്കാനുമറിയാം വേണ്ടിവന്നാൽ ഗ്ലാമറസ് ആകാനും അറിയാം

Entertainment2 hours ago

ഇതേ ട്രാക്ക് ഫോളോ ചെയ്താൽ ഇനിയങ്ങോട്ട് തമിഴിൽ മുൻനിരയിൽ തന്നെ ഉണ്ടാവും ആത്മൻ സിലമ്പരസൻ

Entertainment2 hours ago

കള്ളു കുടി അഭിനയിച്ചു ഫലിപ്പിക്കാൻ ഇങ്ങേരെക്കാൾ മികച്ചൊരു നടൻ ഇനിയും വരേണ്ടിയിരിക്കുന്നു …

Entertainment2 hours ago

അയാൾ ഓടിവരുമ്പോൾ അയാൾക്ക്‌ ചുറ്റിലും ഉള്ള ലോകം മുഴുവൻ ഒരു തലചുറ്റലിൽ എന്നപോലെ കറങ്ങുകയാണ്

Entertainment3 hours ago

വിദ്യാ എനിക്ക് പാട്ട് നിർത്താൻ പറ്റുന്നില്ല. ഞാനെത്ര പാടിയിട്ടും ജാനകിയമ്മയുടെ അടുത്തെത്താൻ പറ്റുന്നില്ല, എസ്പിബിയുടെ കണ്ണ് നിറഞ്ഞ് ഒ‍ഴുകുകയായിരുന്നു

Entertainment3 hours ago

യേശുദാസിനെ വട്ടം ചുറ്റിച്ച രവീന്ദ്രസംഗീതത്തിൻ്റെ കഥ

Entertainment3 hours ago

മനസിന്റെ ഇനിയും മടുക്കാത്ത പ്രണയത്തിന്റെ ഭാവങ്ങൾക്ക് സിതയും രാമനും നൽകിയത് പുതിയ മാനങ്ങളാണ്

Entertainment3 hours ago

‘വിവിധ വൈകാരിക ഭാവതലങ്ങളിൽ ദുൽക്കർ അഴിഞ്ഞാടുക തന്നെയായിരുന്നു’

Entertainment4 hours ago

മുതിർന്നവരെയും ഇത്തരം വയലൻസ് കാണിക്കണോ എന്നത് ചിന്തിക്കേണ്ട വിഷയമാണ്

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law6 days ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment4 weeks ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment4 weeks ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment2 days ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment15 hours ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX1 month ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

SEX2 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

SEX4 weeks ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment1 month ago

ബിഗ്‌ബോസ് താരം ജാനകി സുധീറിന്റെ പുതിയ ചിത്രങ്ങൾ, വൈറൽ + വിവാദം

Entertainment4 weeks ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX4 weeks ago

പങ്കാളിയെ നക്കി കൊല്ലുന്ന ചിലരുണ്ട്, തീര്‍ച്ചയായും അവളെ ഉണര്‍ത്താന്‍ ഇത്രയും നല്ല മാര്‍ഗ്ഗം വേറെയില്ല

Entertainment16 hours ago

‘ബാല, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനോൻ ‘ എന്നിവർ ചേർന്ന് വെടിക്കെട്ടിന്റെ ടീസർ പുറത്തിറക്കി

Featured23 hours ago

ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രമായ നെറ്റ്ഫ്ളിക്സ് കോമഡി ക്രൈം ത്രില്ലർ സീരീസ് ‘Guns and Gulaabs’ ഒഫീഷ്യൽ ടീസർ

Entertainment2 days ago

മണിരത്നത്തിന്റെ ഡ്രീം പ്രോജക്ട് ആയ ‘പൊന്നിയിൻ സെൽവനി’ലെ പുതിയ ലിറിക് വീഡിയോ പുറത്ത്

Featured2 days ago

സീതാരാമത്തിലെ ഡിലീറ്റഡ് സീൻ പുറത്തുവിട്ടു

Entertainment2 days ago

നിത്യാദാസിന്റെ മടങ്ങിവരവ് ചിത്രം, കിടിലംകൊള്ളിച്ച് ‘പള്ളിമണി’ ടീസർ

Entertainment2 days ago

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ -അറബിക് ചിത്രം ‘ആയിഷ’ യിലെ ഗാനം റിലീസ് ചെയ്തു

Entertainment2 days ago

ബിജു മേനോനും ഗുരു സോമസുന്ദരവും പ്രധാന വേഷങ്ങളിൽ എത്തുന്ന ‘നാലാംമുറയിലെ, ‘കൊളുന്ത് നുളളി’ എന്ന ഗാനം

Entertainment2 days ago

‘അഭിജ്ഞാന ശാകുന്തളം’ ആസ്‍പദമാക്കി ഒരുങ്ങുന്ന ‘ശാകുന്തളം’ മോഷൻ പോസ്റ്റർ പുറത്തുവിട്ടു

Entertainment3 days ago

സണ്ണിലിയോൺ നായികയാകുന്ന ‘ഓ മൈ ഗോസ്റ്റി’ ലെ ആദ്യ വീഡിയോ ഗാനത്തിന്റെ പ്രൊമോ പുറത്തുവിട്ടു

Entertainment3 days ago

തനിക്കു ഗ്ലാമർ വേഷവും ചേരും, ‘ന്നാ താൻ കേസ് കൊടി’ലെ നായികാ ഗായത്രി ശങ്കറിന്റെ ഗ്ലാമർ സ്റ്റൈലിഷ് ഫോട്ടോഷൂട്ട്

Entertainment4 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ -ലെ ThaarMaarThakkarMaar എന്ന ലിറിക്കൽ വീഡിയോ റിലീസ് ചെയ്തു

Entertainment4 days ago

നിഖിൽ സിദ്ധാർഥ് – അനുപമ പരമേശ്വരൻ കാർത്തികേയ 2 സെപ്റ്റംബർ 23ന് കേരളത്തിൽ, ട്രെയ്‌ലർ കാണാം

Advertisement
Translate »