fbpx
Connect with us

Entertainment

കന്യാസ്ത്രീകൾ നിർമിച്ച സിനിമ !

Published

on

കന്യാസ്ത്രീകൾ നിർമിച്ച സിനിമ !

Joly Joseph

നാലുപതിറ്റാണ്ടോളം മലയാള ചലച്ചിത്ര ലോകത്ത് നിറഞ്ഞു നിന്നിരുന്ന, ഇപ്പോൾ സ്വർഗ്ഗത്തിലുള്ള ജോൺ പോൾ സാർ പണ്ടൊരു ദിവസം എന്നെ വിളിച്ചിട്ടു പറഞ്ഞു ” ഞാനൊരു ഇംഗ്ലീഷ് സിനിമ ചെയ്യുന്നു, രാജു അബ്രഹാമും എന്തിനും ഏതിനും കൊള്ളാവുന്ന പിള്ളേരും കൂടെയുണ്ട് .. അതിൽ നിന്റെ ഗുരു ചാരുഹാസന്‌ ഒരു കഥാപാത്രം ചെയ്യാനുണ്ട് . ഉടനെ തന്നെ ചെന്നൈയിൽ പോയി അദ്ദേഹത്തെ കണ്ടു കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊണ്ടുവരണം . ഞാനൊരു എഴുത്തും തരാം .. അതുപോലെതന്നെ നിനക്കും ഒരു വേഷമുണ്ട് , ചെയ്തു തരണം… ” ജോൺ സാറിനെ എന്നും അനുസരിച്ചേ ശീലമുള്ളൂ ..!

വിട്ടു വണ്ടി ചെന്നൈ പട്ടണം അൽവാർപേട്ടിലെ ‘ മണിഹാസിനി ‘ എന്ന എനിക്കെത്രയോ വർഷങ്ങളായി സുപരിചതമായ വീട്ടിലേക്ക് . മണിരത്നം / സുഹാസിനി ദമ്പതികളോടൊപ്പം താമസിക്കുന്ന സാറിനെ കണ്ടുകാര്യം പറഞ്ഞപ്പോൾ, ക്രിമിനൽ വക്കീൽ കൂടിയായ കുസൃതികളുടെ തമ്പുരാൻ പരസ്യപ്പെടുത്താനും അല്ലാത്തതുമായ പല ‘ ഉപാധികളും നിബന്ധനകളും നിർബന്ധബുദ്ധികളും ‘ എന്റെ മുൻപിൽ നിരത്തി പക്ഷെ ജോൺ പോൾ സാറിന്റെ എഴുത്ത് കാണിച്ച് സത്യമായ ചരിത്ര സിനിമയാണെന്നറിഞ്ഞപ്പോൾ എല്ലാം സെറ്റായി, കുഞ്ഞു കുട്ടിയെപ്പോലെ ഒന്നും പറയാതെ എന്റെ കൂടെ കൊച്ചിയിലേക്ക് വന്നു മറൈൻ ഡ്രൈവിലെ എന്റെ അപ്പാർട്മെന്റിൽ താമസിച്ചു . അയ്യോ പാവം തോന്നിയ ഞാൻ അദ്ദേഹത്തിന്റെ അല്ലറ ചില്ലറ വികൃതികൾക്കും കുസൃതികൾക്കും പണ്ടേപ്പോലെ തന്നെ കൂട്ടുനിന്നു.. ! സിനിമയിൽ ചാരുസാർ പക്കാ പാതിരിയായപ്പോൾ ഞാൻ സ്കൂൾ അദ്ധ്യാപകൻ പീറ്റർ ഡിലിമയെന്ന മദറിന്റെ ഫാദറായി..! ഞങ്ങളങ്ങിനെ ഒരുമിച്ച് മറ്റ് പല പ്രഗൽഭരായ കലാപ്രതിഭകളോടൊപ്പം ഒരു സിനിമയിൽ ജോൺ സാറിന്റെ കഥാപാത്രങ്ങളായി …!

Advertisement

1858ൽ മദ്രാസിൽ ജനിച്ച, നവോത്ഥാന നായികയും സിഎസ്‌എസ്‌ടി സഭാ സ്ഥാപകയുമായ മദർ തെരേസ ഓഫ് സെന്റ് റോസ് ഓഫ് ലിമയുടെ ജീവിതം ആസ്പദമാക്കി രാജു എബ്രഹാം സംവിധാനം ചെയ്ത ‘ തെരേസ ഹാഡ്‌ എ ഡ്രീം ‘ എന്ന ജീവചരിത്ര സിനിമ അന്തരിച്ച ജോൺപോൾ സർ അവസാനമായി തിരക്കഥയെഴുതിയതാണ് …! സന്യസ്‌ത ജീവിതത്തിലെ പ്രധാനകാലം കൊച്ചിയിലും ആലപ്പുഴയിലുമാണ്‌ മദർ ചെലവഴിച്ചത്‌. കൊച്ചിയുടെ സാമൂഹ്യ, വിദ്യാഭ്യാസ മേഖലകളിൽ വലിയ സംഭാവന നൽകുകയും സെന്റ്‌ തെരേസാസ്‌ വിദ്യാഭ്യാസസ്ഥാപനങ്ങൾ തുടങ്ങുകയും ചെയ്തു .. കൊച്ചിയിലെ ആദ്യത്തെ മെഡിക്കൽ ഷോപ്പും ഡിപ്പാർട്‌മെന്റൽ സ്റ്റോറും തൊഴിൽ പരിശീലന വിദ്യാഭ്യാസസ്ഥാപനവും തുറന്നത്‌ മദറിന്റെ നേതൃത്വത്തിലായിരുന്നു . ബോംബയിലേക്കുള്ള യാത്രക്കിടയിൽ ആന്ധ്രാ പ്രദേശിൽ നടന്ന തീവണ്ടി അപകടത്തിൽ വെറും 44 ആം വയസ്സിൽ അന്തരിച്ച മദർ ജനഹൃദയങ്ങളിൽ ഇന്നും വിശുദ്ധയായി ജീവിക്കുന്നു .

സാക്ഷാൽ ജോൺ പോൾ സാറിന്റെ കാർമീകത്തിലും നിർമാണ പങ്കാളിത്തത്തിലും ഒരുപക്ഷെ ലോക സിനിമാ ചരിത്രത്തിൽ ആദ്യമായി സന്യസ്‌ത ജീവിതത്തിലെ കന്യാസ്ത്രീകളും ചേർന്ന് നിർമിച്ച ‘ തെരേസ ഹാഡ്‌ എ ഡ്രീം ‘ എറണാകുളത്തെ ശ്രീധർ തിയറ്ററിൽ ഈമാസം 28 വരെ ശനിയാഴ്ചയും ഞായറാഴ്ചയും ഒഴികെ എല്ലാ ദിവസവും രാവിലെ 10ന്‌ പ്രദർശിപ്പിക്കുന്നതാണ് ! ഞങ്ങളുടെ ‘ തെരേസ ഹാഡ്‌ എ ഡ്രീം ‘ കാണാൻ വരുമെന്ന ശുഭ പ്രതീക്ഷയോടെ , സസ്നേഹം സിനിമയിലെ മദറിന്റെ ഫാദർ ജോളി ജോസഫ്.

 356 total views,  4 views today

Advertisement
Advertisement
history7 hours ago

കഴിഞ്ഞ 400 വർഷക്കാലത്തെ നിരവധി രാഷട്രീയ സ്വാധീനങ്ങൾ ഹൈദരാബാദിനെ ഇന്നത്തെ രീതിയിലുള്ള മുൻനിര സിറ്റിയാക്കി മാറ്റി

Entertainment7 hours ago

വിൽ സ്മിത്ത് നായകനായ Antoine Fuqua സംവിധാനം ചെയ്ത Apple TV ഒറിജിനൽ ഫിലിം ‘ Emancipation ‘ ഒഫീഷ്യൽ ടീസർ

Entertainment7 hours ago

” സാക്ഷാൽ ശിവാജി ഗണേശന്റെ വില്ലനായിട്ട് വിളിച്ചാൽ പോലും ഇനി ഞാൻ പോകില്ല”

Entertainment7 hours ago

സിനിമയിൽ ഇപ്പോളാരും വിളിക്കുന്നില്ലേ എന്ന് പലരും കുത്തികുത്തി ചോദിക്കാറുണ്ടെന്നു നമിത പ്രമോദ്

Entertainment7 hours ago

“എന്നെ ഏറ്റവുമധികം സങ്കടപ്പെടുത്തിയ കാര്യം, കാര്യമായി ആരും കാണാൻ വന്നില്ല”

Entertainment8 hours ago

ആദിപുരുഷ് ടീസർ കോമഡിയായി, സംവിധായകനെ റൂമിൽകൊണ്ടുപോയി ‘പഞ്ഞിക്കിടാൻ’ വിളിക്കുന്ന പ്രഭാസിന്റെ വീഡിയോ വൈറൽ

Entertainment8 hours ago

എമ്പുരാന് ഒപ്പം തന്നെ ഹൈപ്പ് കേറാൻ സാധ്യതയുള്ള ചിത്രമായിരിക്കും “റാം “

Entertainment8 hours ago

കരിയറിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്ന് പോകുമ്പോഴും അതിജീവനത്തിനായി അദ്ദേഹം തെരഞ്ഞെടുത്തത് ഒരു മലയാള ചിത്രമാണ്

Business9 hours ago

ഇതാണ് യഥാർത്ഥത്തിൽ അറ്റ്ലസ് രാമചന്ദ്രന് സംഭവിച്ചത്

Entertainment9 hours ago

“വളർത്തി വലുതാക്കിയവരാൽ തന്നെ അവഹേളിതനായ അദ്ദേഹം”, അറ്റ്ലസ് രാമചന്ദ്രനെ അനുസ്മരിച്ചു സൂപ്പർ നിർമ്മാതാവ് കെടി കുഞ്ഞുമോൻ

Entertainment9 hours ago

“രാജമാണിക്യത്തിന് എന്ത് രണ്ടാം ഭാഗം എടുക്കാനാണ്, സിബിഐക്ക് ഉണ്ടായേക്കാം”, തന്റെ സിനിമകളുടെ രണ്ടാംഭാഗങ്ങളെ കുറിച്ച് മമ്മൂട്ടി

Entertainment11 hours ago

പരിചയപ്പെടേണ്ട കക്ഷിയാണ് ബ്രാൻഡൺ എന്ന സെക്സ് അഡിക്റ്റിനെ

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment6 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment5 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX4 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment1 week ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment1 week ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment7 hours ago

വിൽ സ്മിത്ത് നായകനായ Antoine Fuqua സംവിധാനം ചെയ്ത Apple TV ഒറിജിനൽ ഫിലിം ‘ Emancipation ‘ ഒഫീഷ്യൽ ടീസർ

Entertainment12 hours ago

ബേസിൽ ജോസഫ് നായകനാകുന്ന കോമഡി എന്റർടെയ്നർ ‘ജയ ജയ ജയ ജയ ഹേ’യുടെ ടീസർ

Featured14 hours ago

ആനക്കാട്ടിൽ ഈപ്പച്ചനോട് കട്ടയ്ക്ക് നിൽക്കുന്ന പ്രകടനം, രണ്ടിലും ബിഷപ്പ് ഒരാൾ, റിസബാവയുടെ ആ മാസ്മരിക പ്രകടനം കാണണ്ടേ ?

Entertainment14 hours ago

ഒരു പാവം പെൺകുട്ടിയെയും അവളെ പിന്തുടരുന്ന മറ്റു കാമ കണ്ണുകളെയും കുറിച്ചുള്ളത്

Entertainment1 day ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment1 day ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment2 days ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment3 days ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment3 days ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment3 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment4 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment4 days ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Advertisement
Translate »