controversy
“തൊടാനും പിടിക്കാനും നിന്നുകൊടുത്തു വിജയം നേടിയവൾ”, ബിഗ്ബോസ് വിന്നറെ കുറിച്ചുള്ള ജോമോൾ ജോസഫിന്റെ പോസ്റ്റ് വിവാദമാകുന്നു

ബിഗ്ബോസ് സീസൺ 4 ടൈറ്റിൽ വിന്നർ ദിൽഷ പ്രസന്നനെ കുറിച്ചു ജോമോൾ ജോസഫ് ചെയ്ത പോസ്റ്റ് വിവാദമാകുന്നു. സാധാരണഗതിയിൽ എല്ലാ സാമൂഹ്യവിഷയങ്ങളെ കുറിച്ചും തന്റേതായ അഭിപ്രായം ആരെയും കൂടാതെ പറയുന്ന ജോമോൾ ജോസഫ് ആദ്യമേ തന്നെ ബിഗ്ബോസിൽ റിയാസ് വിജയിക്കണം എന്നായിരുന്നു ആഗ്രഹിച്ചിരുന്നത്. എന്നാൽ അദ്ദേഹം മൂന്നാംസ്ഥാനത്തേയ്ക് പിന്തള്ളപ്പെട്ടുപോകുകയും ബ്ലെസ്ലി രണ്ടാംസ്ഥാനവും ദിൽഷ ഒന്നാം സ്ഥാനവും നേടിയിരുന്നു. ഇതിനെ വിമർശിച്ചുകൊണ്ടായിരുന്നു ജോമോൾ ജോസഫ് അങ്ങനെയൊരു പോസ്റ്റിട്ടത്. ഇതാണ് ആ പോസ്റ്റ് . എന്നാൽ വിമർശനങ്ങൾ വന്നുതുടങ്ങിയപ്പോൾ തന്റെ അഭിപ്രായത്തിൽ അടിയുറച്ചു തന്നെ നിന്നുകൊണ്ട് കൂടുതൽ വ്യക്തമായിത്തന്നെ അല്പം ദീർഘമായി വിശദ്ധീകരിക്കുന്ന പോസ്റ്റും ഇടുകയുണ്ടായി. ജോമോളുടെ കുറിപ്പ് വായിക്കാം.
Jomol Joseph
ചില ഇടങ്ങളിൽ, ചില സന്ദർഭങ്ങളിൽ സ്ത്രീ ശരീരം നേട്ടങ്ങൾക്ക് വേണ്ടിയുള്ള ഉപകരണമായി ഉപയോഗിക്കുന്ന സ്ത്രീകളുണ്ട്..ആര് നിഷേധിച്ചാലും ഇതൊരു യാഥാർഥ്യമാണ്..ബിഗ്ബോസ് ടൈറ്റിൽ വിന്നറെ കുറിച്ച്. ഇന്നലെ ഞാൻ എഴുതിയിരുന്നു, “തൊടാനും പിടിക്കാനും നിന്നുകൊടുത്തു വിജയം നേടിയവൾ” എന്ന്. അത് വായിച്ച ചിലർ ഞാൻ സ്ത്രീകൾക്കെതിരെ മോശമായി പറഞ്ഞു എന്നൊക്കെ വിളിച്ചു കൂവുന്നത് കണ്ടു. ഇതാണോ ഫെമിനിസം എന്നും ചില മാന്യദേഹങ്ങൾ ചോദിച്ചു. അതിനുമപ്പുറം എന്നെ സദാചാരവാദിയാക്കി മാറ്റാനും ചിലർ കഷ്ടപ്പെട്ടു.

Jomol Joseph
അവരുടെ അറിവിലേക്കായി കുറച്ച് കൂടി വിശദമാക്കാം..
(തൊടാനും പിടിക്കാനും നിന്നുകൊടുത്തതിന്റെയോ no പറയേണ്ടിടത് nno പറയാത്തതിന്റെയോ വീഡിയോ അടക്കം ആ വിഷയത്തിൽ കഴിഞ്ഞ ദിവസം വിശദമായി എഴുതിയത് കൊണ്ട് ഈ വിഷയത്തിന്റെ രാഷ്ട്രീയം വിശദീകരിക്കാം)ആണിനോട് പെണ്ണിനും, പെണ്ണിനോട് ആണിനും താല്പര്യങ്ങൾ തോന്നുക സ്വാഭാവീകമാണ്. എന്നാൽ പെണ്ണിനേക്കാൾ കൂടുതൽ ആണുങ്ങൾ ആണ് ഇത്തരം താല്പര്യങ്ങൾ തുറന്ന് പറയാറുള്ളത്. അത് നമ്മുടെ സോഷ്യൽ കണ്ടീഷനിങ്ങിന്റെ ഭാഗമായി ഉള്ള ഒരു ആചാരമാണ്. (അതിനുമപ്പുറം രണ്ട് വ്യക്തികൾ തമ്മിൽ ആണുങ്ങൾ തമ്മിലോ പെണ്ണുങ്ങൾ തമ്മിലോ ഇഷ്ടം തോന്നിയാൽ പോലും അതിനെ എതിർക്കപ്പെടരുത് എന്നാണ് എന്റെ നിലപാട്, കുറച്ചുകൂടി കടന്ന് ആൺ പെൺ ബൈനറികൾക്കും അപ്പുറത്തേക്ക് മനുഷ്യ സമൂഹം എത്തിച്ചേർന്നതിൽ സന്തോഷിക്കുന്ന വ്യക്തി കൂടെയാണ് ഞാൻ)
ഒരു ആണിന് വളരെ കുറച്ച് പെണ്ണുങ്ങളിൽ നിന്ന് മാത്രമേ താല്പര്യങ്ങളുടെ സൂചനയോ അറിവോ ലഭിച്ചു കാണുകയുള്ളു. എന്നാൽ ഒരു പെണ്ണിന് നിരവധി ആണുങ്ങളിൽ നിന്നും താല്പര്യങ്ങളുടെ അറിവോസൂചനകളോ തുറന്ന് പറച്ചിലിലുകളോ ഒക്കെ ലഭിക്കുന്നുണ്ട്.ഇതും ഒരു തെറ്റല്ല.
എന്നാൽ തന്നോട് താല്പര്യം അറിയിച്ച പുരുഷനോട്, തന്റെ നിലപാട് അറിയിക്കാതെ (താല്പര്യമുണ്ട് എന്നോ ഇല്ലായെന്നോ പറയാതെ) അവന്റെ താല്പര്യങ്ങളെ ഉപയോഗിച്ച് സ്വന്തം വ്യക്തിതാല്പര്യങ്ങൾ സംരക്ഷിക്കാനോ, സ്വാർത്ഥ നേട്ടങ്ങൾ ഉണ്ടാക്കാനോ ശ്രമിച്ചാൽ അതിൽ എന്ത് ന്യായീകരണം പറയാനുണ്ട്?
ഒരു ഉദാഹരണം കൂടി പറയാം.
ഒരു സ്ഥാപനത്തിൽ ഒരു പ്രൊമോഷൻ പോസ്റ്റ് ഒഴിവു വരികയും, ആ പോസ്റ്റിലേക്ക് എലിജിബിൾ ആയ 8 പേര് ഉണ്ടെന്നും ആ എട്ടുപേരിൽ ഒരു സ്ത്രീയും ഉണ്ട് എന്നും കരുതുക. അതിൽ ഏറ്റവും ജൂനിയർ ആണാസ്ത്രീയെന്നും പ്രൊമോഷൻ ലിസ്റ്റിൽ ഉള്ളവരിൽ ഏറ്റവും മെറിറ്റ് കുറഞ്ഞയാളും ആണ് ആ സ്ത്രീയെന്നും കരുതുക.
പ്രൊമോഷൻ നിശ്ചയിക്കേണ്ട മേലധികാരിക്ക് ആ സ്ത്രീയോട് പ്രത്യേക താല്പര്യം തോന്നുകയും അയാൾ ആണ് താല്പര്യം അവളോട് തുറന്ന് പറയുകയും, അവർ തമ്മിൽ ലൈംഗീക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്യുകയും ചെയ്താൽ അതിൽ യാതൊരു തെറ്റും ഞാൻ കാണുകയില്ല.എന്നാൽ റിലേഷനിൽ ആയ ശേഷം, മേലധികാരിയിൽ നിന്നും തനിക്ക് അനർഹമായ പ്രൊമോഷൻ അവൾ നേടിയെടുത്താൽ അത് ലൈംഗീക ബന്ധത്തിന് അവൾ വാങ്ങിയെടുത്ത പ്രതിഫലമായേ ഞാൻ കാണൂ. പ്രതിഫലം വാങ്ങി ലൈംഗീക ബന്ധത്തിൽ ഏർപ്പെടുന്നതിൽ ഞാൻ യാതൊരു തെറ്റും കാണുന്നില്ല, എന്നാൽ മറ്റുള്ളവർക്ക് അർഹതപ്പെട്ട അവസരങ്ങൾ തന്റെതാക്കി മാറ്റാനായി അവൾ അവളുടെ സ്ത്രീ ശരീരം ഉപയോഗിച്ചാൽ അത് വലിയ തെറ്റ് തന്നെയായെ ഞാൻ കാണൂ.
സ്ത്രീകളെ പ്രിവിലേജ് ഉള്ളവരെന്നും പ്രിവിലേജ് ഇല്ലാത്തവർ എന്നും രണ്ടായി തരം തിരിച്ചു കണ്ടാൽ, പ്രിവിലേജ് ഇല്ലാത്ത സ്ത്രീകളുടെ എണ്ണമാകും വളരെ കൂടുതൽ. പ്രിവിലേജ് ഇല്ലാത്ത സ്ത്രീകളിൽ പലർക്കും അവരുടെ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനായി പ്രതിഫലം വാങ്ങി ലൈംഗീക വൃത്തിയിൽ ഏർപ്പെടേണ്ടി വരാറുണ്ട്: അവർക്ക് നമ്മുടെ സമൂഹം ചാർത്തിക്കൊടുക്കുന്ന പേരാണ് വേശ്യ.

dilsha prasannan
എന്നാൽ സ്വാർത്ഥ താല്പര്യങ്ങൾ സംരക്ഷിക്കാനോ, മെച്ചപ്പെട്ട ജീവിത നിലവാരം ഉണ്ടായിട്ടും അതിലും കൂടുതലായി പണം സാമ്പാദിക്കാനോ സ്ഥാനമാനങ്ങൾ നേടിയെടുക്കാനോ, അവസരങ്ങൾ സ്വന്തമാക്കാനോ വേണ്ടി മാത്രം ലൈംഗീക ബന്ധത്തിന് വഴങ്ങി ആണ് ലൈംഗീക ബന്ധത്തിന്റെ പ്രതിഫലമായി ഇത്തരം നേട്ടങ്ങൾ നേടിയെടുക്കുന്ന സ്ത്രീകളും ചെയ്യുന്നത് പാർടൈം ലൈംഗീക വൃത്തി തന്നെയാണ്. എന്നാൽ ഈ സ്ത്രീകളെ വേശ്യ എന്ന് വിളിക്കാൻ നമ്മുടെ സമൂഹം തയ്യാറാകില്ല.അതാണ് പ്രിവിലേജ് ഉള്ളത് സ്ത്രീകളും ഇല്ലാത്ത സ്ത്രീകളും ആയുള്ള വ്യത്യാസം.
സ്ത്രീ ആണ് എന്ന ഒരൊറ്റകാരണം കൊണ്ട്, ഒരു സ്ത്രീ അവളുടെ ശരീരം ഉപയോഗിച്ച് പ്രതിഫമോ മറ്റുള്ള മനുഷ്യർക്ക് അർഹതപ്പെട്ട അവസരങ്ങളോ നേടിയെടുക്കുന്നു എങ്കിൽ അതിനെ ലൈംഗീകവൃത്തിയായി മാത്രമേ ഞാൻ കാണൂ. ലൈംഗീക വൃത്തിയെ മോശമായി ഞാൻ കാണുന്നില്ല, എന്നാൽ ലൈംഗീക വൃത്തി പ്രിവിലേജ് ഇല്ലാത്ത പെണ്ണുങ്ങളുടെ മാത്രം ഡീൽ ആണ്, ഞങ്ങൾ പ്രിവിലേജ് ഉള്ള പെണ്ണുങ്ങൾ ലൈംഗീക വൃത്തി ചെയ്യാറില്ല എന്ന ആ കപടമായ വാദം ഞാൻ ഒരിക്കലും അംഗീകരിക്കില്ല എന്ന് മാത്രം.
തൊടാനും പിടിക്കാനും നിന്ന് കൊടുത്തുകൊണ്ട് അനർഹമായ നേട്ടങ്ങൾ ഉണ്ടാക്കുന്നതിന് പകരം ഈ തൊടലും പിടിക്കലും തനിക്ക് ഇഷ്ടമല്ല എങ്കിൽ “No” പറഞ്ഞുകൊണ്ട് മുന്നോട്ട് പോകുക എന്നതാണ് മാന്യമായ നിലപാട്. No പറയേണ്ടിടത്ത് ഒരു പെണ്ണ് No എന്ന് പറയാൻ പ്രാപ്തയാകുന്നിടത്ത് മാത്രമേ തുല്യതയുണ്ടാകുന്നുള്ളു. മറിച്ച് തനിക്കിഷ്ടമില്ലാത്തിരുന്നിട്ടും “No” പറയാൻ പോലും കഴിവോ ധൈര്യമോ ഇല്ലാത്ത സ്ത്രീകൾ നിരവധിയുള്ള സമൂഹമാണ് നമ്മുടേത്. ഈ സാഹചര്യങ്ങൾ തന്നെയാണ് തുല്യതക്ക് എതിരായി നിൽക്കുന്നതും, സ്ത്രീ പുരുഷനെക്കാൾ താഴെ ആണ് എന്ന നമ്മുടെ സാമൂഹ്യ പൊതു ചിന്തകളെ ശരിവെക്കുന്നതും.
സ്ത്രീ പക്ഷ ചിന്തകളുടെ ദുരുപയോഗമോ ആ ചിന്തകളെ വളച്ചൊടിക്കുന്നതോ ഒക്കെയാണ് സ്ത്രീപക്ഷ ചിന്തകളുടെ അടിവേര് മാന്തുന്ന ഘടകങ്ങൾ. അതോടൊപ്പം തന്നെ സ്ത്രീകൾ ചെയ്യുന്ന കൊള്ളരുതായ്മകൾ തുറന്ന് പറയുന്നത് സ്ത്രീപക്ഷ ചിന്തകൾക്ക് എതിരാണ് എന്ന വാദമുപയോഗിക്കുന്ന ആളുകളും സ്ത്രീപക്ഷ ചിന്തകളുടെ അടിവേര് മാന്താൻ നടക്കുന്നവർ തന്നെയാണ്..സ്ത്രീപക്ഷ ചിന്തകൾ ശക്തിപ്പെടുന്നതോടൊപ്പം തന്നെ സ്ത്രീപക്ഷ ചിന്തകളുടെ ദുരുപയോഗവും വളച്ചൊടിക്കലുകളും തടയപ്പെടുകയും വേണം.
(ഫ്രണ്ട് വിത്ത് ബെനിഫിറ്റും ഒരു തെറ്റല്ല, പക്ഷെ മറ്റുള്ള ആളുകൾക്ക് അവകാശപ്പെട്ട അവസരങ്ങൾ ആയിരിക്കരുത് ലൈംഗീകതയിലൂടെ ബെനിഫിറ്റ് ആയി കൈപ്പറ്റേണ്ടത് എന്ന് മാത്രം)
Note : ബിഗ്ബോസ്സിൽ മത്സരിക്കുന്ന രണ്ടുപേർ തമ്മിൽ ലൈംഗീക താല്പര്യങ്ങൾ ഉണ്ടാകുന്നതോ, അവിടെ വെച്ച് ലൈംഗീക ബന്ധത്തിൽ അവർ തമ്മിൽ ഏർപ്പെടുന്നതിലോ പോലും ഞാൻ തെറ്റ് കാണുന്നില്ല എന്നതാണ് എന്റെ നിലപാട്.
2,232 total views, 4 views today