Jomol Joseph

ഇന്നെനിക്ക് പറയാനുള്ളത് എന്നെ കുറിച്ചല്ല.. മറ്റൊരാളെ കുറിച്ചാണ്, 24 വയസ്സ് മാത്രമുള്ള ഒരു ചെറുപ്പക്കാരനെ കുറിച്ചാണ്. മലയാളം ചാനലുകളിൽ വരുന്ന പരിപാടികളിൽ ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന ഷോയെ കുറിച്ചാണ്.ബിഗ്‌ബോസ് ഷോയെ കുറിച്ചാണ്. പലരും പല പല തരത്തിൽ അമ്പതോളം ദിവസം കയ്യടക്കി വെച്ച, ബിഗ്‌ബോസ് ഷോയുടെ ലക്ഷ്യങ്ങളിൽ നിന്നും ആ ഷോയെ ഹൈജാക്ക് ചെയ്ത അവസ്ഥയിലാണ് വൈൽഡ് കാർഡ് എൻട്രി ആയി ബിഗ്‌ബോസ് വീട്ടിലേക്ക് റിയാസ് സലീം എന്ന 24 കാരൻ എത്തുന്നത്.പൊതുബോധത്തെ ആകർഷിക്കാൻ പോന്ന വ്യക്തിത്വം അയാളിൽ കാണാനില്ല, പലരും അയ്യേ എന്ന് പറഞ്ഞു, പെണ്ണാച്ചി എന്നും ഒൻപത് എന്നും ചാന്തുപൊട്ട് എന്നുമൊക്കെ അയാളെ ആക്ഷേപിച്ചു.

അതുവരെ ആ ഷോയിൽ ഏറ്റവും ജനപിന്തുണയുള്ള, ആണത്തത്തിന്റെ ആൾരൂപമായ, പൊതുബോധത്തെ തൃപ്തിപ്പെടുത്തിയിരുന്ന ആളുടെ നിലപാടുകൾക്കെതിരെ ഈ ചെറുപ്പക്കാരൻ ശബ്ദമുയർത്താൻ ആരംഭിച്ചു. അവന്റെ ചോദ്യങ്ങൾക്ക് മൂർച്ച കൂടുതലായിരുന്നു, അവന്റെ വിശദീകരങ്ങൾക്ക് ആഴമേറെയായിരുന്നു. പതിയെ പതിയെ അവന്റെ ചോദ്യങ്ങൾ കേൾക്കാൻ ഞാനടക്കം പലരും ആഗ്രഹിച്ചു, അവന്റെ വിശദീകരങ്ങൾക്ക് കാതോർത്തു നിന്നു. പല അറിവുകളും, ഇടപെടൽ രീതികളും, ലിംഗ ലൈംഗീക ന്യൂനപക്ഷങ്ങളെ കുറിച്ചും ഫെമിനിസത്തെ കുറിച്ചും ഇക്വാലിറ്റിയെയും ഒക്കെ അവൻ വിശദീകരിച്ചത് സിമ്പിളായി എല്ലാവരുടെയും മനസ്സിലേക്ക് ആഴത്തിൽ പതിഞ്ഞു.

അവനെ കാണുമ്പോൾ അയ്യേ എന്ന് പറഞ്ഞിരുന്ന പലരും അവനെ പിന്തുണക്കാൻ തുടങ്ങി, അവനുവേണ്ടി വോട്ടുകൾ ചെയ്യാൻ തുടങ്ങി. വീക്കെൻഡ് എവിക്ഷനുകളിൽ നിന്നും ആ വോട്ടുകൾ അവനെ ആ വീട്ടിൽ സംരക്ഷിച്ചു നിർത്തിയപ്പോൾ അവനതിൽ സന്തോഷത്തോടെ അദ്‌ഭുതം കൊണ്ട് പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു “i got votes”

ഭൂരിപക്ഷത്തിന്റെ തെറ്റുകളെ ചൂണ്ടികാണിച്ചുകൊണ്ട്, ആ ചിന്താഗതി എന്തുകൊണ്ട് ശരിയല്ല എന്ന് വിശദീകരിച്ചുകൊണ്ട് തിരുത്തിക്കാൻ ശ്രമിച്ചപ്പോൾ അവന്റെ ശാരീരിക സ്വഭാവ സവിശേഷതകളെ “manufacturing defect” എന്ന് വിളിച്ചാക്ഷേപിക്കാൻ വരെ തുനിഞ്ഞവർ ആ വീട്ടിലുണ്ട്.ഒരു ആണിന് പെണ്ണിനോട് പ്രണയം തോന്നുന്നതോ തോന്നിയതോ അത് തുറന്ന് പറയുന്നതോ തെറ്റല്ല. എന്നാൽ ആ പ്രണയം നിരാകരിച്ച പെണ്ണിന്റെ പുറകെ നടന്ന് വീണ്ടും വീണ്ടും പ്രണയം ആവർത്തിക്കുന്നത് സ്റ്റാക്കിങ് ആണ്, ഹറാസിങ് ആണ്. അത്തരം കാര്യങ്ങളും ആ വീട്ടിൽ ആവർത്തിക്കുന്നു. അങ്ങനെ പുറകെ നടന്ന് ശല്യം ചെയ്യുന്നതിന്റെ ദോഷങ്ങളെ കുറിച്ച് ആ പെണ്ണിനോ, ആ പെണ്ണിനെ ശല്യം ചെയ്യുന്നവനോ പോലും വലിയ ധാരണകളില്ല. പകരം ആ ഷോയിലെ നിലനിൽപ്പിനായി അതിൽ നിന്നും ലഭിക്കാവുന്ന ഭീമമായ സമ്മാനത്തിനായി ഇതൊക്കെ തുടരുമ്പോൾ, സമൂഹത്തിലേക്ക് വളരെ മോശം സന്ദേശമാണ് എത്തി ചേരുന്നത്.

24 വയസ്സുള്ള റിയാസ് സലിം അതിനെയും ചോദ്യം ചെയ്യാനോ ചൂണ്ടിക്കാണിക്കാനോ മടി കാണിക്കുന്നില്ല.
“ഞാനീ ഷോയിലേക്ക് വരുമ്പോൾ തെറ്റായ ചിന്തകൾക്ക് സമൂഹത്തിൽ ലഭിക്കുന്ന ഭൂരിപക്ഷ സ്വീകാര്യതയാണ് ഞാൻ കണ്ടത്. തെറ്റ് ചെയ്യുന്നവർക്കെതിരെ ഞാൻ സംസാരിച്ചത്, പ്രേക്ഷകരുടെ തെറ്റായ കാഴ്ചപ്പാടുകൾക്കെതിരെ മാത്രമായിരുന്നു. പ്രേക്ഷകർക്കെതിരെ സംസാരിക്കുമ്പോൾ അവർ എനിക്കെതിരാകും. അപ്പോൾ ഞാൻ എന്റെ നിലനിൽപ്പ് പോലും നോക്കാതെയാണ് ഈ ഷോയിൽ നിൽക്കുന്നത്.” എന്ന് പറഞ്ഞുകൊണ്ട് ഒരു റിയാലിറ്റി ഷോയിൽ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാൻ ഈ എനിക്കോ നിങ്ങൾക്കോ മാറ്റാർക്കെങ്കിലുമൊ കഴിയുമോ?

കാണികളുടെ പിന്തുണ ലഭിക്കാൻ വേണ്ടി കാണിക്കളെ സുഖിപ്പിക്കാനല്ലേ ഏതൊരാളും ശ്രമിക്കൂ? അവിടെയാണ് റിയാസ് സലിം എന്ന 24 വയസ്സുകാരന്റെ സാമൂഹ്യ വീക്ഷണം പ്രസക്തമാകുന്നത്. ഈ സമൂഹം ഇനിയും കുറെയധികം മാറേണ്ടതുണ്ട്. എല്ലാവർക്കും സ്വീകാര്യത ലഭിക്കുന്ന തരത്തിൽ, അപരന്റെ വാക്കുകൾ സംഗീതമായി ആസ്വദിക്കാൻ കഴിയുന്ന തരത്തിൽ, ആൾക്കൂട്ടത്തിന്റെ ആൾബലത്തേക്കാൾ വലുതാണ് ഓരോ ചെറിയ ചിന്താധാരകളും എന്ന് ഉൾകൊള്ളുന്ന തരത്തിൽ സാമൂഹ്യ പൊത്തുബോധം മാറി, ചോദ്യങ്ങൾ കേൾക്കാനും, ചോദ്യം ചെയ്യലുകൾക്ക് വിധേയപ്പെടാനും, വിശദീകണരങ്ങൾ നല്കാനും നമ്മൾ പ്രാപ്തരായേ മതിയാകൂ.

സേഫ് സോണിലിരുന്നു മുന്നേറുന്ന മറ്റുള്ള കണ്ടസ്റ്റന്റുകളെ വരെ വലിച്ചു കളത്തിലേക്കിറക്കി, അവരെ കൊണ്ട് കളിപ്പിച്ച്, അവരോട് മത്സരിച്ചു ജയിക്കണം എന്നതാണ് ശരിയായ സ്പോട്സ്മാൻ സ്പിരിറ്റ്‌. ആമയുടെയും മുയലിന്റെയും കഥ കേട്ടു പഠിച്ച നമ്മൾ വിജയത്തിലേക്ക് കുറുക്കു വഴികൾ തേടാനാണ് ചെറുപ്പം മുതൽ ശീലിച്ചത്. എന്നാൽ ഉറങ്ങുന്ന മുയലുകളെ വിളിച്ചുണർത്തി വാശിയേറിയ മത്സരം അഭിമുഖീകരിച്ചു ജയിക്കാൻ നമ്മൾക്ക് മടിയാണ്.

ഇത്തരം വാശിയേറിയ മത്സരങ്ങളിലൂടെ തന്നെയാണ് ഓരോ വ്യക്തിത്വവും രൂപപ്പെടേണ്ടതും വിജയിക്കേണ്ടതും.Who is the most deserving contestant in Bigboss Malayalam season 4? എന്ന ചോദ്യത്തിന് ഒരേയൊരു ഉത്തരമേ എനിക്കുള്ളൂ..One and only Riyas Salim. And he’s the real gamer. അർഹതപ്പെട്ടവരെ ജയിക്കാൻ പാടുള്ളൂ..
അർഹതപ്പെട്ടവരെ ജയിപ്പിക്കുക എന്നത് നമ്മുടെ കൂടെ ഉത്തരവാദിതമാണ്.അവനു വേണ്ടി വോട്ടുകൾ പിടിക്കാൻ ആർമികൾ ഒന്നുമില്ല, അവനെ ഇഷ്ടപ്പെടുന്നവർ മാത്രമേയുള്ളൂ. നമുക്ക് വോട്ടുകൾ ചെയ്യാം അവനു വേണ്ടി..

Note : Bigboss മലയാളം ഷോ തുടങ്ങിയത് മുതൽ ആ ഷോ കാണുന്ന ഒരു വ്യക്തിയാണ് ഞാൻ.

Leave a Reply
You May Also Like

മലയാളഗാനങ്ങളിലെ “ജഗതി” ടച്ച്

മലയാളഗാനങ്ങളിലെ “ജഗതി” ടച്ച്. Aneesh Nirmalan പാട്ടുകൾ ഏറ്റവും നന്നായി സ്‌ക്രീനിൽ അവതരിപ്പിക്കുന്ന നടന്മാരുടെ പേരുകൾ…

സൗദി അറേബ്യൻ ഫുട്ബോൾ താരങ്ങൾക്ക് റോൾസ് റോയ്സ് കാർ സമ്മാനം! എന്താണ് സത്യം?

ലോകകപ്പിൽ മെസ്സിയുടെ കരുത്തരായ അർജന്റീനയെ തോൽപ്പിച്ചതിന് സൗദി അറേബ്യൻ താരങ്ങൾക്കെല്ലാം റോൾസ് റോയ്സ് കാർ സമ്മാനമായി…

മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥ പറയുന്ന ‘മേജര്‍’ റിലീസിങ് തിയതി പുറത്തുവിട്ടു

മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥ പറയുന്ന ‘മേജര്‍’ എന്ന ചിത്രം…

ചെന്നൈയിൽ പ്രീ റിലീസിൽ തരംഗമായി ദുൽഖർ, ബുക്കിങ്ങിൽ ചരിത്രം തീർത്ത് കിംഗ് ഓഫ് കൊത്ത കുതിക്കുന്നു

ചെന്നൈയിൽ പ്രീ റിലീസിൽ തരംഗമായി ദുൽഖർ, ബുക്കിങ്ങിൽ ചരിത്രം തീർത്ത് കിംഗ് ഓഫ് കൊത്ത കുതിക്കുന്നു…