അടിവസ്ത്രമഴിച്ചുള്ള ആർത്തവ പരിശോധന

164
Jomol Joseph
അടിവസ്ത്രമഴിച്ചുള്ള ആർത്തവ പരിശോധന.
പ്രധാനമന്ത്രി ഇടക്കിടെ പറയുന്ന ഗുജറാത്ത് മോഡലിൽ നിന്നും, പുതിയൊരു മോഡൽ ഇന്ന് വാർ‌ത്തയായി പുറത്ത് വരുന്നു. ഗുജറാത്തിലെ കച്ച് സർവ്വകലാശാലക്ക് കീഴിലുള്ള സ്വാമി നാരായൺ ട്രസ്റ്റിന് കീഴിലെ വനിതാ കോളജിൽ, ആർത്തവമുള്ള പെൺകുട്ടികൾ അടുക്കളയിൽ കയറിയെന്ന് പറഞ്ഞ്, പെൺകുട്ടികളെ ബാത് റൂമിൽ കൊണ്ടുപോയി അടിവസ്ത്രമഴിച്ച് ആർത്തവ പരിശോധന നടത്തിയിരിക്കുകയാണ്. അറുപത്തിയെട്ടോളം പെൺകുട്ടികളെയാണ് ഇത്തരത്തിൽ ആർത്തവ പരിശോധനക്ക് വിധേയമാക്കിയിരിക്കുന്നത്.
ആർത്തവമുണ്ടായ പെൺകുട്ടികൾ ക്യാമ്പസിലേക്കോ, അടുക്കളയിലേക്കോ പോകരുത്, ഹോസ്റ്റലിലെ പ്രത്യേക മുറിയിൽ കഴിഞ്ഞു കൂടണം. ഇതാണ് ആ കോളജിലെയും ഹോസ്റ്റലിലെയും പ്രധാന നിയമം.
പ്രിൻസിപ്പാളിന്റെ നേതൃത്വത്തിൽ, പെൺകുട്ടികളെ വരിവരിയായി വരാന്തയിൽ നിരത്തി നിർത്തി, ബാത്രൂമിൽ കയറ്റി, അടിവസ്ത്രമഴിച്ചുള്ള ദേഹപരിശോധനയാണ് ആ കോളജിൽ നടത്തിയിരിക്കുന്നത്.
സ്ത്രീ ശാക്തീകരണം ലക്ഷ്യം വെച്ചാണ്, 2012ൽ ആ കോളജ് ആരംഭിച്ചത് എന്നതാണ് പ്രധാന വസ്തുത. അപ്പോൾ മോദിയുടെ സംഘപരിവാറിന്റ ഗുജറാത്ത് മോഡലിൽ കാണാനാകുന്ന സ്ത്രീ ശാക്തീകരണം ഏത് നിലവാരത്തിലുള്ളതാണ്?
ഇതാണ് മഹാത്മാഗാന്ധിയുടെ ഗുജറാത്തിൽ നിന്നും മോദിയുടെ ഗുജറാത്തിലേക്ക് നമ്മുടെ സമൂഹം മാറിയപ്പാൾ, വന്ന പ്രധാന മാറ്റം.
ഇനി അവൾ, അവളുടെ അടിവസ്ത്രങ്ങളഴിച്ച് ആരുടെയൊക്കെ മുന്നിൽ ദേഹപരിശോധനക്ക് വിധേയയാകേണ്ടി വരും?
എത്ര ദുഷിച്ച ഇടപെടലുകളാണ് വർത്തമാന കാലഘട്ടത്തിൽ അവൾ നേരിടേണ്ടിവരുന്നത്?