അമ്പലങ്ങൾ രാഷ്ട്രീയത്തിനതീതമായി കൂടിച്ചേരലുകളുടെ സാംസ്കാരിക തനിമയുടെ ഇടങ്ങളായിരുന്നു, ഇപ്പോൾ ആയുധാഭ്യാസവും വിഷപ്രചാരണവും

140
Jomol Joseph
കാക്ക ഒരു പ്രതീകം മാത്രമാണ്..
ഹൈന്ദവ സമുദായത്തിൽപെട്ട യുവതികൾ നേരിട്ടിരുന്ന ചൂഷണങ്ങളുടെ പ്രതീകമായി ഒരു വശത്ത് കാക്കയെയും മറുവശത്ത് സിന്ദൂരത്തേയും കാണാനാകും. അത്തരം ചൂഷണങ്ങളിൽ നിന്നും രക്ഷക്കായി തനിക്കൊരു ഉടമയുണ്ട് എന്ന് നെറ്റിയിൽ എഴുതിവെക്കലായി തന്നെയാണ് ഈ സിന്ദൂരം തൊടൽ തുടങ്ങിയത്. താൻ മറ്റൊരാളുടെ ലൈംഗീക ഉപഭോഗത്തിനുള്ള ഉപകരണമാണ് എന്ന് ഉപഭോഗ വസതുവിലുള്ള മുദ്രണം!!
സ്ത്രീകൾ നേരിട്ടിരുന്ന വലിയ അനവധി നിരവധി ചൂഷണങ്ങൾ തന്നെയായിരുന്നു ഹൈന്ദവ സമുദായത്തിൽ നിലനിന്നിരുന്നതെന്ന് നമുക്ക് ചരിത്രം പരിശോധിച്ചാൽ കാണാവുന്നതാണ്. താഴ്ന്ന ജാതിയിൽപെട്ട ഒരു പെൺകുട്ടി ഋതുമതിയായാൽ ആ നാട്ടിലെ ഉയർന്ന ജാതിയിൽപെട്ട പ്രമാണിക്കോ പ്രമാണിമാർക്കോ അവകാശപ്പെട്ടതായിരുന്നു അവളുടെ കന്യകാത്വം എന്നത് നമ്മുടെ നാട്ടിൽ കാലങ്ങളോളം നിലനിന്നിരുന്ന ആചാരമായിരുന്നു. ആ പെൺകുട്ടിയുടെ താൽപര്യം നോക്കിയായിരുന്നില്ല അവളുടെ ലൈംഗീക പങ്കാളിയെ അവൾക്ക ലഭിച്ചിരുന്നത്. അതുപോലെ തന്നെ നമ്പൂതിരിമാരുടെ സംബന്ധങ്ങളും സ്ത്രീകളുടെ താൽപര്യങ്ങൾക്കും ഇഷ്ടങ്ങൾക്കും വിധേയമായിരുന്നില്ല. മറിച്ച് ഉന്നതജാതിയിൽ പെട്ടവനെന്ന പരിഗണനയും, നാട്ടിലെ പ്രമാണിയെന്ന അപ്രമാദിത്യവും തന്നെയായിരുന്നു നമ്മുടെ നാട്ടിൽ കാലങ്ങൾ നിലനിന്നിരുന്ന നമ്പൂതിരി കട്ടിലുകൾക്ക് അടിസ്ഥാനം. താഴന്ന ജാതിക്കാരൻ കെട്ടിയ പെണ്ണനെ ആദ്യരാത്രിയിൽ ലൈംഗീകമായി അനുഭവികകാനുള്ള അവകാശം ഉയർന്ന ജാതിയിലെ പ്രമാണിക്ക്. കുറച്ച് വർഷങ്ങൾ പിന്നിലേക്ക് പോയാൽ ദേവദാസികളെന്ന പേരിൽ സ്ത്രീകളെ ലൈംഗീക അടിമകളാക്കി വെച്ചിരുന്ന ആചാരങ്ങളടക്കം എത്രയെത്ര ആചാരങ്ങൾ കാണാനാകും!!
ഒരു പെൺകുട്ടി വിവാഹിതയാകുന്നതോടെ, അവളെ ഇനി ആരും ആഗ്രഹിക്കണ്ട, അവൾക്ക് ഒരു ഉടമയുണ്ട്, അവൾ മറ്റൊരാളുടെ ഉപഭോഗ വസ്തുവാണ് എന്ന് നെടുനീളത്തിൽ നെറ്റിയിലെഴുതി ഒട്ടിക്കുന്നതിന് പകരമായി നെറ്റിയിൽ നെടുകെ കുങ്കുമം ഉപയോഗിച്ച് വരക്കുന്ന വരയാണ് ഈ സിന്ദുരം ചാർത്തൽ. തുടക്കകാലത്ത് ഈ സിന്ദുരരേഖ സ്ത്രീകളുടെ സംരക്ഷണമായിരുന്നു ഉദ്ദേശമാക്കിയതെങ്കിൽ, പിന്നീടത് സ്ത്രീകളുടെ അടിമത്തത്തിന്റെ നേർരേഖയായി മാറിയ ആചാരമായി. ഇത്തരം ആചാരങ്ങളെ സംഘപരിപരിവാരം അവരുടെ തൊഴുത്തിലേക്ക് കൊണ്ടുവന്ന് കെട്ടിക്കൊണ്ട് തന്നെയാണ് അവരുടെ സാന്നിദ്ധ്യം ഉറപ്പിക്കുന്നത്.
അമ്പലങ്ങൾ രാഷ്ട്രീയത്തിനതീതമായി കൂടിച്ചേരലുകളുടെ സാംസ്കാരിക തനിമയുടെ ഇടങ്ങളായിരുന്നിടത്തേക്ക്, സംഘപരിവാരശക്തികൾ കടന്നുവരികയും, ആ അമ്പലത്തെയും അവിടത്തെ ആഘോഷങ്ങളേയും അവരുടേതാക്കി മാറ്റുകയും ചെയ്ത് തന്നെയാണ് ആ മണ്ണിനും മനുഷ്യർക്കും അവിടത്തെ പ്രാർത്ഥനാനിർഭരമായ അന്തരീക്ഷത്തിനും രാഷ്ട്രീയ നിറം കൊടുക്കാനായി എന്നും സംഘപരിവാരം ശ്രമിച്ചിട്ടുള്ളത്. അങ്ങനെയങ്ങനെ അമ്പലങ്ങളെ ഇന്ന് സംഘപരിവാരത്തിന്റെ രാഷ്ട്രീയകേന്ദ്രങ്ങൾ മാത്രമായി മാറ്റിയെടുക്കാനാണ് സംഘപരിവാരം ശ്രമിക്കുന്നത്.
അങ്ങനെയുള്ള ശ്രമങ്ങൾക്ക് കൂടുതൾ ശക്തിപകരാനായി നാട്ടിൽ നിലനിൽക്കുന്ന പല അനാചാരങ്ങളെയും അവർ പൊടിതട്ടിയെടുത്ത് സാംസ്കാരിക പാരമ്പര്യമായും, പിന്തുടർച്ചയായും, മൂല്യങ്ങളുടെ സംരക്ഷണമായും ഒക്കെ അവതരിപ്പിക്കും. എല്ലാ അനാചാരങ്ങളും സ്ത്രീവിരുദ്ധതക്ക് മുൻതൂക്കം കൊടുക്കുന്നവയെന്നതിൽ യാതൊരു സംശയവും വേണ്ട. ഇത്തരം സ്ത്രീവിരുദ്ധ അനാചാരങ്ങളുടെ സംരക്ഷകരും പ്രഘോഷകരുമായി സ്ത്രീകളെ തന്നെ മുന്നിൽ നിർത്താനായി അവരെന്നും ശ്രമിക്കുകയും അത്തരം ശ്രമങ്ങൾ വിജയം നേടുകയും ചെയ്തിട്ടുണ്ട്. ഇന്നവർ ഹൈന്ദവ സമുദായത്തിന്റെ സ്വത്വ വാദത്തിനായി മുസ്ലീങ്ങളെ ശത്രുസ്ഥാനത്ത് നിർത്തിയിരിക്കുന്നു, എന്നാൽ ജാതി ഉപജാതി പലജാതി സ്വത്വവാദത്തിൽ കൂടിക്കുഴഞ്ഞുകിടക്കുന്ന സംഘപരിവാരസമൂഹത്തിൽ, ശത്രുവിനെതിരായ സ്വത്വവാദകൂട്ടായ്മ കാലക്രമേണ ജാതി സ്വത്വവാദങ്ങളിലേക്ക് നീങ്ങുകയും, അവിടെ സവർണ്ണ സ്വത്വവാദം അപ്രമാദിത്യം നേടുകയും ചെയ്യുമ്പോൾ, ഇന്നത്തെ പല കുലസ്ത്രീകളും പുലയനും, പറയനും, ഈഴവനും ഒക്കെയായി മാറും. ചോവക്കൂത്തിമോന്റെ മക്കളെയൊക്കെയും അവർണ്ണരെന്ന ചാപ്പയടിച്ച് മാറ്റിനിർത്തപ്പെടും.
പുരോഗമന ആശയങ്ങളെ മുറുകെ പിടിക്കുന്ന സ്ത്രീകളെ എന്നും വേശ്യകളായും, പിഴച്ചവളായും, പോക്കുകേസായും ഒക്കെ ചാപ്പയടിച്ച്, നൂറ്റാണ്ടുകൾക്ക് മുമ്പ് നിലനിന്നിരുന്ന കാലഹരണപ്പെട്ട വിരുദ്ധതകൾക്ക് വേണ്ടി അവരിനിയും വാദിച്ചുകൊണ്ടേയിരിക്കും. അവരുപോലും അറിയാതെ, അവർ പ്രാചീനകാലത്തേക്ക് പിൻതിരിഞ്ഞുനടക്കുകയാണ്. ഇവരെ പിൻതിരിഞ്ഞ് നടക്കാനായി പ്രേരിപ്പിക്കുന്നവർക്ക് നന്നായറിയാം, പുരോഗമനവാദത്തേക്കാൾ ഈ സമൂഹത്തിൽ ക്ലച്ചുപിടിക്കുക യാഥാസ്തിതികവാദമാണെന്ന്.
സ്ത്രീകളെ ലൈംഗീക ഭോഗവസ്തുക്കളായി മാത്രം കാണുന്ന സംഘപരിവാരത്തിന്റെ ജാതിമത രാഷ്ട്രീയത്തിനുള്ള വേദിയല്ല അമ്പലമെന്ന നിലപാടുമായി, സംഘപരിവാർ യോഗം നടന്ന അമ്പലത്തിന്റെ ഹാളിലെ കുലസ്ത്രീകൾക്കു നടുവിലേക്ക് ശരിയുടെ നിലപാടുമായി ഒറ്റക്ക് നടന്നുകയറിയ അജിതയ്ക്ക് സ്നേഹാഭിവാദ്യങ്ങൾ..