കേരളത്തിൽ ആദ്യമായി ന്യൂഡ് മെറ്റേണിറ്റി ഫോട്ടോഷൂട്ടിൽ മോഡലായ വ്യക്തി ഞാനാണെന്ന് അവകാശപ്പെട്ട് ജോമോൾ ജോസഫിന്റെ പോസ്റ്റ്

378
jomol Joseph
കേരളത്തിൽ ആദ്യമായി ന്യൂഡ് മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചെയ്തു എന്ന അവകാശവാദവുമായി കഴിഞ്ഞ ദിവസം ആതിര ജോയ് Athira Joy എന്ന വയനാട്ടുകാരിയും, കോട്ടയത്ത് സെറ്റിൽ ചെയ്ത വ്യക്തിയുമായ ഫ്രീലാൻസ് ഫോട്ടോഗ്രാഫർ രംഗത്ത് വന്നിരിന്നു. എന്നാൽ ഈ ക്യാറ്റഗറിയിൽ കേരളത്തിൽ ആദ്യമായി മോഡലിങ് ചെയ്ത വ്യക്തി ഞാനാണ്. 2019 ഡിസംബറിലായിരുന്നു ആ ഷൂട്ട് നടന്നതും, ഫോട്ടോസ് ഡിസംബർ ജനുവരി മാസങ്ങളിലായി റിലീസ് ചെയ്യുകയും ചെയ്തിരുന്നു.
ഇപ്പോൾ ആതിര ജോയ് ഇത്തരമൊരു അവകാശവദവുമായി വന്നിരിക്കുന്നത് ഏഷ്യാനെറ്റ് റിപ്പോർട്ടറും, ആതിരയുടെ ബന്ധുവുമായ റോബിൻ മാത്യു മറ്റത്തിൽ എനന ജേർണലിസ്റ്റുമായി നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ്. ഈ ആതിരക്ക് എന്നെ അറിയാവുന്നതും, എന്ന മെസഞ്ചറിൽ കോണ്ടക്ട് ചെയ്തിരുന്നതുമാണ്.
അപ്പോൾ പറഞ്ഞുവരുന്നത്, കേരളത്തിൽ ആദ്യമായി ന്യൂഡ് മെറ്റേണിറ്റി ഫോട്ടോഷൂട്ടിൽ മോഡലായ വ്യക്തി ഞാനാണ്, ആദ്യ കപ്പിൾസ് ഞാനും വിനുവുമാണ്, ആദ്യ ഫാമിലി ഞാനും വിനുവും ഞങ്ങളുടെ മകൻ ആദിയുമാണ്. ആദ്യമായി ഇത്തരത്തിൽ ഫോട്ടോഷൂട്ട് ചെയ്ത ഫോട്ടോഗ്രാഫേഴ്സ്

Manoop Chandranഉം ഭാര്യ Neethu Chandranനും ആണ്. മനൂപ് മികച്ച ഫോട്ടോഗ്രാഫർക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചിട്ടുള്ള വ്യക്തിയുമാണ്.മറ്റൊരാളുടെ ക്രഡിറ്റ് ഇല്ലാതാക്കുകയോ അടിച്ചുമാറ്റുകയോ ചെയ്യുന്നത് ഏത് രംഗത്തായാലും വളരെമോശം പ്രവണയതാണ്. ആതിരയും, ആതിര തെറ്റിദ്ധരിപ്പിച്ച് തെറ്റായ വാർത്ത ചെയ്ത മാധ്യമങ്ങളും തിരുത്തും എന്നും, ആതിര ഉന്നയിച്ച അവകാശവാദം പിൻവലിക്കും എന്നും കരുതുന്നു.
മറ്റൊരാളെ ചവിട്ടിതാഴ്ത്തി ആളാകുന്നത് തരംതാണ പ്രവർത്തിയാണ്.കേരളത്തിൽ ആദ്യമായി നടന്ന കേരളത്തിൽ ആദ്യത്തെ ന്യൂഡ് മെറ്റേണിറ്റി ഫോട്ടോഷൂട്ടിന് മോഡലായ ആദ്യ ഗർഭിണി ഞാനാണ്. ആദ്യ ദമ്പതികൾ ഞാനും എന്റെ ഹസ്ബന്റും. കൂടാതെ ആദ്യ ഫാമിലിയും ഞങ്ങളാണ്, ഞാനും എന്റെ ഹസ്ബന്റും ഞങ്ങളുടെ മോൻ ആദിയും.
ഈ കാറ്റഗറിയിൽ കേരളത്തിൽ ആദ്യമായി നടന്ന ഫോട്ടോഷൂട്ടും (മലയാളികളായാലും വിദേശികളായാലും) ഡിസംബറിൽ നടന്ന എന്റെ മെറ്റേണിറ്റി ഫോട്ടോഷൂട്ടാണ്. ഞാൻ വരച്ച വഴിയിലൂടെ എന്നെയും മറികടന്ന് ധാരാളം പേര് കടന്നുവരണം എന്നാഗ്രഹിക്കുന്നു, പക്ഷെ, അത് മറ്റൊരാളുടെ ക്രഡിറ്റിനെ നിരാകരിച്ചുകൊണ്ടായിരിക്കരുത്.മാധ്യമങ്ങൾ വാർത്ത പിൻവലിച്ച്, തിരുത്തൽ കൊടുക്കുമെന്നും, അവകാശവാദമുന്നയിച്ച വ്യക്തി ആ അവകാശവാദം പിൻവലിക്കും എന്നും കരുതുന്നു. ലൈവിൽ  ബാക്കി പറയാം..
video