വീണുപരിക്കേറ്റ് ആയുർവേദ ചികിത്സ ചെയുന്ന ഒരു സ്ത്രീയുടെ പ്രസ്തുത പോസ്റ്റനടിയിൽ വന്ന കമന്റ് ആണ് ഇത് – “വൈദ്യരുടെ യോഗം, വൈദ്യർ സ്വയംഭോഗം ചെയ്ത് മടുക്കും” . ലൈംഗികദാരിദ്ര്യം പിടിച്ച തലമുറയാണ് ഇന്നുള്ളതെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ ഒരു ചികിത്സയുടെ ചിത്രം കൊണ്ടുപോലും കാമപാരവശ്യം വരുന്നെങ്കിൽ ഉടനടി ചികിത്സ വേണ്ടിവരുന്ന മഹാമനസിക രോഗമാണ്. ജോമോൾ ജോസഫിന്റെ പ്രതികരണം വായിക്കാം.

Jomol Joseph :

വൈദ്യരുടെ യോഗം, വൈദ്യർ സ്വയംഭോഗം ചെയ്ത് മടുക്കും.. !!

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഞാൻ ആമിയുമായി വീടിന്റെ സ്റ്റെപ്പിറങ്ങിയപ്പോൾ കാല് തെന്നി വീണു. കാലിന്റെ കുഴ തെന്നി, കാൽ മുട്ടിന്റെ ലിഗ്മെന്റിന് ക്ഷതമേറ്റു, ചന്തിയിടിച്ച് വീണതുകൊണ്ട് നടുവിന് കലശലായ വേദനും തുടങ്ങി. കാലിന്റെ ലിഗ്മെന്റിന്റെ പ്രശ്നം കുറച്ച് നാളായി ഉള്ളതാണ്. ആമിയെ പ്രസവിക്കലും, അവളെ നോക്കലും ഒക്കെ കൊണ്ട് ചികൽസ തുടരാൻ കഴിയാതെ വന്നിരുന്നു. എറണാകുളത്തുള്ളപ്പോൾ ലേക്ഷോർ ഹോസ്പിറ്റലിലെ ഫുട് ആന്റ് ജോയന്റ് സർജനെയും, നാട്ടിലെത്തിയ ശേഷം പേരാമ്പ്ര ഇഎംഎസ് മെമോറിയൽ ഹോസ്പിറ്റലിലെ ഓർത്തോപീഡിക് ഡോക്ടറേയും കാണിച്ച് ചികിൽസ നടന്നിരുന്നതാണ്. രണ്ടിടത്തുനിന്നും കിട്ടിയ ഉപദേശം, ആയുർവേദ ചികിൽസയിലെ കിഴിപിടിക്കലും തളം വെക്കലും ഇതിന് ഗുണകരമാണ് എന്നതാണ്.

https://www.facebook.com/anna.jomol.joseph/posts/2949821312008618?__cft__%5B0%5D=AZVhmvcEpFACY86MZ_hnKcOc98FL9VDbxB6yxyYV6xMH-juvg5isfv7_KdnyL5OMfcI8XRbZCvAsHhmoYcvlwej4-tgsw8hnzJbOcvo8ujpgd7m54wsrJZFiwwe27pQoYUo&__tn__=%2CO%2CP-R

വീണ അന്ന് രാത്രി നാരായണൻ വൈദ്യര് വീട്ടിൽ വന്ന് നോക്കി, പിറ്റേന്ന് രാവിലെമുതൽ വൈദ്യരുടെ അടുത്ത് പോയി ഒന്നിടവിട്ട ദിവസം കാലിന്റെ കുഴക്ക് ആയുർവേദ മരുന്നുകൾ അരച്ചുപുരട്ടി കെട്ടി. മൂന്നു കെട്ട് കൊണ്ട് കാൽപാദം ചവുട്ടി അത്യാവശ്യം നടക്കാം എന്നായി. അടുത്ത ദിവസം മുതൽ കാലിന്റെ മുട്ടിന് മരുന്നുകൾ വെച്ച് കെട്ടിട്ടു തുടങ്ങി. ഇന്നുമുതൽ കാൽ മുട്ടിന്റെ നീരിനും ശമനം ലഭിച്ചു. അടുത്ത പടിയായി ഇന്നുമുതൽ നടുവിന് തളം വെക്കലും, ധാരകോരലും, കിഴിപിടിക്കലും ആരംഭിച്ചു. ഇത് ഫോട്ടോ സഹിതം ഇന്ന് രാവിലെ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു.

അതിൽ വന്ന ചില കമന്റുകളാണ് ഞാൻ ഹെഡ്ലൈനായി ചേർത്തിരിക്കുന്നത്. 63 വയസ്സുള്ള മനുഷ്യൻ ചികിൽസുടെ ഭാഗമായി ഒരു സ്ത്രീയായ എന്റെ ശരീരം കാണുകയോ, എന്റെ ശരീരത്തിൽ തൊടുകയോ തടവുകയോ ചെയ്താൽ ഈ നാട്ടിലെ സദാചാര കോട്ട തകർന്നടിഞ്ഞ് താഴെ വീഴും പോലും!! എന്റെ ശരീരം കണ്ട 63 വയസ്സുള്ള വൈദ്യർ സ്വയം ഭോഗം ചെയ്ത് തളരും പോലും!!
എന്തൊരു അധമ ചിന്തയാണിത്??

ഒരു ചികിൽസകന് മുന്നിൽ വരുന്ന രോഗി ലൈംഗീക ഉപകരണമല്ല. ഒരു രോഗിക്ക് മുന്നിലെത്തുന്ന ചികിൽസകൻ അവളുടെ കാമപൂർത്തീകരണത്തിനുള്ള ഉപാധിയുമല്ല. അവരുടെ ഇടയിലെ ലക്ഷ്യവും കർമ്മവും രോഗം ചികിൽസിച്ച് മാറ്റുക എന്നത് എന്നത് മാത്രമാണ്. ഈ നാട്ടിൽ ഗൈനക്കോളജിസ്റ്റുകളായി നിരവധി പുരുഷൻമാർ ചികിൽസകരായി പേരെടുത്തിട്ടുണ്ട്. ഡോക്ടർ ഭദ്രനെന്ന പ്രഗൽഭനായ ഗൈനക്കോളജിസ്റ്റ് കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നും റിട്ടയർ ചെയ്തിട്ട് ദശകങ്ങളായി.
എറണാകുളം ജനറൽ ആശുപത്രിയിൽ ഞാൻ ആമിയെ പ്രസവിച്ചപ്പോൾ പ്രസവമെടുത്തത് മൂന്ന് പുരുഷ ഗൈനക്കോളജിസ്റ്റുകൾ ചേർന്നാണ്. ഒരു സീനിയർ ഗൈനക്കോളജിസ്റ്റും, രണ്ട് ഹൗസ് സർജൻമാരും. ആ ലേബർ റൂമിൽ ഞങ്ങൾ നാലുപേരും കൂടി കാമവെറി തീർക്കുകയോ, ആ പുരുഷൻമാർ എന്നിലേക്ക് ലൈംഗീകവെറിയുമായി കടന്നുകയറുകയോ ആയിരുന്നില്ല. അവർ എന്നെ ചികിൽസിക്കുന്ന ഡോക്ടർമാരും, എനിക്കവർ ചികിൽസകരും, അവർക്ക് ഞാൻ പേഷ്യന്റും ആയിരുന്നു.

ലൈംഗീക ദൈരിദ്ര്യം മൂത്ത് കാമവെറി പൂണ്ട് ഉറഞ്ഞുതുള്ളുന്ന വളരെ കുറഞ്ഞ ശതമാനം വരുന്ന മലയാളികളായ ഞരമ്പ് രോഗികളേ, നിങ്ങൾക്ക് മുന്നിൽ കാണുന്ന മുഴുവൻ സത്രീകളെയും കാമവെറി തീർക്കാനുള്ള ഉപകരണങ്ങൾ മാത്രമായി നിങ്ങൾ കണക്കാക്കുന്നതുപാലെയല്ല, മറ്റ് പുരുഷൻമാരുടേയും സ്ത്രീകളുടേയും ജീവിതം. സ്ത്രീശരീരം കേവലം ലൈംഗീക ഉപകരണങ്ങൾ മാത്രമല്ല എന്ന് നിങ്ങളുടെ ജീർണ്ണിച്ച മനസ്സുകളെ ആവർത്തിച്ചാവർത്തിച്ച് പറഞ്ഞ് പഠിപ്പിക്കേണ്ടിയിരിക്കുന്നു. അല്ലാത്ത പക്ഷം ആഴ്ചകൾ പ്രായമുള്ള പെൺകുഞ്ഞിൽ തുടങ്ങി, തൊണ്ണൂറുകൾ കടന്ന വന്ദ്യ വയോധികയിൽ വരെ നിന്റെയൊക്കെ കാമഭ്രാന്തിന്റെ കുത്തിക്കഴപ്പിന്റെ ഭാരം ഇറക്കിവെക്കാനായി നീയൊക്കെ ഇറങ്ങി പുറപ്പെടും. ഇത്തരം ചിന്താഗതിയുള്ള അധമൻമാരിൽ നിന്നും തന്നെയാണ് മോർച്ചറിയിൽ കിടക്കുന്ന സ്ത്രീകളുടെ ശവശരീരങ്ങളെ ഭോഗിക്കുന്നവർ വരെ ഉയർന്ന് വരുന്നത്.സ്ത്രീശരീരങ്ങൾ ലൈംഗീക ഉപകരണങ്ങളല്ല..
നമ്മൾ ജീവിക്കുന്നത് വാനരയുഗത്തിലുമല്ല..

FACEBOOK POST

https://www.facebook.com/anna.jomol.joseph/posts/2949957065328376?__cft__%5B0%5D=AZWCOHHdGy_BsvCqPTZevEWyPibYXDjbCebc2LprKPytNuCPXLz9U4LUiggSc73xmaEUsyU1l62M-9oBSnl9pHlPmuqczT5xW7T01xqVUPWt4LJbU987tBO4ZO7zujqMy40&__tn__=%2CO%2CP-R

You May Also Like

പുനര്‍ജനി : പറയാന്‍ മറന്ന കഥ

സാര്‍, മരിച്ചവര്‍ നക്ഷത്രങ്ങളായി പുനര്‍ജനിക്കുമെന്നാണ് നിങ്ങള്‍ ഇന്ത്യക്കാര്‍ വിശ്വസിക്കുന്നതെന്ന് പറഞ്ഞു കേട്ടത് ശരിയണോ?’ പുതുതായി ഇന്റെര്‍ന്ഷിപിനു ചേര്‍ന്ന നികോളിന്റെ ചോദ്യം കേട്ട അയാള്‍ വെറുതെ പുഞ്ചിരിക്കുക മാത്രം ചെയ്തു. ‘അതൊരു മിത്ത് ആണ് നികോള്‍.. അങ്ങനെ പല വിശ്വാസങ്ങളും നിലവിലുള്ള രാജ്യം ആണ് ഇന്ത്യ. നിങ്ങള്‍ അമേരിക്കകാര്‍ക്ക് പലതും പുതിയ അറിവുകള്‍ ആയിരിക്കും.’ ഇന്റര്‍കോം എടുത്തു അയാള്‍ മോണിക്കയുടെ നമ്പര്‍ ഡയല്‍ ചെയ്തു – ‘മോണിക്ക, പ്ലീസ് കം ടു മൈ കാബിന്‍’. ‘നികോള്‍, മീറ്റ്‌ മിസ്‌. മോണിക്ക. ഷി ഈസ്‌ ഔര്‍ HR മാനേജര്‍.’ ‘മോണിക്ക, ദിസ്‌ ഈസ്‌ നികോള്‍ ഫ്രം USA. ഷി വില്‍ ബി ടുയിംഗ് എ 6 മന്ത്സ് ഇന്‍റെര്ന്‍ഷിപ്പ്‌ ഇന്‍ ഔര്‍ കമ്പനി. യു ഷുഡ് ഹെല്‍പ്‌ ഹേര്‍ വിത്ത്‌ നെസിസ്സറി ഫെസിലിടീസ്.’

ഒരു രാത്രിയുടെ ഓര്‍മയ്ക്കായ്

മിമിക്രി കളിച്ചു അല്പം പേരും പണവും ഉണ്ടാക്കിയത് ഇന്നാണ്. എന്നാല്‍ പണ്ട് ഒരു കാലം ഉണ്ടായിരുന്നു.…

അന്തരീക്ഷത്തിലെ ഓക്സിജന് ഒരു കുറവും വന്നിട്ടില്ല, കുറഞ്ഞത് ചിലരുടെ തലയിലെ അൾത്താമസം

ഓക്‌സിജന്‍ ക്ഷാമം പ്രകൃതിയോട് മനുഷ്യര്‍ ചെയ്ത അപരാധത്തിനുള്ള ശിക്ഷ: മേജര്‍ രവി. രാജ്യം ഇപ്പോള്‍ നേരിടുന്ന ഓക്‌സിജന്‍ ക്ഷാമം മനുഷ്യര്‍ പ്രകൃതിയോട് ചെയ്ത അപരാധങ്ങള്‍ക്കുള്ള ശിക്ഷയാണെന്ന്

കേരളം ഒരു ഭ്രാന്താലയമോ?

കേരളത്തിലെ മാധ്യമങ്ങളെയും സാധാരണക്കാരനെയും വര്‍ഷങ്ങളായി അലട്ടികൊണ്ടിരിക്കുന്ന ചില്ല പ്രശ്‌നങ്ങള്‍ ഉണ്ടല്ലോ, അതിനൊന്നും ഇതുവരെ ഉത്തരം കിട്ടിയിട്ടില്ല. അത് ഞാന്‍ ഇവിടെ താഴെ കൊടുക്കുന്നു. വായിച്ചു നിങ്ങള്‍ വിലയിരുത്തുമല്ലോ?