കേരള സർക്കാർ വാക്സിൻ പൂഴ്ത്തി വെക്കുന്നു ?
ഇതാണ് ഈ ദിവസങ്ങളിൽ സംഘികൾ വ്യാപകമായി നടത്തുന്ന പ്രചാരണം. ഇതിന്റെ വസ്തുതയെന്ത് എന്ന് നമുക്ക് പരിശോധിക്കാം.
എന്തുകൊണ്ടാകാം വാക്സിനേഷനായി സ്ലോട്ട് ബുക്കിങ് നടക്കാത്തത്?കേരളത്തിൽ ഇന്നലെ രാത്രി കൈവശമുളളത് ഒരു ലക്ഷം ഡോസ് വാക്സിനാണ് എന്ന് കരുതുക. കേരളത്തിൽ ആയിരം വാക്സിനേഷൻ സെന്ററുകളും ഉണ്ടെന്ന് നമുക്ക് കണക്കാക്കാം. ഒരു സെന്ററിലേക്ക് സർക്കാർ അലോട്ട് ചെയ്യുക നൂറ് ഡോസ് വാക്സിനുകൾ വീതമായിരിക്കും. ഒരു സെന്ററിലേക്ക് നൂറ് ഡോസ് വാക്സിൻ അലോട്ട് ചെയ്ത് കിട്ടുമ്പോൾ തന്നെ കോവിൻ സൈറ്റിൽ, ആ സെന്ററിലെ വാക്സിൻ ലഭ്യത അപ്ഡേറ്റാകും. അതോടെ ആ നൂറ് ഡോസിനും ബുക്കിങ്ങ് സ്വീകരിക്കാൻ ആരംഭിക്കും. നിമിഷ നേരത്തിനുള്ളിൽ ആ നൂറ് ഡോസ് ബുക്കിങ്ങാകുകയും, വാക്സിനേഷന് സ്ലോട്ട് കൊടുക്കുകയും ചെയ്യും.
ഈ രിതിയിൽ ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിലേക്കുള്ള സ്ലോട്ട് മുഴുവനും ബുക് ചെയ്ത് കഴിഞ്ഞു.
ചൊവ്വാഴ്ച കേരളത്തിൽ വാക്സിൻ നൽകിയത് 1,12,000 ആളുകൾക്കാണ്. ഇന്നത്തേക്ക് കൂടിയുള്ള വാക്സിൻ സർക്കാർ സെന്ററുകളിൽ സ്റ്റോക്കുണ്ട്, അയായത് ഒരുലക്ഷത്തി ഇരുപതിനായിരം ഡോസിന് താഴെ. ഇന്ന് 2,60,000 ഡോസ് വാക്സിൻ കേരളത്തിൽ എത്തിക്കും എന്ന് കേന്ദ്രം പറഞ്ഞത് കൂടി കണക്കാക്കിയാണ് വ്യാഴം വെള്ളി ദിവസങ്ങളിലേക്ക് സർക്കാർ സെന്ററുകളിൽ സ്ലോട്ടനുവദിച്ചത്. അതായത് കേന്ദ്ര സർക്കാർ ഇന്ന് കേരളത്തിലെത്തിക്കും എന്ന് പറഞ്ഞ വാക്സിന് പോലും ബുക്കിങ്ങായി കഴിഞ്ഞു. ഇനി ശനിയാഴ്ച മുതൽ ബുക്കിങ് സ്വീകരിക്കാനുള്ള വാക്സിനോ, എന്ന് വാക്ലിൻ നൽകും എന്നതിന് കേന്ദ്ര സർക്കാരിന്റെ ഉറപ്പോ നമുക്കില്ല. അതുകൊണ്ട് തന്നെ വാക്സിനേഷൻ സെന്ററുകളിലേക്ക് വാക്സിൻ അലോട്ട് ചെയ്യാൻ കേരള സർക്കാരിന് കഴിയില്ല. വാക്സിൻ അലോട്ട് ചെയ്ത് കിട്ടാതെ കോവിൻ സൈറ്റിൽ, ഒരു സെന്ററിനും സ്റ്റോക് അപ്ഡേറ്റ് ചെയ്യാനും കഴിയില്ല. സ്റ്റോക് അപ്ഡേറ്റ് ചെയ്യാതെ ബുക്കിങ്ങിനായി കോവിൻ സെറ്റ് അനുവദിക്കുകയുമില്ല. അതായത് സെന്ററുകൾ ലിസ്റ്റ് ചെയ്തത് കാണിക്കില്ല.
അപ്പോൾ സംഘികൾ അടുത്ത ഉടായിപ്പ് പറയുന്നു. പൈപ്പിലുള്ള വാക്സിന് ബുക്കിങ്ങിടണം എന്ന്. അതായത് കടലിൽ കിടക്കുന്ന മീനിന് മാർക്കറ്റിൽ വില പറഞ്ഞുറപ്പിച്ച് വിൽപ്പന നടത്തുന്ന മോഡലിൽ വാക്സിനേഷന് ബുക്കിങ്ങെടുക്കാനാണ് സംഘികൾ ആവശ്യപ്പെടുന്നത്. അല്ലേലും ഗുജറാത്തി മോഡൽ കച്ചവടം കടലിൽ കിടക്കുന്ന മീനിന് കരയിൽ കച്ചവടം ഉറപ്പിക്കുക എന്നതാണല്ലോ. കച്ചവടം ഉറപ്പിച്ച് കാശും വാങ്ങിയ ശേഷം മാത്രം പണിക്കാരെയും ബോട്ടും ഒക്കെ സെറ്റാക്കി കടലിൽ പോയി മീനിനെപിടിച്ച് കരക്കത്തിച്ച് വിതരണം നടത്തുക. എങ്ങനേണ്ട് പൈപ്പിൽ കിടക്കുന്ന വാക്സിൻ കച്ചവടം?
നബി – കേരളത്തിൽ ഇതുവരെ വാക്സിൻ നൽകിയത് 72 ലക്ഷം ആളുകൾക്ക്. അതായത് ജനസംഖ്യയുടെ 22% മനുഷ്യർക്ക് കേരളം വാക്സിൻ നൽകി കഴിഞ്ഞു. കേരളത്തിലെ ഈ കണക്ക് ദേശീയ തലത്തിൽ ഇത് ഉയർന്ന ശതമാനമാണ്.
നബി 2 – ഇന്ത്യയിൽ ആവശ്യത്തിലും കൂടുതൽ മെഡിക്കൽ ഓക്സിജൻ ഉൽപാദിപ്പിക്കുന്ന ഏക സംസ്ഥാനവും കേരളം മാത്രമാണ്. അയൽ സംസ്ഥാനങ്ങളിലേക്ക് കേരളമാണ് ഓക്സിജൻ നൽകുന്നത്. ഓക്സിജന്റെ കാര്യത്തിൽ നമ്മൾ സ്വയം പര്യാപ്തമായത് കഴിഞ്ഞ ഒരുവർഷം കൊണ്ടാണ്. കോവിഡ് മുന്നറിയിപ്പുകൾ കേരള സർക്കാർ മുഖവിലക്കെടുത്ത് പ്രവർത്തിച്ചതിന്റെ ഗുണം.
**
ഇന്ത്യയിൽ കോവിഡ് വാക്സിൻ വികസിപ്പിക്കാനായി മോദി സർക്കാർ എന്തു ചെയ്തു ?
ഇന്ത്യയിൽ നിന്നും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ വാക്സിനുകൾ കോവിഷീൽഡും, കോവാക്സിനും ആണ്. ഇതിൽ കോവിഷീൽഡ് വികസിപ്പിച്ചത് സിറം ഇൻസ്റ്റിറ്റ്യൂട്ടും, കോവാക്സിൻ വികസിപ്പിച്ചത് ഭാരത് ബയോടെകും ആണ്. ഇതുകൂടാതെ ഭാരത് ബയോടെകിന്റെ സിംഗിൾ ഡോസ് ഇൻട്രാ നാസൽ വാക്സിൻ, ബയോഇയുടെ പ്രോട്ടീൻ സബ്യൂണിറ്റ് വാക്സിൻ, ജെന്നോവയുടെ MRNA വാക്സിൻ തുടങ്ങിയ പലതും ക്ലിനിക്കൽ ട്രയലിന്റെ അവസാന ഘട്ടത്തിലുമുണ്ട്. എന്നാൽ ഗവേഷണങ്ങൾ നടത്തി കോവിഡ് പ്രതിരോധ വാക്സിൻ കണ്ടെത്താനായി മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ എന്തുചെയ്തു എന്ന് ചോദിച്ചാൽ ഒന്നും തന്നെ ചെയ്തിട്ടില്ല എന്നതാണ് നമുക്ക് ലഭിക്കുന്ന ഡാറ്റ.
ഭാരത് ബയോടെകും സിറം ഇൻസ്റ്റിറ്റ്യൂട്ടും ഗവേഷണങ്ങൾക്കായി കേന്ദ്ര സർക്കാരിനോട് പലതവണ ഗ്രാന്റ് ആവശ്യപ്പെട്ടിട്ടും ഗ്രാന്റ് നൽകാനായി കേന്ദ്ര സർക്കാർ തയ്യാറായില്ല. മൈക്രോസോഫ്റ്റ് തലവൻ ബിൽഗേറ്റ്സിന്റെ നേതൃത്വത്തിലുള്ള ചാരിറ്റബിൾ ഓർഗനേഷൻ അനുവദിച്ച 4500 കോടി ഗ്രാന്റുപയോഗിച്ചാണ് ഈ സ്ഥാപനങ്ങൾ ഗവേഷണം നടത്തി കോവിഡ് പ്രതിരോധവാക്സിനുകളായ കോവാക്സിനും, കോവീഷീൽഡും വികസിപ്പിച്ചതും ഇപ്പോൾ രാജ്യത്ത് ഉപയോഗിക്കുന്നതും. കോവിഡ് പ്രതിരോധ വാക്സിൻ ഗവേഷണങ്ങൾക്കായി ഗവേഷണ സ്ഥാപനങ്ങൾക്ക് ഗ്രാന്റ് അനുവദിക്കുക പോലും ചെയ്യാതിരുന്ന, സ്ഥാപനങ്ങളുടെ സഹായ അഭ്യർത്ഥനകൾ യാതൊരു മനസ്സാക്ഷിയും കൂടാതെ തള്ളിയ മോദി സർക്കാരാണ് ഇന്ന് ഇതിന്റെ പേരിൽ വീമ്പ് പറയുന്നത് എന്നതാണ് രസകരം.
കോവാക്സിനും, കോവിഷീൽഡും ഭാരത് ബയോടെകിലേയും,സിറം ഇൻസ്റ്റിറ്റ്യൂട്ടിലേയും ഗേവഷണ കുതുകികളായ ഒരു കൂട്ടം ശാസ്ത്രഞ്ജരുട മികവിന്റെ മാത്രം ഉൽപന്നമാണ്. സ്വന്തം രാജ്യത്തെ സർക്കാരിൽ നിന്നും ഗവേഷണ ഗ്രാന്റ് കിട്ടാതായപ്പോൾ, ആ സ്ഥാപനങ്ങളുടെ മേധാവികളാണ് ബിൽഗേറ്റ്സ് ഫൌണ്ടേഷനുമായി ബന്ധപ്പെട്ടതും, ഗ്രാന്റ് വാങ്ങിയെടുത്ത് ഗവേഷണം നടത്തിയതും, വിദേശ ഫൌണ്ടേഷനുകളുടെ ഗ്രാന്റുപയോഗിച്ച് വാക്സിൻ വാണിജ്യാവശ്യത്തിനായി നിർമ്മിക്കാനുള്ള പ്ലാന്റ് പണിതതും, വാക്സിൻ മാർക്കറ്റിലിറക്കിയതും.
45000 കോടിയോളം രൂപയാണ് രാജ്യത്തിന് പുറത്തുനിന്നും ഇന്ത്യയിലെ ഗവേഷണ സ്ഥാപനങ്ങൾക്ക് ഗ്രാന്റായി ലഭിച്ചത്. ICMR, രാജ്യത്തെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടുകൾ ഇവക്കൊന്നും ഗ്രാന്റ് നൽകാൻ കേന്ദ്ര സർക്കാർ തയ്യാറായില്ല എന്ന വിവരവും മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്നത് തന്നെയാണ്.മോദി സർക്കാരും, മോദി എന്ന പ്രധാനമന്ത്രിയും രാജ്യത്തെ ശവപ്പറമ്പാക്കി മാറ്റാനായി ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമന്റെ ഭർത്താവ് പറകല പ്രഭാകർ കഴിഞ്ഞ ദിവസം നിശിതമായി മോദിസർക്കാരിനെ വിമർശിച്ച് രംഗത്ത് വന്നതും നമ്മൾ കാണേണ്ടതാണ്. മനുഷ്യത്വമില്ലാത്ത ഭരണകൂടം എന്നായിരുന്നു അദ്ദേഹം മോദി സർക്കാരിനെ വിശേഷിപ്പിച്ചത്. സ്കൂളിൽ പോയി പഠിക്കേണ്ട കാലത്ത് വടികറക്കാൻ പോയവനെ പിടിച്ച് രാജ്യഭരണം ഏൽപ്പിച്ചാൽ ഇങ്ങനെയിരിക്കും.