നാലുവയസ്സുകാരി ദിയയുടെ മരണം കൊലപാതകമെന്ന് ബ്രേക്കിങ് ന്യൂസ് കൊടുക്കാനുള്ള ഡാറ്റ എവിടെ നിന്നു കിട്ടി?

353

Jomol Joseph

റേറ്റിങ് കൂട്ടാൻ വേണ്ടി പിതൃശൂന്യതകൾ പടച്ചുവിടുന്ന ദൃശ്യ-വാർത്താ മാധ്യമങ്ങൾ..

ഇന്നലെ രാവിലെ പതിനൊന്നുമണിക്ക് ശേഷം ഏഷ്യാനെറ്റ് ന്യൂസ് ചാനലിലും, ഓൺലൈൻ മീഡിയയിലും പുറത്തുവിട്ട വാർത്തയാണ്, “തിരുവനന്തപുരത്ത് നാലുവയസ്സുകാരിയുടെ മരണം, അമ്മയുടെ മർദ്ദനമെന്ന് പരാതി”..

ഇന്നലെ തന്നെ ഉച്ചക്ക് ഒരുമണിയോടുകൂടി “നാലുവയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തിൽ, അമ്മ രമ്യയെ പാരിപ്പള്ളി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി, അസ്വാഭീക മരണത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്” എന്നതായിരുന്നു ബ്രേക്കിങ് ന്യൂസ്

ഈ വാർത്ത മുതലും, പിന്നീട് വന്ന ചാനൽ വാർത്തകളിലും മുഴുവനും, മുഖം മറച്ചിരിക്കുന്ന ആ പാവം അമ്മയുടെ വീഡിയോയും ചിത്രങ്ങളും നിരന്തരം ഉപയോഗിക്കപ്പെടുന്നു.

പാരിപ്പള്ളിയിൽ ദിയ എന്ന നാലുവയസ്സുകാരിയുടെ മരണം അസ്വാഭാവിക മരണം തന്നെയായിരുന്നു. അതായത് സ്വാഭാവിക മരണമായിരുന്നില്ല ആ മരണം ഒരു ഡോക്ടർക്ക്. ആ മരണത്തിലെ അസ്വാഭാവിക ഡോക്ടർ പോലീസിനെ അറിയിക്കുകയും, ആ കുട്ടിയുടെ ശരീരത്തിലെ പാടുകൾ ഡോക്ടർ പരിശോധിച്ചത് പ്രകാരം അമ്മയോട് വിശദവിരങ്ങൾ തിരക്കുന്നതിനായി മരിച്ച ദിയയുടെ അമ്മ രമ്യയെ പോലിസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി, കുട്ടിയുടെ ശരീരത്തിലെ പാടുകൾക്ക് കാരണം അമ്മ അടിച്ചതാണോ എന്ന് തിരക്കി, വീണ്ടും ആവശ്യപ്പെട്ടാൽ സ്റ്റേഷനിൽ ഹാജരാകണം എന്ന് പറഞ്ഞ് ആ അമ്മയെ മടക്കിയക്കുകയാണ് പോലീസ് ചെയ്തത്.

എന്നാൽ ഏഷ്യാനെറ്റ് ചെയ്തത് ശുദ്ധമായ തന്തയില്ലായ്ക തന്നെയാണ്. ഏഷ്യാനെറ്റിന് നാലുവയസ്സുകാരി ദിയയുടെ മരണം കൊലപാതകമെന്ന് ബ്രേക്കിങ് ന്യൂസ് കൊടുക്കാനുള്ള ഡാറ്റ എവിടെ നിന്നു കിട്ടി? അസ്വാഭാവീകമരണം കൊലപാതകം ആക്കി മാറ്റിയ ഏഷ്യാനെറ്റിന് എന്ത് ധാർമ്മീകതയാണ് ഉള്ളത്? ആ കുട്ടിയുടെ മരണം ന്യൂമോണിയ ബാധിച്ചാണ് എന്ന് എന്ന് ഇന്നലെ വൈകീട്ട് മെഡിക്കൽ റിപ്പോർട്ട് വരുനതുവരെ, ആ മരിച്ച കുട്ടിയുടെ അമ്മയെ കൊലപാതകിയായി മുദ്രകുത്തി ആ അമ്മയുടെ തലമറച്ച ചിത്രത്തോടൊപ്പം വാർത്ത എയറുചെയ്ത ഏഷ്യാനെറ്റ് എന്തൊരു തെമ്മാടിത്തരമാണ് കാട്ടിക്കൂട്ടിയത്.

ഇതുമാത്രമല്ല, അമ്മയുടെ മർദ്ദനം മൂലം ഉണ്ടായ ആന്തരീക രക്തസ്രാവമാണ് കുട്ടിയുടെ മരണകാരണമെന്നുവരെ ഏഷ്യാനെറ്റിൽ എക്സ്ക്ലൂസ്സീവായി എയറുചെയ്യുന്നുണ്ടായിരുന്നു. ഏഷ്യാനെറ്റുകാരുടെ നീലച്ചടയൻചിന്തകളിൽ വിരിയുന്ന ഊഹാപോഹങ്ങൾ, ആധികാരികതയെന്ന പേരിൽ പൊതുബോധത്തിലേക്ക്, ഞാനടക്കമുള്ളവരുടെ സകലരുടേയും ചിന്തകളിലേക്ക് തള്ളിവിടുകയാണ് അവർ ചെയ്യുന്നത്. ഡേയ് ഏഷ്യാനെറ്റേ നിങ്ങള് നീലച്ചടയനോ, എന്ത് മൈര് വേണേലും വലിച്ചോ, പക്ഷെ ഇമ്മാതിരി പെറപ്പുകേട് നോരോടെ നിർഭയം നിരന്തരം എന്ന ടാഗ് ലൈനിൽ തള്ളിവിടരുത്.

കിട്ടുന്ന വാർത്തയിലെ നെല്ലും പതിരും തിരിച്ചറിയുന്നതുവരെ, യാതൊരുഅടിസ്ഥാനവുമില്ലാതെ സ്വന്തം മകളുടെ മരണത്തിൽ മനസ്സുമരച്ചിരിക്കുന്ന ഒരമ്മയോട് മാത്രം വാർത്തയുടെ മറവിൽ ഇന്നലെ ഏഷ്യാനെറ്റ് കാണിച്ചുകൂട്ടിയ നെറികേടാണ് ഈ പറഞ്ഞത്. വാർത്തകളുടെ ലോകത്ത് പിടിച്ചുനിൽക്കാനായി മൽസരിക്കുന്നതിനിടയിൽ, ഏഷ്യാനെറ്റ് നേരോടെ നിർഭയം നിരന്തരം ചെയ്യുന്ന കേവലം ഒരു തന്തയില്ലായ്ക മാത്രമാണിത്. ദിവസവും ഇത്തരം നിരവധി തന്തയില്ലായ്കകൾ പടച്ചുവിട്ടുകൊണ്ട് തന്നെയാണ്, ഏഷ്യാനെറ്റ് അവരുടെ അപ്രമാദിത്യം മലയാള വാർത്താലോകത്ത് നിലനിർത്തുന്നത്.

ചെയ്യുന്ന ജോലിയോട് നീതിപുലർത്താനാകുന്നില്ലേൽ, പോയി വല്ല തീട്ടവും വാരിത്തിന്ന് ജീവിക്കെടോ ഏഷ്യാനെറ്റുകാരേ.. അവന്റെയൊക്കെ മറ്റേടത്തെ മാധ്യമധർമ്മം.. ചെറ്റകൾ