സ്തനാർബുദത്തെ പേടിക്കേണ്ടതുണ്ടോ?

329

Jomol Joseph

സ്തനാർബുദത്തെ പേടിക്കേണ്ടതുണ്ടോ?

സ്ത്രീകളിൽ ഏറ്റവും സാധാരണമായ ആക്രമണാത്മക ക്യാൻസറാണ്, ശ്വാസകോശ അർബുദം കഴിഞ്ഞാൽ സ്ത്രീകളിൽ മരണത്തിന് കാരണമായ രണ്ടാമത്തെ പ്രധാന കാരണമാണിത്. രോഗലക്ഷണങ്ങളെക്കുറിച്ചുള്ള അവബോധവും സ്ക്രീനിംഗിന്റെ ആവശ്യകതയുമാണ് അപകടസാധ്യത കുറയ്ക്കുന്നതിനുള്ള പ്രധാന മാർഗ്ഗങ്ങൾ. അപൂർവ സന്ദർഭങ്ങളിൽ, സ്തനാർബുദം പുരുഷന്മാരെയും ബാധിച്ചേക്കാം, എന്നാൽ സ്ത്രീകളിൽ സധാരണയായി കണ്ടുവരുന്നതിനാൽ സ്ത്രീകളിലെ സ്തനാർബുദത്തെ കുറിച്ച് നമുക്ക് മനസ്സിലാക്കാം.

സ്ത്രീകളിലെ സ്തനാർബുദത്തിന്റെ ആദ്യ ലക്ഷണം സാധാരണയായി സ്തനത്തിൽ കട്ടിയുള്ള ടിഷ്യു അല്ലെങ്കിൽ സ്തനത്തിലോ കക്ഷത്തോട് ചേർന്ന ഭാഗത്തോ ഒരു മുഴപോലെ കാണപ്പെടുന്നു എന്നതാണ്. സ്തനങ്ങളിൽ പ്രത്യേക രീതിയിൽ തടവിനോക്കിയാൽ ഇത്തരം മുഴകളുണ്ട് എങ്കിൽ കണ്ടെത്താനാകും. സ്തനാർബുദത്തിന്റെ മറ്റുലക്ഷണങ്ങൾ താഴെ പറയുന്നു.

🔸 സ്തനാർബുദത്തിന്റെ ലക്ഷണങ്ങൾ

1. മാസമുറസമയം കഴിഞ്ഞും നിപ്പിളുകളിലോ, കക്ഷത്തിലോ തുടരുന്ന വേദന
2. സ്തനങ്ങളുടെ ചർമ്മത്തിൽ കാണപ്പെടുന്ന ചുവന്നുനിറം പാടുകൾ കാണപ്പെടുക
3. മുലക്കണ്ണുകളിൽ (നിപ്പിളുകളിൽ) ചുണങ്ങുപോലെ നിറവ്യത്യാസം കാണപ്പെടുക
4. നിപ്പിളുകളിൽ നിന്ന് അസ്വാഭാവീകമായ ഡിസ്ചാർജ്ജ്, ചിലപ്പോൾ രക്തമയം ഡിസിചാർജ്ജിൽ കാണപ്പെടാം.
5. സ്തനങ്ങളിലേക്ക് ഉൾവലിഞ്ഞതോ, ദിശാവ്യതിയാനം വന്ന് വ്യതിചലനം സംഭവിച്ചതോ ആയ നിപ്പിളുകൾ
6. സ്തനങ്ങൾക്കുണ്ടാകുന്ന വലുപ്പ വ്യത്യാസമോ, രൂപ വ്യത്യാസമോ
7. സ്തനങ്ങളിലിലോ, നിപ്പിളുകളിലോ ഉണ്ടാകുന്ന ചർമ്മത്തിന്റെ അസ്വാഭാവിക ചുളിവുകൾ

സ്തനങ്ങളിൽ കാണുന്ന എല്ലാ മുഴകളും എല്ലാ അസ്വാഭാവീകതകളും കാൻസറിന് കാരണമാകണെന്നില്ല,എന്നിരുന്നാലും, സ്തനത്തിൽ മുഴയോ അസ്വാഭാവിക ലക്ഷണങ്ങളോ കണ്ടാൽ സ്ത്രീകൾ പരിശോധനയ്ക്കായി ഒരു ഡോക്ടറെ സന്ദർശിക്കുന്നതും ഡോക്ടറുടെ അഭിപ്രായപ്രകാരം സ്ക്രീനിങ് നടത്തുന്നതും നല്ലതാണ്.

🔸 സ്തനാർബുദത്തിന്റെ വിവിധ ഘട്ടങ്ങൾ

ട്യൂമറിന്റെ സൈസിനേയും, lymph nodes ലേക്ക് അത് പടർന്നിട്ടുണ്ടോ എന്നതിനേയും ആസ്പദമാക്കിയാണ് ഡോക്ടർ ക്യാൻസറിനെ വിവിധ ഘട്ടങ്ങളാക്കി തരം തിരിക്കുന്നത്. സ്തനാർബുദത്തെ വിവിധ ഘട്ടങ്ങളയി തിരിക്കുന്നതിന് പല മാർഗ്ഗങ്ങളുണ്ട്, ഒരു രീതി 0-4 എന്നങ്ങനെയും പിന്നീട് ഒരോ സ്റ്റേജിനേയും പല ഉപവിഭാഗങ്ങളായും തരം തിരിക്കുക എന്നതാണ്. സ്തനാർബുദത്തിന്റെ നാലുഘട്ടങ്ങൾ

Stage 0 : സ്റ്റേജ് 0 യെ Ductal Carcinoma In Situ (DCIS) എന്ന് പറയുന്നു. ഈ സ്റ്റേജിൽ ക്യാൻസർ കോശങ്ങൾ നാളങ്ങൾക്കുള്ളിൽ (Ducts) ഒതുങ്ങി നിൽക്കുകയും ചുറ്റുപാടുമുള്ള കോശങ്ങളെ ആക്രമിക്കാൻ ആരംഭിക്കുകയും ചെയ്യാത്ത അവസ്ഥയാണ്.

Stage 1 : ഈ സ്റ്റേജിൽ ട്യൂമറിന് രണ്ട് സെന്റീമീറ്റർ വരെ വലുപ്പമുണ്ടാകും, ഈ അവസ്ഥയിൽ ചിലപ്പോൾ lymph nodes ന് ഉള്ളിൽ ക്യാൻസർ കോശങ്ങൾ കാണപ്പെടാം, എങ്കിൽ കൂടി lymph nodes നെ യാതൊരു വിധത്തിലും ക്യാൻസർ ബാധിച്ചിരിക്കുകയില്ല.

Stage 2 : ഈ സ്റ്റേജിൽ രണ്ട് സാധ്യതകളാണ് ഉള്ളത്. 1. ട്യൂമർ രണ്ടു സെന്റീമീറ്റർ വലുപ്പം ഉണ്ടാകുകയോ സമീപത്തുള്ള lymph nodes ലേക്ക് പടരുകയോ ചെയ്തിരിക്കാം. 2. ട്യൂമർ രണ്ടുമുതൽ അഞ്ച് സെന്റീമീറ്റർ വലുപ്പം ഉണ്ടാകുകയും, lymph nodes ലേക്ക് വ്യാപിക്കാതിരിക്കുകയും ചെയ്യാം

Stage 3 : ട്യൂമർ അഞ്ച് സെന്റീമീറ്റർ വരെ വലുതാകുകയും, നിരവധി lymph node കളിലേക്ക് വ്യാപിക്കുകയും ചെയ്യാം, അല്ലാത്ത പക്ഷം, ട്യൂമർ അഞ്ച് സെന്റീമീറ്ററിലും വലുതാകുകയും ചുരുക്കം ചില lymph node കളിലേക്ക് മാത്രം വ്യാപിക്കുകയും ചെയ്യാം

Stage 4 : സ്തനങ്ങളിൽ നിന്നും മറ്റ് ശരീരഭാഗങ്ങളായ എല്ലുകൾ, കരൾ, മസ്തിഷ്കം, ശ്വാസകോശം തുടങ്ങിയ ഭാഗങ്ങളിലേക്കും ക്യാൻസർ വ്യാപിച്ചേക്കാം.

🔸 സ്തനാർബുദത്തിന് കാരണങ്ങൾ

പ്രായപൂർത്തിയായ ഒരു സ്ത്രീശരീരത്തിലെ സ്തനങ്ങൾ fat, connective tissues, ആയിരക്കണക്കിന് lobules (പാലുൽപാദനത്തിനായി സഹായിക്കുന്ന ചെറിയ ചെറിയ ഗ്രന്ധികൾ), പാൽ ശേഖരിച്ച് വെക്കുന്നതിനായുള്ള milk ducts, എന്നിവ ചേരുന്നതാണ്. ചെറിയ നാളികൾ വഴി lobules ൽ ഉദ്പാദിപ്പിക്കുകയാ, Duct’s ൽ ശേഖരിക്കപ്പെടുകയോ ചെയ്ത പാൽ നിപ്പിളുകളിലേക്ക് എത്തുന്നു.

ക്യാൻസർ അനിയന്ത്രിതമായി കോശങ്ങളെ വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്, ക്യാൻസർ ബാധിച്ച കോശങ്ങൾ അവയുടെ സാധാരണ ലൈഫ് സൈക്കിളിൽ നാശം സംഭവിക്കുകയില്ല, സമീപ കോശങ്ങളിൽ നിന്നും ഊർജ്ജവും പോഷകങ്ങളും ഉപയോഗിച്ചാണ് കോശങ്ങളുടെ ഈ അനിയന്ത്രിത വളർച്ച സാധ്യമാകുന്നത്.

സ്തനാർബുദം സാധാരണയായി ആരംഭിക്കുന്നത് പാൽ നാളങ്ങളുടെ (ducts) ആന്തരിക പാളികളിലോ അല്ലെങ്കിൽ പാൽ നൽകുന്ന ലോബ്യൂളുകളിലോ ആണ്. അവിടെ നിന്ന് ഇത് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കും.

സ്തനാർബുദത്തിന്റെ യഥാർത്ഥ കാരണം വ്യക്തമല്ല, പക്ഷേ ചില സാധ്യതകൾ സ്തനാർബുദത്തിന് കാരണമായേക്കാം, ഈ കാരണങ്ങളെ മനസ്സിലാക്കുന്നത് വഴി സ്തനാർബുദം തടയാൻ കഴിഞ്ഞേക്കാം.

1. പ്രായം (Age) – പ്രായത്തിനനുസരിച്ച് സ്തനാർബുദ സാധ്യത വർദ്ധിക്കുന്നു. 20 വയസിൽ, വളരെ വിരളമാണ്, എന്നാൽ അമ്പത് വയസ്സിന് ശേഷം സ്തനാർബുദം വരുന്നതിന് സാധ്യത കൂടുതലാണ്.

2. ജനിതകമായ കാരണങ്ങൾ (Genetics) – ഒരു അടുത്ത ബന്ധുവിന് സ്തനാർബുദം ഉണ്ടെങ്കിൽ, ഒരു വ്യക്തിക്ക് സ്തനാർബുദം വരാനുള്ള സാധ്യതയുണ്ട്. BRCA1, BRCA2 ജീനുകൾ വഹിക്കുന്ന സ്ത്രീകൾക്ക് സ്തനാർബുദം, അണ്ഡാശയ അർബുദം അല്ലെങ്കിൽ രണ്ടും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. സ്തനാർബുദ സാധ്യത വർദ്ധിപ്പിക്കുന്നതിനുള്ള മറ്റൊരു ജീൻ ആണ് TP53.

3. ഒരിക്കൽ വന്നവർക്ക് വീണ്ടും വരാനുള്ള സാധ്യത – സ്തനാർബുദം ഒരിക്കൽ വന്നവർക്ക് വീണ്ടും വരുന്നതിനുള്ള സാധ്യത കൂടുതലാണ്

4. വലുപ്പമുള്ള സ്ഥനങ്ങൾ (Dense breast) – മെഴുത്ത സ്തനങ്ങളും, ഇടതൂർന്ന ducts ഉം lobules ഉം ഉള്ള സ്ത്രീകളിൽ സ്തനാർബുദ സാധ്യത കൂടുതലാണ്

5. ഈസ്ട്രജന്റെ ആധിക്യവും മുലയൂട്ടലും (Estrogen exposure and breastfeeding) – ശരീരത്തിൽ ഈസ്ട്രജന്റെ അനിയന്ത്രിതമായ ഉൽപാദനം ബ്രസ്റ്റ് ക്യാൻസറിന് കാരണമായേക്കാം. ഈസ്ട്രജന്റെ അമിത ഉൽപാദനത്തിന് കാരണം, വളരെ ചെറിയ പ്രായത്തിൽ ആരംഭിക്കുന്ന ആർത്തവവും, ആർത്തവവിരാമം സംഭവിക്കേണ്ട ആവറേജ് വയസ്സുകഴഞ്ഞും നീണ്ടുനിൽക്കുന്ന ആർത്തവകാലവും ആണ്. ഈ സമയത്ത് ഈസ്ട്രജൻ ഉൽപാദനം കൂടുതലായി നടക്കും.

ഒരു വർഷത്തിനും മുകളിൽ നീണ്ടുനിൽക്കുന്ന മുലയൂട്ടൽ കാലപരിധി സ്തനാർബുദത്തിനുള്ള സാധ്യതകൾ കുറക്കുന്നു. ഗർഭാവസ്ഥയേയും തുടർന്നു വരുന്ന മുലയൂട്ടൽ കാലവും സ്ത്രീകളിൽ ഈസ്ട്രജൻ ലെവൽ കുറവു വരുന്നതിന് കാരണമാണ്. ഇന്നത്തെ ജീവിതശൈലിയിൽ സ്ത്രീകളിലെ പ്രസവ നിരക്ക് കുറയുന്നതും, മുലയൂട്ടൽ കാലം വേഗത്തിൽ അവസാനിപ്പിക്കുന്നതും ഒക്കെ സ്തനാർബുദത്തിന് കാരണമായി തീരുന്നു.

6. അമിതവണ്ണവും ശരീര ഭാരവും (Body Weight) – ആർത്തവവിരാമത്തിനുശേഷം അതിനുമുമ്പോ ഉണ്ടാകുന്ന അമിതവണ്ണമോ അമിതഭാരമോ സ്ത്രീകളിൽ സ്തനാർബുദം വരാനുള്ള സാധ്യതയുണ്ടാക്കുന്നു, ഈസ്ട്രജന്റെ അളവ് വർദ്ധിച്ചതുകൊണ്ടോ, രക്തത്തിലെ ഉയർന്ന ഗ്ലൂകോസിന്റെ അളവും ഘടകമായേക്കാം.

7. മദ്യപാനം (Alcohol Consumption) – മദ്യപിക്കുന്ന സ്ത്രീകളിൽ മദ്യപിക്കാത്ത സ്ത്രീകളേതിനാക്കാൾ സ്തനാർബുദ നിരക്ക് കൂടുതലാണെന്ന് പല പഠനങ്ങളും കണ്ടെത്തിയിട്ടുണ്ട്. സ്ഥിരമായി മദ്യപിക്കുന്ന സ്ത്രീകളിൽ സ്തനാർബുദ നിരക്കുകൾ കൂടുന്നതായും പല പഠനങ്ങളും പറയുന്നു.

8. റേഡിയേഷൻ (Radiation Exposure) – വിവിധ രോഗങ്ങൾക്കായി റേഡിയേഷൻ ട്രീറ്റ്മെന്റിനായി വിധേയരായ സ്ത്രീകളിൽ പിന്നീട് സ്തനാർബുദം വരുന്നതിനുള്ള സാധ്യത കൂടുതലാണ്.

9. Hormone treatments – ഹോർമോൺ ട്രീറ്റ്മെന്റിന് വിധേയരായവരിലും, ഓറലായി കോൺട്രാസെപ്റ്റീവ് പിൽസ് യൂസ് ചെയ്യുന്നവരിലും, ഹോർമാൺ റീപ്ലേസ്മെന്റ് തെറാപ്പിക്ക് വിധേയരായവരിലും, പ്രധാനമായും ഈസ്ട്രജൻ – പ്രൊജെസ്റ്ററോൺ തെറാപ്പിക്ക് EPT വിധേയരായവരിലും സ്തനാർബുദത്തിന് സാധ്യതകളുണ്ട് എന്ന് പഠനങ്ങൾ പറയന്നു.

നബി – IMA, PERAMBRA Branch നടത്തുന്ന പ്രബന്ധ രചനാമൽസരത്തിലേക്ക് സമർപ്പിച്ച പ്രബന്ധത്തിലെ ഭാഗം