Jomol Joseph

ഉളുപ്പുണ്ടോടോ ഫിറോസേ നിനക്ക്?

നിനക്കെതിരായ വിമർശനങ്ങൾ വരുമ്പോൾ, വിമർശനങ്ങളെ മാനിക്കാൻ പഠിക്കാതെ നീ നിന്റെ ഫാനോളികളെ വെച്ച് വിമർശിക്കുന്നവരെ തെറി വിളിപ്പിച്ചു. ഇപ്പോൾ നിനക്കെതിരായും നിന്റെ ഫാനോളി മലരുകൾക്കുമെതിരായി വിമർശന നടത്തിയതിന് ഒരു സ്ത്രീയെ വേശ്യ എന്ന് വിളിച്ച് ആക്ഷേപിക്കുന്നു. അവൾ സ്വന്തം ശരീരം മറ്റുള്ളവർക്ക് സമർപ്പിക്കുന്നവളെന്ന് പറയുന്നു. അതിനും അപ്പുറത്തേക്ക് കടന്ന്, മതവികാരം അവൾക്കെതിരെ ഇളക്കി വിടാനായി “പ്രവാചകനെ വരെ അവഹേളിച്ചവളാണ് ഈ സ്ത്രീയെന്ന്” പറയുന്നു.

നിനക്കെതിരായി പണം തട്ടിപ്പ് ആരോപണം വന്നപ്പോൾ, നിനക്ക് അനുകൂലമായി പോസ്റ്റിട്ടതിൽ ഞാനിന്ന് ഖേദിക്കുന്നു. പ്രവാചകന്റെ പേര് പറഞ്ഞ്, മതവികാരത്തിൽ ചാലിച്ച് തന്നെയാണല്ലോ നാറിയ നന്മമരമേ നിന്റെ തട്ടിപ്പുകൾ മുഴുവനും!! ഇനി നീ എവിടേക്ക് അധപതിക്കാനാണ്? അധപതനത്തിന്റെ അങ്ങേ പടുകുഴിയിലാണ് നീയെന്ന് നീതന്നെ തെളിയിച്ചു. നിന്നെ ഈ ലോകത്തിന് മുന്നിൽതുറന്ന് കാട്ടിയ, നിന്റെ തനിസ്വഭാവം പുറത്ത് കൊണ്ടുവന്ന പ്രിയ്യ സുഹൃത്ത് Jazla Madasseri ക്ക് എന്റെ അഭിനന്ദനങ്ങൾ.

ഡോ നന്മമലരേ, നീ പ്രവാചകന്റെയോ മതത്തിന്റെയോ പേര് ഉപയോഗിച്ച് എന്ത് നാറിയ കളിയും കളിച്ചോ, പക്ഷെ, ആ ബലത്തിൽ നീ നാട്ടിലെ സ്ത്രീകളുടെ മെക്കിട്ട് കേറാനായി വന്നാൽ, പെൺകരുത്ത് എന്തെന്ന് നീയറിയും. തൽക്കാലം ഇത്രയും പറഞ്ഞ് നിർത്തുന്നു.

Advertisements
ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.