ആമസോൺ മഴക്കാടുകൾ കത്തിയമർന്നുകൂട

350

Jomol Joseph

ആമസോൺ മഴക്കാടുകൾ കത്തിയമർന്നുകൂട

ആമസോൺ കാടുകൾക്ക് ആമസോൺ മഴക്കാടുകൾ എന്നാണ് പേര്. അതിന് കാരണമെന്ത് എന്ന് ചിന്തിച്ചിട്ടുണ്ടോ?

ആമസോൺ കാടുകൾ വെള്ളത്തിന്റെ സാന്നിദ്ധ്യം ധാരാളമുള്ള വിശാലമായ ഉഷ്ണമേഖലാ കാടുകളാണ്. തെക്കേ അമേരിക്കയിലെ മിക്കവാറും എല്ലാ ആമസോൺ തടങ്ങളെയും ഉൾക്കൊള്ളുന്നതാണ് ആമസോൺ കാടുകൾ. ആമസോൺ കാടുകൾ ഏഴ്ലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ളതാണ്, അതിൽ അഞ്ചരലക്ഷം ചതുരശ്ര കിലോമീറ്റർ ചുറ്റളവിലുള്ള ആമസോൺ കാടുകൾ മഴക്കാടുകളാണ് എന്നതാണ് വസ്തുത. ഒൻപത് രാജ്യങ്ങളിൽ ആമസോൺ കാടുകളുടെ സാന്നിദ്ധ്യമുണ്ട്. നമ്മുടെ കേരളസംസ്ഥാനം മുപ്പത്തി എണ്ണായിരിത്തി എണ്ണൂറ്റിയറുപ്പത്തിമൂന്ന് സ്ക്വയർ കിലോമീറ്ററുകൾ മാത്രമാണ് എന്നത് നമ്മൾ ഓർക്കണം. കേരളത്തിന്റെ പത്തൊമ്പത് ഇരട്ടിയാണ് ആമസോൺ കാടുകളുടെ വിസ്തൃതി എന്നതും നമ്മൾ മനസ്സിലാക്കണം!!

ആമസോൺ കാടുകളുടെ ഭൂരിഭാഗം വനപ്രദേശവും ബ്രസീലിലാണ് കൂടാതെ 60 ശതമാനം മഴക്കാടുകളും ബ്രസീലിൽ തന്നെയാണ്. പെറുവിൽ 13 ശതമാനവും, കൊളംബിയയിൽ 10 ശതമാനവും, വെനിസ്വേല, ഇക്വഡോർ, ബൊളീവിയ, ഗയാന, സുരിനാം, ഫ്രാൻസ്, ഗയാന എന്നീ രാജ്യങ്ങളിൽ വളരെ ചെറിയ ശതമാനം മാത്രമാണ് ആമസോൺ കാടുകൾ ഉള്ളത്.

ലോകത്തിലെ ഏറ്റവും വലിയ ജൈവവൈവിധ്യമാണ് ആമസോൺ മഴക്കാടുകൾ ഉൾപ്പെടുന്ന പ്രദേശം. പതിനാറായിരം സ്പീഷീസ് (ഇനങ്ങളിൽ പെട്ട) 390 ബില്ല്യൻ (ഒരു ബില്യൺ എന്ന് പറഞ്ഞാൽ നൂറുകോടിയാണ്) വൃക്ഷങ്ങളാണ് ആമസോൺ കാടുകളിലുള്ളത്. അതായത് നൂറ് കോടിയുടെ 390 ഇരട്ടി വൃക്ഷ സമ്പത്ത്!!

ആമസോണിയൻ മഴക്കാടുകൾക്ക് സമാനതകളില്ലാത്ത ജൈവവൈവിധ്യമുണ്ട്. ലോകത്ത് അറിയപ്പെടുന്ന സ്പീഷീസുകളിൽ പത്തിൽ ഒരെണ്ണം ആമസോൺ മഴക്കാടുകളിൽ വസിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ജീവജാലങ്ങളുടെയും മൃഗങ്ങളുടെയും ശേഖരം തന്നെയാണ് ആമസോൺ കാടുകൾ.

Image result for amazon forest fireഏകദേശം 25 ദശലക്ഷം പ്രാണിവർഗ്ഗത്തിൽ പെട്ട ജീവികളും, പതിനായിരക്കണക്കിന് ഇനത്തിൽ പെട്ട ചെടികളും രണ്ടായിരത്തിന് മുകളിൽ സ്പീഷീസുകളിൽ പെട്ട പക്ഷികളും സസ്തനികളും അവിടെയുണ്ട്. ഇന്നുവരെ, കുറഞ്ഞത് നാല്പതിനായിരം സസ്യ ഇനങ്ങൾ, രണ്ടായിരിത്തി ഇരുന്നൂറിൽ അധികം ഇനങ്ങളിൽപെട്ട മത്സ്യങ്ങൾ, ആയിരത്തി മുന്നൂറോളം ഇനം പക്ഷികൾ, നാനൂറ്റി ഇരുപത്തിയേഴ് ഇനം സസ്തനികൾ, നാനൂറ്റി ഇരുപത്തെട്ടിനം ഉഭയജീവികൾ, മുന്നൂറ്റി എഴുപത്തിയെട്ട് ഇനത്തിൽ പെട്ട ഉരഗങ്ങൾ എന്നിവ ഈ പ്രദേശത്ത് ശാസ്ത്രീയമായി കണ്ടെത്തി വർഗ്ഗീകരിച്ചിട്ടുണ്ട്. ലോകത്ത് കാണപ്പെടുന്ന പക്ഷിമൃഗാദികളിൽ അഞ്ചിൽ ഒരിനം പക്ഷിമൃഗാദികളെ ആമസോൺ മഴക്കാടുകളിൽ കാണാനാകും. ലോകത്താകെയുള്ള മത്സ്യ ഇനങ്ങളിൽ അഞ്ചിൽ ഒന്ന് ആമസോണിയൻ നദികളിലും അരുവികളിലുമാണ് ജീവിക്കുന്നത്. ബ്രസീലിന്റെ ഭാഗമായ ആമസോൺ മഴക്കാടുകളിൽ മാത്രം 96,660 മുതൽ 128,843 വരെ ഇനം ജീവികളെ ശാസ്ത്രജ്ഞർ കണ്ടെത്തി വർഗ്ഗീകരിച്ചിട്ടുണ്ട്.

Image result for amazon forest fireഅതിനേക്കാളൊക്കെ വലിയ വിഷയം ഭൂമിയിലേക്ക് ലഭിക്കുന്ന ആകെ ഓക്സിജന്റെ ഇരുപത് ശതമാനത്തോളമോ അതിന് മുകളിലോ നൽകുന്നത് ആമസോൺ മഴക്കാടുകളാണ് എന്നതാണ്, അതായത് ഞാനും നിങ്ങളും അറിഞ്ഞോ അറിയാതെയോ, ആമസോൺ കാടുകളുടെ ഗുണം നേരിട്ടോ അല്ലാതെയോ അനുഭവിക്കുന്നവരാണ്. അതുകൊണ്ട് ആമസോൺ കാടുകൾ ആഴ്ചകളായി നിന്നു കത്തുകയാണ്, കത്തിയമരുകയാണ് എന്ന് കേൾക്കുമ്പോൾ വേദനിക്കണം നമുക്ക്.

ബ്രസീലിലെ പുതിയ ഭരണകൂടം, ആമസോൺ കാടുകളെ സ്വന്തമാക്കാനായി കുറെ കാലമായി ശ്രമം നടത്തുകയോ, ആമസോൺ കാടുകൾ കോർപറേറ്റുകൾക്ക് വിട്ടുകൊടുക്കാനായി ശ്രമിക്കുകയോ ചെയ്യുകയാണ്. അതിനാൽ തന്നെ ബ്രസീലിന് ആമസോൺ കാടുകളിലെ തീയണക്കാനായി വലിയ താൽപര്യമില്ല, ഒരു പക്ഷെ മനുഷ്യനിർമ്മിത കാട്ടുതീയാണ് ആമസോൺ കാടുകളിൽ ഇപ്പോൾ സംഭവിച്ചതെന്ന് ലോകരാജ്യങ്ങൾക്ക് സംശയവുമുണ്ട്. ബ്രസീലിലെ തന്നെ പരിസ്ഥിതി വാദികൾ ഇത്തരത്തിൽ ആരോപണവുമായി രംഗത്ത് വരികയും ചെയ്തിട്ടുണ്ട്.

ഇനി നിങ്ങൾ പറയൂ, ആമസോൺ കാടുകളിലെ തീയണക്കാനായി ബ്രസീലിനുമുകളിൽ സമ്മർദ്ദം ചെലുത്താനായി ലോകത്തിലെ ഓരോ പൌരനും ബാദ്ധ്യതയില്ലേ?

നബി – ആമസോണിന് വേണ്ടി ശബ്ദിക്കുന്ന DYFI ക്കാരെ മറ്റുപല രാഷ്ട്രീയക്കാരും കളിയാക്കുന്നത് കണ്ടു. അതാണ് വിശദമായി എഴുതിയത്.

നബി 2 – ഒരറിവും ചെറുതല്ല, അറിവില്ലായ്മ അലങ്കാരവുമല്ല..
#save_amazon_rainforest

Image result for amazon forest fire