മുന്നറിയിപ്പുകളെ അവഗണിക്കരുത് – സേഫ് ആകുക

കഴിഞ്ഞ പ്രളയകാലത്തായാലും, ഈ വർഷത്തെ ദുരിതദിനങ്ങളിലായാലും പൊതുവെ കാണുന്ന ഒരു പ്രത്യേകതയാണ് മാറിത്താമസിക്കാനോ, വീട് വിട്ട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാനോ നിർദ്ദേശം ലഭിക്കുമ്പോൾ അത് അനുസരിക്കാതെയോ അവഗണിച്ചുകൊണ്ടോ സ്വന്തം ഇഷ്ടപ്രകാരം അപകടകരമായ സാഹചര്യത്തിലും സ്വന്തം വീടുവിട്ടിറങ്ങാൻ മടി കാണിക്കുന്ന ആളുകൾ..

അവസാനം സ്വന്തം വീടോടുകൂടെത്തന്നെ ഒലിച്ചുപോകുകയോ, വീടിരിക്കുന്നസ്ഥലം മണ്ണുവന്നുമൂടുകയോ, വെള്ളം കയറി ഒറ്റപ്പെട്ട് പോകുകയോ ഒക്കെ ചെയ്യുന്ന അവസ്ഥവരുന്നു. ഇത്തരം അനുസരണക്കേടുകളോ മുന്നറിയിപ്പുകളെ അവഗണിക്കലുകളോ ഒക്കെ സ്വന്തം ജീവിതം മാത്രമല്ല അപകടത്തിലാക്കുന്നത്, ഒരുവീട്ടുകാർ മാറാതെ അവിടെ തുടരുമ്പോൾ, അതിൽ നിന്ന് പ്രചാദനമോ അപകടകരമാ ധൈര്യമോ ഉൾക്കൊണ്ട് അവിടെ തുടരാനായി മറ്റുള്ളവർക്ക് പ്രചോദനം നൽകുകയുമാണ് ഇത്തരം വ്യക്തികൾ അവരുടെ പ്രവർത്തികളിൽ കൂടി ചെയയുന്നത് എന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ ഇത്തരം നിഷേധാത്മക നിലപാടുകൾ മറ്റുവ്യക്തികളുടെ ജീവിതം കൂടി അപകടത്തിലാക്കിയേക്കാം. കൂടാതെ ഇങ്ങനെ നിഷേധാത്മക സമീപനം സ്വീകരിച്ച് കുടുങ്ങിപോകുന്നവരെ രക്ഷിക്കാനായി മറ്റുപലരും അപകടകരമായ സാഹചര്യത്തിൽ അവരുടെ ജീവൻ പണയം വെച്ചാണ് മുന്നിട്ടിറങ്ങുന്നത്. ഇതുവഴിയും മറ്റുപലരുടേയും ജീവിതങ്ങൾ കൂടി പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണ് മുന്നറിയിപ്പുകളോട് നിഷേധാത്മക സമീപനം സ്വീകരിക്കുന്നവർ.

മുന്നറിപ്പുകളോട് നിഷേധാത്മക സമീപനം സ്വീകരിക്കുന്നതിനാ, മുന്നറിയിപ്പുകളെ അവഗണിക്കുകയോ ചെയ്യുന്നതിന് കാരണം സ്വന്തം വീടും സമ്പാദ്യങ്ങളും വിട്ടുപോരാനുള്ള മടിയോ, സൌകര്യങ്ങളിൽ നന്നും പരിമതികളിലേക്ക് ചുരുങ്ങാനുള്ള മനസ്സില്ലായ്മയോ, ക്യാമ്പുകളിൽ കഴിയുന്നതിനുള്ള മടിയോ, ഈഗോയോ ഒക്കെയാകാം. സ്വത്തിനേക്കാളും വീടിനേക്കാളും ഒക്കെ വലുത് ജീവിതമാണ്, ആ ജീവിതം അപകടത്തിലാക്കിയോ, മറ്റുള്ളവരുടെ ജീവിതം കൂടി അപകടത്തിലാക്കുകയോ ചെയ്യാതെ മുന്നറിയിപ്പുകളോട്, നിർദ്ദേശങ്ങളോട് നമുക്ക് പോസിറ്റീവായി പ്രതികരിക്കാം, സഹകരിക്കാം.

ആദ്യം നമുക്ക് സ്വയം സേഫാകാം, അതിന് ശേഷം മറ്റുള്ളവരെ സേഫാക്കാം.

ഇതുകൂടാതെ ഒരു വിഭാഗം ആളുകളുണ്ട്, ഉരുൾപൊട്ടൽ നടന്ന സ്ഥലങ്ങളിലേക്ക് കാഴ്ചക്കാരായി പോകുന്നവർ. ഉരുൾ പൊട്ടൽ നടന്നിടത്ത് തുടർന്നും ചെറിയ ഉരുൾപൊട്ടലിന് സാധ്യതയുള്ളതിനാലും, രക്ഷാപ്രവർത്തനങ്ങളെ നിങ്ങളുടെ സാന്നിധ്യം സ്ലോഡൌൺ ചെയ്യും എന്നതിനാലും ഒരിക്കലും ഇത്തരം അപകടസ്ഥലങ്ങളിലേക്ക് കാഴ്ചക്കാരായി പോകാരിതിക്കുക. രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ മനസ്സും ആരോഗ്യവും കഴിവും ധൈര്യവും ഉള്ളവർ മാത്രം ഇത്തരം സ്ഥലങ്ങളിലേക്ക് പോകാവൂ. അല്ലാത്ത ഏത് നീക്കവും, മുന്നറിയിപ്പുകളെ അവഗണിക്കലുകളും ഒക്കെ അപകടം വിളിച്ചുവരുത്തിയേക്കാം..

ആദ്യം നമുക്ക് സ്വയം സേഫാകാം, അതിന് ശേഷം മറ്റുള്ളവരെ സേഫാക്കാം.

Advertisements
ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.