ഏത് ഭാഷയിൽ പറഞ്ഞാലും രാജ്യത്തെ പ്രശ്നങ്ങൾ പ്രശ്നങ്ങളല്ലാതാകുന്നില്ല

317

Jomol Joseph

ഏത് ഭാഷയിൽ പറഞ്ഞാലും രാജ്യത്തെ പ്രശ്നങ്ങൾ പ്രശ്നങ്ങളല്ലാതാകുന്നില്ല.

കറൻസിനോട്ട് നിരോധനത്തിൽ തുടങ്ങി, കോർപറേറ്റുകളുടെ ലക്ഷക്കണക്കിന് കോടി രൂപ കടബാദ്ധ്യത എഴുതിതള്ളിയത് മുതൽ, വികലമായ സാമ്പത്തീക നയങ്ങൾ വരെ നമ്മുടെ രാജ്യത്തെ വലിയ സാമ്പത്തീക പ്രതിസന്ധിയിൽ തന്നെയാണ് കൊണ്ടെത്തിച്ചിരിക്കുന്നത്. രാജ്യം നേരിടുന്ന ഗുരുതരമായ സാമ്പത്തീക പ്രസിസന്ധിയെ മറികടക്കാനും, തരണം ചെയ്യാനുമായി, ഗംഗാനദിയിലെ വെള്ളം കുടിച്ചാലോ, ഹിന്ദി ഏകഭാഷയാക്കിയാലോ കഴിയില്ല.

ഇന്ന് അടക്കപ്പെട്ട് തുടങ്ങിയ ഫാക്ടറികളും കച്ചവട സ്ഥാപനങ്ങളും ഒക്കെ വെറും തുടക്കം മാത്രമാണ്. കോടിക്കണക്കിന് ആളുകൾക്കാണ് കഴിഞ്ഞ അഞ്ചുവർഷമായി തൊഴിൽ നഷ്ടപ്പെട്ടിരിക്കുന്നത്. കർഷകരുടെ ജീവിതം ദുരിതത്തിലായിട്ട് വർഷങ്ങളായി. രാജ്യത്തെ ഉദ്പാനം കുറയുകയോ നിലക്കുകയോ ചെയ്തിട്ട് രണ്ടുവർഷം കഴിഞ്ഞു. കൃഷി ഇറക്കാനായി പോലും കർഷകരുടെ കയ്യിൽ പണമില്ല. റിയലെസ്റ്റേറ്റ്, കൺസ്ട്രക്ഷൻ, ഇൻഫ്രാസ്ട്രക്ചർ, വാഹന മേഖലകളൊക്കെ സ്തംഭിച്ചിരിക്കുന്നു. ഒരു രാജ്യം ഒരു നികുതിയെന്ന പേരിൽ GST യുമായി വന്ന കേന്ദ്രസർക്കാർ, ഇരുപത്തിയെട്ട് തരം നികുതികൾ ചുമത്തി GST യെ വികൃതമാക്കി. ഇപ്പോൾ ഇരുപത്തിയെട്ട് തരം നികുതികളിൽ നിന്നും ഒൻപത് തരം നികുതികളിലേക്ക് GST ചുരുങ്ങി. ഇതിലെവിടെയാണ് ഒരു രാജ്യം ഒരു നികുതി നമുക്ക് കാണാനാകുക?

ലക്ഷക്കണക്കിന് കോടി രൂപയുടെ കള്ളപ്പണം കണ്ടെത്താനെന്ന പേരിൽ നടത്തിയ നോട്ടുനിരോധനം, ലക്ഷക്കണക്കിന് കോടി രൂപയുടെ ബാധ്യത മാത്രമാണ് രാജ്യത്തിന് നൽകിയത്. ആ ബാധ്യത രാജ്യത്തിന് മാത്രമല്ല, ജനങ്ങളെയും വേട്ടയാടുകയാണ്. ഇങ്ങനെ ബിജെപി ഭരണം തുടങ്ങിയ നാളുമുതൽ ഇന്നുവരെ എന്ത് പരിഷ്കരണ നടപടികളുമായി കേന്ദ്രസർക്കാർ മുന്നോട്ടു വന്നോ, അതെല്ലാം വലിയ സാമ്പത്തീക ബാദ്ധ്യത രാജ്യത്തിന് നൽകിയെന്നല്ലാതെ, വേറൊരു ഗുണവും രാജ്യത്തിനുണ്ടായിട്ടില്ല.

ഇങ്ങനെ രാജ്യത്തെ മുച്ചൂടും ദുരിതത്തിലാഴ്ത്തുന്ന പരിപാടികളുമായി മുന്നോട്ട് പോയി, ജനങ്ങളുടെ മുന്നിലും ലോകത്തിന്റെ മുന്നിലും നാറുന്ന ഓരോ സന്ദർഭങ്ങളിലും ബിജെപി നേതാക്കൾ, രാജ്യസ്നേഹവും, ദേശീയതയും, ഹിന്ദു സ്നേഹവും, പാക്കിസ്ഥാൻ വിദ്വേഷവും പറഞ്ഞ് രംഗത്തുവരും. രാജ്യത്ത് തിരഞ്ഞെടുപ്പുകൾ വരുമ്പോൾ, തിരഞ്ഞെടുപ്പുകൾ പ്രഖ്യാപിക്കപ്പെടുന്നതിന് മുന്നോടിയായി പാക്കിസ്ഥാനെ കടന്നാക്രമിച്ച്, ദേശവികാരം ഇളക്കിവിട്ട്, തിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് അനുകൂല നിലപാടെക്കുന്ന തരത്തിൽ ജനവിധി മാറ്റി മറിക്കുന്നതിന് വരെ ബിജെപി ശ്രമിക്കുന്നത് കൃത്യമായ ഗൂഢാലോചനകളുടെ ഫലമായി തന്നെയാണ്.

രാജ്യം കടുത്ത സാമ്പത്തീക പ്രതിസനന്ധിയിൽ അകപ്പെട്ടിരിക്കുന്ന ഈ ദിവസങ്ങളിൽ ബിജെപിയുടെ ദേശീയ പ്രസിഡന്റും, കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ, ഒരു രാജ്യം ഒരു ഭാഷ എന്ന പുതിയ വിവരക്കേടുമായി വന്നിരിക്കുകയാണ്. രാജ്യത്തെ ബാധിക്കുന്ന വിഷയങ്ങളിൽ നിന്ന്, അതായത് എന്നെയും നിങ്ങളെയും ബാധിക്കുന്ന വിഷയങ്ങളിൽ നിന്നും ശ്രദ്ധയും ചർച്ചകളും മാധ്യമ ശ്രദ്ധയും തിരിച്ചു വിടുക, പ്രശ്നങ്ങളെ കർട്ടന് പിന്നിലേക്ക് ഒകുക്കിനിർത്തുക എന്നതാണ് ബിജെപിയുടെ തന്ത്രം.

ഈ തന്ത്രം കൊണ്ട് രാജ്യത്തെ പ്രശ്നങ്ങൾ, അതായത് എന്നെയും നിങ്ങളെയും ബാധിക്കുന്ന വിഷയങ്ങൾ ഇല്ലാതാകുമോ? അങ്ങനെ പ്രശ്നങ്ങൾ ഇല്ലാതാകുമായിരുന്നു എങ്കിൽ, ഇന്ന് നമ്മുടെ രാജ്യം സാമ്പത്തീക പ്രതിസന്ധിയിലേക്ക് പോകില്ലായിരുന്നു. എത്രയോ മിലിട്ടറി ഓപ്പറേഷനുകളും, കാശ്മീരിലെ അധിനിവേശവും, ഹിന്ദുവികാരം ഇളക്കിവിടലുകളും, ദേശീയതയുടെ പ്രഘോഷണങ്ങളും, മുസ്ലീം വേട്ടയാടലുകളും ഒക്കെ നടന്നിട്ടും, ഇന്നും ഈ രാജ്യം കടുത്ത സാമ്പത്തീക പ്രതിസന്ധിയിലേക്കെത്തി എങ്കിൽ, പ്രിയ്യപ്പെട്ട ബിജെപിക്കാരേ, നിങ്ങളൊന്നോർത്തോ, രാജ്യത്തെ മുച്ചൂടും മുടിക്കുന്നവർക്ക് കൈയ്യടിക്കുന്ന നിങ്ങൾ നിങ്ങളുടെ സ്വന്തം നാശത്തിന് തന്നെയാണ്, സ്വയം നശിക്കാനാണ് കൂട്ടുനിൽക്കുന്നത്.

വരും നാളുകളിൽ രാജ്യവും രാജ്യത്തെ ജനങ്ങളും നേരിടാൻ പോകുന്ന ദുരിതങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ, മിനിമം ഒരു ഇന്ത്യാ പാക്കിസ്ഥാൻ യുദ്ധം എങ്കിലും വേണ്ടിവരും. ഒരു രാജ്യം ഒരു ഭാഷ എന്ന മുദ്രാവാക്യത്തിനൊക്കെ ഒരു പരിധിയില്ലേ?

ഭാഷയുടെ പേരിൽ ആഭ്യന്തര കലഹമുണ്ടാക്കി, ജനജീവിത്തെ ബാധിക്കുന്ന വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചു വിടാം എന്ന് ബിജെപിയും കേന്ദ്ര സർക്കാരും കരുതുന്നു എങ്കിൽ, നിങ്ങൾക്ക് തെറ്റി. കേവലം ഒൻപത് സംസ്ഥാനങ്ങളിലെ ജനങ്ങളുടെ ഭാഷയെ നെഞ്ചേറ്റാൻ മാതൃഭാഷയെ സ്നേഹിക്കുന്ന ആർക്കും കഴിയില്ല.

ഭാഷ അറിയാത്ത നാട്ടിലെത്തിയാൽ ആംഗ്യഭാഷയിൽ ആശയം കൈമാറാൻ അറിയുന്നവരാണ് മനുഷ്യർ. മനുഷ്യരുടെ കാര്യമാണ് പറഞ്ഞത്, ആയമില്ലാത്ത വർഗ്ഗീയത മാത്രം കൈമുതലായി ഉള്ളവരെ മനുഷ്യരെന്ന് വിളിക്കാനാകില്ലല്ലോ..

किसी भी भाषा में, देश की समस्याएं समस्याओं के बिना नहीं हैं।

मुद्रा नोटों के दिवालिया होने से लेकर, करोड़ों के कॉर्पोरेट ऋण दायित्वों तक, विकृत वित्तीय नीतियों तक, हमारा देश एक बड़े वित्तीय संकट में रहा है। गंगा का पानी पीना या हिंदी का एकमात्र भाषा के रूप में उपयोग करना देश के सामने गंभीर वित्तीय संकट को दूर नहीं कर सकता है।

अब जो कारखाने बंद हो गए हैं और कारखाने अभी शुरुआत हैं।पिछले पांच वर्षों में लाखों लोग अपनी नौकरी खो चुके हैं। किसानों का जीवन वर्षों से संकट में है।देश का उत्पादन गिरने या बंद हुए दो साल बीत चुके हैं। किसानों के पास अपनी फसल आयात करने के लिए भी पैसे नहीं हैं।रियल एस्टेट, कंस्ट्रक्शन, इंफ्रास्ट्रक्चर और ऑटोमोबाइल सेक्टर में स्थिरता रही है। केंद्र सरकार, जो एक कर के रूप में GST के साथ आई थी, अट्ठाईस करों को लागू किया और GST को विकृत कर दिया। GST को अब अट्ठाईस प्रकार के करों से घटाकर नौ प्रकार के करों में कर दिया गया है। हम एक देश को एक टैक्स के साथ कहां देख सकते हैं?

लाखों करोड़ों के मनी लॉन्ड्रिंग पर प्रतिबंध के परिणामस्वरूप देश केवल लाखों करोड़ों का उत्तरदायी है।यह दायित्व न केवल देश को बल्कि लोगों को भी परेशान करता है। भाजपा के सत्ता में आने के बाद से केंद्र सरकार ने जो भी सुधार किए हैं, देश कुछ भी नहीं कर सका है, लेकिन एक बड़ा वित्तीय बोझ है।

इस प्रकार भाजपा के नेता देशभक्ति, राष्ट्रवाद, हिंदू भावना और पाकिस्तान के प्रति घृणा के साथ हर बार देश और दुनिया के सबसे कष्टप्रद घटनाओं के साथ आगे आएंगे।जब देश में चुनावों की बात आती है, तो चुनावों की घोषणा से पहले पाकिस्तान पर हमला करने के लिए भाजपा की कोशिशें, राष्ट्रीय भावना को जगाने और चुनावों के पक्ष में लोगों के वोट को बदलने की साजिश का परिणाम हैं।

भाजपा के राष्ट्रीय अध्यक्ष और केंद्रीय गृह मंत्री अमित शाह ने कहा है कि देश एक भाषा है। भाजपा की रणनीति उन मुद्दों से ध्यान, बहस और मीडिया का ध्यान हटाने की है जो देश को प्रभावित करते हैं, जैसे कि खुद को और आपको।क्या यह रणनीति देश की समस्याओं को खत्म करेगी, जो मुद्दे मुझे और आपको प्रभावित करते हैं? यदि समस्याओं को समाप्त कर दिया गया होता, तो आज हमारा देश आर्थिक संकट में नहीं आता।

प्रिय भाजपा, यदि यह देश सभी सैन्य अभियानों, कश्मीर पर आक्रमण, हिंदू भावना के प्रचार, राष्ट्रवाद की घोषणा और मुस्लिम शिकार, आप प्रिय भाजपा के बावजूद, एक वित्तीय संकट से गुजर रहा है, तो आपको अपने बारे में सोचना होगा। यह विनाश के लिए है, यह आत्म विनाश के लिए है।

आने वाले समय में देश और लोगों के सामने आने वाली कठिनाइयों से ध्यान हटाने के लिए कम से कम एक भारतीय-पाकिस्तानी युद्ध आवश्यक होगा। क्या इस नारे की एक सीमा है कि एक देश एक भाषा है?

अगर भाजपा और केंद्र सरकार को लगता है कि वे आंतरिक दंगों को भाषा के नाम पर बदल सकते हैं और लोगों के जीवन को प्रभावित करने वाले मुद्दों से ध्यान हटा सकते हैं, तो आप गलत हैं। मातृभाषा से प्यार करने वाला कोई भी नौ राज्यों के लोगों की भाषा को नहीं हरा सकता है।

जिस देश में लोग भाषा नहीं जानते, वे जानते हैं कि साइन भाषा में विचार को कैसे व्यक्त किया जाए। पुरुषों को केवल ऐसे लोग कहा जाता है जिनके पास नस्लीय पूर्वाग्रह नहीं है।

I Hate Sangh Parivar