ജീവിതശൈലീ രോഗങ്ങൾ (Lifestyle diseases)

407

Jomol Joseph

ജീവിതശൈലീ രോഗങ്ങൾ (Lifestyle diseases)

ദശാബ്ദങ്ങൾക്ക് മുമ്പ് പ്രായമായവരിൽ വന്നിരുന്ന പല രോഗങ്ങളും ചെറിയ പ്രായം മുതൽ ഇന്ന് വർത്തമാന ഇന്ത്യയിലെ ആളുകളിൽ പ്രകടമായി കാണുന്നു. അത് ടീനേജിലുള്ളവരിലായാലും യുവത്വത്തിലൂടെ കടന്നുപോകുന്നവരിലായാലും, മുതിർന്നവരിലായാലും വലിയ വ്യത്യാസങ്ങളില്ല. അതിനാൽ തന്നെ നമ്മുടെ ആരോഗ്യപ്രശ്നങ്ങളിൽ പ്രധാനമായും ജീവിതശൈലീ രോഗങ്ങൾ തന്നെയാണ് മുൻപന്തിയിൽ എന്ന് നമുക്ക് കാണാനാകും.

ജീവിതശൈലീരോഗങ്ങൾ എന്തൊക്കെയെന്നും, അവയുടെ കാരണങ്ങൾ എന്തൊക്കെയെന്നും മനസ്സിലാക്കുക എന്നത് തന്നെയാണ് ജീവിതശൈലീരോഗങ്ങൾ പിടിപെടാതിരിക്കാതെ നോക്കാനായി നമ്മൾ ചെയ്യേണ്ടത്. കേവലം ജീവിതശൈലീരോഗങ്ങൾ എന്തൊക്കെയെന്നും അവരുടെ കാരണങ്ങൾ എന്തൊക്കെയെന്നും മനസ്സിലാക്കുക എന്നതു മാത്രമല്ല, ഈ മനസ്സിലാക്കലുകളുടെ ഭാഗമായി അത്തരം കാരണങ്ങളിൽ നിന്നും അകലം പാലിക്കുകാനായാൽ, ആ കാരണങ്ങൾ നമുക്ക് സമ്മാനിക്കുന്ന രോഗങ്ങളെ നമ്മളിൽ നിന്ന് അകറ്റി നിർത്താനും അതുവഴി നമുക്ക് സാധിക്കും എന്നതിൽ യാതൊരു സംശവും വേണ്ട.

ജീവിതശൈലീ രോഗങ്ങളുടെ കാരണങ്ങൾ

1. വ്യായാമങ്ങളുടെ അഭാവമോ, വ്യായാമം ചെയ്യാത്ത അവസ്ഥയോ ജീവിതശൈലീ രോഗങ്ങൾക്ക് കാരണമാകാം
2. നമ്മൾ ചെയ്യുന്ന ജോലിയുടെ ഭാഗമായി നമുക്ക് ജീവിത ശൈലീ രോഗങ്ങൾ ഉണ്ടായേക്കാം
3. നമ്മൾ ജീവിക്കുന്ന സാഹചര്വും ചുറ്റുപാടുകളും നമ്മുടെ ജീവിതശൈലി രോഗങ്ങൾക്ക് കാരണമാകാം
4. നമ്മൾ കഴിക്കുന്ന ഭക്ഷണം ജീവിതശൈലീ രോഗങ്ങൾക്ക് കാരണമാകാം
5. മാനസീക സമ്മർദ്ദങ്ങൾ നമുക്ക് ജീവിതശൈലീ രോഗങ്ങൾ നൽകിയേക്കാം
6. ശാരീരികാദ്ധ്വാനം തീരെയില്ലാത്ത സാഹചര്യങ്ങൾ ജീവിതശൈലീരോഗങ്ങളെ ക്ഷണിച്ചുവരുത്തുകയാണ് ചെയ്യുന്നത്.
7. ന്യൂജെൻ തൊഴിൽ സാഹചര്യങ്ങളിലൂടെയും നമ്മൾ ജീവിതശൈലീ രോഗങ്ങൾക്ക് അടിമകളായി മാറുന്നു.
8. മടിയും, ജാഗ്രതകുറവും തന്നെയാണ് ജീവിതശൈലീരോഗങ്ങളുടെ പ്രധാനകാരണം.

ജീവിതശൈലികളിലൂടെ നമ്മളിലേക്ക് വന്നുചേരുന്ന രോഗങ്ങളെ സംബന്ധിച്ച് ഇന്നുമുതൽ വിശദമായ പോസ്റ്റുകൾ ആരംഭിക്കുകയാണ്. ഇന്നുമുതൽ ദിവസവും ഇന്ത്യൻ സമയം വൈകുന്നേരം ആറരക്ക് ശേഷം പോസ്റ്റുകളിടാം, ആ സമയം തിരഞ്ഞെടുത്തതിന് കാരണം, പ്രവാസികളായവർക്ക് കൂടെ പോസ്റ്റ് കാണുന്നതിനും വായിക്കുന്നതിനും ഉപകരിക്കട്ടെ എന്നുകരുതിയാണ്.

എല്ലാവരും ഈ സീരീസിലെ പോസ്റ്റുകൾ വായിക്കണമെന്നും, നിങ്ങളുടെ അഭിപ്രായം പങ്കുവെക്കണം എന്നും താൽപര്യപ്പെടുന്നു. ആരോഗ്യമുള്ള ശരീരം തന്നെയാണ് നമ്മുടെ ഏറ്റവും വലിയ സമ്പത്ത്. പുതുജനറേഷൻ രോഗങ്ങൾ മിക്കതും നമ്മളായി തന്നെ വരുത്തി വെക്കുന്നതാണ്, അതിനാൽ അത്തരം രോഗങ്ങളെ അകറ്റി നിത്താനായി നമ്മൾ വിചാരിച്ചാൽ മതി..

ആരോഗ്യമുള്ള ജീവിതരീതിക്കായി നമുക്കൊരുമിച്ച് ശ്രമിക്കാം..

#Lifestyle_Diseases