കപട സദാചാര വാദികൾക്ക്, ക്ലീവേജിനോട് ഇത്രമാത്രം ശത്രുത എന്താണെന്ന് എത്ര ആലോചിച്ചിട്ടും ഒരു പിടിയും കിട്ടുന്നില്ല..

സ്ത്രീശരീരങ്ങൾക്ക് ഭംഗി നൽകുന്നതിൽ അവളുടെ മാറിടങ്ങൾക്കും വലിയ പങ്കുണ്ട്. മാറിടങ്ങൾ പ്രത്യേക ആകർകത്വം തന്നെയാണ് സ്ത്രീ ശരീരങ്ങൾക്ക് നൽകുന്നത് എന്നതിൽ യാതൊരു സംശയവും ഇല്ല.

അതോടൊപ്പം തന്നെ, പ്രസവിക്കുന്ന കുഞ്ഞുങ്ങൾക്ക് പാലു ചുരത്താനും, ആരോഗ്യമുള്ള കുട്ടികളെ വളർത്തിയെടുക്കുന്നതിനും മാറിടങ്ങൾ പ്രധാന പങ്കുവഹിക്കുന്നു. മാറിടങ്ങളുടെ ഭംഗി പോകുമെന്നുകരുതി കുട്ടികളെ മുലയൂട്ടാനായി മടിക്കുന്ന സ്ത്രീകളും ഉണ്ട് എന്നത് മറക്കുന്നില്ല. എന്നാൽ മൂന്നുവയസ്സു കഴിഞ്ഞ മകന് ഇന്നും മുലയൂട്ടുന്നതിൽ ഞാൻ സന്തോഷിക്കുകയും ചെയ്യുന്നു. ഇതൊക്കെ കൂടാതെ ലൈംഗീകതയിലും ലൈംഗീക ബന്ധത്തിലും മാറിടങ്ങളും, ക്ലീവേജും, നിപ്പിളുകളും വലിയ പങ്കുവഹിക്കുന്നുമുണ്ട്.

അപ്പോ പറഞ്ഞുവരുന്നത്, അമ്മയുടെ മുലപ്പാൽ കുടിച്ചു വളർന്ന ഒരാളും മാറിടങ്ങൾ കാണുമ്പോൾ ചെകുത്താൻ കുരിശുകണ്ട അവസ്ഥയിൽ വിഭ്രാന്തിപ്പെടുകയോ, ഭ്രാന്തുപിടിക്കുകയോ ചെയ്യേണ്ടതില്ല, കാരണം കൈകളും കാലുകളും കണ്ണുകളും ചെവികളും ഒക്കെ പോലെ തന്നെ സ്ത്രീശരീരത്തിന്റെ ഭാഗം മാത്രമാണ് മാറിടങ്ങളും.

നബി – ക്ലീവേജ് കണ്ടാൽ നിങ്ങളിൽ ചിലരുടെ സദാചാരബോധം തകർന്നടിയുമെന്ന് നിങ്ങൾ പേടിക്കുന്നുവെങ്കിൽ, ക്ലീവേജ് കാണുന്ന വസ്ത്രങ്ങൾ തുടർന്നും ധരിക്കാൻ തന്നെയാണ് എന്റെ തീരുമാനം

എന്റെ ശരീരം, എന്റെ അഭിമാനം..

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.