വഴുതന – സ്ത്രീ ലൈംഗീകതയെ കുറിച്ചുള്ള വികലമായ കാഴ്ചപ്പാടുകളുടെ നേർക്കാഴ്ച

814

Jomol Joseph എഴുതുന്നു 

വഴുതന – സ്ത്രീ ലൈംഗീകതയെ കുറിച്ചുള്ള വികലമായ കാഴ്ചപ്പാടുകളുടെ നേർക്കാഴ്ച..

വഴുതന എന്ന ഷോർട്ട് ഫിലിമിന്റെ പിന്നണിയിൽ പ്രവർത്തിച്ചവർക്ക് സ്ത്രീലൈംഗീകതയുടെ ബാലപാഠം പോലും അറിയില്ല എന്ന് മനസ്സിലായി. പതിറ്റാണ്ടുകൾ മുമ്പ് വഴുതനയോ ക്യാരറ്റോ മെഴുകുതിരിയോ ഒക്കെ സ്ത്രീകളുടെ സ്വയംഭോഗസിംബലുകളായി കരുതപ്പെട്ടിരുന്നിടത്ത് തന്നെയാണ് ഇന്നും അടുത്ത പറമ്പിൽ വിളഞ്ഞുകിടക്കുന്ന വഴുതനയിലേക്കും, ആ വഴുതന പറിച്ചെടുത്ത് നായികയുടെ തുടയിടുക്കുലേക്ക് വെപ്പിച്ച സംവിധാന മികവിലേക്കും വഴുതനയുടെ പിന്നണി ടീം എത്തിച്ചേർന്നതെന്നതെന്നതിൽ വലിയ സംശയമില്ല..

ഇത്തരം വികലമായ കലാസൃഷ്ടി നടത്തുന്നതിനും മുമ്പ് തന്നെ, കുറച്ച് സ്ത്രീകളോടെങ്കിലും നിങ്ങൾക്കൊന്ന് സംവദിക്കാമായിരുന്നു, കുറഞ്ഞത് നിങ്ങളുടെ നായികയോടെങ്കിലും.. സ്ത്രീകൾ അവരുടെ ലൈംഗീകതയെ കുറിച്ചും, ലൈംഗീക താൽപര്യങ്ങളെ കുറിച്ചും തുറന്ന് സംവദിക്കുന്ന ഈ കാലത്തും, കേവലം വഴുതനയിലേക്ക് കണ്ണുകൾ പായിച്ച് ആസക്തി തീർക്കുന്ന പുരുഷൻമാർ ഇപ്പോഴും ഈ ലോകത്ത് ഉണ്ടെന്ന് തുറന്നുസമ്മതിച്ചതിന് നിങ്ങൾക്ക് നല്ല നമസ്കാരം..

അല്ലയോ വഴുതനകളേ,

സ്ത്രീകളിൽ താൽപര്യമുള്ളവർ സ്വയം ഭോഗം ചെയ്യുന്നവർ തന്നെയാണ്. തങ്ങൾ സ്വയംഭോഗം ചെയ്യും എന്ന് തുറന്ന് സംവദിക്കുന്നതിന് അവർക്ക് യാതൊരു മടിയുമില്ല ഇക്കാലത്ത്. അവർക്ക് സ്വയംഭോഗം ചെയ്യുന്നതിനായി അവരുടെ വിരലുകളോ, മാർക്കറ്റിൽ ലഭിക്കുന്ന ഒന്നാംതരം ഡിൽഡോകളോ തന്നെ ധാരാളമാണ്. പല തരം ഡിൽഡോകൾ ഓൺലൈൻ സ്റ്റോറുകളിൽ ലഭ്യമാണ്. ഇൻസേർഷൻ സുഖം വേണ്ടവർക്ക് ആതിനുയോജിച്ചതും, വൈബ്രേഷൻ സുഖം വേണ്ടവർക്ക് അതിനനുസരിച്ചതും.. അങ്ങനെ പല രീതിയിൽ, പല സൈസുകളിൽ ഉള്ള ഡിൽഡോകൾ ലഭ്യമായ ഇക്കാലത്തുംനീയൊക്കെ വഴുതിനയുമായി വന്ന ആ വരവുണ്ടല്ലോ, ആ വരവൊരു കോപ്പിലെ വരവായിപ്പോയി എന്ന് പറയാതിരുന്നാൽ നീയൊക്കെ വിചാരിക്കും, ഇനിയും ഇത്തരം ആഭാസങ്ങൾ ഈ സമൂഹത്തിൽ ചിലവാകും എന്ന്.

തൽക്കാലം നിങ്ങളുടെ മുഖത്തേക്ക് വീണ തുപ്പൽ തുടച്ച് കളഞ്ഞേച്ച് എഴീച്ച് പോടേ.. അവന്റെയൊക്കെ കോപ്പിലെ വഴുതന..

vazhuthana