തെറികേട്ടാൽ ചെവിപൊത്തിയിരുന്ന ഞാൻ ഇന്ന് തിരിച്ചു തെറി വിളിക്കുന്നു

998
അനവധി തവണ സൈബർ ആക്രമണത്തിന് വിധേയയായ ജോമോൾ ജോസഫിന്റെ പോസ്റ്റ്
Jomol Joseph എഴുതുന്നു
എന്റെ സാരിവെയർ ചിത്രത്തിനായി കാത്തിരിക്കുന്നവരെ ഇനിയും കാത്തിരിപ്പിക്കുന്നത് മോശമല്ലേ 😜😍?

എന്റെ മകനും ഭർത്താവും മാത്രമായി ഒതുങ്ങികഴിഞ്ഞിരുന്ന എന്നെ പത്തുപേരറിയുന്ന ജോമോൾ ജോസഫ് ആക്കി മാറ്റിയത് സോഷ്യൽമീഡിയ തന്നെയാണ്. കുറേപ്പേർ തുടക്കത്തിൽ തെറിവിളിയുമായി വന്നെങ്കിലും അതിൽ മിക്കവരും ഇന്ന് എന്റെ സപ്പോർട്ടേഴ്സും വെൽവിഷേഴ്സും ഒക്കെയായി എന്നത് ഇരട്ടിസന്തോഷം. ഇന്ന് മുപ്പത്തിരണ്ടു വയസ്സുകാരിയായ എനിക്ക് മുപ്പത്തിരണ്ടായിരം ഫോളോവേഴ്സ് കഴിഞ്ഞിരിക്കുന്നു. എല്ലാവരോടും ഈ അവസരത്തിൽ നന്ദി പറയുകയാണ്.

Image may contain: 1 person, smiling, standingചില പോസ്റ്റുകൾ ചില പ്രത്യേക ക്ലോസ്ഡ്/സീക്രട്ട് ഗ്രൂപ്പുകളിലേക്ക് ചില വ്യക്തികൾ ഷെയർ ചെയ്ത് എന്റെ വാളിൽ തെറിവിളിക്കാനായി ആളെ കൂട്ടുന്ന പുതിയ പ്രവണത കണ്ടുവരുന്നുണ്ട്. (ജോമോൾ ആർമി അറിയാത്തതായി ഒന്നുമില്ല എന്ന് ആ ക്ലോസ്ഡ്/സീക്രട്ട് ഗ്രൂപ്പുകാരോട് ആരേലും ഒന്ന് പറഞ്ഞ് കൊടുക്കണം കേട്ടോ 😜😂)തെറി വിളിക്കാനായി വരുന്നവരോട് ഒന്നേ പറയാനുള്ളു, അഞ്ചാറുവർഷം ഒരു മുഴുക്കുടിയന്റെ കൂടെ ജീവിച്ച് പരത്തെറിയും ക്രൂരമായ ശാരീരിക ആക്രമണങ്ങളം നേരിട്ട ഒരു ഭൂതകാലത്തിൽ നിന്നു തന്നെയാണ് ജോമോൾ ജോസഫ് എന്ന ഞാൻ ജീവിതത്തെ അതിജീവിച്ച് ഇവിടെവരെയെത്തിയത്. അന്നൊക്കെ തെറി കേട്ടാൽ ചെവി പൊത്തിയിരുന്ന ഞാൻ, ഇന്ന് എന്നെ തെറി വിളിക്കുന്നവരെ തിരികെ തെറി വിളിക്കാനായും, എന്നെ ആക്രമിക്കാനായി വരുന്നവരെ തിരിച്ച് തല്ലാനും മടിയില്ലാത്ത ജോമോൾ ആയത് എന്റെ ജീവിതത്തിലെ കടുത്ത സാഹചര്യങ്ങളെ അതിജീവിച്ച് തന്നെയാണ്.

ആർക്കും എന്നെ വിമർശിക്കാനും ഓഡിറ്റ് ചെയ്യാനും അവകാശമുണ്ട്. അത് നിങ്ങളുടെ വ്യക്തിസ്വാതന്ത്ര്യവും അവകാശവും അഭിപ്രായസ്വാതന്ത്ര്യവും തന്നെയാണ്; അതിനെ ഞാൻ മാനിക്കും. എന്നാൽ തെറിവിളിക്കാനായി മാത്രം എന്റെ വാളിലേക്ക് വരുന്ന പുന്നാരമക്കൾ ഒന്നോർക്കുക, തിരികെ നല്ല തെറി തന്നെ മറുപടിയായി വരും. അപ്പോൾ സ്ത്രീപക്ഷവാദിയായ ഞാൻ സ്ത്രീവിരുദ്ധ തെറി വിളിച്ചു എന്നും പറഞ്ഞ് മോങ്ങരുത്. എന്റെ തെറികളിൽ പുരുഷ വിരുദ്ധതയോ സത്രീ വിരുദ്ധതയോ തിരയേണ്ടതില്ല, എന്നെ ആക്രമിക്കുന്ന അതേ നാണയത്തിൽ തന്നെയേ മറുപടികളും ഉണ്ടാകൂ. എന്റെ വായിൽ നിന്നും മറുപടിയായി തെറി കേട്ട് മിണ്ടാതെ നിന്നാൽ, തെറിപറയാനായി വന്നവന് എന്റെ വാളിൽ തുടരാം, അല്ലാതെ പിന്നെയും തെറിതുടർന്നാൽ ബ്ലോക്കുകൊണ്ടൊരു റീത്ത് ആ തെറിയന്റെ നെഞ്ചത്തേക്ക് വെച്ചുകൊടുത്ത് തെമ്മാടിപ്പറമ്പിലേക്ക് പറഞ്ഞുവിടും.. 😜😂വരുന്നവരെ വെറും കയ്യോടെ മടക്കിയയക്കുന്നത് ശരിയല്ലല്ലോ? 😎

നബി – ഈ ഫോട്ടോ എന്റെ ആരാധകർക്കായും ജോമോൾ ആർമിക്കും (😜) വേണ്ടിയുള്ളതാണ്. തെറി വരുമ്പോൾ ഫാൻസിനേയും ആർമിയേയും മഷിയിട്ട് നോക്കിയാൽ പോലും കാണാറില്ല എന്ന് ശത്രുക്കൾ അപവാദം പറഞ്ഞുപരത്തുന്നുണ്ട്, നമ്മളതൊന്നും ശ്രദ്ധിക്കണ്ട കേട്ടോ 😂😂..