Entertainment
കാളപെറ്റെന്ന് കേൾക്കുമ്പോൾ കയറെടുക്കുന്ന ഫെമിനിസ്റ്റുകളെ വലിച്ചുകീറി ജോമോൾ ജോസഫിന്റെ പോസ്റ്റ്

വിജയ് ബാബു വിഷയം സജീവമായി തുടരുമ്പോൾ അയാളെയും ഇരയായി പറയപ്പെടുന്ന നടിയെയും ചിലർ പക്ഷം പിടിച്ചു സൈബർ അറ്റാക്ക് നടത്തുകയാണ്. എന്നാൽ ഒരു ആരോപണത്തിന്റെ മാത്രം ബലത്തിൽ ഒരാളെ കുറ്റവിചാരണ ചെയുന്നത് ശരിയാണോ ? കാരണം പല ആരോപണങ്ങളും ശുദ്ധ തട്ടിപ്പ് ആണെന്ന് തെളിഞ്ഞിട്ടുണ്ട് പല കാലത്തും. ജോമോൾ ജോസഫിന്റെ പോസ്റ്റ് പലരെയും ചിന്തിപ്പിക്കാൻ ഉതകുന്നതാണ്. വായിക്കാം.
പുരോഗമന വാദികളും ഫെമിനിസ്റ്റുകളും ആയ പല ആളുകളും സദാചാര വാദികളെക്കാൾ അധഃപതിക്കുന്നു..
Jomol Joseph
ഇപ്പോൾ ഉയർന്നു വരുന്ന പല ബലാൽസംഗ പരാതികളും ശുദ്ധ തട്ടിപ്പുകൾ ആണ് എന്നത് ആ വിഷയങ്ങളിലേക്ക് ആഴത്തിൽ ഇറങ്ങി പരിശോധിച്ച ഏതൊരു വ്യക്തിക്കും മനസ്സിലാക്കാൻ കഴിയും.ശാരീരിക ഉപദ്രവമോ മറ്റ് വഴക്കുകളോ അഭിപ്രായ വ്യത്യാസമോ പ്രോമിസുകളുടെ ലംഘനമോ ഒക്കെ ഏതൊരു റിലേഷനിലും ഉണ്ടാകാൻ സാധ്യതയുള്ള സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്. എന്നാൽ ഇത്തരം ഇഷ്യൂസ് ഉണ്ടായാൽ അതിനെ നേരിടാനായി എടുത്തു വീശേണ്ട ഒന്നാണോ ബലാൽസംഗ ആരോപണം?

Jomol Joseph
അങ്ങനെ എന്തിനും ഏതിനും ബലാൽസംഗം എന്ന അതിഭീകരമായ ഒഫൻസ് എടുത്ത് വീശി ബലാത്സംഗം എന്ന ഭീകര ഓഫിൻസിനെ ഇങ്ങനെ സിംപ്ലിഫൈ ചെയ്യുന്നതും, ഇങ്ങനെ സിംപ്ലിഫൈ ചെയ്യാനായി കൂട്ടുനിൽക്കുകയോ ചെയ്യുന്ന ആളുകൾ ഈ നാട്ടിൽ ബലാൽസംഗത്തിന് ഇരയാക്കുന്ന, ഇരയാക്കപ്പെടുന്ന സ്ത്രീകളെ കൂടെ ഒറ്റുകൊടുക്കുകയോ അവരെ കൂടി സംശയത്തിന്റെ നിഴലിൽ നിർത്തുകയോ ഒക്കെയാണ് ചെയ്യുന്നത്.
ഒരു പരാതിയിൽ FIR രെജിസ്റ്റർ ചെയ്യുമ്പോളും കേസ് അന്വേഷണം നടത്തുമ്പോളും ആ പരാതിയിലെ ശരി തെറ്റുകൾ അന്വേഷിച്ചു കണ്ടെത്തുകയാണ് പോലീസ് ചെയ്യേണ്ടത്. എന്നാൽ നമ്മുടെ സമൂഹത്തിൽ നിർഭാഗ്യത്തിന് നടക്കുന്നത് ഇങ്ങനെയല്ല. പരാതിയിൽ പറയുന്ന കാര്യങ്ങളുടെ ശരി തെറ്റുകൾ കണ്ടെത്തേണ്ടതിന് പകരം, പരാതി ശരി വെക്കുന്നതിനായുള്ള എന്ത് തെറ്റായ നടപടികളും സ്വീകരിക്കാൻ പോലീസ് തയ്യാറാകുന്നു എന്നതാണ് ഭയാനകം.ഇത് ഒരു പുരോഗമന സമൂഹത്തിന് ചേർന്ന നിലപാടല്ല.
പോക്സോ വകുപ്പുകളുടെ ദുരുപയോഗം പോലെയോ അതിനേക്കാൾ ഭീകരമോ ആണ് സ്ത്രീസുരക്ഷാ നിയമങ്ങളുടെ ദുരുപയോഗവും.ഒരു പരാതി പോലീസിന് മുന്നിൽ വന്നാൽ ആ പരാതിയിൽ പറയുന്ന കാര്യ കാരണങ്ങൾ നിഷ്പക്ഷമായി പരിശോധിച്ച്, ഒഫൻസ് ഉണ്ട് എന്ന് ബോധ്യപ്പെട്ടാൽ ഒഫൻസിന്റെ ഗ്രാവിറ്റിക്ക് ആനുപാതീകമായി മാത്രമേ വകുപ്പുകൾ ചുമത്താൻ പാടുള്ളു. ഇവിടെ നേരെ മറിച്ചാണ്, ആദ്യം വകുപ്പുകൾ ചുമത്തുന്നു, പിന്നീട് ആ വകുപ്പുകൾ നിലനിൽക്കില്ല എന്ന് പോലീസിന് ബോധ്യപ്പെട്ടാൽ പോലും ആ വകുപ്പുകൾ നിലനിർത്താൻ വേണ്ടി എന്തും ചെയ്യുക.
ഒരാളുടെ മൊഴിയെ മാത്രം ആശ്രയിച്ച്, ഒരു സ്ത്രീയുടെ വാക്കുകൾ മാത്രം മുഖവിലക്ക് എടുത്ത് സാഹചര്യ തെളിവുകൾ പരിശോധിക്കാതെ ബലാത്സംഗം എന്ന ഒഫൻസ് നടന്നു എന്ന് പോലീസ് പറയുന്നത് അപകടകരമാണ്. നാളെ എനിക്ക് ശത്രുതയുള്ള ഒരു പുരുഷനോടുള്ള വൈരാഗ്യം തീർക്കാനായി അയാൾ എന്നെ ബലാൽസംഗം ചെയ്തു എന്ന് ഞാൻ പരാതിയുമായി മുന്നോട്ട് പോയാൽ എത്ര അപകടകരമായ സാഹചര്യമാണ് അത്??
ഒരു വ്യക്തിക്കോ വ്യക്തികൾക്കോ വ്യക്തി വൈരാഗ്യം തീർക്കാൻ ഈ നാട്ടിലെ നിയമസംവിധാനത്തെ ഉപയോഗപ്പെടുത്താൻ അയാളോ ആ ആളുകളോ ശ്രമിച്ചാൽ അതിന് കൂട്ട് നിൽക്കുകയാണോ ഈ നാട്ടിലെ നിയമ സംവിധാനം ശ്രമിക്കേണ്ടത്?
നമ്മുടെ സമൂഹത്തെ, നമ്മുടെ സമൂഹത്തിലെ വ്യക്തികളെ, ഇടപെടലുകളെ, സാമൂഹ്യ വ്യവസ്ഥയെ മുന്നോട്ട് നയിക്കാനാണ് ഓരോ നിയമങ്ങളും. ആ നിയമങ്ങളെ ദുരുപയോഗം ചെയ്യുന്നത് ഈ സമൂഹത്തെ പിന്നോട്ട് നടത്തൽ തന്നെയാണ്. നിയമങ്ങളെ ദുരുപയോഗം ചെയ്യുന്നവർ ഈ സമൂഹത്തെ പിന്നോട്ട് വലിച്ചിടുകയാണ്.സമൂഹത്തെ പിന്നോട്ട് വലിച്ചിടാനായി ശ്രമിക്കുന്നവരിൽ സദാചാരവാദികളെക്കാൾ മുന്നിൽ പല സ്യൂഡോ പുരോഗമനവാദികളെയും സ്യൂഡോ ഫെമിനിസ്റ്റുകളെയും തന്നെയാണ് ഇപ്പോൾ കാണുന്നത് എന്നത് വലിയ നിരാശയാണ്..
പെണ്ണിന്റെ ശരീരത്തെ ടൂൾ ആയും, പണമോ മറ്റ് പാരിതോഷികങ്ങളോ നേടിയെടുക്കാനുള്ള ഉപകരണങ്ങളായും, പിന്നീട് റിവഞ്ച് ചെയ്യാനുള്ള വെപ്പണായും ഉപയോഗിക്കുന്നതോ അതിന് കൂട്ടുനിൽക്കുന്നതോ അല്ല ഫെമിനിസം.
Note : റേപ്പ് അബ്യൂസ് എന്നിവയുടെ ഗ്രാവിറ്റി എന്നെ പഠിപ്പിക്കാൻ ആരും വരണമെന്നില്ല, ഇത് രണ്ടും ജീവിതത്തിൽ അനുഭവിച്ചിട്ടുള്ള ആളാണ് ഈ ഞാൻ. അതിനെ നിയമപരമായും കായീകമായും നേരിട്ട് അതിജീവിച്ച, അവയുടെ ട്രോമ എന്തെന്ന് നേരിട്ട് അനുഭവിച്ച ആ ട്രോമയിൽ നിന്നും പുറത്തു വന്ന അതിജീവിത തന്നെയാണ് ജോമോൾ ജോസഫ് എന്ന ഈ ഞാൻ.
1,692 total views, 4 views today