വൃക്കരോഗങ്ങൾ വരാതിരിക്കാൻ എന്തൊക്കെ ചെയ്യണം

0
334

Jomol Joseph

ജീവിതശൈലിയും വൃക്കരോഗങ്ങളും

ജീവിതശൈലിയിലെ മാറ്റങ്ങൾ വൃക്കരോഗത്തിന്റെ സാധ്യതകൾ കുറക്കുന്നു എന്ന് പഠനങ്ങൾ പറയുന്നു. പ്രമേഹം നിയന്ത്രിക്കുക, ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുക, വ്യായാമം ചെയ്യുക തുടങ്ങിയ അടിസ്ഥാന കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ വൃക്കരോഗങ്ങൾ തടയാൻ സാധിക്കും.

A. പ്രമേഹം നിയന്ത്രിക്കുകയോ, പ്രമേഹം വരാതെ നോക്കുകയോ ചെയ്യുക – വൃക്ക തകരാറിലാകാനുള്ള അടിസ്ഥാന കാരണം പ്രമേഹമാണ്. പ്രമേഹം വരാതെ നോക്കുകയോ പ്രമേങം നിയന്ത്രിക്കുകയോ ചെയ്യുന്നത് വഴി വൃക്ക തകരാറിലാകാനുള്ള സാധ്യത കുറയ്ക്കാൻ കഴിയും. നിങ്ങൾക്ക് പ്രമേഹമുണ്ടെങ്കിൽ, ഡോക്ടറെ കണ്ട് മരുന്നുകൾ കഴിച്ച് ബ്ലഡ് ഷുഗർ നിയന്ത്രിക്കുന്നതിനും, ബ്ലഡ് ഷുഗർ സ്ഥിരമായി നിരീക്ഷിച്ച് ഷുഗർ കണ്ട്രോൾ ചെയ്ത് നിർ‌ത്തുന്നതിനും ശ്രമിക്കണം. ആരോഗ്യകരമായ ഭക്ഷണക്രമം, വ്യായാമം എന്നിവയിലൂടെ പ്രമേഹം നിയന്ത്രിക്കുന്നതിനും പ്രമേഹം വരാതെ നോക്കുന്നതിനും സാധിക്കും.

B. രക്തസമ്മർദ്ദം – താഴ്ന്ന രക്തസമ്മർദ്ദവും,
ഉയർന്ന രക്തസമ്മർദ്ദവും, ഹൈപ്പർടെൻഷനും വൃക്കയുടെ സ്വാഭാവീക പ്രവർത്തനങ്ങളെ തകരാറിലാക്കും. ഉയർന്ന രക്തസമ്മർദ്ദം വൃക്കയിലെ രക്തക്കുഴലുകളെ തകർക്കും, അതുവഴി ശരീരത്തിലെ മാലിന്യവും അധിക ദ്രാവകവും നീക്കം ചെയ്യാനുള്ള വൃക്കയുടെ കഴിവിനെ തടസ്സപ്പെടുത്തുകയും ചെയ്യും. ഇങ്ങനെ ശരീരത്തിൽ അധികമാകുന്ന ദ്രാവകത്തിന് രക്തസമ്മർദ്ദം വീണ്ടും ഉയർത്താനായി കഴിയും.

ശരീരഭാരം കുറയ്ക്കുന്നതും, വ്യായാമം ചെയ്യുന്നതും, മദ്യപാനം പരിമിതപ്പെടുത്തുന്നതും, പുകവലി ഉപേക്ഷിക്കുന്നതും രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിന് നല്ലതാണ്. പഴം, പച്ചക്കറികൾ, മത്സ്യം, പരിപ്പ്, പയർവർഗ്ഗങ്ങൾ, ഒലിവ് ഓയിൽ പോലുള്ള ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെ നിങ്ങൾക്ക് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സാധിക്കും. മാനസീക സമ്മർദ്ദം കുറയ്ക്കുന്നതും രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിന് സഹായിക്കും.

🔸 വൃക്കരോഗത്തിന്റെ പതിനൊന്ന് ലക്ഷണങ്ങൾ

1. നിരന്തരം ക്ഷീണം തോന്നുന്ന അവസ്ഥ – ആരോഗ്യമുള്ള വൃക്കകൾ ശരീരത്തിൽ erythropoietin (EPO) എന്ന ഹോർമോൺ ഉൽപാദിപ്പിക്കുന്നു, ഈ ഹോർമോണോണാണ് നമ്മുടെ ശരീരത്തോട് ഓക്സിജൻ വാഹകരായ ചുവന്ന രക്താണുക്കളെ ഉണ്ടാക്കാനായി ആവശ്യപ്പെടുന്നത്. വൃക്കകളുടെ പ്രവർത്തനം തകരാറിലാകുമ്പോൾ EPO ഉൽപാദനം കുറയുന്നു, അതുവഴി ചുവന്ന രക്താണുക്കളുടെ ഉദ്പാദനം കുറയുകയും കോശങ്ങൾക്കും പേശികൾക്കും ആവശ്യമായ ഓക്സിജൻ ലഭിക്കാതെ വരികയും ചെയ്യുന്നു, ശരീരത്തിന് ക്ഷീണം അനുഭവപ്പെടുകയും ചെയ്യുന്നു. (വൃക്കകളുടെ പ്രവർത്തനം തകരാറിലാകുന്നത് ഒരാളെ അനീമിയാക് ആക്കിമാറ്റും)

Image result for kidney disease2. തണുപ്പ് തോന്നുന്ന അവസ്ഥ – ചൂടൂള്ള മുറിയിൽ ഇരുന്നാലും, മറ്റുള്ളവർക്ക് ചൂടുതോന്നുന്ന അവസ്ഥയിലും അനീമിയ ബാധിച്ച ഒരാൾക്ക് തണുപ്പ് ആയിരിക്കും ഫീൽ ചെയ്യുക.

3. ശ്വാസതടസ്സം – വൃക്കകളുടെ പ്രവർത്തനം തകരാറിലായവരിൽ, ശ്വാസതടസ്സം ഉണ്ടാകുന്നത് പതിവാണ്. ശ്വസകോശപ്രവർത്തനങ്ങൾ വൃക്കകളുടെ പ്രവർത്തനങ്ങളുമായി രണ്ട് തരത്തിൽ ബന്ധപ്പെട്ടിരിക്കുന്നു. 1. വൃക്കകളുടെ പ്രവർത്തനങ്ങൾ തകരാറിലാകുമ്പോൾ ശരീരത്തിൽ ഉണ്ടാകുന്ന അധിക ദ്രാവകം ശ്വാസകോശത്തിൽ വന്നുനിറയുന്നു. 2. വൃക്കകളുടെ പ്രവർത്തനം തകരാറിലാകുന്നത്, ആ വ്യക്തിയെ അനീമിയാക് ആയി മാറുന്നത് വഴി, ആ വ്യക്തിയുടെ ശരീരത്തിൽ ആവശ്യമായ ഓക്സിജൻ ലഭിക്കാതെ വരുന്നത് വഴിയുണ്ടാകുന്ന ശ്വാസതടസ്സം.

4. ക്ഷീണം, തലകറക്കം, ബലക്കുറവ് – വൃക്കകളുടെ തകരാറുമായി ബന്ധപ്പെട്ട വിളർച്ചവഴി തലച്ചോറിനും മസിലുകൾക്കും ആവശ്യമായ ഓക്സിജൻ ലഭിക്കാതെ വരുന്നു. ഇത് ക്ഷീണം, തലകറക്കം അല്ലെങ്കിൽ ബലക്കുറവ് അനുഭവപ്പെടാൻ ഇടയാക്കും.

5. കൃത്യമായി ചിന്തിക്കാൻ കഴിയാതെ വരികയോ, ചിന്തകൾക്ക് തുടർച്ചയില്ലാതെ വരികയോ ചെയ്യുക – വൃക്ക തകരാറുമായി ബന്ധപ്പെട്ട വിളർച്ച മൂലം തലച്ചോറിന് ആവശ്യമായ ഓക്സിജൻ ലഭിക്കാതെ വരു്നനു. ഇത് ഓർമ്മ പ്രശ്നങ്ങളോ ഏകാഗ്രതയിൽ പ്രശ്‌നങ്ങളോ സൃഷ്ടിക്കാം.

6. ചൊറിച്ചിൽ അനുഭവപ്പെടുക – വൃക്കകൾ രക്തത്തിൽ നിന്ന് മാലിന്യങ്ങൾ നീക്കംചെയ്യുന്നു. വൃക്കകളുടെ പ്രവർത്തനം തകരാറിലാകുമ്പോൾ, രക്തത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്ന പ്രക്രിയയിൽ തടസ്സം വരികയും, രക്തത്തിൽ മാലിന്യങ്ങൾ വർദ്ധിക്കുന്നത് കടുത്ത ചൊറിച്ചിലിന് കാരണമാകും.

7. കാലുകളിലും കൈകളിലും ശരീരത്തിലും ഉണ്ടാകുന്ന നീർക്കെട്ടുകളും വീക്കവും – വൃക്കകളുടെ പ്രവർത്തനം തകരാറിലാകുമ്പോൾ, ശരീരത്തിൽ ദ്രാവകം കൂടുതലാകുന്നു, ഈ അധിക ദ്രാവകം നമ്മുടെ ശരീരത്തിൽ കാലുകളിലും കൈകളിലും ജോയന്റുകളിലും വീകാക്തതിന് കാരണമാകുന്നു.

8. മുഖത്തിന് സംഭവിക്കുന്ന വീക്കം – വൃക്കകളുടെ പ്രവർത്തനം തകരാറിലാകുന്നതുവഴി, ശരീരത്തിലുണ്ടാകുന്ന അധിക ദ്രാവകമണ് മുഖത്തുണ്ടാകുന്ന വീക്കത്തിന് കാരണം.

10. ഭക്ഷണത്തിന് രുചി തോന്നാത്ത അവസ്ഥ – രക്തത്തിലെ മാലിന്യങ്ങൾ വർദ്ധിക്കുന്നത് (യുറീമിയ എന്ന് വിളിക്കുന്നു) ഭക്ഷണത്തിന്റെ രുചി വ്യത്യസ്തമാക്കുകയും വായ്‌നാറ്റം ഉണ്ടാക്കുകയും ചെയ്യും. മാംസാഹാരം കഴിക്കുന്നത് ഇഷ്ടപ്പെടാതെ വരാം, ശരീരഭാരം ഗണ്യമായി കുറയുകയും ചെയ്യാം, കാരണം ഭക്ഷണം കഴിക്കാൻ തോന്നാത്തതും ഭക്ഷണം കഴിക്കുന്നതിൽ വരുന്ന കുറവും മൂലം ആണ് ശരീരഭാരം ഗണ്യമായി കുറയുന്നത്.

11. വയറുവേദന, ഓക്കാനം, ഛർദ്ദിൽ – രക്തത്തിലെ മാലിന്യങ്ങൾ (യുറീമിയ) ഗണ്യമായി വർദ്ധിക്കുന്നത് ഓക്കാനം, ഛർദ്ദി എന്നിവയ്ക്കും വയറുവേദനക്കും കാരണമാകും.

നബി – IMA, PERAMBRA Branch നടത്തുന്ന പ്രബന്ധ രചനാമൽസരത്തിലേക്ക് സമർപ്പിച്ച പ്രബന്ധത്തിലെ ഭാഗം