കൊറോണ വൈറസും രോഗങ്ങളും – ശ്രദ്ധിച്ചാൽ മതി, അമിതമായ പേടിയുടെ ആവശ്യമില്ല

275
Jomol Joseph
കൊറോണ വൈറസും രോഗങ്ങളും – ശ്രദ്ധിച്ചാൽ മതി, അമിതമായ പേടിയുടെ ആവശ്യമില്ല
മൂക്ക്, സൈനസ് അല്ലെങ്കിൽ തൊണ്ടയിലെ അണുബാധയ്ക്ക് കാരണമാകുന്ന ഒരു സാധാരണ വൈറസാണ് കൊറോണ വൈറസ്. മിക്ക കൊറോണ വൈറസുകളും അപകടകാരികളല്ല. MERS, SARS എന്നിവ പ്രധാനമായും കണ്ടുവരുന്ന രണ്ടിനം കൊറോണ വൈറസുകളാണ്.
സാധാരണയായി കൊറോണ വൈറസ് സാധാരണ ജലദോഷ ലക്ഷണങ്ങളുണ്ടാക്കുന്നു, അതോടൊപ്പം ചുമയോ, കഫമോ, ശ്വാസതടസ്സമോ അനുഭവപ്പെടാം. വിശ്രമത്തിനൊപ്പം മരുന്നും കഴിച്ച് എളുപ്പത്തിൽ ചികിത്സിക്കാൻ കഴിയുന്ന വൈറസ് ബാധയാണിത്. 2012 ൽ ഒരു തരം കൊറോണ വൈറസ് മൂലമുണ്ടാകുന്ന മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം (MERS) കണ്ടെത്തിയത്. മെഴ്‌സ് വൈറസ് ബാധിക്കുന്നത് പനി, ചുമ, ശ്വാസതടസ്സം എന്നിവയ്ക്ക് കാരണമാകും, മാത്രമല്ല പ്രായമായവരിൽ അല്ലെങ്കിൽ രോഗപ്രതിരോധ ശേഷി കുറഞ്ഞ ആളുകളിൽ ഇത് അപകടകരമായി ബാധിക്കാം. SARS-CoV (Severe Acute Respiratory Syndrome Coronavirus) വൈറസ് ബാധിക്കുന്നത് പ്രധാനമായും ശ്വാസകോശത്തെയാണ്, അതിനാൽ തന്നെ ശ്വാസതടസ്സം ഇത്തരം വൈറസ് ബാധയുടെ പ്രധാന ലക്ഷണമാണ്, ശ്വാസതടസ്സം അമിതമാകുന്നത് അപകടകരമായ അവസ്ഥയിലേക്ക് രോഗിയെ നയിക്കാം, ഇത്തരം രോഗികളിൽ ശ്വസന പരാജയം മരണത്തിന് കാരണമാകുന്നു എന്നാൽ ചില രോഗികളിൽ തലച്ചോറിനെയും വൈറസ് ബാധിക്കുന്നതായി കണ്ടുവരുന്നു.
കഫം, ബ്ലഡ് സിറം എന്നിവയിൽ നടത്തുന്ന ലബോറട്ടറി ടെസ്റ്റുകളിൽ നിന്നും കൊറോണവൈറസ് ബാധയുണ്ടോ എന്നത് കണ്ടെത്താനാകും. കൊറോണ വൈറസ് പകരുന്നത് വൈറസ്ബാധിച്ച ആളുടെ ശ്വാസകോശ ശ്രവങ്ങളിൽ (ജലദോഷം മൂലം മൂക്കിൽ കൂടി വരുന്ന ശ്രവം, കഫം മുതലായവ) കൂടിയാണ്. അതോടൊപ്പം കോറോണ വൈറസ് ബോധിച്ച രോഗിയോട് അടുത്തിടപഴകുന്നത് വഴിയും രോഗം പകരാം.
മിക്ക ഗാർഹീക അണുനാശിനികളും കൊറോണ വൈറസിനെ ഉടനടി ഇല്ലാതാക്കാൻ (നശിപ്പിക്കാൻ) സഹായിക്കും. സാധാരണ റും ടെംപറേച്ചറിലും കൊറോണ വൈറസുകൾക്ക് നാല്പത്തിയെട്ട് മണിക്കൂറുകൾക്ക് മുകളിൽ അതിജീവനം സാധ്യമല്ല. എന്നാൽ മുറികളിൽ ഉപയോഗിക്കുന്ന കാർപെറ്റുകളിൽ കുറഞ്ഞത് ഏഴാഴ്ചയെങ്കിലും കൊറോണ വൈറസുകളുടെ അതിജീവനം സാധ്യമാണ്. വളർത്തുമൃഗങ്ങളിലൂടെയും കൊറോണ വൈറസ് പകരാം..
നബി – പ്രധാനമായും മിഡിൽ ഈസ്റ്റാണ് കൊറോണയുടെ പ്രഭവകേന്ദ്രം, അതുകൊണ്ട് മിഡിൽ ഈസ്റ്റ് സുഹൃത്തുക്കളും, മിഡിൽ ഈസ്റ്റ് യാത്ര ചെയ്യുന്നവരും ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാകും.