സ്ത്രീവിരുദ്ധനായ രജിത്കുമാറിന്റെ ഫാനരന്മാർ , സോഷ്യൽ മീഡിയയിലെ പുതിയ ശല്യം

293
Jomol Joseph
രജിത് കുമാർ ഫാൻസ് മാസ്സ് റിപ്പോർട്ട് ചെയ്ത് ഹസ്ബന്റിന്റെ അക്കൌണ്ട് വീണ്ടും ഏഴ് ദിവസത്തേക്ക് കൂടി ബ്ലോക്ക് ചെയ്യിച്ചിരിക്കുകയാണ്. അപ്പോ ഐടി സെല്ല് വരെ സെറ്റപ്പ് ചെയ്താണല്ലേ നിങ്ങടെ രജിത് കുമാർ ബിഗ്ബോസ്സിലേക്ക് പോയിരിക്കുന്നത്?
രജിത് കുമാറിനെതിരായി പോസ്റ്റ് എഴുതുന്ന പ്രൊഫൈലുകൾ, മാസ്സ് റിപ്പോർട്ട് ചെയ്ത് പൂട്ടിക്കുക എന്നത് രജിത് കുമാർ ഫാൻസിന്റെ രീതിയാണ്. ഇത് രണ്ടാം തവണയാണ് വിനുവിന്റെ അക്കൌണ്ട് മാസ്സ് റിപ്പോർട്ട് ചെയ്യുന്നതും, പൂട്ടിക്കുന്നതും. രജിത് കുമാറിനെതിരായി അഭിപ്രായം പറയുന്നവരെ മുഴുവനും, രജിത് കുമാറിന്റെ വാനരപ്പട വന്ന് കേട്ടാലറക്കുന്ന തെറിവിളി നടത്തുന്നതും അവരുടെ രീതീ തന്നെയാണ്.
തികഞ്ഞ സ്ത്രീ വിരുദ്ധനായ, രജിത് കുമാർ ബിഗ്ബോസ്സിൽ വിളിക്കുന്ന ചീത്ത പ്രയോഗങ്ങളെ, സ്ത്രീവിരുദ്ധ പ്രയോഗങ്ങളെ വെല്ലുന്നതാണ് ബിഗ്ബോസ്സിന് പുറത്ത് അയാളുടെ വാനരപ്പട ചെയ്യുന്ന തോന്നിയവാസങ്ങൾ. അയാളെപോലൊരാളെ ബിഗ്ബോസ്സിലേക്ക് വിളിച്ച് വരുത്തി കസേരയിട്ടിരുത്തിയ ഏഷ്യാനെറ്റിന് നടുവിരൽ നമസ്കാരം.രണ്ടാഴ്ചത്തേക്ക് മാത്രം വന്നതാണ് ഷോയിലേക്കെന്ന് പറയുന്ന രജിത് കുമാർ, ഷോയിലേക്ക് വിളി വന്നപ്പോൾ മുതൽ അയാൾക്കായി പ്രമോഷൻ പണികൾ ആളുകളെ ഏൽപ്പിച്ചും ചുമതലപ്പെടുത്തിയും തന്നെയാണ് ഷോയിലേക്ക് പോയിരിക്കുന്നത്.മറ്റേതൊരു മൽസരാർ‌ത്ഥിയെ വിമർശിച്ചാലും നിങ്ങൾക്ക് സോഷ്യൽമീഡിയാ ആക്രമണം നേരിടില്ല, രജിത് കുമാറെന്ന പരമ നാറിയെ വിമർശിച്ചാൽ തെറിവിളിക്കാനും അക്കൌണ്ട് പൂട്ടിക്കാനും ആളുകൾ പാഞ്ഞടുക്കും. അപ്പോ എല്ലാം വെറും ആരാധകർ മാത്രമാണ് ഇതിനൊക്കെ പിന്നിലെന്ന് നമ്മളങ്ങ് വിശ്വസിച്ചോണം അല്ലേ?ഇങ്ങനത്തെ ഒരു മനുഷ്യനെ ആ ഷോയിൽ നിന്ന് പുറത്താക്കാൻ ഏഷ്യാനെറ്റ് തയ്യാറാകണം.
1. സദാചാരവാദിയെന്ന് സ്വയം അവകാശപ്പെടുന്ന രജിത് കുമാർ, പെണ്ണുകേസിൽ കുടുങ്ങിയെന്ന വാർത്ത. ഈ സംഭവം അയാൾ കഴിഞ്ഞ ദിവസം ശരിവെക്കുന്ന തരത്തിൽ ദയയുമായി സംസാരിച്ചിരുന്നു. ഇതാണ് അയാളുടെ വാക്കും പ്രവർത്തിയുമായുള്ള ബന്ധം.
2. തനിക്കെതിരെ കുട്ടികളെ പീഢിപ്പിച്ചതിന് കേസുവന്നിരുന്നു എന്നും അയാൾ ഷോയിൽ ദയയോട് സംസാരിക്കുമ്പോൾ പറഞ്ഞിരുന്നു.
3. തനിക്ക് പിന്തുണ ആവശ്യപ്പെട്ട്, അയാൾ ഷോയിലേക്ക് പോകുന്നതിന് മുമ്പ് പലർക്കും അയച്ച മെസേജുകൾ പുറത്ത് വന്നു തുടങ്ങി.
4. തന്റെ ലക്ഷ്യം, രജിത് ഫൌണ്ടേഷന്റെ പ്രവർത്തനങ്ങൾ കേരളം മുഴുവനും വ്യാപിപ്പിക്കാനായി പണം സമാഹരിക്കാനാണ് എന്ന് അയാൾ തന്നെ പലരോടും സന്ദേശത്തിൽ ആവശ്യപ്പെടുന്നുണ്ട്.
5. തികഞ്ഞ സ്ത്രീവിരുദ്ധതയും, അശാസ്ത്രീയതയും പ്രചരിപ്പിക്കുന്ന അയാളെപ്പോലൊരു കപടവാദിയെ സമൂഹത്തിൽ സ്വീകാര്യനാക്കി മാറ്റി, മറ്റൊരു സന്തോഷ് മാധവനായി വളരാനാണ് ആയാളുടെ ശ്രമം.
6. ഓട്ടിസം ബാധിച്ച കുട്ടികളുടെ വിഷയത്തിലും, ട്രാൻസ്ജെന്റർ വിഭാഗത്തിൽ പെട്ടവരുടെ ജനനത്തെ സംബന്ധിച്ചും, സ്ത്രീകളുടെ ഗർഭപാത്രം സംബന്ധിച്ചും ശുദ്ധ തെമ്മാടിത്തരം വിളിച്ചുപറഞ്ഞ അയാളെ പോലാരു സാമൂഹ്യ ദ്രോഹിയെ ബിഗ്ബോസ്സിലേക്ക് വിളിച്ചു കൊണ്ടിരുത്തിയത് ശുദ്ധ തെമ്മാടിത്തരമാണ്.
7. പല തവണ പണിഷ്മെന്റ് ട്രാൻസ്ഫറുകൾ വാങ്ങിയിട്ടുള്ള, സർക്കാർ ബോധവൽക്കരണ പരിപാടികളിൽ നിന്നും മാറ്റിനിർത്തപ്പെട്ടിട്ടുള്ള, കുട്ടികളെ വരെ പീഢിപ്പിച്ചിട്ടുള്ള പരാതികൾ തനിക്കെതിരെ വന്നിട്ടുണ്ട് എന്ന് ഷോയിൽ തന്നെ പറയുന്ന ഇയാളെ പോലൊരു സാമൂഹ്യദ്രോഹിയെ ഇത്തരം ഷോകളിലൂടെ വെളുപ്പിച്ചെടുക്കാനായി ഏഷ്യാനെറ്റ് നടത്തുന്ന നീക്കത്തെ ശക്തമായി അപലപിക്കുന്നു.