ചിലർ മാത്രം ഈ വിവരങ്ങൾ പുറത്തുപറയാൻ തുടങ്ങി, മറ്റു പലരും ഇപ്പോഴും മറച്ചുപിടിക്കുന്നു

173

Jomol Joseph

കുട്ടികളിൽ പോലും അശ്ലീലവും കാമവും തേടുന്നവരിൽ നദിയെന്ന നദീർ മാത്രമല്ല..

ഇന്ന് ഉച്ചക്ക് ഞാൻ പോസ്റ്റ് ചെയ്ത ചിത്രത്തിനടിയിൽ വന്ന ചില കമന്റുകൾ കണ്ടപ്പോൾ കണ്ണുതള്ളിപ്പോയി. ചിത്രത്തിൽ എന്നോടൊപ്പമുള്ള പത്തുമാസം പ്രായം മാത്രമുള്ള ആമിയുടെ ഉടുപ്പ് അൽപം മാറി കിടക്കുന്നത് ഫോട്ടോയെടുത്ത വിനുവോ, ഫോട്ടോ ഫേസ്ബുക്കിൽ പങ്കുവെച്ച ഞാനോ ശ്രദ്ധിച്ചിരുന്നില്ല. ഫോട്ടോയെടുത്ത സമയത്ത് ആമി കുതിച്ചപ്പോഴാണ് അവളുടെ ഉടുപ്പൽപം പൊങ്ങി മാറിയത്. വളരെ നന്നായി സൂക്ഷിച്ച് നോക്കിയാൽ മാത്രമേ ഇത് മനസ്സിലാകുക പോലുമുള്ളൂ. ചിലകമന്റുകൾ കണ്ടപ്പോൾ മാത്രമാണ് എനിക്കും അത് ശ്രദ്ധയിൽ പെട്ടത്.

പത്തുമാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ ഉടുപ്പ് അൽപം മാറിയാൽ പോലും ഫോട്ടോകൾ സൂം ചെയ്ത് ചെയ്ത് ആ കുഞ്ഞിന്റെ നഗ്നതയിലേക്ക് കണ്ണുകൾ പായിക്കാനും, അതിനെ വലിയ എന്തോ അപരാധമായി ചിത്രികരിക്കാനും അധമത്തരം കുറച്ചൊന്നും പോരാതെ വരും. ഇവനൊക്കെ നന്നാകും എന്നുകരുതുന്ന സമൂഹത്തോട് ഒന്നേ പറയാനുള്ളൂ, ഇവനെപോലെയുള്ളവരാണ് നമ്മുടെ ഇടയിൽ കുഞ്ഞുങ്ങളെ അവന്റെയൊക്കെ കാമപൂർത്തീകരണത്തിനായി ഉപയോഗിക്കുന്നത്. ഇന്നലെയും ഇന്നും നാളെയും ഇവനിൽ നിന്നും ഇതുതന്നെയേ പ്രതീക്ഷിക്കാനാകൂ. ഇതുപോലൊരുത്തനാണ് നദിയെന്ന പേരിൽ പുരോഗമന സർക്കിളുകളിൽ ഇത്രകാലം വിലസി നടന്നത്. അവൻ പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ ലൈംഗീകമായി ഉപയോഗിച്ചശേഷം പുരോഗമന സർക്കിളുകളിൽ എത്ര സ്വീകാര്യനായാണ് നടന്നത്!! ഇന്നിപ്പോൾ ഫേസ്ബുക്കിൽ പല പെൺപ്രൊഫൈലുകളിൽ അവരെ ആണഹന്തകൊണ്ട് കൺസന്റ് പോലും ചോദിക്കാതെ കടന്നുപിടിച്ച് ലൈംഗീക കുത്തിക്കഴപ്പ് അവരിൽ തീർക്കാൻ അവൻ ശ്രമിച്ചതിനെ കുറിച്ചും, അവനിൽ നിന്ന് രക്ഷപ്പെട്ടതിനെ കുറിച്ചും തുറന്നെഴുതി തുടങ്ങിയിരിക്കുന്നു. എത്രയോ വർഷങ്ങൾക്ക് ശേഷം മാത്രമാണ് ഇയാളിൽ നിന്നും നേരിട്ട നടന്ന റേപ്പ് അറ്റംപ്റ്റിനെ കുറിച്ച് ഇവർ പൊതുസമൂഹത്തോട് പറയാൻ പോലും തയ്യാറായതെന്നതാണ് വേദനാ ജനകം.

ഇവരോരുത്തരും അവരിലേക്കോ അവരുടെ ക്ലോസ്ഡ് സർക്കിളുകളിലോ മാത്രമായി ഒതുക്കി വെച്ച ഇയാളുടെ തനി സ്വഭാവം തന്നെയാണ് അയാൾക്ക് തഴച്ചുവളരാൻ അവസരം ഒരുക്കിയതെന്നതാണ് യാഥാർത്ഥ്യം. കൽപ്പറ്റ ഗവൺമെന്റ് കോളജിൽ മാസ്കമ്യൂണക്കേഷൻ പഠിച്ച് മാഗസിൻ എഡിറ്ററായി പ്രവർത്തിച്ച്, തുടർന്ന് മാസ് കമ്യൂണിക്കേഷൻ അദ്ധ്യാപകനൊക്കെയായി എന്ന് മേനി നടിക്കുന്ന നദീറെന്ന നദി തന്നെയാണ് സഹപാഠിയായി കൂടെ പഠിച്ച പെൺകുട്ടിയെ സ്വന്തം സ്ഥാപനത്തിൽ ജോലിക്കായി നിർബന്ധിച്ച് കൊണ്ടുവന്ന് ജോലിയിൽ പ്രവേശിപ്പിച്ച് അവളോട് റേപ്പ് അറ്റംപ്റ്റ് നടത്തിയത്. അവളവനെ അടിച്ചിട്ട് ജോലിയും ഉപേക്ഷിച്ച് രക്ഷപ്പെട്ട് പോന്നു. പുരോഗമന ഫെമിനിസ്റ്റ് പ്രവർത്തനങ്ങൾ നടത്തുന്ന സോഷ്യൽ മീഡിയയിൽ ആക്ടീവായ നിരവധി സ്ത്രീകളും ഇയാളുടെ റേപ്പ് അറ്റംപ്റ്റിൽ നിന്നും രക്ഷപ്പെട്ട് വന്നതായി അറിയുന്നു. ചിലർ മാത്രം ഈ വിവരങ്ങൾ പുറത്തുപറയാൻ തുടങ്ങി. മറ്റു പലരും ഇപ്പോഴും മറച്ചുപിടിക്കുന്നു. അവനെ അടിച്ചിടാൻ കഴിയാതെ ആരൊക്കെ അവന്റെ റേപ്പിന് ഇരയായിട്ടുണ്ടാകാം?

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇയാൾ ലൈംഗീക പീഢനത്തിനിരയാക്കിയ വിവരം വൈകിയറിഞ്ഞ അവളുടെ മാതാപിതാക്കൾ പോലും വിവരം നീതി നിർവ്വഹണത്തെ സംവിധാനത്തെ അറിയിക്കാനോ, അവനെ നിയമത്തിന് മുന്നിലെത്തിക്കാനോ തയ്യാറായിട്ടില്ല എന്നത് എന്നെ ഞെട്ടിക്കുന്നു. മുഖ്യധാരാ രാഷ്ട്രീയത്തിൽ നിന്നും മാറി പാരലൽ പൊളിറ്റിക്സ് പറയുന്ന മാതാപിതാക്കൾ പോലും, പരാതിയിലേക്ക് നീങ്ങാത്തത് അവരും ക്രൈമിനെ മൂടിവെക്കുന്നതിന് തുല്യവും, അവരും പ്രതിസ്ഥാനത്തേക്ക് വരുന്നതിനും കാരണമാകും.

പുരോഗമനം സംസാരിക്കുന്നതും, ഫെമിനിസ്റ്റ് ചിന്താഗതിയള്ളതും കാമപൂർത്തീകരണത്തിന് വേണ്ടിയെന്ന ചിന്ത പ്രാകൃതമാണ്. ഇത്തരം സ്ത്രീകൾ ആർക്ക് വേണ്ടിയും സന്നദ്ധരാണ് എന്ന തോന്നൽ തെറ്റാണ്. പുരോഗമനയിടം എന്നാൽ ലൈംഗീക അരാജകത്വത്തിനുള്ള ഇടമാണ് എന്ന ചിന്ത അപകടകരമാണ്. പ്രായപൂർത്തിയായ ഏതൊരു സ്ത്രീയേയും അവളുടെ അനുമതി കൂടാതെ അവളുടെ ശരീരത്തിൽ തൊടാനായി പോലും ആർക്കും അനുവാദമില്ല. ഈ അനുമതിയാണ് കൺസന്റ്. ആ കൺസെന്റ് നൽകേണ്ടത് പൂർണ്ണ ബോധത്തോടെയും ബോദ്ധ്യത്തോടെയും ആയിരുന്നാൽ മാത്രമേ കൺസന്റും വാലിഡാകൂ. പ്രായപൂർത്തിയാകാത്ത ഒരാൾക്കും കൺസെന്റ് നൽകാൻ കഴിയില്ല. പ്രായപൂർത്തിയാകാത്ത ഒരാളുടെ കൺസെന്റ് ഉണ്ടായിരുന്നു എന്ന വാദവും പ്രസക്തമല്ല.

നിയമപരമായി കൺസന്റ് വാലിഡാകണം എങ്കിൽ പ്രായപൂർത്തിയായിരിക്കണം, കൺസെന്റ് നൽകുന്നത് ബോധപൂർവ്വവും, പൂർണ്ണ ബോധ്യത്തിലുമായിരിക്കണം, മാത്രമല്ല പരപ്രേരണയിലോ, സമ്മർദ്ദത്തിലോ, ഭയത്തിലോ, പേടിയിലോ ആകുകയുമരുത്. അബോധാവസ്ഥയിൽ ആയിരിക്കരുത് കൺസെന്റ് നൽകുന്ന ആൾ. ഇതിന് വിരുദ്ധമായതെന്തും റേപ്പ് അറ്റംപ്റ്റോ റേപ്പോ തന്നെയാണ്. മൈനർ കുട്ടിയാണ് ഇരയെങ്കിൽ പോക്സോ വകുപ്പുകൾ ഉൾപ്പെട്ട കേസും.

(പുരോഗമന ഇടങ്ങളെന്ന ലേബലിൽ മദ്യവും, നിരോധിത ലഹരികളും ഒഴുക്കുന്നവരുടെ ലക്ഷ്യം എന്തെന്ന് കൂടുതൽ വിശദീകരിക്കേണ്ടതില്ലല്ലോ. മദ്യലഹരിയിലായിരുന്നു എന്ന വാദം വിലപ്പോകില്ല) പുറത്ത് വരുന്ന വിവരങ്ങൾ വെച്ച് നദി എന്ന നദീർ ഒരു മനുഷ്യനല്ല, മറിച്ച് അടുത്ത ഇരയെയും തേടി നടക്കുന്ന മനുഷ്യമൃഗം മാത്രമാണയാൾ..