ജോമോൻ പാലക്കുടി
അപ്പൻ സിനിമയിലെ അവസാനത്തത്തെ ഡയലോഗ് ആബേൽ ഞ്ഞൂഞ്ഞിനെ “അപ്പാ” എന്ന് വിളിക്കുന്നത് ആണ്. ആ വിളി എന്നിൽ ഉളവാക്കിയ ചില ചോദ്യങ്ങൾ ഇതാ… മനസ്സിൽ തോന്നിയ കുറെ ഉത്തരങ്ങളും പിന്നെ ഉത്തരങ്ങൾ കിട്ടാത്തതും … സ്പോയിലർ ആവാൻ ചാൻസ് ഇല്ലാതെ ഇല്ല…
1. ഇട്ടി ആരെയും കൂസാത്ത, എന്തും ചെയ്യാൻ മടിക്കാത്ത ഒരു ക്രൂരൻ ആണോ? അല്ല എന്ന് ഞാൻ പറയും.ഈ സിനിമയിൽ ഏറ്റവും വലിയ പേടിത്തൊണ്ടൻ ഇട്ടി അല്ലെ? ഒരു ടോർച്ചിന്റെ വെളിച്ചം കണ്ടാൽ പേടിക്കുന്ന. കുര്യാക്കോ-യെ കുറിച്ച് കേട്ടാൽ പോലും നിലവിളിക്കുന്ന അപ്പൻ തന്നെ ഈ സിനിമയിലെ ഏറ്റവും വലിയ പേടിതൊണ്ടൻ
2. ടോക്സിക് പാരന്റിങ് -നെ കുറിച്ച് പറയുമ്പോൾ —അപ്പൻ ചത്തിട്ടു ആ വീതം കൊണ്ട് പെണ്ണുമ്പിള്ളയെയും മകനെയും നോക്കാൻ പ്ലാൻ ചെയ്തിരിക്കുന്ന മകനെ കാണാതെ പോകുന്നുണ്ടോ? അപ്പന്റെ വീതം തരപ്പെടാൻ വേണ്ടി വേണമെങ്കിൽ പെണ്ണിനെ സംഘടിപ്പിച്ചു കൊടുക്കാൻ തയ്യാറുള്ള മക്കളെയും മരുമകളെയും പെണ്ണുമ്പിള്ളേയും നമ്മൾ കാണാതെ പോകുന്നുണ്ടോ?
3. പറമ്പ് സ്വന്തം അധ്വാനം ആണ് എന്ന് ഇട്ടി പറയുന്നു ഉണ്ട്. അത് ഇഷ്ടം ഉള്ള ആർക്കും എഴുതി കൊടുക്കാം എന്നാണ് ക്രിസ്ത്യൻ പിന്തുടർച്ച അവകാശം നിർദ്ദേശിക്കുന്നത് അല്ലെ? സന്തത സഹചാരി ആയ ജോൺസണും ഇത്തിൾ കണ്ണി തന്നെ അല്ലേ? മരിക്കാൻ കിടക്കുമ്പോഴും കൂടെ നിൽക്കുന്നത് “കൂട്ട് -ന്റെ ” രഹസ്യം ഒപ്പിക്കാൻ വേണ്ടി മാത്രം അല്ലെ?
4 . സ്വന്തം പറമ്പിൽ കേറി വിലസുന്ന നാട്ടുകാരോട് പ്രതികരിക്കാൻ ആവാത്ത ആ മകന്റെ കൈ വശം എല്ലാ വിധ ആയുധങ്ങളും ഉണ്ട് – തുരുമ്പിച്ച അവസ്ഥയിൽ (സിനിമയുടെ തുടങ്ങുന്നത് തന്നെ അവ കാണിച്ചു ആണ്). എന്ത് കൊണ്ട് ഞ്ഞൂഞ്ഞിന് അവയി ഒന്ന് പോലും ഒരിക്കലും ഉപയോഗിക്കാൻ കഴിയുന്നില്ല? നല്ലവൻ ആയതു കൊണ്ടു അല്ല എന്ന് സിനിമയിൽ തന്നെ സൂചിപ്പുക്കുന്നു ഉണ്ട്. തൻ്റെ സ്വന്തം പറമ്പിൽ രാത്രികാലങ്ങളിൽ പോലും കിടന്നു നിരങ്ങുന്ന നാട്ടുകാരോട് എന്തെ പ്രതികരിക്കാൻ ആവാത്തത്? “ഞ്ഞൂഞ്ഞെ നീ പൊക്കോടാ” എന്ന് എന്ത് പുച്ഛത്തോടെ ആണ് അവർ ആവശ്യപ്പെട്ടത്! അപ്പനെ കൊന്നതിനോട് പ്രതികരിക്കാതെ ഇരുന്നത് മനസ്സിൽ ആക്കാം … ആ പട്ടിയെ കൊന്നവരെ എന്ത് കൊണ്ട് വെറുതെ വിടുന്നു?
5 . ഇട്ടി ഏതെങ്കിലും പെണ്ണിനെ നോൺ-കോൺസെന്റ് ഇല്ലാതെ ബന്ധപ്പെട്ടു ഉണ്ട് എന്ന് തോന്നുന്നുണ്ടോ? സിനിമയിൽ അങ്ങിനെ ഒരു മെൻഷൻ കാണുന്നില്ല. എന്നാൽ എത്ര സൗഹൃദ പരം ആയിട്ട് ആണ് പരസ്ത്രീകൾ ഇട്ടിയോടു ഇടപെടുന്നത് ആയി കാണിക്കുന്നത്?
6 . പ്രായം മനുഷ്യ സ്വഭാവത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളെ- മക്കളുടെ നിയന്ത്രണത്തിൽ അകപ്പെട്ടു പോകും എന്ന ഭീതിയിൽ ജീവിക്കുന്ന മാതാ പിതാക്കളുടെ പ്രശ്നങ്ങൾ ഇവിടെ പാർശ്വവൽക്കരിക്കപ്പെടുക ആണോ?
7 . വിവാഹത്തിൽ ഒരു പാർട്ണർക്കു സെക്സിൽ ഉള്ള താൽപ്പര്യം നഷ്ടപ്പെട്ടാൽ മറു പാർട്ണർ എന്ത് ചെയ്യണം?