എബ്രഹാം ഓസ്ലർ : പ്രേക്ഷകന് ആശങ്ക..
OZLER » A RETROSPECT

ജോമോൻ തിരു :

✦ മിഥുൻ മാനുവൽ തോമസ്, പ്രിയ എഴുത്തുകാരിൽ ഒരാളാണ്. അഞ്ചാം പാതിരയ്ക്ക് ശേഷം മിഥുൻ എഴുത്തിലൂടെ പ്രേക്ഷകനെ സമീപിച്ചപ്പോഴും ഏറെക്കുറെ നിരാശപെടേണ്ടി വന്നിട്ടില്ല. എന്നതുകൊണ്ട് ഈ സിനിമ ആദ്യം കാണാൻ താല്പര്യപ്പെട്ടു.

■ ഹൈപ്പുകൾ ഒളിപ്പിച്ചുവെന്നു വ്യാജേനെ ആളുകൾക്ക് കവടി നിരത്തി പറയാവുന്ന പോലെ പലതും തുറന്ന് അഭിമുഖങ്ങളിലൂടെ പുറത്തേക്ക് വിട്ടു. അതൊക്കെ പ്രമോഷൻ സ്റ്റാറ്റർജി ആയിരുന്നതെങ്കിലും പക്ഷേ അത് കണ്ടപ്പോഴും പ്രതീക്ഷിച്ചിരുന്നു wow ഫാക്ടർ ലഭ്യമായതുമില്ല.

   »SYNOPSIS

■144 മിനിറ്റുകളാണ് ചിത്രത്തിന്റെ ദൈർഘ്യം.ഓസ്ലർ,എന്ന് കേന്ദ്ര കഥാപാത്രം പേഴ്സണൽ ട്രോമയ്ക്ക് ശേഷം സർവീസിൽ തിരിച്ചു പ്രവേശിക്കുന്നതും,ഒരു സീരിയൽ കില്ലിംഗ് കേസിലേക്ക് എത്തിപ്പെടുന്നതും ഒക്കെയാണ് കാഴ്ച.

👥CAST & PERFORMANCES

■ പല കുറി,പല സംവിധായരും മലയാള സിനിമയിലേക്ക് തിരിച്ചുകൊണ്ടുവരാൻ നോക്കിയ ജയറാം ഇക്കുറി ഏറെ തരക്കേടില്ലാതെ തിരിച്ചെത്തിയ കഥാപാത്രം എന്ന് തന്നെ വിശേഷപ്പെടുത്താം. ശരീരഭാഷയിലെ നടപ്പിന്റെ മാറ്റങ്ങൾ പുള്ളിക്ക് റിയലായി സംഭവിച്ചതാണോ അല്ലെങ്കിൽ കഥാപാത്രത്തിന് വേണ്ടി കുട്ടി ചേർത്തതാണോ എന്നൊരു സംശയം അവശേഷിക്കുന്നു. ഇതിന് മുന്നേ പഞ്ചവർണ്ണ തത്ത എന്ന് പിഷാരടി ചിത്രത്തിലാണ് അങ്ങനെ ഒരു നടത്തം കാണാൻ സാധിച്ചത്

◾അനശ്വര രാജന്റെ പെർഫോമൻസ് അത്രമേൽ ഹടാതെ ആകർഷിച്ചു. നേര് എന്ന് ചിത്രത്തിൽ കണ്ടപ്പോൾ ജിത്തു ജോസഫിന്റെ പരിലാളനയിൽ പുള്ളിക്കാരി ചെയ്ത് വച്ചതാണെന്ന് തെറ്റിദ്ധരിച്ചിരുന്നു പക്ഷേ ഈ സിനിമ കണ്ടപ്പോൾ അത് മാറി കിട്ടി. ഇനിയും നല്ല വേഷങ്ങളിൽ കാണാൻ സാധിക്കും.

■ ബോബനാലമൂടൻ, കുമരകം രഘുനാഥ്, മാലാപാർവതി,സെന്തിൽ കൃഷ്ണ, ജഗദീഷ്, ദിലീഷ് പോത്തൻ, അർജുൻ അശോകൻ എന്നിങ്ങനെ മറ്റു താരങ്ങളും ചിത്രത്തിലുണ്ട്, അതിൽ പേര് അറിയാത്ത കുറെ പേരും നല്ല പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.

📽CINEMATOGRAPHY

■ തേനി ഈശ്വർ,,ആണ് ക്യാമറ നിർവഹിച്ചിരിക്കുന്നുത്. ആദ്യത്തെ കൂടെ കുറെ വൈഡ് ട്രാവലിംഗ് ഷോട്ടുകൾ നന്നേ രചിച്ചിരുന്നു .ശേഷം പലതും ബ്ലർ ചെയ്ത് കാണിക്കുന്നതുകൊണ്ടുതന്നെ ക്ലോസപ്പിലുപരി വൈഡ് ഷോട്ടുകൾ നന്നായി തോന്നി. ആ ഇൻട്രോ സിക്കൻസ് ഒക്കെയും നന്നായിരുന്നു.

🎵🎧MUSIC & ORIGINAL SCORES

■ റോഷക് എന്ന് മമ്മൂട്ടി ചിത്രം ഇത്രേം ഹണ്ടിങ് ആയി തോമാന്‍ കാരണം അതിന്‍റെ പശ്ചാത്തല സംഗീതമാണ് എന്നത് ഞാൻ നിസ്സംശയം വിശ്വസിക്കുന്ന ഒന്നാണ്. ഈ ചിത്രത്തിലും മിഥുൻ മുകുന്ദന്റെ വർക്ക് അതിഗംഭീരമായിരുന്നു. ഒപ്പം പൂമാനമേ എന്ന ഗാനം റീമാസ്റ്റർ ചെയ്തവരെ പ്രത്യേകം പരാമർശിക്കുന്നു.

»OVERALL VIEW

■ ചില സിനിമകളിൽ എന്താണ് സംഭവിച്ചതെന്ന് ഷോർട്ട് നോട്ടീസ് പ്രേക്ഷകനെ ബോധ്യപ്പെടുത്തുകയും പിന്നീട് അതിന്റെ ബാക്കപ്പ് കാണിക്കുകയും ചെയ്യുന്ന ഒരുതരം പ്രവണത വളരെ ബോറടിയോട് കൂടി അല്ലാതെ സമീപിക്കാൻ കഴിയില്ല, കാരണം എന്താണ് സംഭവിച്ചത് എന്നുള്ളത് ഏവർക്കും അറിയാം അതിലൊരു പുതുമ ഉണ്ടാവുമ്പോഴാണ് കാണുന്നവർക്ക് ആ രംഗം അത്രത്തോളം നന്നായി അനുഭവപ്പെടുകയുള്ളൂ. ഉദാഹരണത്തിന് ഒരാളുടെ കൈ മറ്റൊരാൾ വെട്ടി എന്ന ആദ്യമേ പറഞ്ഞിട്ടു എന്തായാലും ഒടുവിൽ കൈവിട്ടുമെന്നും ബോധ്യമുള്ളവർക്ക് എന്ത് പുതുമ അനുഭവപ്പെടാനാണ്.ഈ ചിത്രത്തിൽ ആ പ്രവണത വളരെ കൂടുതലാണ്.

■ ഇമോഷണൽ ത്രില്ലർ എന്ന് പല അഭിമുഖ സംഭാഷണങ്ങളിലും ഈ സിനിമയെ കുറിച്ച് കേട്ടിരുന്നു , പക്ഷേ ഇമോഷണലി യാതൊരുവിധത്തിലും കണക്ട് ആവുന്നില്ല, കാരണം കഥാപാത്രങ്ങളോട് പ്രേക്ഷകന് ഉണ്ടാവുന്ന അടുപ്പം അനുസരിച്ചിരിക്കും സാഹചര്യങ്ങൾക്ക് ഒത്ത് സംഭവങ്ങൾസ്‌ക്രീനിൽ അരങ്ങേറുമ്പോൾ നമ്മളിൽ അത് സ്വീകരിക്കാൻ തോന്നിപ്പിക്കാത്ത വിധം അതെ നന്നേ ആസ്വാദനത്തെ ബാധിക്കും.

■ കേന്ദ്ര കഥാപാത്രത്തിന് യാതൊരു പ്രാധാന്യം നൽക്കാത്ത വിധം ഒതുക്കി കളഞ്ഞ പോലെ തോന്നി, ഒരു പ്രധാന അന്വേഷണ ഉദ്യോഗസ്ഥൻ എന്ന് നിനക്ക് സ്വന്തം പ്രബല്യത തെളിയിക്കാൻ കഴിയുന്ന ഒരുപാട് അവസരങ്ങൾ സ്ക്രിപ്റ്റിൽ ഉണ്ടായിട്ടും, രണ്ടോമൂന്നോ സംഭാഷണങ്ങളിലും മാത്രം ആ ക്രിയ അവശേഷിപ്പിച്ചുകൊണ്ട് അത് പര്യവസാനിക്കുന്ന ദയനീയമായ കാഴ്ചയായിരുന്നു ഓസ്ലർ എന്ന് ജയറാം കഥാപാത്രത്തിന്റെത്.

■ മമ്മൂട്ടി ഈ സിനിമയിൽ ഉണ്ട് അതുകൊണ്ട് ഈ സിനിമയ്ക്ക് നല്ല ഹൈപ്പ് കിട്ടുകയും ചെയ്തു, ഒരുപക്ഷേ മമ്മൂട്ടിയില്ലെങ്കിൽ റിലീസിന് മുന്നേ ലഭിച്ച ഹൈപ്പൊഴിച്ച് മറ്റൊന്നും സിനിമയ്ക്ക് നഷ്ടപ്പെടാനില്ല. ആവേശം ആര് ചെയ്താലും ഇത്ര ആവേശം കിട്ടിയില്ലെങ്കിലും ഏതാണ്ട് ഇതുപോലെയൊക്കെ തന്നെ ഇരിക്കും. ആ കഥാപാത്രത്തെ ഇത്തിരി കുടി നല്ല രീതിയിൽ യൂസ് ചെയ്യാമായിരുന്നു മിഥുൻ മനസ്സ് വച്ചിരുന്നെങ്കിൽ. ഒരുപക്ഷേ രണ്ടാം ഭാഗത്തിൽ അതെ കഥാപാത്രം ഉണ്ടെങ്കിൽ മറ്റൊരു കാഴ്ച ആഗ്രഹിക്കുന്നു.

➟വാൽക്കഷണം

■ ജയറാമിനെ, ഒടുവിൽ മലയാളത്തിൽ കണ്ട ചിത്രം ഏത് എന്ന് ചോദിച്ചാൽ, ഈ ചിത്രത്തിന്റെ പേര് പറയാം എന്നല്ലാതെ യാതൊന്നും പ്രത്യേകിച്ച് ഇതിൽനിന്ന് തോന്നിയില്ല. രണ്ടാം ഭാഗം ത്രില്ലർ ശ്രേണിയിൽ ലൗ ട്രാക്ക് ഉൾപ്പെടുത്തി ഇമോഷണൽ പാക്കേജ് സമ്മാനിക്കാനാണ് സംവിധായകൻ ഉദ്ദേശിക്കുന്നതെങ്കിൽ കാണാൻ ഒരു താൽപര്യവുമില്ല. മൊത്തത്തിൽ ഒരു ശരാശരി അനുഭവം.
റേറ്റിംഗ് 2/5
ജോമോൻ തിരു :

Strictly personal opinion.
This is for informative entertainment purpose only, representing my personal views. I do not own the images and/or videos used in the review.Consider as a fair usage, No copyright infringement intended.

You May Also Like

വിവേകാനന്ദൻ പറഞ്ഞതു തന്നെയാണ് ‘കാലമാടൻ’ പറയുന്നതും

എഴുതിയത് രാജേഷ് ശിവ നന്ദു.എം.മോഹൻ കഥ, തിരക്കഥ, സംവിധാനം നിർവ്വഹിച്ച ‘കാലമാടൻ’ കാണുമ്പോൾ നാം നമ്മോടു…

‘ആഗസ്റ്റ് 27’ ഞെട്ടിക്കുന്ന കുറ്റാന്വേഷണ കഥ !

‘ആഗസ്റ്റ് 27’ ഞെട്ടിക്കുന്ന കുറ്റാന്വേഷണ കഥ ! ഞെട്ടിക്കുന്ന കുറ്റാന്വേഷണ കഥയുമായി എത്തുകയാണ് ആഗസ്റ്റ് 27…

ഒടുവിൽ ആ മലയാളി മോഡലിനെ കണ്ടെത്തി രാംഗോപാൽ വർമ്മ, ശ്രീലക്ഷ്മി സതീഷിനെ സിനിമയിലേക്ക് ക്ഷണിച്ച് സംവിധായകന്‍

മലയാളി മോഡൽ ശ്രീലക്ഷ്മി സതീഷിനെ സിനിമയിലേക്ക് ക്ഷണിച്ച് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. എക്‌സ് പ്ലാറ്റ്ഫോമിലൂടെയാണ്…

പത്താം വളവ് മെയ് 13 ന്

വർഷങ്ങൾക്ക് മുൻപ് കേരളത്തിൽ നടന്ന മനസാക്ഷിയെ ഞെട്ടിക്കുന്ന ഒരു സംഭവത്തെ സംഭവമാക്കി എം പദ്മകുമാർ സംവിധാനം…