സലാർ : പ്രേക്ഷകർ ടെറിറ്ററി കടക്കുന്നു
സലാർ » A RETROSPECT

Jomon Thiru

■ വർഷം 2018 കെജിഫ് എന്ന് ചിത്രം കേരളത്തിൽ റിലീസ് ചെയ്യുന്നു. ഡിസ്ട്രിബ്യൂഷൻ ഉറപ്പിച്ച വച്ച് പോലെ സ്ക്രീനുകൾ ലഭ്യമല്ലാത്ത അവസ്ഥ. ശേഷം ഒന്ന് രണ്ട് സ്ക്രീനുകളിൽ പടം ഓടുന്നു കണ്ടിറങ്ങിയവർ കാണാത്തവരോട് കാണാൻ നിർബന്ധിക്കുന്നു അങ്ങനെ ഇവിടെ ഒരു റോക്കി തരംഗം ഉടലെടുക്കുന്നു.

■ അതെ റോക്കി നാലു വർഷങ്ങൾക്കുശേഷം 2002 ൽ കേരളത്തിൽ ഉൾപ്പെടെ വൈഡ് റിലീസ് ആവുന്നു, മറ്റു ഭാഷ ചിത്രങ്ങൾക്ക് കിട്ടാവുന്നതിൽ ഏറ്റവും വലിയ സ്ക്രീൻ കൗണ്ടിംഗ് കേരളം കെജിഫ് 2 ആഘോഷിക്കുന്നു. അന്ന് മനസ്സിൽ കുറിച്ചിട്ട പേരാണ് പ്രശാന്ത് നീൽ എന്ന് സംവിധായകന്റെത്. അദ്ദേഹത്തിന്റെ അടുത്ത ചിത്രം സലാർ റിലീസിന് ഒരുങ്ങുന്നു എന്ന വാർത്ത റിലീസ് മാറ്റിയ വാർത്ത ഒടുവിൽ ഇന്ന് റിലീസ് ആയപ്പോൾ ആദ്യ ഷോ തന്നെ കണ്ടു .
»SYNOPSIS

■175 മിനിറ്റുകളാണ് ചിത്രത്തിന്റെ ദൈർഘ്യം. ജനനം രോദനത്തിനല്ല പ്രതിരോധത്തിന് വേണ്ടി ,അതി തീവ്രമായ ചെറുത്തുനിൽപ്പ് നിറഞ്ഞതും ഒപ്പം കലാപം നിറഞ്ഞതും ഒക്കെ ചേർന്ന് അസാധാരണമായ കാഴ്ച.സൗഹൃദത്തിനും മാതൃസ്നേഹത്തിനും മുഖ്യ പ്രാധാന്യം..

👥CAST & PERFORMANCES

■ ബാഹുബലിക്ക് ശേഷം ഒന്ന് രണ്ട് സിനിമകൾ വന്നെങ്കിലും അത്രയ്ക്കും കൂടി ശോഭിക്കാൻ കഴിയാത്ത പ്രഭാസ് ഗാരു ഒരു ഫുൾ പവർ പരിപാടിയാണ് ഈ സിനിമയിൽ പിടിച്ചിരിക്കുന്നത്.
ദേവ എന്ന് കഥാപാത്രത്തിന് ലക്ഷ്യങ്ങൾ മാത്രമേയുള്ളൂ മാർഗം ഒരു പ്രശ്നമല്ല .

■ ട്രെയിലറിൽ സൂചിപ്പിച്ചത് പോലെ തന്നെ പൃഥ്വിരാജ് ദേവിയുടെ ഒറ്റ ചങ്ങാതിയായ വരദാരാജ മണ്ണാർ എന്ന കഥാപാത്രമാണ് അവതരിപ്പിച്ചിരിക്കുന്നത്. അവർ തമ്മിലുള്ള ബോണ്ടിങ്‌ ഓക്കേ ഉൾപ്പെടുത്തി വളരെ മികച്ച ഒരു വേഷമാണ് പൃഥ്വിരാജ് ചെയ്തു വച്ചിട്ടുള്ളത്.

■ ശ്രുതിഹസൻ, ജഗപതി ബാബു, ശ്രേയ റെഡി, ഗരുഡൻ തുടങ്ങി മറ്റ് വെളിപ്പെടുത്താത്ത സ്റ്റാർ കാസ്റ്റും ചിത്രത്തിലുണ്ട് . കാണിച്ച ആദ്യ സീൻ മുതൽക്കേ നന്നേ ഓവറാക്കി ശ്രുതി ഹസ്സൻ ഇഷ്ടം പിടിച്ചുപറ്റി

📽CINEMATOGRAPHY

■ കഴിഞ്ഞ രണ്ട് ഹിറ്റ് ചിത്രങ്ങൾ പോലെ തന്നെ പ്രശാന്ത് നീൽ എന്ന സംവിധായകന് വേണ്ടി ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ‘ബുവൻ ഗൗഡ് ‘എന്ന് സിനിമഓട്ടോഗ്രാഫറാണ്. ചിത്രത്തിൽ എടുത്തു പറയേണ്ടതായ ഒരുപാട് ഫ്രെയിംസ് ഇദ്ദേഹത്തിലൂടെ കാണാൻ സാധിച്ചു. ഗംഭീരമായി തന്നെ പുള്ളി എടുത്തുവച്ചിട്ടുണ്ട് പടം മൊത്തം. Vfx ന്റെ അതിപ്രസരമുണ്ടായിട്ടും കൂടി ചില വൈഡ് ഷോട്ട് ഓക്കേ അസാധ്യമായിരുന്നു.

🎵🎧MUSIC & ORIGINAL SCORES

■കെജിഫ് ലെ അതേ ട്രാക്കുകൾ ഒരുക്കിയ രവി ബസ്രൂർ തന്നെയാണ് ഈ ചിത്രത്തിലും സ്കോർ ചെയ്തിരിക്കുന്നത്. മുൻ ചിത്രങ്ങളിലെ പോലെ റിപ്പീറ്റ് വാല്യൂ തരുന്ന ഐറ്റം ഒന്നും ഇതിൽ ഇല്ലാ എന്നത് വിഷമകരമാണ്, പഴയ ട്രാക്കുകൾ കുത്തി തിരികിട്ടുമുണ്ട്

»OVERALL VIEW

■ ആദ്യപകുതിയിലെ ഫാസ്റ്റ് കട്ടും, പരിപാടിയും നല്ലപോലെ ആശ്ചര്യം ഉണ്ടാകുമെങ്കിലും പ്രത്യേകിച്ചൊരു സ്റ്റോറി ലൈൻ അതിൽ പറഞ്ഞു വയ്ക്കുന്നില്ല. ബിൽഡ് അപ്പ് ക്രീയേറ്റ് ചെയപ്പെട്ടത് പ്രേക്ഷക്കന് കണക്ട് ആവാത്ത തരത്തിൽ ആയി.രണ്ടാം പകുതിയിലാണ് കഥയുടെ ആരംഭം, ദൈർഘ്യ കൂടുതൽ അതൊരു വലിച്ചു നീട്ടിലായി അനുഭവപ്പെട്ടുവെങ്കിലും കുറെ നല്ല സീൻസ് മോമെന്റസ് ഒക്കെയും അതിൽ ഉൾപ്പെട്ടിട്ടുമുണ്ട്. സംവിധായകന്റെ എഴുത്തിന് അനുസരിച്ച് സങ്കൽപ്പിക്കപ്പെട്ട ഗോത്രവർഗങ്ങളും അതിന്റെ സ്ഥാന മാനങ്ങളും, വംശരും സൈന്യ പോർവിളികളും ഓക്കേയാണ് കഥാ തന്തു

■ പൃഥ്വിരാജിനെ സംബന്ധിച്ച് ഇതിൽപരം ഒരു അന്യഭാഷാ ചിത്രത്തിൽ ഇൻട്രോ കിട്ടാനില്ല ഈ ചിത്രത്തിലൂടെ അദ്ദേഹത്തിനുണ്ടാകുന്ന പാൻ ഇന്ത്യൻ റീച് വളരെ വലുതാവും. പ്രഭാസിന്റെ പ്രകടമല്ലാത്ത മുഖഭാവങ്ങൾ തികച്ചും അരസ്യം ഉണ്ടാക്കി എന്നുമാത്രമല്ല ശരീര ഘടന അഭിനയത്തിന് തടസ്സമാകുന്നു എന്ന് വരെ തോന്നി ഏതാണ്ട് സൈജു കുറുപ്പ് ജിമ്മിൽ പോയി വന്ന പോലെ എന്ന് ഉപമിക്കാം.

■ സംവിധായകന് മുൻ ചിത്രത്തിൽ ഉണ്ടായ ഒരു പ്ലോട്ട് കൃത്യമായ ആശയം അത് പ്രേക്ഷകരെ കണക്ട് ചെയ്യിപ്പിച്ച വിധം അതൊന്നും ഈ സിനിമയിൽ നടപ്പായില്ല കുറെ കഥാപാത്രങ്ങളും അതോടൊപ്പം എന്തൊക്കെയോ കണക്ഷൻ പറയാൻ ശ്രമിക്കുന്നുവെങ്കിലും ഒരു അവിയൽ പരുവമായി അതു മാറിയ കാഴ്ചയാണ് ചിത്രത്തിൽ മുഴുനീളം. റോക്കിയോട് ഉണ്ടായ ഒരു തരം അഫക്ഷൻ ഈ സിനിമയിൽ ഒരു കഥാപാത്രത്തിനോട് പോലുമില്ല ചിത്രത്തിനോട് ലെവലേഷമില്ല .

■ മാതൃ സ്നേഹവും, സൗഹൃദവും മുഖ്യധാരയിൽ പറയാൻ ശ്രമിച്ചെങ്കിലും അതോടൊപ്പം കൂട്ടിച്ചേർക്കാൻ ശ്രമിച്ച പലതും വെറും ബിൽഡ് അപ്പിൽ അവശേഷിച്ച കാഴ്ച. രണ്ടുമണിക്കൂർ 55 മിനിറ്റ് എന്നത് വളരെ വലിയൊരു കടമ്പയാണ് എന്ന് തിരിച്ചറിഞ്ഞ മറ്റൊരു സിനിമ കൂടിയാണ് എനിക്ക് സലാർ. രണ്ടാം പകുതി ഉണ്ടെങ്കിലും അതിനായി കാത്തിരിക്കാൻ തക്ക യാതൊന്നും ഈ ചിത്രം ഓഫർ ചെയ്യുന്നില്ല .

➟വാൽക്കഷണം

■ എന്തായാലും ഈ സിനിമ കൊണ്ടുള്ള ആകെ ഗുണം കിട്ടിയിരിക്കുന്നത് ശങ്കർ രാമകൃഷ്ണനാവും കാരണം പുള്ളി പലർക്കും ശബ്ദം ദാനം ചെയ്തിട്ടുണ്ട് .ഒരേ ശബ്ദത്തിൽ പലരും ചിത്രത്തിൽ സംസാരിക്കുന്നുണ്ട്.
റേറ്റിംഗ് – 2/5

Strictly personal opinion.
This is for informative entertainment purpose only, representing my personal views.

You May Also Like

ആരാധകരുടെ മനസ്സ് കീഴടക്കുന്നു ഫോട്ടോഷൂട്ടും ആയി വീണ്ടും ദീപ്തി.

വളരെ ചുരുങ്ങിയ സിനിമകൾ കൊണ്ട് മലയാളികളുടെ മനസ്സിൽ പ്രത്യേകസ്ഥാനം നേടിയെടുത്ത താരമാണ് ദീപ്തി സതി.

മോഹന് സിനിമയിൽ അവസരങ്ങൾ കുറയാൻ കാരണം അദ്ദേഹത്തിന് എയിഡ്സ് ആണ് എന്ന കിംവദന്തി പരന്നതാണ്

മോഹൻ, അഥവാ മൈക് മോഹൻ Shameer K Mohammed മലയാളികൾക്ക് മോഹൻ പ്രിയങ്കരനാണ്,,,,ഇദ്ദേഹത്തിൻ്റെ ഒരു സിനിമ…

ഹൻസികയുടെ ഏക കഥാപാത്രം മാത്രമുള്ള ‘105 മിനിറ്റ്’, ഭയപ്പെടുത്തുന്ന ട്രെയ്‌ലർ പുറത്തിറങ്ങി

തെലുങ്ക് സിനിമയിൽ ആദ്യമായാണ് ഒരു ഒറ്റ കഥാപാത്രം സിനിമ ചെയ്യുന്നത്. “105 മിനിറ്റ്” എന്ന് പേരിട്ടിരിക്കുന്ന…

ചുവപ്പ് സാരിയിൽ തിളങ്ങി മാളവിക മേനോൻ. ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ.

മലയാളികളുടെ ഇഷ്ടപ്പെട്ട യുവനടിമാരിൽ ഒരാളാണ് മാളവിക മേനോൻ. ഒട്ടനവധി നിരവധി മികച്ച സിനിമകളുടെ ഭാഗമാവാൻ താരത്തിന് ആയിട്ടുണ്ട്. മലയാളത്തിനു പുറമേ തമിഴിലും താരം അഭിനയിച്ചിട്ടുണ്ട്.