Connect with us

history

പീഡിപ്പിച്ച പെൺകുട്ടിയെ വിവാഹം ചെയ്ത് നിയമത്തിന്റെ പിടിയിൽ നിന്നും രക്ഷപെടുന്ന കപട ഉദാരമതികൾക്കെതിരെ പോരാടിയ ആദ്യവനിത

ഫ്രാങ്ക വിയോള, പേര് അധികമാരും കേട്ടിട്ടില്ല എങ്കിലും ഇരയോട് വേട്ടക്കാരൻ കാണിക്കുന്ന ഔദാര്യം വേണ്ട എന്ന്‌ സധൈര്യം പറയുന്നവർക്ക് ഒരു മുൻഗാമിയാണ് ഈ ഇറ്റാലിയൻ യുവതി.

 39 total views,  1 views today

Published

on

Josemon Varghese

ഫ്രാങ്ക വിയോള, പേര് അധികമാരും കേട്ടിട്ടില്ല എങ്കിലും ഇരയോട് വേട്ടക്കാരൻ കാണിക്കുന്ന ഔദാര്യം വേണ്ട എന്ന്‌ സധൈര്യം പറയുന്നവർക്ക് ഒരു മുൻഗാമിയാണ് ഈ ഇറ്റാലിയൻ യുവതി. തന്നെ ബലാത്സംഗം ചെയ്ത വ്യക്തി പിന്നീട് വിവാഹം ചെയ്തുകൊള്ളാം എന്ന് വാഗ്ദാനം ചെയ്തപ്പോൾ വിസമ്മതിച്ചു കൊണ്ട് നിയമനടപടിയുമായി മുന്നോട്ടു പോയ യുവതിയാണ് ഫ്രാങ്ക വിയോള.
Rehabilitating Marriage (First Italian woman to publicly refuse to marry her rapist; instead, she and her family successfully appealed to the law to prosecute the rapist.)

May be an image of 3 people and people standing1948 ജനുവരി 9നാണ് ഇറ്റലിയിലെ സിസിലിയിൽ അൽകാമോ എന്ന നഗരത്തിൽ കർഷകനായ ബെർനാർഡോ വിയോളയുടെയും വിറ്റ ഫെറയുടെയും മകളായാണ് ഫ്രാങ്ക വിയോളയുടെ ജനനം. ഫ്രാങ്കയുടെ 15ആമത്തെ വയസ്സിൽ 23കാരനായ ഫിലിപ്പോ മെലോഡിയയുമായി വിവാഹം ഉറപ്പിക്കുന്നു. ഇറ്റലിയിലെ കുപ്രസിദ്ധ മാഫിയ സംഘത്തിൽ അംഗമായ വിൻസെൻസോ റിമിയുടെ അടുത്ത ബന്ധുവായിരുന്നു മെലോഡിയ. എന്നാൽ ആ ബന്ധം ഒരു വിവാഹത്തിലേക്ക് എത്തുന്നതിന് മുൻപായി മെലോഡിയ ഒരു മോഷണ കുറ്റത്തിന് പിടിയിലാകുകയും ജയിലിൽ അടക്കപ്പെടുകയും ചെയ്തു. സംഭവം അറിഞ്ഞ ഫ്രാങ്കയുടെ പിതാവ് ബെർനാർഡോ തന്റെ മകളോട് മോഷ്ടാവായി ജയിലിൽ പോയ മെലോഡിയയുമായുള്ള ബന്ധത്തിൽ നിന്നും പിന്മാറാൻ ആവശ്യപ്പെട്ടു. ഫ്രാങ്കക്കും കൂടുതൽ ആലോചിക്കാൻ ഉണ്ടായിരുന്നില്ല.അവൾ ആ ബന്ധം സ്വയം ഒഴിവാക്കുന്നു. May be a black-and-white image of 1 person and standingകുറച്ചു കാലത്തിന് ശേഷം ജയിൽ മോചിതനായ മെലോഡിയ നാട്ടിൽ നിൽക്കാനാകാത്ത സാഹചര്യത്തിൽ ജർമ്മനിയിലേക്ക് ചേക്കേറി. 1965ൽ ഫ്രാങ്കയുടെ വിവാഹം മറ്റൊരാളുമായി ഉറപ്പിച്ചു. ഈ സമയത്താണ് മെലോഡിയ തന്റെ ജർമ്മനി വാസം മതിയാക്കി അൽകാമോയിലേക്ക് തിരിച്ചെത്തുന്നത്. എന്നാൽ തനിക്ക് ഫ്രാങ്കയുടെ ഹൃദയത്തിൽ ഇടമില്ല എന്നറിഞ്ഞതോടെ അയാൾ ഫ്രാങ്കയുടെ പ്രതിശ്രുത വരനെയും പിതാവിനെയും ഭീഷണിപ്പെടുത്തിയെങ്കിലും ഫലം കണ്ടില്ല.

1965 ഡിസംബർ 26, ഒരു ക്രിസ്മസ് പിറ്റേന്ന് പുലർച്ചെ 12 പേരടങ്ങുന്ന സംഘം ആയുധങ്ങളുമായി ഫ്രാങ്കയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറുന്നു. അമ്മയെയും അച്ഛനെയും കണക്കിന് മർദിക്കുകയും ഫ്രാങ്കയെ വലിച്ചിഴക്കുകയും തടസ്സം പിടിച്ച അവളുടെ എട്ടുവയസുകാരൻ അനുജൻ മരിയാനോയെയും കാറിൽ കയറ്റി സ്ഥലം വിടുന്നു. ഏതാനും മണിക്കൂറുകൾക്ക് ശേഷം മരിയാനോയെ സംഘം വിട്ടയച്ചു. എന്നാൽ ഫ്രാങ്കയെ സംഘം കൊണ്ടുപോയത് നഗരത്തിന്റെ പ്രാന്ത പ്രദേശത്തുള്ള മെലോഡിയയുടെ സഹദാരിയുടെയും ഭരത്താവിന്റെയും കൃഷിയിടത്തിലേക്കായിരുന്നു. പിന്നീടുള്ള എട്ടു ദിവസങ്ങൾ ഫ്രാങ്കക്ക് യേശുവിന്റെ കുരിശ് മരണത്തെക്കാൾ കഠിന്യമേറിയ പീഡനങ്ങളുടെതായിരുന്നു.
May be an image of 1 personആ എട്ടു ദിവസവും മെലോഡിയ എന്ന ക്രൂരന്റെ ബലാത്സംഗത്തിനായിരുന്നു ഫ്രാങ്ക ഇരയായത്. ഓരോ തവണ അവളെ പീഡിപ്പിക്കുമ്പോഴും സമൂഹത്തിൽ അവളെ അപമാനിതയാക്കി തന്നെ വിവാഹം കഴിക്കാൻ പ്രേരിപ്പിക്കുക എന്നതായിരുന്നു അയാളുടെ ലക്ഷ്യം. എന്നാൽ ക്രൂരമായ പീഡനം ഏൽക്കുമ്പോഴും അയാളുടെ ആവശ്യം ഫ്രാങ്ക അംഗീകരിച്ചില്ല.

ഡിസംബർ 31, മെലോഡിയ ഫ്രാങ്കയുടെ പിതാവ് ബെർനാർഡോ വിയോളയെ സന്ധി സംഭാഷണത്തിനായി സമീപിക്കുന്നു. ഫ്രാങ്കയെ വിവാഹം ചെയ്യാൻ തന്നെ അനുവദിക്കണമെന്നായിരുന്നു അയാളുടെ ആവശ്യം. എന്നാൽ ഇതിനോടകം പോലീസിൽ പരാതിപ്പെട്ടിരുന്ന ബെർനാർഡോ മെലോഡിയയുടെ ആവശ്യത്തോട് സമ്മതം നടിക്കുകയും ഒപ്പം പൊലീസിന് വിവരം കൈമാറുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ തന്റെ 18ആമത് ജന്മദിനത്തിന് ഏഴ് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ 1966 ജനുവരി 2ന് ഫ്രാങ്കയെ പോലീസ് മോചിപ്പിക്കുന്നു. അവളെ തട്ടിക്കൊണ്ടുപോയ അക്രമി സംഘവും പോലീസ് പിടിയിലാകുന്നു.
അക്കാലത്ത് സിസിലിയയിൽ നിലനിന്നിരുന്ന സാമൂഹിക രീതിയനുസരിച്ച് പീഡിപ്പിച്ച പുരുഷൻ സ്ത്രീയെ വിവാഹം ചെയ്യുന്നതോടെ ക്രിമിനൽ നടപടികൾ ഒഴിവാകുമായിരുന്നു. കന്യാകാത്വം നഷ്ടപ്പെട്ട സ്ത്രീക്ക് സമൂഹത്തിൽ അനാദരവായിരുന്നു കല്പിക്കപ്പെടുക. മാത്രമല്ല അവളെ ആരും വിവാഹം ചെയ്യാൻ തയാറാകുകയുമില്ല. ഇതുമൂലം അക്കാലത്ത് പീഡിപ്പിച്ച പുരുഷനെ വിവാഹം ചെയ്യുക എന്നത് സ്ത്രീകൾക്ക് മുന്നോട്ടുള്ള നില നിൽപ്പിന് ആവശ്യമാണെന്ന സാമൂഹികമായ അടിച്ചേല്പിക്കലും നിലനിന്നിരുന്നു. May be an image of 2 people and people standingഇറ്റാലിയൻ ക്രിമിനൽ ചട്ടം 544 ഒരു വ്യക്തിയുടെ സ്വകാര്യത യിലേക്കുള്ള കടന്നുകയറ്റം എന്നതിനേക്കാൾ സാമൂഹിക ആചാരത്തിന്റെ ലംഘനമായായിരുന്നു ബലാത്സംഗത്തിനെ കണ്ടിരുന്നത്.അതിനാൽ കുറ്റാരോപിതനായ വ്യക്തി പരാതിക്കാരിയെ വിവാഹം ചെയ്യുന്നതോടുകൂടി അയാളിൽ ആരോപിക്കപ്പെട്ട ‘സാമൂഹിക ആചാര ലംഘനം’ ഒഴിവാക്കപ്പെടുകയും ചെയ്യുമായിരുന്നു. ഇത്തരത്തിൽ ഫ്രാങ്കയെ വിവാഹം ചെയ്തുകൊള്ളാം എന്നായിരുന്നു പിടിയിലായപ്പോഴും മെലോഡിയയുടെ വാഗ്ദാനം. എന്നാൽ ഫ്രാങ്ക ആ ഔദാര്യം സ്വീകരിക്കാൻ തയാറായിരുന്നില്ല. നിയമനടപടിയുമായി മുന്നോട്ടു പോകാനായിരുന്നു അവളുടെ തീരുമാനം.

May be an image of 3 people and people standingഇറ്റലിയിലെ അക്കാലത്തെ സാമൂഹിക രീതിക്ക് വിഭിന്നമായി തീരുമാനമെടുത്തതോടെ ഫ്രാങ്കയുടെ കുടുംബം സാമൂഹികമായി ഒറ്റപ്പെട്ടു. ജനം ഫ്രാങ്കയുടെ കുടുംബത്തിന്റെ വൈൻ യാർഡും കൃഷിയിടത്തിലെ കളപ്പുരയും തീവച്ചു നശിപ്പിച്ചു.സംഭവത്തിൽ ഇറ്റാലിയൻ പാർലമെന്റ് വരെ ചർച്ച ചെയ്തു. ഇതിനിടെ കേസ് കോടതിയിൽ എത്തി.തന്റെ കക്ഷിയുടെ ഒപ്പം സമ്മതത്തോടെ ഫ്രാങ്ക ഒളിച്ചോടുകയായിരുന്നുവെന്നും വിവാഹം തന്നെയായിരുന്നു ലക്ഷ്യം എന്നായിരുന്നു മെലോഡിയയുടെ അഭിഭാഷകന്റെ കോടതിയിലെ വാദം. എന്നാൽ ഈ വാദങ്ങൾ ഒന്നും വിലപ്പോയില്ല…. മെലോഡിയ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി അയാളെ 11 വർഷത്തെ തടവിന് വിധിച്ചു. പിന്നീടത് 10 വർഷം തടവും രണ്ടുവർഷം മോഡേണ നഗരത്തിലെ നിർബന്ധിത ജീവിതവുമാക്കി ശിക്ഷ തിരുത്തി. 1976ൽ ജയിലിൽ നിന്നും പുറത്തിറങ്ങിയ മെലോഡിയ സിസിലിയയിൽ തിരിച്ചെത്തുന്നതിന് മുൻപ് 1978ൽ ഒരു മാഫിയ സംഘർഷത്തിൽ കൊല്ലപ്പെട്ടു.

എന്നാൽ പീഡിപ്പിച്ച വ്യക്തി പീഡിപ്പിക്കപ്പെട്ട സ്ത്രീയെ വിവാഹം ചെയ്യുന്നതോടെ കുറ്റവിമുക്തനാകുന്ന നിയമം 1981 വരെ നിലവിലുണ്ടായിരുന്നു. സാമൂഹിക ആചാര ലംഘനം എന്നതിൽ നിന്നും ലൈംഗിക അതിക്രമം ഒരു ക്രിമിനൽ കുറ്റമായി 1996ലാണ് ഇറ്റാലിയൻ നിയമത്തിൽ എഴുതി ചേർക്കപ്പെട്ടത്.
1968ൽ തന്‍റെ 21മത്തെ വയസ്സിൽ സ്വന്തം ഇഷ്ടപ്രകാരം ബാല്യകാല സുഹൃത്തായ ഗിസിപ്പേ റൂസിയുമായി ഫ്രാങ്ക വിയോള വിവാഹിതയാകുന്നു. സമൂഹത്തിൽ നിന്നും ഭീകരമായ ഭീഷണികൾ ഉണ്ടായതിനെ തുടർന്ന് ഗിസിപ്പേ റൂസിക്ക് തന്റെയും പ്രിയതാമയുടെയും സുരക്ഷക്ക് വേണ്ടി തോക്ക്‌ കൈവശം വയ്ക്കുന്നതിനുള്ള ലൈസൻസ് നേടേണ്ടി വന്നു. ഫ്രാങ്കയുടെയും റൂസിയുടെയും വിവാഹത്തിന് പോൾ ആറാമൻ മാർപ്പാപ്പയും അന്നത്തെ ഇറ്റാലിയൻ പ്രസിഡന്റ് ഗിസിപ്പേ സറാഗതും പൊതുവായി ഫ്രാങ്കയുടെ ധൈര്യത്തെ പ്രശംസിക്കുകയും നവ ദമ്പതികൾക്ക് തങ്ങളുടെ ഐക്യദാർഢ്യം അറിയിക്കുകയും ചെയ്തു. പ്രസിഡന്റ് ഗിസിപ്പേ സറാഗത് ദമ്പതികൾക്ക് പ്രത്യേക സമ്മാനവും അയച്ചു നൽകി. പോൾ ആറാമൻ മാർപ്പാപ്പ സ്വകാര്യ ചടങ്ങിൽ നവദമ്പതികളെ ആദരിക്കുകയും ചെയ്തു.

Franca Viola by marticentola on Geniallyവിവാഹിതരായ ഫ്രാങ്ക വിയോളയും ഗിസിപ്പേ റൂസിക്കും മൂന്ന് മക്കൾ പിറന്നു. രണ്ട് ആൺ മക്കളും ഒരു മകളും…ഇപ്പോൾ 73 വയസുള്ള ഫ്രാങ്ക വിയോളയും ഭർത്താവ് റൂസിയും ഇറ്റാലിലിയിലെ സിസിലിയിലെ അൽകാമോ നഗരത്തിൽ തങ്ങളുടെ പേരക്കുട്ടികൾക്കൊപ്പം ജീവിക്കുന്നു. ഫ്രാങ്ക വിയോള ഒരു ജീവിക്കുന്ന ഉദാഹരണമാണ് പീഡിപ്പിച്ച പെൺകുട്ടിയെ വിവാഹം ചെയ്ത് നിയമത്തിന്റെ പിടിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്ന ഉദാരമതികളും, പീഡനത്തിന്‍റെ തീവ്രത അളക്കുന്ന അന്വേഷണ കമ്മീഷനുകൾക്കെതിരെയും നിരാകരിച്ചുകൊണ്ട് മുന്നോട്ടുപോകാനുള്ള ജീവിക്കുന്ന ഉദാഹരണം.

 40 total views,  2 views today

Advertisement
Entertainment11 hours ago

ക്രൂശിക്കപ്പെട്ട നിരപരാധിയുടെ കഥപറയുന്ന ‘ഇങ്ങനെയും ചിലർ’

Entertainment19 hours ago

എന്നോ കാണാൻ മറന്നു പോയ ഒരു സ്വപ്നത്തിലേക്കുള്ള യാത്ര

Entertainment1 day ago

അധ്യാപകരിൽ ആരെയെങ്കിലും നിങ്ങൾ നന്ദിയോടെ സ്മരിക്കുന്നുവെങ്കിൽ ഈ മൂവി കാണണം

Entertainment2 days ago

ഐക്യബോധത്തിന്റെ ആവശ്യകതയും മനുഷ്യന്റെ കുടിലതകളും

Entertainment2 days ago

നിർത്താതെ പെയ്യുന്ന പ്രണയത്തിന്റെ ‘ഇടവപ്പാതി’

Entertainment5 days ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment6 days ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Boolokam7 days ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment1 week ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment1 week ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment1 week ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment1 week ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment2 months ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment2 months ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment3 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment4 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment4 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment2 months ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment2 months ago

ചുവരിനപ്പുറത്തുനിന്നും നിങ്ങൾ ചുവരിനിപ്പുറത്തേയ്‌ക്ക്‌ വരരുതേ… അസഹനീയമാകും

Boolokam1 month ago

സ്വന്തം പേരായ ‘ഭൂമി’യുടെ അർത്ഥം തേടുന്ന പെൺകുട്ടിയുടെ കഥ !

Advertisement