Connect with us

history

സദ്ദാം ഖുസൈന്‍റെ ആണവ സ്വപ്നങ്ങളുടെ ചിറകരിഞ്ഞ ഓപ്പറേഷൻ ഓപ്പറക്ക് 40 വയസ്സ്

സദ്ദാം ഖുസൈന്‍റെ ആണവ സ്വപ്നങ്ങളുടെ ചിറകരിഞ്ഞ് 1981 ജൂൺ 7ന് ഇസ്രായേൽ ബോംബറുകൾ നടത്തിയ ഓപ്പറേഷൻ ഓപ്പറ/ഓപ്പറേഷന്‍ ബാബിലോണ്‍ ന് 40 വയസ്സ്

 47 total views

Published

on

Josemon Varghese

സദ്ദാം ഖുസൈന്‍റെ ആണവ സ്വപ്നങ്ങളുടെ ചിറകരിഞ്ഞ ഓപ്പറേഷൻ ഓപ്പറക്ക് 40 വയസ്സ്

സദ്ദാം ഖുസൈന്‍റെ ആണവ സ്വപ്നങ്ങളുടെ ചിറകരിഞ്ഞ് 1981 ജൂൺ 7ന് ഇസ്രായേൽ ബോംബറുകൾ നടത്തിയ ഓപ്പറേഷൻ ഓപ്പറ/ഓപ്പറേഷന്‍ ബാബിലോണ്‍ ന് 40 വയസ്സ് പിന്നിടുകയാണ്.വര്‍ഷങ്ങള്‍ക്ക് ശേഷവും പശ്ചിമ ഏഷ്യന്‍ രാജ്യങ്ങളില്‍ സാമൂഹിക രാഷ്ട്രീയ അസ്ഥിരത തുടരുമ്പോള്‍ ആണവ സാങ്കേതിക വിദ്യ തെറ്റായ കരങ്ങളില്‍ എത്തിയ സാഹചര്യത്തില്‍ അതിനെതിരായി ഇസ്രയേല്‍ മുന്നില്‍ നിന്ന് നയിക്കുകയും ലോക സമാധാനത്തിന് വഴിതെളിച്ചതുമായ ഓപ്പറേഷൻ ഓപ്പറയുടെ നാള്‍വഴികള്‍ പരിചയപ്പെടാം.

May be an image of outdoors1960-70 കാലഘട്ടത്തിലാണ് ഇറാഖ് തങ്ങളുടെ ആണവ പദ്ധതിക്ക് തുടക്കമിടുന്നത്.1970 ല്‍ എണ്ണ വില ഉയര്‍ന്നപ്പോള്‍ സമ്പാദിച്ച അധിക വരുമാനം ഉപയോഗിച്ച് വിവധ രാജ്യങ്ങളില്‍ നിന്നും ആയുധങ്ങള്‍ വാങ്ങിക്കൂട്ടിയ സദ്ദാം ഹുസൈന് പക്ഷെ ആണവ ആയുധങ്ങള്‍ അങ്ങനെ വാങ്ങാനാകില്ലെന്നത് ഒരു വെല്ലുവിലായിരുന്നു.അതിനാല്‍ ഒരു ആണവ റിയാക്ടർ വാങ്ങുന്നതിനായി ഫ്രാൻസ്, ഇറ്റലി എന്നീ രാജ്യങ്ങളുമായി നടത്തിയ ചർച്ചകളൊക്കെ വിഫലമായെങ്കിലും, പിന്നീട് സമാധാനപരമായ ഗവേഷണ പ്രവർത്തികൾക്ക് മാത്രമേ ഉപയോഗിക്കൂ എന്ന നിബന്ധനയോടെ ഫ്രഞ്ച് സർക്കാരുമായി നടത്തിയ ചർച്ചയിൽ ഒരു ‘ഒസിരിസ് ക്ലാസ്’ റിസർച്ച് റിയാക്ടർ ഇറാഖിന് നൽകാമെന്ന് ഫ്രാൻസ് സമ്മതിച്ചു.

‘ഐ.എസ്.ഐ.എസ്’ (inherently safe immersed system) ടൈപ്പിലുള്ള ചെറിയ ഒരു റിയാക്ടർ കൂടി ഉൾപ്പെടുന്നതായിരുന്നു 300 മില്യൺ ഡോളറിന്‍റെ ഇറാഖ്-ഫ്രാൻസ് ആണവ ഡീൽ.
ഗവേഷണ ആവശ്യത്തിന് എന്ന പേരില്‍ റിയാക്ടര്‍ കൈക്കലാക്കി പ്ലൂട്ടോണിയം ഉത്പധിപ്പിക്കുകയും അതുപയോഗിച്ച് ആണവായുധം നിര്‍മ്മിച്ച്‌ പശ്ചിമ ഏഷ്യയിലെ ഒരു പ്രധാന ആണവ ശക്തിയാകുക എന്നതായിരുന്നു സദ്ടാമിന്‍റെ സ്വപ്നം.ഈ സ്വപ്നത്തിന് നാന്ദ്യം കുറിച്ചുകൊണ്ട് 1975ൽ ഇരു രാജ്യങ്ങളും തമ്മിൽ കരാർ ഒപ്പുവക്കുകയും ചെയ്തതോടെ സദ്ദാം ഖുസൈന്‍റെ ആണവ പദ്ധതികൾക്ക് ചിറക് മുളച്ചു.

May be an image of map and text that says "THE RAID 15s 5 The F-16s return shorter flight route higher over raq and Jordan. cover editerranean Sea LEBANON SYRIA ISRAEL Sinai Etzion F-16s JORDAN BAGHDAD A IRAQ Mt A Eight destroyed fighters leave Sinal d aircraft a Dropping close floor lude hdrop commercia aircraft. IRAN Baghdad. KUWAIT SAUDIARABIA Persian Gulf"1979ൽ ബഗ്ദാദിനടുത്തുള്ള ‘അൽ തുവൈത്ത’ നുക്ലീയർ റിസർച്ച് സെന്ററിൽ 40 മെഗാവാട്ടിന്‍റെ ലൈറ്റ് വാട്ടർ നുക്ലീയർ റിയാക്ടറിന്‍റെ’ നിർമ്മാണം ആരംഭിച്ചു. ഫ്രഞ്ച് ആണവ വിദഗ്ധർ മേൽനോട്ടം നിർവഹിച്ചായിരുന്നു നിർമ്മാണം. ഒസിറാഖ്‌ എന്നായിരുന്നു പ്രധാന റിയാക്ടറിന് ഫ്രഞ്ചുകാർ നൽകിയ പേര്.എന്നാൽ പ്രധാന റിയാക്ടറിന് തമ്മൂസ് 1 എന്നും ചെറിയ റിയാക്ടറിന് തമ്മൂസ് 2 എന്നും ഇറാഖ് ഭരണകൂടം പേര് മാറ്റിനൽകി.

ഇതിനിടെ ഇറാഖിന്റെ ആണവ പദ്ധതി തുടക്കം മുതൽ ഇസ്രായേൽ നിരീക്ഷിക്കുന്നുണ്ടായിരുന്നു.ആണവ ശക്തിയെന്ന നിലയിൽ ഇറാഖ് ശക്തി പ്രാപിക്കുമ്പോൾ മേഖലയിൽ തങ്ങൾക്ക് ഭാവിയിൽ അതൊരു ഭീഷണിയാകുമെന്ന് ഇസ്രായേൽ തിരിച്ചറിഞ്ഞിരുന്നു.വിഷയം ഫ്രഞ്ച് സർക്കാരിന്‍റെ ശ്രദ്ധയിൽ കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും റിയാക്ടർ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കൂ എന്ന സദ്ദാം ഖുസൈന്‍റെ വാക്കുകളിലായിരുന്നു ഫ്രാൻസിന് വിശ്വാസം. എന്നാൽ സദ്ദാമിന്‍റെ ഏകാധിപത്യ പ്രവണതയും ആണവ സമാധാന പ്രവർത്തനവും ഒരുമിച്ച് പോകില്ലെന്ന് ഇസ്രായേലിന് ഉറപ്പായിരുന്നു.

No photo description available.ഇതോടെയാണ് അന്നത്തെ ഇസ്രായേൽ പ്രധാനമന്ത്രി യിസ്ഹാക്ക് റബ്ബിൻ മൊസാദ്‌ ഏജന്റുമാരുടെ സഹായത്തോടെ പദ്ധതി അട്ടിമറിക്കാനുള്ള പദ്ധതികൾക്ക് രൂപം നൽകിയിരുന്നു.ഇതിന്‍റെ ഭാഗമായി 1979ൽ ഒസിറാഖ് റിയാക്ടർ‌ ഫ്രാൻസിലെ ലാ സെയ്ൻ തുറമുഖത്തു നിന്നും ഇറാഖിലേക്ക് കപ്പൽ മാർഗ്ഗം അയക്കാനുള്ള ശ്രമം മൊസാദ് ഏജന്റുമാർ അട്ടിമറിക്കുന്നു.തൊട്ടടുത്ത വർഷം ഫ്രഞ്ച് സർക്കാരിന്‍റെ ഇറാഖുമായുള്ള ആണവ കരാറിന്‍റെ രഹസ്യ വിവരങ്ങൾ ചേർത്തിയ മൊസാദ്‌ ഇറാഖിന്‍റെ ആണവ പദ്ധതിക്ക് നേതൃത്വം നൽകുന്നത് ഈജിപ്ഷ്യൻ ശാസ്ത്രജ്ഞനായിരുന്ന യഹ്യ എൽ മർഷാദ് ആണെന്ന് തിരിച്ചറിയുന്നു.

പദ്ധതിയുടെ വിവരങ്ങൾ നൽകുന്നതിന് പകരമായി ആവശ്യത്തിലധികം പണവും സ്ത്രീകളെയും വാഗ്‌ദാനം ചെയ്‌തെങ്കിലും മർഷാദ് വഴങ്ങിയില്ല.പിന്നീട് ലോകം അറിയുന്നത് പാരീസിലെ ഹോട്ടൽ മുറിയിൽ കൊല്ലപ്പെട്ട നിലയിൽ മർഷാദിനെ കണ്ടെത്തി എന്ന വാർത്തയായിരുന്നു.

Operation Opera": The Israeli Air Strike on an Iraqi Nuclear Reactor. - The Aviationistഎന്നാൽ, പദ്ധതി അട്ടിമറിക്കാനുള്ള നയതന്ത്ര ശ്രമങ്ങളും ഒപ്പം ചാര പ്രവർത്തനവുമൊക്കെ തകൃതിയായി നടക്കവേ ഇറാഖ് തങ്ങളുടെ ആണവ പദ്ധതിയുടെ ഒരു സുപ്രധാന ചുവട് കൂടി മുന്നോട്ടു വച്ചിരുന്നു.1980 ജൂലൈ മാസത്തിൽ 12.5 കിലോഗ്രാം സമ്പുഷ്ട യുറേനിയം ഇന്ധനം ഫ്രാൻസ് ഇറാഖിൽ എത്തിച്ചതായിരുന്നു അത്.പദ്ധതി കരാർ പ്രകാരം ആറ് തവണയായി 72 കിലോ സമ്പുഷ്ട യുറേനിയമാണ് ഫ്രാൻസ് നൽകേണ്ടത്.

38 years later, pilots recall how Iran inadvertently enabled Osiraq reactor raid | The Times of Israelഇറാഖിന്‍റെ ആണവ ശക്തിയെന്ന നിലയിലേക്കുള്ള മുന്നേറ്റത്തിലെ അപകടം തിരിച്ചറിഞ്ഞു അട്ടിമറി നടപടികൾക്ക് രൂപം നൽകിയ യിസ്ഹാക്ക് റബ്ബിന്‍റെ 1974-77 വരെയുള്ള പ്രധാനമന്ത്രി കാലാവധി തീരുകയും മെനാച്ചെം ബെഗിൻ അധികാരത്തിലെത്തിയതോടെ ഇറാഖിന്‍റെ തമ്മൂസ് റിയാക്ടറുകള്‍ തകർക്കാനുള്ള പദ്ധതിക്ക് പുതിയ ഒരു മാനം കൈ വന്നു.നേരിട്ടുള്ള ഒരു വ്യോമ നടപടിക്കായി നേരത്തെ പൈലറ്റ്മാർക്ക് പരിശീലനം നൽകിയിരുന്നുവെങ്കിലും തമ്മൂസ് റിയാക്ടറിന്‍റെ ഒരു പൂർണ്ണ മാതൃക നിർമ്മിച്ച് പൈലറ്റ്മാർക്ക് പരിശീലനം നൽകാൻ ബെഗിൻ നിർദേശം നൽകുന്നു.ഈ പരിശീലനതിനിടെ ഉണ്ടായ അപകടത്തിൽ മൂന്ന് ഇസ്രായേൽ വ്യോമസേന പൈലറ്റ്മാർക്കാണ് ജീവൻ നഷ്ടമായത്.

ഇതിനിടെയിലും ആണവ പദ്ധതിക്ക് തടയിടാനുള്ള നയതന്ത്ര ശ്രമങ്ങൾ തുടർന്നെങ്കിലും, അവയെല്ലാം പരാജയപ്പെട്ടതോടെ ഇസ്രായേൽ, സൈനിക ഇടപെടലിലൂടെ റിയാക്ടര്‍ തകർക്കുക മാത്രമാണ് വഴിയെന്ന നിഗമനത്തിലെത്തുകയും അതിനായുള്ള സമഗ്ര പദ്ധതിക്ക് രൂപം നൽകാൻ ആരംഭിച്ചു.എന്നാല്‍ ശത്രു രാജ്യങ്ങളാൽ ചുറ്റപ്പെട്ട ഭൂമിശാസ്ത്രപരമായി കൊച്ചു രാജ്യമായ ഇസ്രായേലിന് പ്രധാനമായും നിരവധി വെല്ലുവിളികളായിരുന്നു മുൻപിലുണ്ടായിരുന്നത്‌.അതിന് ഉചിതമായ പരിഹാരങ്ങളും അവർതന്നെ ഇരുചെവിയറിയാതെ കണ്ടെത്തുകയുണ്ടായി.

Advertisement

പ്രധാന വെല്ലുവിളികളും പരിഹാര മാര്‍ഗങ്ങളും

  1. ഇസ്രയേല്‍ സൈനിക ബേസില്‍ നിന്നും 990 മൈലുകൾ (1600 കിലോ മീറ്റര്‍) അകലെയാണ് ഇറാഖി ആണവ റിയാക്ടര്‍ എന്നതായിരുന്നു ആദ്യ വെല്ലുവിളി.അതിനാല്‍ ഇസ്രായേൽ ഇറാഖുമായി അതിർത്തി പങ്കിടാത്തതു കൊണ്ട്‌ ജോർദ്ധാൻ, സൗദി അറേബ്യ തുടങ്ങിയ ശത്രു രാജ്യങ്ങളുടെ മുകളിലൂടെ റഡാറിന്‍റെ കണ്ണിൽ പെടാതെ പറക്കേണ്ടി വരും.
  2. 990 മൈലുകൾ സഞ്ചരിച്ച് ആക്രമണം നടത്തി തിരിച്ചെത്താന്‍ ഇസ്രായേലിന്‍റെ യുദ്ധ വിമാനങ്ങള്‍ക്ക് ഇന്ധന ക്ഷമത ഇല്ലെന്നിരിക്കെ.ആക്രമണത്തിനായി അമേരിക്കയില്‍ നിന്നും വാങ്ങിയ ആദ്യ ബാച്ച്‌ എഫ്-16 വിമാനങ്ങള്‍ഉപയോഗിക്കുന്ന എന്നതും.ഒപ്പം ഒരു സംഘം എഫ് 15 വിമാനങ്ങള്‍ കൂടി ഇന്ധനവും ആയുധങ്ങളുമായി അയക്കാന്‍ തീരുമാനമായി. ഇതോടെ ദീഘദൂര പറക്കലിനുള്ള പ്രതിസന്ധി പരിഹരിക്കപ്പെട്ടു.

  3. റിയാക്ടറുകള്‍ യുറേനിയം ഇന്ധനം നിറച്ച്‌ പ്രവര്‍ത്തനം ആരംഭിച്ചാല്‍ പിന്നീട് അവ ബോബിങ്ങില്‍ തകര്‍ക്കപ്പെടുന്നതിലൂടെ ഉണ്ടാകുന്ന ആണവ വികിരണങ്ങള്‍ ബാഗ്ദാദ് ജനതയെ ബാധിക്കുമെന്നതായിരുന്നു പ്രധാന വെല്ലുവിളി.ആക്രമണത്തിന് ശേഷം റിയാക്ടര്‍ സ്ഥിതി ചെയ്യുന്ന ഭാഗത്ത് നിന്നും കാറ്റ് വീശുന്ന ദിശ പോലും തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന ബാഗ്ദാദ് നഗരത്തിലെ സാധാരണ ജനതയുടെ ജീവിതത്തെ ബാധിക്കും എന്നതായിരുന്നു ആണവ വിദഗ്ദര്‍ നല്‍കിയിരുന്ന മുന്നറിയിപ്പ്.അതിനാല്‍ ആക്രമണ തിയതി റിയാക്ടര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുന്നെയാകണം എന്ന തീരുമാനത്തിലെത്തി.

ഓപ്പറേഷന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍

1981 അവസാനത്തോടെ മാത്രമേ പൂര്‍ത്തിയാകു എന്നായിരുന്നു റിയാക്ടറിന്‍റെ നിര്‍മ്മാണം ചുമതലയുള്ള ഫ്രഞ്ച് ആണവ സാങ്കേതിക വിദഗ്ദര്‍ പറഞ്ഞിരുന്നത്.ഇതിനിടെ 1980 ജൂണ്‍ മാസത്തില്‍ റിയാക്ടര്‍ ഇന്ധനം നിറച്ച്‌ പ്രവര്‍ത്തനം ആരംഭിക്കുമെന്ന വിവരം മൊസാദ് അറിയിക്കുന്നു.അമേരിക്കയുടെ ‘കെ എച്ച് 11 കെന്നെന്‍’ സാറ്റലൈറ്റ് പകര്‍ത്തിയ ചിത്രങ്ങള്‍ അടിസ്ഥാനമാക്കിയായിരുന്നു നിര്‍മ്മാണ പുരോഗതി വിലയിരുത്തിയത്.ഇതോടെ ലഭിച്ച വിവരങ്ങള്‍ ചര്‍ച്ച ചെയ്ത ഇസ്രയേല്‍ കാബിനറ്റ് പത്തിനെതിരെ ആറ് വോട്ടുകള്‍ക്ക് ‘ഓപ്പറേഷന്‍ ഒപ്പേറ’ സൈനിക നടപടി പാസാകുന്നു.

ഇറാനുമായി ചേര്‍ന്ന് വിവര ശേഖരണം

നേരിട്ട് മറ്റൊരു രാജ്യത്ത് നടത്തുന്ന വ്യോമ ആക്രമണത്തിന് മുന്നോടിയായി ഇസ്രായേലിന് റിയാക്ടര്‍ നില്‍ക്കുന്ന സ്ഥലത്തിന്‍റെ ചിത്രങ്ങള്‍ ആവശ്യമായിരുന്നു.ഇതിനായി ഒരു വര്‍ഷം മുന്‍പ് (1980 സെപ്റ്റംബര്‍ 30) റിയാക്ടര്‍ തകര്‍ക്കാന്‍ വ്യോമ സൈനിക നടപടി നടത്തിയ ഇറാന്‍റെ സഹായം തേടുകയായിരുന്നു ഇസ്രായേല്‍ ചെയ്തത്. ആക്രമണത്തിനായി നിയോഗിക്കപ്പെട്ടിരുന്ന ഇറാന്‍റെ എഫ് 4 ഫാന്റം യുദ്ധവിമാനം പകര്‍ത്തിയ ഒസിറാക്ക് റിയാക്ടറിന്‍റെ ചിത്രങ്ങള്‍ ഇതുവഴി ഇസ്രായേലിന് ലഭിക്കുന്നു.ഇതോടെ ഇസ്രായേൽ അവസാനവട്ട ആക്രമണ പരിശീലനത്തിലേക്ക് കടക്കുന്നു.

ഓപ്പറേഷന് മുന്നോടിയായി എ 4 സ്കൈഹോക്ക് ഉപയോഗിച്ചായിരുന്നു മെഡിറ്ററേനിയന്‍ സമുദ്രത്തിന് മുകളിലൂടെ ആദ്യഘട്ടത്തില്‍ ഇസ്രയേല്‍ സൈനക്രുടെ പൈലറ്റ്മാരുടെ പരിശീലനം.ഇതിനിടെ അമേരിക്കയില്‍ നിന്നും എഫ് 16 വിമാനങ്ങളുടെ ആദ്യ ബാച്ച് ഇസ്രയേലിന് ലഭിക്കുന്നു.യഥാർത്ഥത്തിൽ ഇറാന് ലഭിക്കേണ്ട ബാച്ചിലെ വിമാനങ്ങളാണ് ഇറാനിൽ ആഭ്യന്തര കലാപം മൂലമുള്ള രാഷ്ട്രീയ അസ്ഥിരത നിലനിൽക്കുന്നതിനാൽ ഇസ്രായേലിന് ലഭിച്ചത്.കൃത്യ സമയത്താണ് എഫ്16 ലഭിച്ചത് എന്നത് ആക്രമണത്തിന് മേൽക്കൈ ലഭിക്കുന്ന ഘടകമായിരുന്നു.

ഇതിനിടെ ഇസ്രായേലിന്‍റെ എഫ് 4 ഫാന്റം വിമാനങ്ങള്‍ വിവര ശേഖരണത്തിനായി ഇറാഖിന്‍റെ പശ്ചിമ,തെക്കന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ സഞ്ചരിക്കുന്നുണ്ടായിരുന്നു.എന്നാല്‍ ഇറാനുമായി യുദ്ധം നടക്കുന്ന സമയമായതിനാല്‍ ചാര വിമാനങ്ങളുടെ സാന്നിദ്ധ്യം ഇറാഖ് തിരിച്ചറിഞ്ഞില്ല.ഇതിനിടെ സൗദി അതിര്‍ത്തിയില്ലൂടെ ഇറാഖി റഡാറുകളുടെ കണ്ണില്‍ പെടാതെ അകത്തുകടക്കാനുള്ള ഒരു പഴുത് ഇസ്രയേല്‍ പൈലറ്റുമാര്‍ കണ്ടെത്തി.

Advertisement

ഇതിനിടെ 1981 ഏപ്രില്‍ 4 ന് ഇറാനിയന്‍ എയര്‍ഫോഴ്സ് എഫ് 4 ഫാന്റം യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് നടത്തിയ വ്യോമ ആക്രമണത്തില്‍ ഇറാഖിന്‍റെ 48 ഓളം വിമാനങ്ങള്‍ തകര്‍ന്നു തരിപ്പണമായി. എന്നാലിത് തങ്ങളുടെ ദൗത്യത്തില്‍ ആകാശത്ത് ഇറാഖിന്‍റെ മിഗ് 21 വിമാനങ്ങള്‍ ഉയര്‍ത്തുമായിരുന്ന വെല്ലുവിളിയായിരുന്നു ഇറാന്‍റെ ആക്രമണത്തിലൂടെ ഇസ്രയേലിന് ഒഴിവായി കിട്ടിയത്. ഈ ആക്രമണത്തിലൂടെ പ്രധാനപ്പെട്ട ബോംബര്‍ വിമാനങ്ങള്‍ നഷ്ടപ്പെട്ട ഇറാഖി എയര്‍ഫോഴ്സ് ആകെ നട്ടെല്ലൊടിഞ്ഞ അവസ്ഥയിലായി മാറിയിരുന്നു.ഇതൊക്കെ ഫലത്തില്‍ ഇസ്രയേല്‍ ഓപ്പറേഷന് അനുകൂല കാലാവസ്ഥ സൃഷ്ടിക്കുകയായിരുന്നു.

ഓപ്പറേഷന്‍ ഓപ്പറ പ്രവൃത്തി പദത്തിലേക്ക്

നിരന്തര നിരീക്ഷണത്തിനൊടുവിൽ ലക്ഷ്യം സാധിക്കമെന്ന പ്രതീക്ഷ ഇസ്രായേലിനു കൈവന്നു.പരമാവധി വിദേശ പൌരന്മമാരുടെയും തൊഴിലാളികളുടെയും ആൾനാശം കുറക്കാനായി ഫ്രഞ്ച്‌ ടെക്ക്നീഷ്യന്മാരുടെ അവധി ദിനമായ ഒരു ഞായറാഴ്ച്ച ആക്രമണം നടത്താൻ ഇസ്രയേല്‍ തീരുമാനിച്ചു.അമേരിക്കയിൽ നിന്നും പുതിയതായി വാങ്ങിയ F16 ഉപയോഗിച്ച്‌ ആക്രമണം നടത്താനായിരുന്നു പ്ലാൻ. ആക്രമണം തുടങ്ങുന്നതിനു മുൻപ്‌ തന്നെ ഇറാഖിലെ റഡാർ സംവിധാനങ്ങളെല്ലാം നിശ്ബ്ദമാക്കാൻ മൊസ്സദിനു കഴിഞ്ഞു.
1981ജൂണ്‍ 7ന് വൈകിട്ട്‌ 4 മണിക്ക്‌ സിനായിലെ ‘എത്സിയോന്‍ എയർബേസിൽ നിന്നും 8 എഫ് 16 യുധവിമാനങ്ങള്‍ ആകശത്തേക്ക്‌ ചിറകു വിടർത്തി ഉയർന്നു.ഓരോ വിമാനങ്ങളിലും 2000 പൗണ്ട് ഭാരമുള്ള രണ്ട് വീതം മാര്‍ക്ക് 84 ബോംബുകളും ഘടിപ്പിച്ചിരുന്നു.പിന്നാലെ ആറ് എഫ് 15 വിമാനങ്ങള്‍ ഇവക്ക് ഇന്ധനവുമായി പറന്നുയര്‍ന്നു.

റഡാറുകളുടെ കണ്ണിൽ പെടാതിരിക്കാൻ താഴ്ന്നു പറക്കാൻ തുടങ്ങിയ ഇസ്രായേലി പൈലറ്റ്മാര്‍ ജോര്‍ദാന്‍ എയര്‍ കണ്ട്രോളര്‍മാരെ തെറ്റിദ്ധരിപ്പിക്കാന്‍ സൗദികളുടെ അറബി സംസാര രീതിയും, റേഡിയോ സിഗ്നലുകലുമായിരുന്നു ഉപയോഗിച്ചിരുന്നത്.സൗദിയില്‍ പ്രവേശിച്ചപ്പോള്‍ ജോര്‍ദാന്‍ പൈലറ്റ്മാരായും എയര്‍ കണ്ട്രോളര്‍മാരെ തെറ്റിദ്ധരിപ്പിച്ചു. നന്നായി ഭാരം വഹിച്ചിരുന്നതിനാല്‍ ഇസ്രയേല്‍ എഫ് 16 വിമാനങ്ങള്‍ പെട്ടന്ന് ഇന്ധനം തീരുകയും.വിമാനത്തിന്‍റെ ചിറകില്‍ അധികമായി ഘടിപ്പിച്ചിരുന്ന ഒഴിഞ്ഞ ഇന്ധന ടാങ്കുകള്‍ പിന്നീട് സൗദി മരുഭൂമിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു.
ഇതിനിടെയില്‍ കടലില്‍ അവധിക്കാലം ആഘോഷിക്കാനായി പോയിരുന്ന ജോര്‍ദാനിലെ കിങ്ങ് ഹുസൈന്‍ രാജാവ് ആയുധങ്ങളും വഹിച്ച് താഴ്ന്നു പറക്കുന്ന ഇസ്രായേലി യുദ്ധ വിമാനങ്ങള്‍ തിരിച്ചറിയുകയും പ്രദേശത്തെ അവയുടെ ലക്ഷ്യം ഇറാഖി ആണവ റിയാക്ടര്‍ ആണെന്ന് മനസ്സിലാക്കുകയും ചെയ്തു.ഉടനെ ഇറാഖിന് വിവരം നല്‍കാന്‍ തന്‍റെ ഗവര്‍മെന്റിന് സന്ദേശം നല്‍കിയെങ്കിലും സാങ്കേതിക പിഴവ് മൂലം സന്ദേശം ലക്ഷ്യത്തെത്തിയില്ല.ഇതിനിടെ അതിര്‍ത്തി കടന്ന് ഇറാഖിലെത്തിയ ഇസ്രയേല്‍ എഫ് 16 യുദ്ധവിമാനങ്ങള്‍ ഇറാഖി റഡാറുകളുടെ കണ്ണില്‍ പെടാതിരിക്കാന്‍ തറ നിരപ്പില്‍ നിന്നും 30 മീറ്റര്‍ മാത്രം ഉയരത്തിലായിരുന്നു പറന്നത്.മരുഭൂമിയില്‍ റിയാക്ടറിന് 20 കിലോമീറ്റര്‍ മാത്രം ശേഷിക്കെ വിമാനങ്ങള്‍ 2100 മീറ്റര്‍ ഉയരത്തിലേക്ക് പറന്നു.റിയാക്ടറിനു മുകളില്‍ 1100 മീറ്റര്‍ താഴ്ന്നു പറന്ന എഫ് 16 വിമാനങ്ങള്‍ 5 സെക്കന്‍ഡ് ഇടവേളയില്‍ ‘മാര്‍ക്ക് 84’ ബോബുകള്‍ വര്‍ഷിച്ച് റിയാക്ടര്‍ തകർത്ത്‌ ദൗത്യം വിജയകരമായി പൂർത്തിയാക്കി.

റിയാക്ടറിന് ആകാശ മാര്‍ഗം ഉണ്ടാകുന്ന ആക്രമണങ്ങളെ തടയുന്നതിനായി വിന്യസിച്ചിരുന്ന ഇറാഖി സൈനികരുടെ സംഘം റഡാറുകള്‍ ഓഫാക്കിയ ശേഷം ഭക്ഷണത്തിനായി പോയതും ഇസ്രായേല്‍ സംഘത്തിന് പണി എളുപ്പമാക്കി.രണ്ട് മിനിറ്റ് മാത്രം നീണ്ടുനിന്ന ദൗത്യം പൂര്‍ത്തിയാക്കിയ ഇസ്രയേല്‍ വിമാനങ്ങള്‍ ഉയരത്തില്‍ പറന്ന് തിരികെ രാജ്യത്തെത്തി.

അതേ ദിവസം അത്താഴം കഴിക്കുന്നതിന് മുന്‍പായി ടെല്‍ അവീവിലെ ഹില്‍ട്ടന്‍ ഹോട്ടലില്‍ ബ്രീഫിംഗ് തയാറാക്കുകയായിരുന്നു ഇസ്രായേലിലെ അമേരിക്കന്‍ അംബാസിഡര്‍ സാമുവല്‍ ലൂയിസ്.അപ്പോഴാണ്‌ ഒരു ഫോണ്‍ കോള്‍ ലൂയിസിനെ തേടി എത്തുന്നത്, മറു തലക്കല്‍ ഇസ്രയേല്‍ പ്രധാനമന്ത്രി മെനാച്ചെം ബെഗിന്‍…..ബെഗിന്‍ സംസാരിച്ച്‌ തുടങ്ങി …
” സാം, എനിക്ക് പ്രസിഡണ്ട് റീഗന് ഒരു സന്ദേശം കൈമാറാനുണ്ട്.ഒരു മണിക്കൂര്‍ മുന്‍പ് ഞങ്ങളുടെ എയര്‍ഫോഴ്സ് ബാഗ്ദാദിലെ ആണവ റിയാക്ടര്‍ തകര്‍ത്തു.ദൗത്യം പൂര്‍ത്തിയാക്കി എല്ലാ വിമാനങ്ങളും സുരക്ഷിതമായി തിരിച്ചെത്തി. ”
ഇറാഖി റിയാക്ടര്‍ ആക്രമണത്തിന്‍റെ പേരില്‍ ആഗോള തലത്തിൽ ഇസ്രായേലിനെതിരെ പ്രതിഷേധം ആളിക്കത്തി ….ഐക്യരാഷ്ട്ര സഭ നടപടിയെ ശക്തമായി അപലപിച്ചു…ഗോഡ്‌ഫാദർ അമേരിക്ക പോലും കൈവിട്ടു.എന്നാല്‍ സ്വയം പ്രതിരോധത്തിന്‍റെ ഭാഗമായാണ് തങ്ങള്‍ ആക്രമണം നടത്തിയതെന്നായിരുന്നു ഇസ്രയേല്‍ നിലപാട്.

10 വർഷങ്ങൾക്ക്‌ ശേഷം 1991ല്‍ അമേരിക്ക കുവൈറ്റിൽ നിന്നും ഇറാഖിനെ തുരത്തിയപ്പോൾ അന്നത്തെ യു.എസ് ഡിഫന്‍സ് സെക്രട്ടറിയും പിന്നീട് രാജ്യത്തിന്‍റെ വൈസ് പ്രസിഡണ്ടുമായി സേവനമനുഷ്ടിച്ച ഡിക് ചെനി ഓപ്പറേഷന്‍ ഓപ്പറ നടക്കുന്ന കാലത്ത് ഇസ്രായേല്‍ എയര്‍ ഫോഴ്സ് കമാണ്ടറായിരുന്നു ഡേവിഡ് ഐവിറിക്ക് ഇങ്ങനെ എഴുതി :

Advertisement

“For Gen. David Ivri, with thanks and appreciation for the outstanding job he did on the Iraqi nuclear program in 1981 – which made our job much easier in Desert Storm.”

സെവ് റാസ്,അമോസ് യാദ്ലിന്‍, ദോബ്ബി യാഫെ, ഹഗായ് കാട്സ്, അമിര്‍ നഹുമി,ഇഫ്താക്ക് സ്പെക്ടര്‍,റെലിക്ക് ഷാഫിര്‍,ഇലാന്‍ റാമോണ്‍ എന്നീ പൈലറ്റ്മാരായിരുന്നു ഓപ്പറ ദൗത്യത്തില്‍ എഫ് 16 വിമാനങ്ങള്‍ പറത്തിയത്.
ഇവരില്‍ ദൗത്യത്തിന് നേതൃത്വം നല്‍കിയ സെവ് റാസ് പിന്നീട് ഇസ്രായേലിന്‍റെ സൈനിക മേധാവിയായാണ് വിരമിച്ചത്.ദൗത്യത്തില്‍ പങ്കെടുത്തവരില്‍ ഏറ്റവും പ്രായം കുറഞ്ഞ ആളായിരുന്നു ഇലാന്‍ റാമോണ്‍.പിന്നീട് കൊളംബിയ സ്പേസ് ഷട്ടില്‍ ദുരന്തത്തില്‍ മരണപ്പെട്ടു.ഇസ്രായേലിന്‍റെ ആദ്യ ബഹിരാകാശ യാത്രികനാണ് റാമോണ്‍.

 48 total views,  1 views today

Advertisement
Entertainment12 hours ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment13 hours ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education2 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment2 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment3 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment5 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized5 days ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment7 days ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment1 week ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 weeks ago

‘വോയിസീ’ പറയുന്നു ‘സാങ്കേതികവിദ്യ ഉപകാരിയായ സേവകനാണ്, പക്ഷേ അപകടകാരിയായ യജമാനനാണ്’

Entertainment2 weeks ago

അവനിലേക്കുള്ള അവളുടെ യാത്ര, അപ്രതീക്ഷിത വഴിത്തിരിവുകളുടെ ‘തൃഷ്ണ’

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment1 month ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Advertisement