ഏലി കൊഹൻ : മൊസാദ് ഏജന്റ് 88

  0
  159

  Josemon Varghese

  ഏലി കൊഹൻ : മൊസാദ് ഏജന്റ് 88

  1960 അറുപതുകളിൽ മൊസാദിന്റെ സിറിയയിലെ രഹസ്യ നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ച ഇസ്രായേലി ചാരനാണ് ഏലി കൊഹൻ. ഈജിപ്തിലെ അലക്സൻഡ്രിയയിലെ ജൂത കുടുംബത്തിൽ ജനിച്ച ഏലിയാഹൂ ബെൻ ഷൗൾ കൊഹൻ അക്കൗണ്ടന്റായി ജോലിചെയ്തുവരവേ ഈജിപ്തിലെ സയണിസ്റ്റ് മൂവ്മെന്റുകളിൽ പങ്കാളിയായിരുന്നു.ഇക്കാരണത്തിന് നിരവധി തവണ പിടിക്കപ്പെടുകയും ചെയ്തിരുന്നു.

  Mossad may have tried to 'kidnap' spy Eli Cohen's body from Syria 40 years ago | The Times of Israelസിറിയയിൽ പ്രത്യേക ദൗത്യത്തിനായി ഒരു ഏജന്റിനായുള്ള അന്വേഷണതിനിടെ മൊസാദ് ഡയറക്ടർ മേയർ അമിത്താണ്‌ മുൻപ് മൊസാദിൽ ചേരാൻ അപേക്ഷ നൽകി തിരസ്കരിക്കപ്പെട്ടവരുടെ ഫയലുകളിൽ നിന്നും കൊഹനെ കണ്ടെത്തുന്നത്.രണ്ടാഴ്ചത്തെ നിരീക്ഷണത്തിനു ശേഷം ചേർന്നയാളാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് മൊസാദ് റിക്രൂട്ട്‌മെന്റ് കൊഹനെ അറിയിക്കുകയായിരുന്നു.

  ഫീൽഡ് ഏജന്റായി (കട്സ) ജോലിചെയ്യാനാവശ്യമായ ആറുമാസത്തെ കഠിന പരിശീലനത്തിന് ശേഷം ഏലി കൊഹന് പുതിയ ഐഡന്റിറ്റി നൽകപ്പെട്ടു.അർജന്റീനയിൽ നിന്നും സ്വദേശത്തേക്ക് മടങ്ങുന്ന ഒരു സിറിയൻ ബിസിനസുകാരന്റെ വേഷമായിരുന്നു മൊസാദ് കൊഹന് നൽകിയത്.ഇതിനായി 1961ൽ കൊഹൻ ബ്യൂണസ് അയേഴ്‌സിലേക്ക് അയക്കപ്പെട്ടു.ധനികനായ കച്ചവടക്കാരന്റെ വേഷത്തിൽ അറബ് സമൂഹത്തിന് പരിചിതനായ കൊഹൻ സിറിയൻ ബാഅത്ത് പാർട്ടിയുമായി അടുത്ത ബന്ധം സ്ഥാപിച്ചു.സിറിയയിൽ അക്കാലത്ത് ബാ അത്ത് പാർട്ടി നിരോധിക്കപ്പെട്ടിരുന്നുവെങ്കിലും 1963ൽ പാർട്ടി അധികാരത്തിലെത്തി.

  1962 ഫെബ്രുവരിയിൽ ഏലി കൊഹൻ കമെൽ അമിൻ താബെത്ത് എന്ന പേരിൽ ചാരപ്രവർത്തനത്തിനായി സിറിയയുടെ തലസ്ഥാനമായ ദമാസ്കസിൽ നിയമിക്കപ്പെട്ടു.അർജന്റീനയിൽ സ്ഥാപിച്ച രാഷ്ട്രീയ ബന്ധങ്ങൾ ഉപയോഗിച്ച് സിറിയയിലെ രാഷ്ട്രീയ-സൈനിക നേതൃത്വവുമായി അടുത്ത ബന്ധം പുലർത്തിക്കൊണ്ട് ചാരപ്രവർത്തനം നടത്തി.സ്വകാര്യ പാർട്ടികളിലെ മദ്യസൽക്കാരങ്ങളിൽ ഉദ്യോഗസ്ഥർ രാജ്യ രഹസ്യങ്ങൾ ലഹരിയുടെ പുറത്ത് വെളിപ്പെടുത്തി. കൊഹൻ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അറബ്-ഇസ്രായേൽ യുദ്ധത്തിൽ ഗോലൻ കുന്നുകൾ പിടിച്ചടക്കാൻ ഇസ്രായേലിനായി.

  1965 ജനുവരിയിൽ സോവിയറ്റ് വിദഗ്ധരുടെ സഹായത്തോടെ റേഡിയോ സിഗ്നലുകൾ പിന്തുടർന്ന് ചാരപ്രവർത്തനം കണ്ടെത്തിയ സിറിയ ഏലി കൊഹനെ സിറിയൻ മിലിട്ടറി ട്രിബ്യൂണൽ വധശിക്ഷക്ക് വിധിച്ചു.കൊഹന്റെ വധശിക്ഷ റദ്ദാക്കുന്നതിനായി അന്നത്തെ ഇസ്രായേൽ പ്രധാനമന്ത്രി ഗോൾഡ മേയർ ലോക രാജ്യങ്ങളുടെ പ്രധാനമന്ത്രിമാർ,നയതന്ത്ര വിദഗ്ധർ തുടങ്ങിയവരുടെയും പിന്നീട് പോൾ ആറാമൻ മാർപ്പാപ്പയുടെയും,സോവിയറ്റ് യൂണിയന്റെയും സഹായം തേടിയെങ്കിലും സിറിയൻ ഗവണ്മെന്റ് വഴങ്ങിയില്ല.കൊഹന്റെ ഭാര്യ നാദിയ കൊഹൻ പാരീസിലെ സിറിയൻ എംബസിയിൽ നൽകിയ അപ്പീലും സിറിയ തള്ളി.

  Eli Cohen - Wikipedia1965 മെയ് 18ന് മാർയ സ്ക്വയറിൽ കൊഹനെ പരസ്യമായി തൂക്കിലേറ്റി ശിക്ഷ നടത്തിയാണ് സിറിയ പ്രതികരിച്ചത്.അവസാന ആഗ്രഹമായി കൊഹൻ ആവശ്യപ്പെട്ട ഒരു റബ്ബിയെ (ജൂത പുരോഹിതൻ) കണമെന്നത് ജയിൽ അധികൃതർ അനുവദിച്ചു. സിറിയയിലെ ഏറ്റവും മുതിർന്ന റബ്ബി നിസിം ഇൻദിബോ എന്ന പുരോഹിതൻ കൊഹനെ കൊണ്ടുപോയ ട്രക്കിൽ അനുഗമിക്കുകയുണ്ടായി.ശിക്ഷ നടപ്പാക്കുന്നതിന് മുൻപ് നിരന്തരമായ പീഡനങ്ങളുടെ അകമ്പടിയോടെയുള്ള ചോദ്യം ചെയ്യലിനും കൊഹൻ വിധേയനായിരുന്നു.കൊഹന്റെ മൃതദേഹം വിട്ടുകിട്ടണമെന്ന ആവശ്യം സിറിയ നിഷേധിക്കുകയും അവശിഷ്ടങ്ങൾക്കായി ഇസ്രായേൽ ശ്രമിക്കുമെന്നറിയാവുന്ന സിറിയൻ ഗവണ്മെന്റ് മൃതദേഹം മൂന്നു തവണ ദഹിപ്പികയും ചെയ്തു. ഇപ്പോഴും കൊഹന്റെ ഭാര്യ അവശേഷിപ്പുകൾക്കായുള്ള പോരാട്ടത്തിലാണ്.
  2018 ജൂലൈ 5ന് സിറിയയിൽ നിന്നും കണ്ടെത്തിയ കൊഹന്റെ വച്ച് മൊസാദ് കൈക്കലാക്കുകയും ഡയറക്ടർ യാസി കൊഹൻ ഏലി കൊഹന്റെ കുടുംബത്തിന് കൈമാറി.ഇപ്പോൾ മൊസാദ് ആസ്ഥാനത്ത് സൂക്ഷിച്ചിരിക്കുകയാണ് ഏലി കൊഹന്റെ ഏക അവശേഷിപ്പായ വാച്ച്.