Josemon Vazhayil
കടപ്പാട് : m3db

അഞ്ജന ജയപ്രകാശ്… ഹംസധ്വനി എന്ന പാച്ചുവിൻ്റെ അത്ഭുതവിളക്ക്…., കക്ഷി നമ്മൾ മലയാളികളുടെ മനസിൽ നിറഞ്ഞ പുഞ്ചിരിയോടെ സ്ഥാനം പിടിച്ചുകഴിഞ്ഞു. കോട്ടയംകാരിയായ അഞ്ജന ജനിച്ചതും 12 വരെ പഠിച്ചതും ദുബായിൽ ആയിരുന്നു. തുടർന്ന് കോയമ്പത്തൂർ കുമാരഗുരു കോളേജിൽ നിന്ന് ഫാഷൻ ടെക്നോളജിയിൽ ബിരുദമെടുത്ത്… പതിയെ പതിയെ സിനിമയിലേക്ക് ചേക്കേറി…!!!

2016 ൽ ഇറങ്ങിയ തമിഴ് ചിത്രം “ധ്രുവങ്ങൾ പതിനാറ്” ൽ ചെറുതെങ്കിലും സുപ്രധാനമായ വേഷം ചെയ്ത അഞ്ജന, തൻ്റെ സിനിമ അഭിനയം തുടങ്ങിയത് ഒരു മലയാളം സിനിമയിലൂടെ ആയിരുന്നു. 2015-ൽ പുറത്തിറങ്ങിയ ജയസൂര്യ-ഹണി റോസ് പ്രധാനവേഷങ്ങളിൽ എത്തിയ കുമ്പസാരം എന്ന ചിത്രത്തിലെ ഒരു റിപ്പോർട്ടറുടെ വേഷം ചെയ്തുകൊണ്ടാണ് അഞ്ജന സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

കോളേജ് കാലഘട്ടത്തിലും പിന്നീടും നിരവധി ഷോർട്ട് ഫിലിമുകളിൽ അഞ്ജന അഭിനയിച്ചിട്ടുണ്ട്. അതിൽ എടുത്ത് പറയാവുന്ന ഒന്നാണ് 2015 ൽ ചെയ്ത “മ്യൂസ്” എന്ന ഹ്രസ്വചിത്രം. മികച്ച ഷോർട്ട് ഫിക്ഷൻ ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര അവാർഡിന് ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നു ‘മ്യൂസ്’.

2019 ൽ ജയലളിതയുടെ കഥയെ ബെയ്സ് ചെയ്ത നിർമ്മിച്ച ‘ക്വീൻ’ എന്ന സീരീസിൽ മുഖ്യകഥാപാത്രത്തിൻ്റെ യൗവനകാലഘട്ടം അവതരിപ്പിച്ചതും അഞ്ജന ആയിരുന്നു. കൂടാതെ ചില ഹിന്ദി മ്യൂസിക് വീഡിയോകളിലും, തമിഴ് സീരീസുകളിലും അഞ്ജന അഭിനയിച്ചിട്ടുണ്ട്.കുമ്പസാരത്തിലെ ചെറിയ വേഷം ചെയ്യുന്നതിന് മുൻപ്, 2014 ൽ നമ്മടെ ‘പ്രേമം’ത്തിലെ സെലിൻ ആവാനുള്ള ഒഡീഷനിൽ അവസാന റൗണ്ട് വരെ എത്തിയ ആളായിരുന്നു അഞ്ജന. എല്ലാത്തിനും അതിൻ്റേതായ സമയമുണ്ടെന്നാണല്ലോ…!!! ഇതാ ഇപ്പോഴാണ് ആ സമയം…!!! പാച്ചുവിൻ്റെ അത്ഭുതവിളക്കായി…!!! ഇനി കാത്തിരിക്കാം അഞ്ജനയുടെ നല്ല ചിത്രങ്ങൾക്കായി… വേഷങ്ങൾക്കായി…!!!

Leave a Reply
You May Also Like

”സ്വാസികയുടെ ചൂടന്‍ രംഗങ്ങള്‍ കണ്ടോ ? ഇതിങ്ങനെയേ വരികയുള്ളൂവെന്ന് എനിക്ക് ആദ്യമേ അറിയാം”

കരിയറിന്റെ ആദ്യ അഞ്ച് വർഷങ്ങളിൽ ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കുകയും പിന്നീട് ഇങ്ങോട്ട് സിനിമയിലും സീരിയലുകളിലുമായി അഭിനയിച്ച്…

89 വരികളുള്ള ചലച്ചിത്രഗാനം കേട്ടിട്ടുണ്ടോ ? ഇത്രയും വരികൾ വെറും 3 മിനിറ്റ് 21 സെക്കന്റ് കൊണ്ടാണ് എസ്‌പിബി പാടിയത്

മെൽവിൻ പോൾ 89 വരികളുള്ള ചലച്ചിത്രഗാനം കേട്ടിട്ടുണ്ടോ ? ചിലരെല്ലാം കേട്ടിരിയ്ക്കും. തമിഴിലാണ്, വൈരമുത്തു എഴുതിയത്.…

ഒരു ഇന്ത്യൻ കോൺടെക്സ്റ്റിൽ അംഗീകരിക്കാൻ പറ്റാത്തത്തതാണ്, എന്നാൽ പാശ്ചാത്യ സംസ്കാരത്തിൽ നടക്കാവുന്നവയും

Caged (2011) Sreejesh Nair 2011ൽ സ്റ്റീഫൻ ബ്രെന്നൻമേയറുടെ സംവിധാനത്തിൽ ചാന്റൽ ഡമ്മിങ് നായികയായി ഇറങ്ങിയ…

റഹ്മാൻ നായകനായ ‘സമാറ’

റഹ്മാൻ നായകനായ “സമാറ “എന്ന ചിത്രത്തിന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. ആഗസ്റ്റ് 4 ന്…