Josemon Vazhayil
‘അപ്പൻ‘ലെ ചില കോൺസപ്റ്റ് ഷോട്ടുകളും…. ബാക്കി വച്ച ചില ചോദ്യങ്ങളും…
( S P O I L E R A L E R T )
സ്വന്തം വലയിൽ കുരുങ്ങിക്കിടക്കുന്ന ചിലന്തി.
വീടിൻ്റെ മേൽക്കൂരയിൽ മുപ്ലിവണ്ടുകൾ വരാതിരിക്കാൻ ‘ഇൻസെക്റ്റ്-കില്ലർ ചോക്ക്‘ (കീടനാശിനി ചോക്ക്) കൊണ്ട് വരച്ചിട്ടും അതൊന്നും തെല്ലുമേശാതെ ആ വരകൾക്ക് മേലെ കൂടിചേർന്നിരിക്കുന്ന മുപ്ലിവണ്ടുകൾ.
കിടന്ന് കിടന്ന് പഴകിച്ച, വിയർപ്പിൻ്റെ നനവിൽ കറുത്തുപോയ തുണിയിട്ട പഴയ ചാരുകസേര.
പിന്നെയുമുണ്ട്… ഷീല ഇട്ടിക്ക് ഭക്ഷണം കൊടുക്കുന്നതിന് മുൻപ്, കുളത്തിലെ മീൻ ഭക്ഷണം കിട്ടാനെന്നോണം വെള്ളത്തിനു മുകളിലേക്ക് തലപൊക്കി വരുന്ന സീൻ. ഇങ്ങനെ ചില കോൺസപ്റ്റ് കാർഡുകൾ കൊണ്ടും അപ്പൻ്റെ കഥ പറഞ്ഞ സംവിധായകൻ മജുവിന് എഴുന്നേറ്റ് നിന്ന് കൈയടിച്ചേ മതിയാവൂ…!!!
ഇനി രണ്ട്-മൂന്ന് ചോദ്യങ്ങളും, അവയുടെ എനിക്ക് കിട്ടിയ ഉത്തരങ്ങളും…!!!
ജോൺസൺ ഇട്ടിയപ്പൻ്റെ മകൻ ആണോ?
വർഗീസിനെ കുര്യാക്കോ കൊന്നതാണോ?
അണക്കാൻ പറ്റാതെ കിടക്കുന്ന ബൾബ് എന്താണ് സൂചിപ്പിക്കുന്നത്…!
അതും ഒരു കോൺസപ്റ്റ് കാർഡാവണം. അപ്പനെപോലെ സ്വിച്ച് പോയിട്ടും അണയാതെ കിടക്കുകയാണ് ആ ബൾബും. ബൾബ് പക്ഷെ ആവശ്യാനുസരണം ഊരിമാറ്റിയെങ്കിലും അണക്കാം. പക്ഷെ അപ്പൻ്റെ കാര്യത്തിൽ അതും നടക്കുന്നില്ല. മറ്റൊന്ന്, ആ ബൾബും അവരുടെ ഉറക്കവും ഒരുപോലെയാണ്, ബൾബിൻ്റെ സ്വിച്ച് കേടായതിനാൽ അണക്കാൻ കഴിയുന്നില്ല. അവരുടെ ഉറക്കവും ഓഫാവുന്നില്ലാ, അത് അവരുടെ മെയിൻ സ്വിച്ചായ അപ്പൻ കേടായ കാരണവും.
‘അപ്പൻ‘ പിന്നെയും പിന്നെയും കണ്ടു… ഒരു തവണ ഭാഷ മാറ്റി ഹിന്ദിയിൽ കണ്ട് നോക്കി…! ഇവിടുത്തെ പോലെ അവിടെയും…..ഡമ്പിംങ്ങൊക്കെ ഹിന്ദിയിലും ഒരു കണക്കാ…!!! ഭാഷാവ്യത്യാസത്തിൽ ആ ഡെപ്ത് ഓഫ് ഫീൽ പകുതി ആയതുപോലെ തോന്നി…!!!