Josemon Vazhayil

പുതുമകൾ സമ്മാനിച്ച ‘റോഷാക്ക്‘ൻ്റെ പോസ്റ്ററുകൾക്കുള്ള കൈയടികൾ അവസാനിച്ചിട്ടില്ലാ… അപ്പോഴേക്കും എത്തി അതേ പോസ്റ്ററിൻ്റെ പിന്നിലെ അനുഗൃഹീതകലാകാരൻ Antony Stephens ൻ്റെ അടുത്ത പോസ്റ്റർ… അതും മമ്മൂട്ടിക്കൊപ്പം തന്നെ…!!

കാതൽ – The Core

‘കാതൽ‘ൻ്റെ പോസ്റ്റർ Jeo Baby യുടെ തന്നെ ‘ദി ഗ്രേറ്റ് ഇൻഡ്യൻ കിച്ചൺ‘ ൻ്റെ ആദ്യ പോസ്റ്ററിൻ്റെ അതേ ഫോർമാറ്റിൽ തന്നെയാണ് എന്നത് ശ്രദ്ധേയമാണ്. പുതിയ ഫ്രെയിമിൽ പുതിയ ദമ്പതികളുടെ നിറമാർന്ന ചിത്രമായിരുന്നു TGIK യിൽ…. എന്നാൽ ‘കാതൽ‘ലിൽ കാണുന്നത് നിറം മങ്ങിയ പഴയ ബ്ലാക്ക് & വൈറ്റ് ചിത്രത്തിൽ ഏതോ പഴയ കാലത്തിൻ്റെ ഓർമ്മകളിലൂടെ പറയുന്ന പഴയ ദമ്പതികളുടെയാണ്.

രണ്ട് പോസ്റ്ററുകളും താരതമ്യം ചെയ്യുമ്പോൾ ഇങ്ങനെ മറ്റ് ചില രസങ്ങളും കാണാം. TGIK യുടെത് ഇംഗ്ലീഷ് പേരാണ് പ്രധാനം…. മലയാളത്തിൽ രണ്ടാമതാണ്. ‘കാതൽ‘ലിൽ മലയാളം പേര് ആദ്യവും ഇംഗ്ലീഷിൽ രണ്ടാമതുമാണ്. രണ്ട് ചിത്രങ്ങളിലും രണ്ട് ദമ്പതികളും നിൽക്കുന്നതിലെ സൈഡ് വ്യത്യാസം പോലും പറയുന്നത് ഒരുപക്ഷെ TGIK യുടെ നേർ വിപരീതമായേക്കാവുന്ന മറ്റൊരു വശമാണോ എന്ന സംശയം ഉണ്ടാക്കുന്നുണ്ട്…!!!

ആൻ്റണി സ്റ്റീഫന് കൈയ്യടി സമ്മാനിക്കുന്നത് ‘കാതൽ‘ എന്ന ടൈറ്റിൽ ഡിസൈനിനാണ്. എത്ര മനോഹരമായിട്ടാണ് മരത്തിൻ്റെ കാതലിൽ നിന്നും ആശയമുൾക്കൊണ്ട്കൊണ്ട് മൂന്ന് വരകൾ കൊണ്ട് ‘The Core’ എന്ന അർത്ഥത്തിൽ ‘കാതൽ‘ എന്ന് വരച്ചുകാണിച്ചിരിക്കുന്നത്. ഗംഭീരം….!!! ആൻ്റണിയുടെ തുടർ പോസ്റ്ററുകൾക്കായി കാത്തിരിക്കുന്നു…!!! പിന്നെ സിനിമക്കായും…!!! പോസ്റ്ററിലെ സാമ്യത പോലെ TGIK യുടെ വിജയം ‘കാതൽ‘നും ഉണ്ടാവട്ടെ എന്ന ആഗ്രഹത്തോടെ….

Leave a Reply
You May Also Like

നടനും വ്‌ളോഗറുമായ ശ്രീകാന്ത് വെട്ടിയാർക്കെതിരെ സാമൂഹ്യമാധ്യമങ്ങളിൽ ട്രോൾ

നടനും വ്‌ളോഗറുമായ ശ്രീകാന്ത് വെട്ടിയാർക്കെതിരെ സാമൂഹ്യമാധ്യമങ്ങളിൽ ട്രോൾ. ഈയിടെ മീടു ആരോപണം നേരിട്ട ശ്രീകാന്ത് വെട്ടിയാർ…

പാൽതൂ ജാൻവറിൽ സ്റ്റെഫി എന്ന കഥാപാത്രം എന്ത്‌ ഭംഗിയായായാണ് മനുഷ്യരോട് ഇടപഴകുന്നത്

Tinku Johnson സഹായകരമാകുമെങ്കിൽ മനുഷ്യരോട് നമ്മൾ പേഷ്യന്സ് കാട്ടേണ്ടതുണ്ട്.പലപ്പോഴും മനുഷ്യർക്ക്‌ മനുഷ്യരെ ആവശ്യമുണ്ടെന്നത് തന്നെയാണ് കാര്യം!ചിലപ്പോഴൊക്കെ…

12 വയസുകാരനായ റെനാറ്റോയുടെ ഫാന്റസികളിലൂടെയും അവനു മേലനയോടു തോന്നുന്ന ഒബ്സെക്‌ഷനുകളിൽലൂടെയുമാണ് ചിത്രം കടന്നുപോകുന്നത്

Malena (2000) മലേന (2000) ഭാഷ: ഇറ്റാലിയൻ Shameer KN സംവിധാനം: ജുസെപ്പെ ടൊർനാട്ടോറെ “മലേന”…

താൻ കേട്ട ഏറ്റവും മോശം ഉപദേശം തന്റെ ശരീരത്തിലെ ആ ഭാഗത്തെ കുറിച്ചായിരുന്നെന്നു ദീപിക പദുക്കോൺ

ഇന്ത്യയിലെ മോഡലും ഹിന്ദി ബോളിവുഡ് സിനിമ രം‌ഗത്തെ അഭിനേത്രിയുമാണ് ദീപിക പദുകോൺ (. ഇന്ത്യൻ ബാഡ്മിൻറൺ…