Josemon Vazhayil

ക്രിസ്തുവിൻ്റെ ജീവിതകഥ തന്നെയോ അല്ലെങ്കിൽ ക്രിസ്തുവിനെ ആധാരമാക്കിയോ ഒരുപാട് സിനിമകളും സീരിസുകളും ഉണ്ടായിട്ടുണ്ട്. രണ്ട് സീസണുകൾ പൂർത്തിയാക്കി, മൂന്നാം സീസൻ്റെ ഷൂട്ടിംഗ് പുരോഗമിക്കുന്ന The Chosen എന്ന പരമ്പരയൊക്കെ അതിൽ ഏറ്റവും മികച്ചതായി കാണാം. മികച്ച സിനിമയായി Passion of the Christ ഉം.

ലിയോ തദേവൂസ് സംവിധാനം ചെയ്ത “പന്ത്രണ്ട്“ഉം ഇതേ ഗണത്തിൽ പെട്ടത് തന്നെയാണ്. കടലോരമേഖലയിലെ 12 പേരടങ്ങുന്ന ഒരു കൊട്ടേഷൻ ടീമിൻ്റെ ഇടയിലേക്ക് വരുന്ന ഇമ്മാനുവേലിൻ്റെ കഥയാണ് പന്ത്രണ്ട്. ആ പന്ത്രണ്ട് പേരുടെയും പേരുകൾ ക്രിസ്തുവിൻ്റെ ശിഷ്യന്മാരുടെ തന്നെയാണ്. ക്രിസ്തുവിൻ്റെ തന്നെ പേരായ ഇമ്മാനുവൽ എന്ന പതിമൂന്നാമനിലൂടെ അവരിൽ വരുന്ന മാറ്റത്തിൻ്റെ കഥയാണ് പന്ത്രണ്ട്.

ക്രിസ്തുവിൻ്റെ ശിഷ്യന്മാർ കൊട്ടേഷൻ ടീമായിരുന്നോ എന്നൊന്നും ചോദിച്ചേക്കല്ല്…!! ആശയപരമായി തരികിടകളും ഗുണ്ടകളും ആയ പന്ത്രണ്ട് പേരുടെ ഇടയിലേക്ക് കടന്ന് വരുന്ന ക്രിസ്തു എന്നതാണ് സിമ്പോളിക്കായി വരച്ച് കാണിക്കുന്നത്.

ബൈബിളിലെ നിരവധിയായ രംഗങ്ങളെ ഇന്നത്തെ കാലത്തിനനുസരിച്ച് റീക്രിയേറ്റ് ചെയ്തിട്ടൂണ്ട്. ക്രിസ്തുവിനേയും ശിഷ്യന്മാരേയും കുറിച്ച് അറിയാവുന്നവർക്ക്, ബൈബിൾ കഥകൾ അറിയാവുന്നവർക്ക് കഥ പെട്ടന്ന് മനസിലാവും…. എന്നാൽ…. ഇതൊന്നും അറിയാത്ത ഒരാൾക്ക് പന്ത്രണ്ട് എത്രമാത്രം മനസിലാവും, ഒരു കഥയായി കണക്ഷൻ പോകാതെ ഗ്രഹിക്കും എന്നത് സംശയമാണ്.

നല്ല സമരിയാക്കാരനിൽ തുടങ്ങി, യൂദാസാൽ വഞ്ചിക്കപ്പെടുന്നത് വരെ കുറെ ബൈബിൾ കഥകൾ സിമ്പോളിക്കായി ഈ കാലഘട്ടത്തിലേക്ക് പറിച്ച് നട്ട് പറയുമ്പോൾ “അതെങ്ങനെ“ എന്നതിനുള്ള ഉത്തരം കാണിക്കാതെ, mysterious ആയി കൊണ്ട്പോയത് വലിയ കുറവായി തോന്നി. ഉദാഹരണത്തിന് കൊട്ടേഷൻ ടീമിൻ്റെ തലവൻ അന്ത്രുവിനെ ഇമ്മാനുവേൽ എങ്ങനെ തൻ്റെ കൂടെ കൂട്ടി, ലാസർ എങ്ങനെ തിരിച്ചെത്തി… എന്നതൊക്കെ ഇമ്മാനുവേൽ ചെയ്തു എന്ന ഒറ്റവാക്കിൽ തീർക്കുമ്പോൾ സിനിമയിലെ നായകൻ അക്ഷരാർത്ഥത്തിൽ ക്രിസ്തു തന്നെയാണെന്നാണ് കാണിച്ചു തരികയാണ്. ഇക്കഥയൊക്കെ അറിയാവുന്നവർക്ക് പല കൊച്ച് കൊച്ച് ബ്രില്യൻസും സിനിമയിൽ കാണാനുമാവും.

പരസ്യത്തിൽ പറയുന്നതുപോലെ, “ഭീഷ്മപർവ്വം പോലെ“ മഹാഭാരതത്തിൽ നിന്നും കഥാ ആശയത്തെ മാത്രമെടുത്ത് ചെയ്യാൻ ഒരുപാട് സ്കോപ്പുകൾ ഉണ്ടായിരുന്ന “പന്ത്രണ്ട്“ ഏതൊരാൾക്കും ഇഷ്ടപ്പെടാൻ പാകത്തിന് ആയി എന്ന് തോന്നിയില്ല.

അന്ത്രു ആയി വിനായകൻ പൊളിച്ചടുക്കി, പത്രോസ് ആയി ഷൈൻ ടോമും, ജൂഡ് (യൂദാസ്) ആയി പ്രശാന്ത് മുരളിയും തിളങ്ങി. ഇമ്മാനുവൽ ആയി ദേവ് മോഹനും നന്നായിരുന്നു.

കടലാണ് ഈ സിനിമയിലെ മറ്റൊരു താരം. കടലിനെ അതിൻ്റെ എല്ലാ സംഹാരരൂപത്തിലും, പ്രണയഭാവത്തിലും അതിഗംഭീരമായി പന്ത്രണ്ട് കാണിച്ചുതരുന്നുണ്ട്. തിയറ്റർ കാഴ്ച്ച വസൂലായതും ഈ കടൽ കാഴ്ച്ചയിലായിരുന്നു.

ബൈബിൾ കഥകൾ കുറച്ചെങ്കിലും അറിയാവുന്നവർക്ക് “പന്ത്രണ്ട്“ ഒരു പ്രഡിക്റ്റബിൾ വൺ ടൈം കാഴ്ച്ചക്കുള്ളതുണ്ട്. അല്ലാത്തവർക്ക് കടലും വിനായകനേം കണ്ട് ആസ്വദിക്കാം. അല്ലേൽ ആദ്യം പോയി ബൈബിൾ വായിച്ചിട്ട് വാ..!

Leave a Reply
You May Also Like

ലോകേഷ് കനകരാജിന്റെ അടുത്ത സിനിമയിൽ നിന്ന് നയൻതാര പെട്ടെന്ന് പുറത്തായി… കാരണം എന്താണ് ?

തെന്നിന്ത്യൻ സിനിമയിലെ ലേഡി സൂപ്പർ സ്റ്റാറായിരുന്ന നയൻതാര ജവാൻ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ ചുവടുറപ്പിച്ചതോടെ പാൻ…

ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായ സന്തോഷവാര്‍ത്ത പങ്കുവെച്ച് നയന്‍താരയും വിഘ്‌നേഷ് ശിവനും

ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായ സന്തോഷവാര്‍ത്ത പങ്കുവെച്ച് നയന്‍താരയും വിഘ്‌നേഷ് ശിവനും. സാമൂഹികമാധ്യമങ്ങളിലൂടെയാണ് താരങ്ങള്‍ ഈ വിശേഷം പങ്കുവെച്ചത്.ഏഴുവർഷത്തെ…

ഒരു വീട്ടിലെ മൂന്ന് സംവിധായകർ

ഒരു വീട്ടിലെ മൂന്ന് സംവിധായകർ Faizal Jithuu Jithuu മലയാളികളായ യുവാക്കൾ സ്വപ്നം കാണുന്ന ഒരു…

പോസ്റ്റ്‌ അപ്പോകാലിപ്പ്റ്റിക് ലോകങ്ങളും അവിടുത്തെ മനുഷ്യരുടെ അതിജീവനവും, വ്യത്യസ്തമായ കഥഗതി

See (2019-2022) ആപ്പിൾ ടിവിക്കായി സ്റ്റീവൻ നൈറ്റ് എഴുതി, ഫ്രാൻസിസ് ലോറൻസ്, ആൻഡേർസ് എങ്സ്റ്റോം തുടങ്ങി…