Josemon Vazhayil
(കടപ്പാട് : Malayalam Movie & Music DataBase)
മലൈക്കോട്ടൈ വാലിബൻ’ കാത്തിരുന്ന ടൈറ്റിൽ കളം നിറഞ്ഞു. നാലുപാടും പൊടി പാറുന്നുണ്ട്… വാലിബന്റെ ഗുസ്തി രാത്രി-പകലില്ലാതെ തുടങ്ങുകയാണെന്ന് തോന്നുന്നു..ടൈറ്റിൽ ഡിസൈൻ ഡീക്കോഡ് ചെയ്യാൻ ശ്രമിക്കുകയാണ്.
കാളവണ്ടിക്കാലത്തെ ഒരു ഗുസ്തിക്കാരന്റെ കഥ… വലിയ മീശയുള്ള, സൂര്യതേജസിനൊപ്പം തിളങ്ങി, തിരമാലകൾ ആഞ്ഞടിക്കുന്ന, മലകൾക്കുമേലേ ഉയർന്ന് വിജയശ്രീലാളിതനായി നിൽകുന്ന വാലിബൻ…! അയാൾ പ്രതിഭയാണ്… പ്രതിഭാസമാണ്…! ഇതൊക്കെയാണ് ടൈറ്റിലിൻ്റെ മുകൾ ഭാഗത്ത് നിന്ന് കിട്ടുന്നത്.മീശയിലാണ് ടൈറ്റിൽ മുഴുവൻ കൊത്തിവച്ചിരിക്കുന്നത്. ഒരു സിംഹത്തിൻ്റെ മുന്നിലും അയാൾ തോൽക്കുന്നില്ല. മുതലകൾ അയാൾക്ക് മുന്നിൽ പേടിച്ച് കിടന്നു.ഇനി മീശയുടെ രണ്ട് സൈഡും നോക്കിയാൽ ചെറിയ വ്യത്യാസം കാണാം. വലത് വശത്ത് പറക്കുന്ന കിളിയും പൂമ്പാറ്റയും. ഇടത് വശത്ത് ചന്ദ്രനും നക്ഷത്രവും ഇയാമ്പാറ്റയും (തുമ്പി പോലെയും തോന്നുന്നു) ഒക്കെയാണ് കാണുന്നത്. രാത്രി പകലുകൾ വ്യത്യാസമില്ലാതെ വിജയം നേടിയ നായകനാവണം വാലിബൻ.
ഇനി കഥ….
രണ്ട് സൈഡിലും കാണുന്ന ഗദകൾ…. അതിനൊപ്പം കുറെ പറയാനുണ്ട്…!!! മീശ – ഗുസ്തി – ഫയൽവാൻ – ഗദ – കാളവണ്ടിക്കാലം – അലറുന്ന സിംഹം… ഇതൊക്കെ കൂട്ടിവായിക്കുമ്പോഴാണ് ചില നിഗമനങ്ങൾ തോന്നുന്നത്. (തികച്ചും ഊഹം മാത്രം)…
1910 മുതൽ 50 വർഷത്തോളം ‘ആർക്കും തോൽപ്പിക്കാൻ കഴിയാത്ത ഫയൽവാൻ‘ എന്നറിയപ്പെട്ടിരുന്ന ഒരു ഗുസ്തിക്കാരൻ ഉണ്ടായിരുന്നു… ഗ്രേറ്റ് ഗാമ എന്നറിയപ്പെടുന്ന ‘ഗാമ ഫയൽവാൻ – ഗുലാം മുഹമ്മദ്‘. 1880 ൽ പഞ്ചാബിൽ ജനിച്ച ഗാമ 1910 ൽ നടന്ന ലോകഗുസ്തി മത്സരത്തിൽ ലോകചാമ്പ്യൻഷിപ്പ് നേടുകയുണ്ടായി. ഗുസ്തിമത്സരരംഗത്തു അൻപതിലധികം വർഷം അജയ്യനായിതന്നെ നിലകൊണ്ട ‘ഗാമ‘ പഞ്ചാബ് സിംഹം എന്ന പേരിലും അറിയപ്പെട്ടിരുന്നു. ഇന്ത്യൻ ഗുസ്തിയായ പെഹൽവാനിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ഗുസ്തിക്കാരൻ ആയി ഗാമയെ കരുതിപോരുന്നു.ഇൻഡ്യയുടെ സ്വാതന്ത്ര്യാനന്തരം ‘ഗാമ’ പാകിസ്താനിലേയ്ക്ക് കുടിയേറേണ്ടി വന്നു. ഗാമയുടെ അവസാനകാലം അവഗണനയും കഷ്ടപ്പാടും നിറഞ്ഞതായിരുന്നു എന്ന് പറയപ്പെടുന്നു. 1960ൽ ആണ് അദ്ദേഹം മരിച്ചത്.
ഇനി ഇതിനൊപ്പം കൊടുത്തിരിക്കുന്ന ഫയൽവാൻ ഗാമയുടെ ഫോട്ടോ കൂടീ ഒന്ന് നോകിയേരെ…!!! ആ മീശേം, ആ ഗദേം..!!! മലൈക്കോട്ടൈ വാലിബൻ ഈ ‘ഗ്രേറ്റ് ഫയൽവാൻ ഗാമ‘യിൽ നിന്നും പ്രചോദനമുൾക്കൊണ്ടതായിരിക്കുമോ??? കാത്തിരുന്ന് കാണാം…!!!എല്ലാം തോന്നൽ മാത്രമാണ്…!!! ഒത്താലൊത്ത്…!!! പ്രതീക്ഷയോടെ കാത്തിരിപ്പ്..!!! ടൈറ്റിലിലെ ഫയൽവാന് മീശക്കൊപ്പം താടിയും കാണുന്നുണ്ട് എന്നത് മാത്രമാണ് ഒരു 🤔😕