മദാമ്മയുടെ ചാരിത്ര്യം അപഹരിക്കാൻ ശ്രമിച്ചു, മണികണ്ഠ സ്വാമിജിയുടെ മണിക്കിലുക്കം നിലച്ചു

243

Joseph George

ക്ഷേത്ര സന്ദർശനത്തിനിടെ,കരാട്ടെ വിദഗ്ധയായ അമേരിക്കൻ യുവതിയെ കടന്നുപിടിച്ച മണികണ്ഠസ്വാമിക്ക് ശിഷ്ടകാലംകാലം എണ്ണത്തോണിയിൽ കഴിയേണ്ടിവരും. പീഡിപ്പിക്കാൻ ശ്രമിച്ച, സ്വയംപ്രഖ്യാപിതസ്വാമിയായ യുവാവിനെ, കരാട്ടെ ബ്ളാക്ക്ബെൽറ്റുകാരിയായ അമേരിക്കൻ യുവതി ഇടിച്ച് പതംവരുത്തി. കരാട്ടെയിൽ കിടിലേൽക്കിടിലമാണെന്നറിയാതെ അമേരിക്കൻ യുവതിയെ ‘തലാേടി’ നോക്കിയതാണ് സ്വാമിക്ക് വിനയായത്.നാമക്കൽ സ്വദേശി മണികണ്ഠനാണ് യുവതിയുടെ കൈക്കരുത്തിന്റെ ബലമറിഞ്ഞത്. ജാമ്യംകിട്ടി പുറത്തിറങ്ങിയാലും മാസങ്ങളോളം എണ്ണത്തോണിയിൽ കിടക്കേണ്ട അവസ്ഥയിലാണ് മണികണ്ഠസ്വാമി.

അത്രയ്ക്കാണ് യുവതി മണികണ്ഠനെ മർദ്ദിച്ചവശനാക്കിയത്. തമിഴ്നാട്ടിലെ തിരുവണ്ണാമലയിലാണ് സംഭവം.ആത്മീയ അന്വേഷണത്തിന്റെ ഭാഗമായാണ് അമേരിക്കൻ യുവതി ഇന്ത്യയിലെത്തിയത്. തീർത്ഥാടന കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിനിടെയാണ് കഴിഞ്ഞമാർച്ചിൽ തിരുവണ്ണാമലയിൽ എത്തിയത്. കുറച്ചുദിവസം കഴിഞ്ഞ് മടങ്ങാനായിരുന്നു പദ്ധതി. പക്ഷേ, ലോക്ക്ഡൗൺ യാത്രമുടക്കി. നാട്ടിൽപ്പോകാൻ കഴിയാതെ വന്നതോടെ രമണ മഹർഷിയുടെ ആശ്രമത്തിനും അരുണാചലക്ഷേത്രത്തിനും സമീപം വീട് വാടകയ്ക്ക് എടുത്തു തനിച്ച് താമസിച്ചു വരികയായിരുന്നു അമേരിക്കൻ യുവതി. കഴിഞ്ഞദിവസം വീടിനു പുറത്തു നിൽക്കുമ്പോഴായിരുന്നു മണികണ്ഠൻ അമേരിക്കൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ചത്. നേ‌രത്തേ ഇയാൾ യുവതിയെ നോട്ടമിട്ടിരുന്നു എന്നാണ് പൊലീസ് പറയുന്നത്. സിനിമാസ്റ്റൈൽ രംഗങ്ങൾ കണ്ട് നാട്ടുകാർ എത്തിയെങ്കിലും ആരും മണികണ്ഠനെ സഹായിച്ചില്ല. ഒടുവിൽ, നാട്ടുകാർ അറിയിച്ചതനുസരിച്ച് എത്തിയ പൊലീസാണ് അടിയേറ്റ് നിലത്തുവീണ മണികണ്ഠനെ ആശുപത്രിയിലാക്കിയത്. സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിച്ചതുൾപ്പടെയുളള വകുപ്പുകൾ പ്രകാരമാണ് പൊലീസ് ഇയാൾക്കെതിരെ കേസെടുത്തിട്ടുള്ളത്.