രാഗീത് ആർ ബാലൻ

ജോസഫ് പോലീസ് ട്രെയിനിങ് കഴിഞ്ഞു വന്നപ്പോൾ ലിസമ്മ വേറെ കല്യാണം കഴിച്ചു പോയിരുന്നു.. അങ്ങനെ ജോസഫ് ഒന്നിച്ചൊരു ജീവിതം തുടങ്ങാൻ ആഗ്രഹിച്ച ലിസമ്മ മറ്റൊരാളുടേതായി മാറിയിരുന്നു.

അതിനു ശേഷം ആയിരുന്നു ജോസഫ് സ്റ്റെല്ലയെ കല്യാണം കഴിച്ചത്..കല്യാണത്തിന് ശേഷം സ്റ്റെല്ലയും ആയുള്ള സന്തോഷകരമായ ഒരു ജീവിതം നയിക്കുമ്പോൾ ആണ് ജോസഫിനു കാളിയർ ഒരു ഇൻക്വെസ്റ്റ് ന് പോകേണ്ടി വരുന്നത്.റബ്ബർ തോട്ടത്തിന് നടുവിൽ കൂടി ജീപ്പ് പായുക ആണ്. ചെന്നു നിന്നത് പഴയ ഒരു വീടിനു മുൻപിൽ.. ആളുകൾ കുറച്ചു അധികം വീടിനു മുൻപിൽ നിൽക്കുന്നുണ്ട്.. നിൽക്കുന്നവർ എല്ലാം തന്നെ മുക്ക് പൊത്തി ആണ് നിൽക്കുന്നത്..

വീട്ടിൽ താമസിച്ചിരുന്നത് ഒരു ഭാര്യയും ഭർത്താവും ആയിരുന്നു.. അയാൾ ഭയങ്കര ഒരു കുടിയൻ ആയിരുന്നു എന്ന് നാട്ടുകാരിൽ ഒരാൾ പറയുന്നു.. എസ് ഐ കതകു തുറക്കുമ്പോൾ തന്നെ മുക്ക് പൊത്തി പിറകിലെ തിരിഞ്ഞു നിന്നു മെമ്പറോട് കുന്തിരിക്കവും ചന്ദന തിരിയുമെല്ലാം കൊണ്ട് വരാൻ ആവശ്യപ്പെടുന്നു.. കാരണം അത്രക്കും മണം ആയിരുന്നു ആ വീടിനുള്ളിൽ.ജോസഫ് മുക്ക് പൊത്തി കൊണ്ട് എസ് ഐ ക്കൊപ്പം വീടിനുള്ളിൽ പ്രവേശിക്കും..വലതു ഭാഗത്തേക്ക് ജോസഫ് കൈ ചൂണ്ടി എസ് ഐ ക്കൊപ്പം റൂമിനുള്ളിൽ പ്രവേശിക്കുമ്പോൾ ചീഞ്ഞു അളിഞ്ഞ ഒരു ശവ ശരീരം കാണുന്നു.

 

മരിച്ചിട്ടു കുറച്ചു ദിവസങ്ങൾ ആയിട്ടുണ്ട്.. ഇച്ചകൾ മൊത്തത്തിൽ ആ ചീഞ്ഞു അളിഞ്ഞ ശരീരത്തിൽ വട്ടമിട്ടു പറക്കുക ആണ്.. ജോസഫ് റൂമിലെ ജനലുകൾ എല്ലാം തുറന്നിട്ടു അയാളുടെ ഇൻക്വെസ്റ്റ് ആരംഭിക്കുന്നു.. ജോസഫ് മറ്റൊരു പോലീസുകാരനൊപ്പം ശവ ശരീരത്തിന് അരികിൽ നിന്നും അളവ് എടുക്കുന്നു..മൂക്കിനുള്ളിലെക്ക് തുളഞ്ഞു കയറുക ആണ് ശവ ശരീരത്തിൽ നിന്നുമുള്ള ദുർഗന്ധം…
ജോസഫ് മുഖം മുക്ക് പൊത്തി കൊണ്ട് പറയും “രണ്ടെണ്ണം അടിച്ചിട്ട് വന്നു നിൽക്കേണ്ടത് ആയിരുന്നു ”

അയാൾ ബ്ലൈഡ് ഒരെണ്ണം എടുത്ത് ശവ ശരീരത്തിൽ ഉള്ള തുണി ഒരു ഭാഗത്തു നിന്നും ചെറുതായി കീറി പരിശോധിക്കുമ്പോൾ മനസിലാക്കുന്നു നാലു ദിവസത്തോളം പഴക്കം ഉണ്ട് ആ ശരീരത്തിന് എന്നുള്ളത്.. അയാളുടെ കൈകളിലേക്കു പുഴുക്കൾ ഇറങ്ങി വരുകയാണ്.. അതിലേക്കു ഒന്ന് നോക്കി അയാൾ കൈ ഒന്ന് കുടയുന്നു..

എസ് ഐ ചുമരിൽ തൂക്കിയിട്ടുള്ള ഒരു ഫോട്ടോ നോക്കി ചോദിക്കും ഇതാരാണ് എന്ന്…
അടുത്ത് നിന്നിരുന്ന ഒരു സ്ത്രീ പറയും
“ഇതു ഈ മരിച്ചു കിടക്കുന്ന പെണ്ണിന്റെ കല്യാണ ഫോട്ടോ ആണ് ”
തല ഒന്ന് ചരിച്ചു ജോസഫ് ഫോട്ടോയിലേക്ക് ഒന്ന് നോക്കി തല തിരിച്ചു എന്നാൽ അതെ വേഗത്തിൽ അയാൾ ആ ഫോട്ടോയിലേക്ക് ഒന്ന് കൂടി ഒന്ന് നോക്കും… നോക്കും തോറും അയാളുടെ കണ്ണുകൾ വിടർന്നു വരുന്നു… കണ്ണിലെ പ്രഷർ കൂടി വരുന്നു..
എന്താണ് ഞാൻ ഈ കാണുന്നത്.. എനിക്ക് വിശ്വസിക്കാൻ സാധിക്കുന്നില്ല എന്നുള്ള മട്ടിൽ അയാൾ പതുക്കെ നിലത്തു നിന്നും എണിറ്റു ഫോട്ടോയിലേക്ക് തന്നെ നോക്കുന്നു…
അവിടെ നിന്ന ജോസഫിന്റെ സഹപ്രവർത്തകൻ ഫോട്ടോ നോക്കി പറയും
“ഈ കൊച്ച് അല്ലെ കഴിഞ്ഞ ആഴ്ച പരാതിയുമായിട്ട് സ്റ്റേഷനിൽ വന്നത് “എന്ന്..

ജോസഫിന്റെ കണ്ണുകളിൽ ഇരുട്ട് കയറുന്നത് പോലെ… നിന്ന നിൽപ്പിൽ അയാൾ അങ്ങ് ഇല്ലാതെ ആയ പോലെ.. ഫോട്ടോയിലേക്ക് നോക്കി തന്നെ അയാൾ നിൽക്കുക ആണ്.. കണ്ണുകൾ ചുവന്നിട്ടുണ്ട്…അയാളുടെ പിറകിൽ നിന്നു കൊണ്ട് എസ് ഐ പറയുന്നു
“ജോസഫെ കഴിഞ്ഞ ആഴ്ച തന്നെ ഞാൻ രണ്ട് കേസ് ഏല്പിച്ചിരുന്നു..അത് വല്ലതും തുറന്നു നോക്കിയിരുന്നോ അതിൽ ഒന്ന് ഈ കൊച്ചിന്റെ ആയിരുന്നു ”

ജോസഫ് താഴെ കിടക്കുന്ന അഴുകിയ ശവ ശരീരത്തിൽ ഒന്ന് നോക്കും…
മരിച്ചു കിടക്കുന്നത് അയാളുടെ പ്രിയപ്പെട്ട കാമുകി ലിസമ്മ ആയിരുന്നു… ഒരുപാട് കൊതിച്ചത് ആയിരുന്നു അവളും ഒന്നിച്ചുള്ള ഒരു ജീവിതം.. അവളാണ് തിരിച്ചറിയാൻ പറ്റാത്ത വിധം പുഴു അരിച്ചു ജീർണിച്ചു അയാളുടെ അരികിൽ കിടക്കുന്നത്..
ജോസഫ് കയ്യിലെ ഗ്ലൗസുകൾ ഊരി പുറത്തേക്കു ഓടുന്നു… പൊട്ടി കരയുക ആണ്.. ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു കാഴ്ച ആണ് അയാൾ കണ്ടിട്ടുള്ളത്..

രാത്രിയിൽ വീട്ടിലേക്കു എത്തുന്ന അയാൾ കിണറ്റിൽ നിന്നും വെള്ളം കോരി തല വഴി ഒഴിച്ച് നിൽക്കുക ആണ്.. അവിടെ മുതൽ അയാൾക്ക്‌ അയാളുടെ കുടുംബ ജീവിതം നഷ്ടപ്പെട്ടു തുടങ്ങിയത്. സ്റ്റെല്ലയോട് ജോസഫ് ഒന്നും പറഞ്ഞില്ല.. അവൾ അടുത്ത് വരുമ്പോൾ എല്ലാം ലിസമ്മയുടെ കാര്യങ്ങൾ അയാൾക്ക്‌ ഓർമ വരും അവളുടെ ചീഞ്ഞു അളിഞ്ഞ ശരീരവും.. പിന്നെ അതെല്ലാം മറക്കാൻ വേണ്ടി അയാൾ കള്ള് കുടി പതിവാക്കി.. അങ്ങനെ എപ്പോഴോ അയാളുടെ കുടുംബ ജീവിതം പൊട്ടിപ്പോയ ഒരു പളുങ്ക് പാത്രം പോലെ ആകുന്നു.

ജീവിതത്തില്‍ സംഭവിച്ചുപോയ ഒരിക്കലും ഉണങ്ങനാകാത്ത മുറിവുകൾ. ആ മുറിവുകളിലൂടെയാണ് ജോസഫ് പിന്നീട് മുന്നോട്ടുപോയത്..ജോസഫ് എന്ന സിനിമ ആദ്യ ദിവസം തന്നെ തീയേറ്ററിൽ കണ്ടപ്പോൾ എന്നെ ഏറ്റവും അധികം വേദനിപ്പിച്ച ആസ്വസ്ഥനാക്കിയ ഒരു രംഗം ആയിരുന്നു ലിസമ്മയുടെ മരണ രംഗങ്ങൾ.. ജോസഫ് അനുഭവിച്ച അതെ മാനസിക സംഘർഷങ്ങൾ തന്നെ ആയിരുന്നു കണ്ടിരുന്ന എനിക്കും.മറക്കാൻ കഴിയാത്ത വിധം ആഴത്തിൽ ആണ് പതിഞ്ഞു പോയത്..
ജോസഫ്
Man with scar…. മുറിവുള്ള മനുഷ്യൻ ആണ് അയാൾ. അയാളെ അടുത്ത് അറിയും തോറും നമ്മളിലും ഒരു മുറിവ് ഉണ്ടാകുന്നു…

You May Also Like

ഫഹദ് ഫാസിൽ നായകനായ ‘മലയൻകുഞ്ഞ്’ ഒഫീഷ്യൽ ട്രെയിലർ 2

ഫഹദ് ഫാസിൽ നായകനായ ‘മലയൻകുഞ്ഞ്’ ഒഫീഷ്യൽ ട്രെയിലർ 2 .ജൂലൈ 22 റിലീസ്. സജിമോൻ പ്രഭാകരൻ…

വിശന്നു തളർന്നു ഇരുന്നവന് എന്നും മീൻ കറിയും ചോറും മാത്രം കിട്ടിയാൽ പോരല്ലോ…

വിശന്നു തളർന്നു ഇരുന്നവന് എന്നും മീൻ കറിയും ചോറും മാത്രം കിട്ടിയാൽ പോരല്ലോ…. ❣️ രാഗീത്…

ആ സിനിമയിലെ കാർത്തിക്കിന്റെയും, ജീവിതത്തിൽ ഷാറൂഖ് ഖാന്റെയും വേദന ഒന്നാണ്

Theju P Thankachan ഏത് വേദി കിട്ടിയാലും ഷാറൂഖ് ഖാൻ കേൾവിക്കാരുമായി പങ്കുവെയ്ക്കുന്ന അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിലെ…

ബ്രഹ്മാണ്ഡ സിനിമയായ ജെൻ്റിൽമാൻ-II ആരംഭിച്ചു

ജെൻ്റിൽമാൻ- II മൂവി ലോഞ്ച് മലയാളിയായ മെഗാ പ്രൊഡ്യൂസർ കെ.ടി.കുഞ്ഞുമോൻ ജെൻ്റിൽമാൻ ഫിലിം ഇന്റർനാഷണലിന്റെ ബാനറിൽ…