Rageeth R Balan
ആംബുലൻസ് തണുത്തു വിറങ്ങലിച്ച സ്റ്റെല്ലയുടെ ശരീരവുമായി പള്ളിയിലേക്ക് നീങ്ങുക ആണ്..ആദ്യ ഭർത്താവായ ജോസഫും രണ്ടാം ഭർത്താവ് പീറ്ററും ആംബുലൻസിൽ സ്റ്റെല്ലക്ക് അകമ്പടി ആയി ഉണ്ട്..മനസ്സ് മരവിച്ചു ആണ് ജോസഫും പീറ്ററും അവരുടെ പ്രിയപെട്ടവളുടെ അരികിൽ ഇരിക്കുന്നത്..പള്ളിയിൽ എത്തുന്ന ആംബുലൻസിൽ നിന്നും സ്റ്റെല്ലയുടെ ശരീരം കുഴിമാടം ലക്ഷ്യമാക്കി സുഹൃത്തുക്കൾ ചേർന്ന് ഇറക്കുമ്പോൾ ജോസഫ് മാറി നിന്നെ ഉള്ളു..അയാൾ അവളെ കൊണ്ട് പോകുന്നത് നോക്കി നിന്നെ ഉള്ളു…
കുഴിമാടത്തിനു അരികിൽ ആയി അവളെ യാത്രയാക്കാൻ എല്ലാരും ഒത്തു ചേർന്നു..കുന്തിരിക്കത്തിന്റെ പുക അന്തരീക്ഷം മുഴുവൻ പടർന്നു കൊണ്ടേ ഇരുന്നു….
“ചുംബനം നൽകേണ്ടവർക്ക് നൽകാം ”
പള്ളിയിൽ അച്ഛൻ എല്ലാവരോടും ആയി പറഞ്ഞു…പീറ്റർ അവസാനമായി സ്റ്റെല്ലക്ക് അന്ത്യ ചുംബനം നൽകി..
പള്ളിയിൽ അച്ഛൻ :ഇനി ചുംബനം നൽകാൻ ആരെങ്കിലും ഉണ്ടോ ?
പീറ്റർ : ഒരാളും കൂടെ ഉണ്ട്
പീറ്റർ ആൾക്കുട്ടത്തിനിടയിൽ കണ്ണോടിക്കുന്നു…ജോസഫിനെ ആണ് പീറ്റർ നോക്കിയത്… ജോസഫ് പതുക്കെ സ്റ്റെല്ലയുടെ അരികിൽ എത്തി അന്ത്യ ചുംബനം നൽകുന്നു…ജോസഫ് പൊട്ടികരയുക ആണ് ചെയ്യുന്നത്… ആൾക്കൂട്ടത്തിനിടയിൽ നിന്നു പീറ്റർ അയാളെ നോക്കുന്നു..
ജോസഫ് എന്ന സിനിമയിലെ വൈകാരികമായ ഒരു രംഗമാണ് സ്റ്റെല്ലയുടെ മരണവും തുടർന്നുണ്ടാകുന്ന പള്ളിയിലെ രംഗവും.. ഏറ്റവും കൂടുതൽ റിപീറ്റ് വാല്യൂ ഉള്ള കാണുന്ന പ്രേക്ഷകന്റെ മനസ്സിനെ കൊത്തിവലിക്കുന്ന രംഗം.. മരണത്തെ പ്രിയപെട്ടവളുടെ വേർപാടിനെ ജോസഫിലൂടെയും പീറ്റർലൂടെയും എത്ര മനോഹരമായി ആണ് കാണിച്ചു തന്നിട്ടുള്ളത് അതിനൊപ്പം ബാക്ക് ഗ്രൗണ്ടിൽ വിജയ് യേശുദാസ്ന്റെ 🎶കണ്ണെതാ ദൂരം നീ മായുന്നു..ഏതേതോ തീരങ്ങളിൽ 🎶എന്ന ഗാനവും..
ജോസഫ് എന്ന ചിത്രത്തിൽ ജോജുവിന് ഏറ്റവും പ്രിയപ്പെട്ട രംഗം
സിനിമയിലെ ഏറ്റവും പ്രിയപ്പെട്ട രണ്ടു കഥാപാത്രങ്ങൾ ആണ് പീറ്ററും ജോസഫും..വല്ലാത്ത ഒരു ഇമോഷണൽ ബോണ്ട് ഉണ്ട് ഈ കഥാപാത്രങ്ങൾക്ക്..ദിലീഷ് പോത്തന്റെയും ജോജു ജോർജ്ന്റെയും മത്സരിച്ചു ഉള്ള അഭിനയം എന്ന് പറയുന്നതിലും അവർ രണ്ട് പേരും ജീവിക്കുക ആയിരുന്നു സിനിമയിൽ എന്നതാണ് ശെരി..അസാമാന്യ പ്രകടനം കൊണ്ട് ഒരൊറ്റ രംഗത്തിൽ ഞെട്ടിച്ച കഥാപാത്രങ്ങൾ..സ്റ്റെല്ലയുടെ രണ്ടാമത്തെ ഭർത്താവ് ആണ് പീറ്റർ പക്ഷേ ഒന്നാം ഭർത്താവ് ആയ ജോസഫിനോട് പീറ്ററിനുള്ള അടുപ്പം എന്നെ വല്ലാതെ ആകർഷിച്ച ഘടകം ആണ്..
ഇനി ചുംബനം നൽകാൻ ആരെങ്കിലും ഉണ്ടോ എന്ന ചോദ്യത്തിന് പീറ്റർ നൽകുന്ന ഒരു മറുപടി ഉണ്ട് .ഒരാളും കൂടെ ഉണ്ട്.. ആ ഒരൊറ്റ ഉത്തരത്തിൽ അടങ്ങിയിട്ടുണ്ട് പീറ്റർന്റെയും ജോസഫ്ന്റെയും ഇമോഷണൽ ബോണ്ട്..Why does peter and Joseph haunt me more in joseph…. 💔അതിനുള്ള ഉത്തരം എനിക്ക് ഇല്ല..