സംപൂജ്യനായി, നിരാശനായി ശ്രീധരൻ തലകുനിച്ചു നടന്നു നീങ്ങുകയാണ്, ശ്രീധരന്റെ ഒന്നാം തിരുമുറിവ്

72

 Joseph Thankachan & Deepu Micheal Kizhakkedath

ശ്രീധരന്റെ ഒന്നാം തിരു മുറിവ്..!!

കല്യാണം കഴിക്കാൻ മനസ്സിനിണങ്ങിയ ഒരു പെണ്ണിനെ കിട്ടാതെ നാളുകളായി അലയുകയാണ് ശ്രീധരേട്ടൻ. പല തവണ, പല വഴിക്ക് അതിന് വേണ്ടി ശ്രമിച്ച് പരാജയപ്പെട്ടതാണ്. പകല്‍ പണിയെടുത്ത്, സന്ധ്യക്ക് കളിച്ച്, രാത്രി കൂട്ടുകാരുടെ കൂടെ ക്ലബ്ബിലിരുന്ന് സമയം കളഞ്ഞിരുന്ന അയാളുടെ ജിവിതത്തിലേക്ക് ഒട്ടും പ്രതീക്ഷിക്കാതെ അതാ കടന്നു വരുന്നു, സുന്ദരിയും അതിലുപരി ശ്രീധരേട്ടന്റെ പ്രധാന ഡിമാന്റായ ഗ്രാജുവേറ്റ് കൂടിയായ മുറപ്പെണ്ണ് അശ്വതി.

എന്തുകൊണ്ടും തനിക്ക് പറ്റിയ അവസരമാണെന്ന് അങ്ങനെ ശ്രീധരേട്ടന്‍ തിരിച്ചറിയുകയാണ്.. പക്ഷേ, തന്‍റെ ആഗ്രഹത്തിനപ്പുറം അശ്വതിയെ ആകര്‍ഷിക്കാന്‍ തക്കതൊന്നും തന്‍റെ കയ്യിലില്ലെന്ന തിരിച്ചറിവ് ശ്രീധരനുണ്ട്. ഒടുക്കം തന്‍റെ കുറവുകളെ മറച്ച് പിടിച്ച്, മറ്റൊരു മുഖമണിഞ്ഞ് അശ്വതിയെ വളക്കാന്‍ ശ്രമിച്ച് കൂടുതല്‍ പ്രശ്നങ്ങളിലേക്ക് ചെന്നുകയറുകയാണ് ശ്രീധരന്‍.

കാര്യങ്ങൾ ഞൊടിയിടയിൽ മാറിമറിയുകയാണ്. സ്വപ്‌നങ്ങൾ കണ്ടു സന്തോഷ തിമിർപ്പിലായിരുന്ന ശ്രീധരനെ ഇരുട്ടിലാക്കിക്കൊണ്ട് അശ്വതി, താന്‍ തന്നെ ജോലിക്ക് വെച്ച ചൈനീസ് കുക്ക് ബിനോയിയുമായി അടുപ്പത്തിലാണ് എന്നയാള്‍ മനസിലാക്കുന്നു, അഥവാ തെറ്റിദ്ധരിക്കുന്നു. ജീവിതതാളം തെറ്റിയ ശ്രീധരേട്ടൻ തന്റെ സുഹൃത്തുക്കളുടെ അടുത്തേക്ക് വെച്ചു പിടിക്കുവാണ്. ശേഷം തന്റെ നാടകത്തിലെ ആ ഗാനം, യുഗ്മ ഗാനം പാടാൻ ആവശ്യപ്പെടുന്നു.
“ജാലകങ്ങള്‍ മൂടിയെങ്ങോ
നീയകന്നു പോയി.. നീയകന്നു പോയി..”
കോറസ്‌ (മമ്മൂക്കോയ with ആക്ഷൻ) “അഅഅഅആആ..”

പാട്ടിനൊടുവില്‍ കാമുകനെന്ന് തെറ്റിദ്ധരിക്കപ്പെട്ട ചൈനീസ് കുക്കിനെ ആക്രമിച്ച്, അയാളാല്‍ മോഷ്ടിക്കപ്പെട്ട്, പരിക്ഷീണനായി ഇരിക്കുമ്പോഴാണ് അശ്വതിയുടെ മനസ്സില്‍ മറ്റൊരാളാണെന്ന് ശ്രീധരേട്ടന്‍ തിരിച്ചറിയുന്നത്. പിന്നീട് ചങ്ങല പോലെ നീണ്ട സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ അശ്വതി വിട്ട് പോയ ശേഷവും നമ്മള്‍ ശ്രീധരേട്ടനെ കാണുന്നുണ്ട്. ആ പഴയ കളിക്കളത്തില്‍. അയാള്‍ക്ക് ചേരുന്ന ഇടം അതാണെന്നും, അശ്വതിയും ശ്രീധരനും ഒന്നിക്കേണ്ടവരല്ലെന്നുമുള്ള തിരിച്ചറിവ് അയാള്‍ക്കില്ലെങ്കിലും ചിത്രം കാണുന്ന മലയാളിക്കുണ്ട്. അത് തന്നെ സംഭവിച്ച ശേഷവും, ശ്രീധരന്‍ തന്‍റെ അടുത്ത ഊഴത്തിനായി കാത്തു നില്‍ക്കുമ്പോള്‍ പ്രേക്ഷകന്‍ ചിരിക്കാന്‍ കാരണവും അതാണ്.

Kerala Election Results 2021 LIVE Updates: Metroman E Sreedharan of BJP  leads by over 4,000 votes in Palakkadഅശ്വതിക്ക് ഉച്ചയൂണുമായി ചെന്ന്, ”ഇതില്ലാതെ താന്‍ ഇനിയെന്ത് കഴിക്കും അശ്വതിക്കുട്ടീ?” എന്ന് ശ്രീധരൻ ചോദിക്കുന്നൊരു രംഗമുണ്ട് ചിത്രത്തില്‍. “ഇത്രയും കാലം കഴിച്ചത് തന്നെ കഴിച്ചോളാം!” എന്ന അശ്വതിയുടെ മറുപടിയില്‍ സംപൂജ്യനായി, നിരാശനായി, തലകുനിച്ച് മടങ്ങുന്ന ശ്രീധരന്‍ മലയാളിയുടെ മനസ്സിലെ ഒരു തിരുമുറിവാണ്..! ഹാസ്യം എക്കാലത്തേയും വലിയ ആയുധവും തിരുത്തല്‍ ശക്തിയുമാകുന്നത് ഇങ്ങനെ ശ്രീധരന്‍റെ തിരുമുറിവുകളിലൂടെയാണ്.

(കടപ്പാട് MOVIE STREET)