പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കുഞ്ഞാടുകൾക്കു മുന്നിൽ ബിഷപ് പാംപ്ലാനിയുടെ തുണിയുരിയുന്നു

71

Joseph Velivil

ആസൂത്രണത്തിലെ പിഴവ് പാംപ്ലാനിക്ക് തിരിച്ചടിയാകുമെന്ന് സൂചന

പൊട്ടൻപ്ലാവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ തന്റെ പേര് പുറത്തുവരാതിരിക്കാൻ വിവരങ്ങൾ പുറത്തുവിട്ട പോൾ അമ്പാട്ട് എന്ന വ്യക്തിയെ കേസിൽക്കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി വിശ്വാസികൾക്കുമുന്പിൽ മുഖം രക്ഷിക്കാൻ ബിഷപ് പാംപ്ലാനി നടത്തിയ ആസൂത്രണത്തിൽ സംഭവിച്ച വീഴ്ച, പാംപ്ലാനിക്ക് വൻ തിരിച്ചടിയാകുമെന്ന് സൂചന. ബിഷപ്പ് പാംപ്ലാനിയുൾപ്പെടെ നിരവധി വൈദികർക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് അമ്പാട്ട് പോളേട്ടൻ എന്ന വ്യക്തി നസ്രാണി യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിന്റെ പൂർണ്ണരൂപം പുറത്തുവരുന്നത് ഏതുവിധേനയും തടയുവാനായി തന്റെ ചൊൽപ്പടിയിലുള്ള വൈദികരെക്കൊണ്ട് കൊടുപ്പിച്ച കള്ള കേസിൽ പക്ഷേ ആസൂത്രണത്തിലെ പിഴവ് മൂലം നിരപരാധിയെ പ്രതിചേർത്തത് കേസിന്റെ വിശ്വാസ്യത തന്നെ നഷ്ടപ്പെടുത്തിയിരിക്കുന്നു എന്നാണ് ഇപ്പോൾ ലഭ്യമായിരുന്ന വിവരങ്ങൾ.

Bishop Pamplany to youth: we wish to learn your life - Vatican Newsകോവിഡ് മഹാമാരി തുടങ്ങിയതിനു ശേഷം രാജ്യത്തിനകത്ത് കാലുകുത്താൻ പോലും സാധിക്കാതെ ബുദ്ധിമുട്ടുന്ന ജോബ്‌സൺ ജോസ് എന്ന പ്രവാസി മലയാളിയാണ് പൊട്ടൻപ്ലാവിലെത്തി പോളേട്ടനെ ഇന്റർവ്യൂ ചെയ്തത്‌ എന്ന വ്യാജപരാതി കൊടുക്കുകയും ഒപ്പം ജോബ്‌സൺ ജോസിന്റെ ചിത്രമുൾപ്പെടെ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച് അപമാനിക്കുകയും ചെയ്‌തതിനെ തുടർന്ന് ജോബ്‌സൺ ജോസ് നിയമനടപടികൾ ആരംഭിച്ചതോടെയാണ് ബിഷപ്പ് പാംപ്ലാനിയും സംഘവും പ്രതിരോധത്തിലായത്. യാതൊരു തെറ്റും ചെയ്യാത്ത തന്നെ പ്രതിയാക്കിയതിന്റെ കാരണം ബിഷപ്പ് ഹൌസിൽ ഫോൺ വിളിച്ച് അന്വേഷിച്ച ജോബ്‌സൺ ജോസിനോട് മറുപടി പറയാൻ കഴിയാതെ ഉരുളുന്ന ഫോൺ സംഭാഷണം കൂടി പുറത്തുവന്നതോടെ ബിഷപ്പിനെതിരെ വൻ പ്രതിഷേധമാണ് വിശ്വാസി സമൂഹത്തിൽ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.