Troll
‘ഞാനാഗ്രഹിക്കുന്നു കാലത്തോളം രാധിക കുഞ്ഞുങ്ങളെ പ്രസവിക്കണം’
ജനസംഖ്യാ നിയന്ത്രണം നടപ്പാക്കും എന്ന് പറഞ്ഞ സുരേഷ് ഗോപിയുടെ ഒരു ഫ്ലാഷ് ബാക് കൂടി കാണിക്കുകയാണ്. Joshina Ramakrishnan ന്റേതാണ് പോസ്റ്റ്
316 total views, 2 views today

ജനസംഖ്യാ നിയന്ത്രണം നടപ്പാക്കും എന്ന് പറഞ്ഞ സുരേഷ് ഗോപിയുടെ ഒരു ഫ്ലാഷ് ബാക് കൂടി കാണിക്കുകയാണ്. Joshina Ramakrishnan ന്റേതാണ് പോസ്റ്റ്. പണ്ട് ‘സെലിബ്രിറ്റി കപ്പിൾ’ എന്ന അഭിമുഖത്തിൽ സുരേഷ്‌ഗോപി പറഞ്ഞ കാര്യമാണ് . താനാഗ്രഹിക്കുന്ന കാലത്തോളം രാധിക പ്രസവിക്കണം എന്നതായിരുന്നു സുരേഷ്‌ഗോപിയുടെ ഡിമാന്റ്. ഇവിടെ പെണ്ണിന്റെ താത്പര്യത്തിന് സ്ഥാനമില്ലേ ? സ്ത്രീ പ്രസവ യന്ത്രങ്ങളോ ? എന്ന ചോദ്യത്തിനൊന്നും പ്രസക്തിയില്ല. കാരണം സുരേഷ്‌ഗോപിയുടെ രാഷ്ട്രീയ ആശയത്തിൽ മനുസ്മൃതിയും സ്ത്രീവിരുദ്ധതയും ഒരു പ്രധാന ആശയമാണല്ലോ . ഇവിടത്തെ വിഷയം അദ്ദേഹം ഇപ്പോൾ പറഞ്ഞ നയവും അദ്ദേഹത്തിന്റെ ജീവിതവും തമ്മിലുള്ള വാക്കും ചാക്കും തമ്മിലുള്ള വ്യത്യാസമാണ്. Joshina Ramakrishnanന്റെ കുറിപ്പ് വായിക്കാം.
രാധികയുടേയും സുരേഷ് ഗോപിയുടേയും പഴയ ഒരു ‘സെലിബ്രിറ്റി കപ്പിൾ’ അഭിമുഖം വായിച്ചതോർക്കുന്നു. പെണ്ണുകാണാൻ ചെന്ന സുരേഷ് ഗോപിയുടെ ഒരേ ഒരു ഡിമാന്റ് താനാഗ്രഹിക്കുന്ന കാലത്തോളം രാധിക കുഞ്ഞുങ്ങളെ പ്രസവിക്കണമെന്നതായിരുന്നു. അതിനവർ ചിരിയോടെ സമ്മതം മൂളിയത് കൊണ്ടാണ് ആ വിവാഹം നടന്നത്. വിവാഹത്തിനു മുമ്പേ തന്നെ ഒരുപാട് കുട്ടികൾ വേണമെന്നാഗ്രഹിച്ച, അത് പങ്കാളിയ്ക്ക് സമ്മതമാണോ എന്ന് ചോദിച്ചുറപ്പിച്ച, ജീവിതത്തിൽ അഞ്ച് കുട്ടികളുടെ അച്ഛനായ സുരേഷ് ഗോപിയ്ക്കിപ്പോൾ ‘ജനസംഖ്യാ നിയന്ത്രണം’ കൊണ്ടുവരണമത്രെ! ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി. ഇത് കേൾക്കുന്ന ഇയാളുടെ മുതിർന്ന മക്കൾ എന്തായിരിക്കുമിപ്പോൾ കരുതുക?! ” ഞാനെന്റെ കാര്യമല്ല ‘ഉദ്ദേശിച്ചത്’ ” എന്നായിരിക്കും.
**
317 total views, 3 views today