ഒന്നരലക്ഷം രൂപയ്ക്ക് പൂര്‍ത്തിയാക്കിയ മലയാള സിനിമ വരുന്നു എന്ന് കേട്ടപ്പോള്‍ അത്ഭുതമായിരുന്നു

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
10 SHARES
121 VIEWS

ഒന്നരലക്ഷം രൂപയ്ക്ക് പൂര്‍ത്തിയാക്കിയ മലയാള സിനിമ വരുന്നു എന്ന് കേട്ടപ്പോള്‍ അത്ഭുതമായിരുന്നു. ഒന്നരലക്ഷം രൂപയ്ക്ക് എങ്ങനെ ഒരു സിനിമ പൂര്‍ത്തിയാക്കാന്‍ പറ്റുമെന്നതായിരുന്നു അതിന് കാരണം. ഇന്ന് സിനിമ കണ്ട് കഴിഞ്ഞ് ഈ പോസ്റ്റ് എഴുതുമ്പോളും അത്ഭുതമാണ്, ഈ സിനിമ ഒന്നരലക്ഷം രൂപയില്‍ തീര്‍ത്തതാണോ എന്നതായിരുന്നു ഇപ്പോഴത്തെ സംശയം. മുന്നണിയിലും പിന്നണിയിലും പ്രവര്‍ത്തിച്ചവര്‍ ഈ സിനിമയ്ക് വേണ്ടി മരിച്ച് പണിയെടുത്തിട്ടുണ്ടെന്ന് വ്യക്തമാണ്. പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ഇവരുണ്ടാക്കി വെച്ചിരിക്കുന്നത് അതിഗംഭീര സൃഷ്ടിയെന്ന് നിസംശയം പറയാം

60 രൂപ മുടക്കി ജോഷ്വാ മോശയുടെ പിന്‍ഗാമി കാണുന്ന പ്രേക്ഷകന് പൈസ വസൂല്‍ സിനിമ തന്നെയാണിത്. വലിയ താരങ്ങളോ സാങ്കേതിക പ്രവര്‍ത്തകരോ സിനിമയില്‍ പ്രവര്‍ത്തിച്ചിട്ടില്ല എന്നതുകൊണ്ട് സിനിമ ഒരിടത്തും പിന്നോട്ടു പോവുന്നില്ല. അഭിനേതാക്കളില്‍ ഭൂരിഭാഗവും പുതുമുഖങ്ങളാണ്. എന്നാലും പ്രേക്ഷകനെ മടുപ്പിക്കാതെ തങ്ങളുടെ ഭാഗം വൃത്തിയായി ചെയ്യാന്‍ ഓരോരുത്തര്‍ക്കും സാധിച്ചിട്ടുമുണ്ട്. ജോഷ്വയെന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന അഖിലേഷും മഹേഷായി എത്തിയ മിഥുനുമൊക്കെ വൃത്തിയായി കൈയ്യടക്കത്തോടെ തങ്ങളുടെ വേഷം ചെയ്തിരിക്കുന്നതായി അനുഭവപ്പെട്ടു. ഈ ചിത്രത്തിലെ ഏറ്റവും വലിയ പോസിറ്റീവ് ആയി എനിക്ക് തോന്നിയത് തിരക്കഥ തന്നെയാണ്. സിനിമ തുടങ്ങി പത്താം മിനിറ്റില്‍ ട്രാക്കിലേക്ക് കയറുന്ന ത്രില്ലര്‍ മൂഡ് സിനിമയുടെ അവസാന ഷോട്ട് വരെ നിലനിര്‍ത്താന്‍ സാധിച്ചിട്ടുണ്ട്.

ഒരു ലോ ബഡ്ജറ്റ് സിനിമയില്‍ നിന്നും നമ്മളൊരിക്കലും പ്രതീക്ഷിക്കാത്ത ചില മാസ് സീനുകളും, ട്വിസ്റ്റുകളും സംവിധായകന്‍ ചിത്രത്തില്‍ ഒരുക്കി വെച്ചിട്ടുണ്ട്. ക്ലൈമാക്‌സിലെ ഒറ്റ ഷോട്ട് തന്നെ ധാരാളം. പ്രധാന താരങ്ങളെക്കൊണ്ട് മാത്രം ട്വിസ്റ്റും, മാസും വര്‍ക്ക് ചെയ്യിപ്പിക്കുന്ന രീതിയെ അപ്പാടെ പൊളിച്ചിരിക്കുകയാണ് ചിത്രത്തില്‍ സംവിധായകന്‍. തമിഴില്‍ ലോകേഷ് കനകരാജ് ഒക്കെ പിന്തുടരുന്ന തരം ട്രീറ്റ്‌മെന്റ് ചിത്രത്തില്‍ കൊണ്ടു വരാന്‍ സംവിധായകന്‍ ശ്രദ്ധിച്ചിട്ടുണ്ട്. അവസാനം വരുന്ന കണ്ണു കാണാത്ത പയ്യനൊക്കെ അതിന് ഉദാഹരണങ്ങളാണ്. ആ സമയത്ത് വരുന്ന ബാക്ഗ്രൗണ്ട് സ്കോര്‍ ഒക്കെ ഒരു പ്രൊഷണല്‍ സിനിമയുടെ ഫീല് തന്നെ നമുക്ക് തരുന്നുണ്ട്. ഫസ്റ്റ് ഷോസ് ഒടിടി പ്ലാറ്റ്‌ഫോമിലാണ് ചിത്രം സ്ട്രിം ചെയ്യുന്നത്. എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന ഒരു കുഞ്ഞു ഡീസന്റ് ത്രില്ലര്‍ തന്നെയാണ് ജോഷ്വാ മോശയുടെ പിന്‍ഗാമി.

Leave a Reply

Your email address will not be published. Required fields are marked *

LATEST

“ഒരു നടൻ എങ്ങനെ ആകരുതെന്ന് ഇന്ന് ഒരാൾ പഠിപ്പിച്ചു തന്നു, നന്ദി കുരുവെ” വിവാദമായി ജൂഡ് ആന്റണി ജോസഫിന്റെ പോസ്റ്റ്

മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനുമാണ് ജൂഡ് ആന്റണി ജോസഫ് . 2014-ൽ

ഇനിയും ബാബുരാജ് എന്ന നടനെ മലയാള സിനിമ അവഗണിക്കുന്നെങ്കിൽ കൂടുതലായി ഒന്നും പറയാനില്ല

Vishnuv Nath 2011 വരെ അദ്ദേഹത്തെ നായകനടന്മാരുടെ അടിവാങ്ങിക്കൂട്ടനായി നിയമിച്ചെങ്കിലും,,’ആഷിഖ് അബു’ അദേഹത്തിലെ

“ഒരു പെണ്ണിനെ കല്യാണം കഴിച്ച് കുട്ടികൾ ഉണ്ടാക്കിയിട്ട് ആ പെണ്ണിനെ വിട്ട് പല പെണ്ണുങ്ങളുടെ കൂടെ പോവുക, ഗോപി സുന്ദറിന് കാമഭ്രാന്താണ്”

ആറാട്ട് എന്ന ചിത്രത്തിന്റെ പ്രതികരണത്തിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് സന്തോഷ് വർക്കി.