ലോകമാസകലം അസ്വസ്ഥതയിലാണിപ്പോള്‍, രോഗവും പട്ടിണിയും വറുതിയുമൊക്കെ പതുക്കെ പതുക്കെ നമ്മളെ പിടി മുറുക്കിയിരിക്കുന്നു

0
82

ജോഷി മംഗലത്ത്

ലോകമാസകലം അസ്വസ്ഥതയിലാണിപ്പോള്‍. രോഗവും, പട്ടിണിയും, വറുതിയുമൊക്കെ പതുക്കെ, പതുക്കെ, നമ്മളെ പിടി മുറുക്കിയിരിക്കുന്നു. മനസ്സു മരവിച്ച് ഉറക്കം നഷ്ടപ്പെട്ട ആള്‍ക്കൂട്ടങ്ങള്‍ നമ്മുടെയിടയില്‍ പെരുകുന്നു…!എന്ത് ചെയ്യണമെന്നറിയാതെ രാഷ്ട്രത്തലവന്മാര്‍ കൈകൂപ്പി സഹായമഭ്യര്‍ത്ഥിക്കുന്നു. ജാതി, മത, വര്‍ഗ്ഗ ഗോത്രങ്ങള്‍ നോക്കാതെ, സാമ്പത്തിക ഏറ്റക്കുറച്ചിലുകള്‍ നോക്കാതെ, വലിപ്പച്ചെറുപ്പങ്ങള്‍ നോക്കാതെ, രാഷ്ട്ര മേന്മകള്‍ നോക്കാതെ, വെറും ഒരതിഥി കോശത്തിനുവേണ്ടി മാത്രം ദാഹിച്ചു നടക്കുന്ന വൈറസ്..അതിഥി ഒരു പക്ഷേ നാളെ ഞാനാകാം, നിങ്ങളാകം…!.There is an ominous black cloud in the sky… കറുത്തു കനത്ത ആ മേഘങ്ങള്‍ ഭൂഘണ്ടങ്ങള്‍ക്കു മുകളിലേക്ക് ഉരുണ്ടു കയറിക്കൊണ്ടിരിക്കുന്നു. മനുഷ്യരായ നമ്മള്‍ക്ക് പലപ്പോഴും നോക്കി നില്‍ക്കുവാനേ കഴിയുന്നുള്ളൂ… ശിലായുഗത്തില്‍ മൃഗങ്ങളോടൊപ്പം വേട്ടയാടി നടന്നിരുന്ന മനുഷ്യവര്‍ഗ്ഗം അവന്‍റെ ബുദ്ധി ഉപയോഗിച്ച് സാങ്കേതിക വിദ്യകളിലൂടെ ഒരുപാടൊരുപാട് വളര്‍ന്നു.. ഒടുവില്‍, വളര്‍ത്തി വലുതാക്കിയ അതേ ടെക്നോളജിയെ തകര്‍ക്കുവാന്‍ കമ്പ്യൂട്ടര്‍ വൈറസുകളെയും സൃഷ്ടിച്ചു. പരസ്പരം കൊന്നൊടുക്കുവാന്‍ അണുവായുധങ്ങള്‍ ഉണ്ടാക്കി ഒരവസരത്തിനു വേണ്ടി ഉന്നം പിടിച്ചിരുന്നു. പക്ഷെ ഇതൊന്നും വേണ്ടാ…, പ്രകൃതിയിലെ ഏറ്റവും ചെറിയ ജീവിയായ ഒരു വൈറസിനു മാത്രം നമ്മളെ ഉന്മൂല നാശം വരുത്തുവാന്‍ കഴിയുമെന്ന് നമുക്ക് കാണിച്ചു തന്നിരിക്കുന്നു. വൈറസിനെ പേടിച്ച് ഒന്നിനും കഴിയാതെ ഒറ്റപ്പെട്ട് ഒരു മുറിക്കുള്ളില്‍ അടച്ചുപൂട്ടി കഴിയേണ്ടുന്ന മനുഷ്യന്‍റെ പരിതാപകരമായ അവസ്ഥ.ഈ അവസരത്തില്‍ വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാന്‍ വായിച്ചിരുന്ന പ്രശസ്ത ആഗ്ലോ/ അമേരിക്കൻ കവിയായ ടി.എസ് എലിയറ്റിന്‍റെ ‘The Waste Land’ എന്ന കവിതയിലെ ചില വാചകങ്ങള്‍ ഒന്നോര്‍ത്തു പോവുകയാണ്
‘’Where is the life we have lost in living ?
Where is the wisdom we have lost in knowledge?
Where is the knowledge we have lost in information?”
നമ്മള്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ
നമുക്ക് നഷ്ടപ്പെട്ടുപോകുന്ന ജീവിതം..!
ബുദ്ധിയും, അറിവുകളും എല്ലാം ഉണ്ടായിട്ടും
എല്ലാം നഷ്ടപ്പെട്ടു പോകുന്ന നിസ്സഹായമായ അവസ്ഥ…!
അത്രയേ ഉള്ളൂ മനുഷ്യന്‍…!
ഞാനടക്കമുള്ള എല്ലാവര്ക്കു‍മുള്ള ഒരോര്‍മ്മപ്പെടുത്തല്‍…!!