കഞ്ചാവു പൂക്കുന്ന താഴ്‌വരയോ പുതുതലമുറ സിനിമ ?

161

Jostin Francis

മലയാള സിനിമയിൽ കഞ്ചാവു പുക നിറയുന്നു… കഞ്ചാവു പൂക്കുന്ന താഴ്വരയായി പുതുതലമുറ സിനിമ മാറുന്നു എന്ന ആരോപണം കുറച്ചു നാളായി അന്തരീക്ഷത്തിലുണ്ട്. ഇതിന്റെ തെറ്റും ശരിയും നിയമവഴികളിലൂടെ തന്നെ വ്യക്തമാക്കപ്പെടേണ്ടതുണ്ട്…

“സിനിമ ലൊക്കേഷനിൽ കഞ്ചാവും മറ്റു മയക്കുമരുന്നുകളും വ്യാപകമാണ്. പുതുതലമുറ താരങ്ങളിൽ പലരും ഷൂട്ടിങ് സൈറ്റുകളിലേക്ക് മയക്കുമരുന്നുകൾ കൊണ്ടു വരുന്നു. വിചിത്രമായി പെരുമാറുന്നു.”

സിനിമാ നിർമ്മാതാക്കളുടെ സംഘടന കഴിഞ്ഞ ദിവസം ഉന്നയിച്ച ആരോപണമാണിത്.ഇതേക്കുറിച്ച് അന്വേഷിക്കുമെന്ന് ബഹുമാനപ്പെട്ട മന്ത്രി എ.കെ. ബാലൻ വ്യക്തമാക്കിക്കഴിഞ്ഞു.

കഞ്ചാവിനെ മഹത്വവത്ക്കരിക്കാനുള്ള ശ്രമങ്ങൾ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല.. സർഗാത്മകതയുടെ അഗ്നിയും പ്രചോദനവുമാണ് കഞ്ചാവ് എന്ന മട്ടിലാണ് പലരും കഞ്ചാവിനെ വാഴ്ത്തുന്നത്… എന്നാൽ എന്താണ് കഞ്ചാവ്? അതൊരു ഉല്ലാസദായകനായ പാവം മയക്കുമരുന്നാണോ?

1960 കളിൽ അമേരിക്കയിൽ പ്രബലമായിരുന്ന Counter-culture movement എന്നറിയപ്പെട്ട ഹിപ്പി സംസ്ക്കാരം മയക്കുമരുന്നുകളെ വാരിപ്പുണർന്നു… ഇന്ന് കഞ്ചാവ് ഇന്ത്യയിൽ നിയമ വിധേയമാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു… കഞ്ചാവുമതം തീവ്രമായി ആചരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന യുവത്വം…

‘കഞ്ചാവ് ഉല്ലാസദായകനായ ഒരു പാവം മയക്കുമരുന്നല്ല’ എന്നു പറയേണ്ടി വരുന്നതിവിടെയാണ്…

Advertisements