“ഒരു കുടുംബം മുഴുവനും ക്രിമിനലുകൾ ആകുന്ന അവസ്ഥ സിനിമകളിൽ കണ്ടിട്ടുണ്ട്…”, മാധ്യമപ്രവർത്തകയുടെ പോസ്റ്റ്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
33 SHARES
394 VIEWS

ഏറെനാളായി സമൂഹത്തിൽ സജീവമായി നിൽക്കുന്ന ഒന്നാണ് നടിയെ ആക്രമിച്ച കേസ്. കേസിലെ കൂടുതല്‍ തെളിവുകള്‍ അനുദിനം പുറത്തുവന്നു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം പുറത്ത് വന്ന ശബ്ദരേഖയില്‍ നിന്നും നടി കാവ്യ മാധവനും കേസില്‍ പങ്കുണ്ടെന്നത് വ്യക്തമായാതായി അന്വേഷ ഉദ്യോഗസ്ഥർ പറയുന്നു. സൂരജും ശരത്തും തമ്മില്‍ നടത്തിയ ശബ്ദരേഖയാണ് പുറത്തുവന്നത് . ഗൂഢാലോചനയില്‍ കാവ്യമാധവന്റെ പങ്കും അവർ സൂചിപ്പിക്കുന്നുണ്ട്. ഈ വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ മാധ്യമപ്രവര്‍ത്തകയായ സിന്‍സി അനില്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പ് ചർച്ച ആവുകയാണ്.

സിന്‍സി അനില്‍

“ഇതിപ്പോ എന്നാ പറയാനാ എന്റെ ശരത് ഭായി…. ഇവരെല്ലാം വല്ല്യ കൂട്ടായിരുന്നല്ലോ… അവരുടെ കല്യാണ സമയത്തു അവര് കാവ്യയ്ക്കിട്ട് ഒരു പണി കൊടുത്തപ്പോൾ അവൾ നല്ലൊരു പണി തിരിച്ചു കൊടുത്തു… കാവ്യയെ സംരെക്ഷിക്കാൻ അത് ചേട്ടന് ഏറ്റെടുക്കേണ്ടി വന്നെന്നുള്ളതാണ്.. ജയിലിൽ നിന്നു സുനിയുടെ കാൾ വന്നില്ലായിരുന്നു എങ്കിൽ ഇത് അവളിൽ തന്നെ നിന്നേനെ…

കാൾ വന്നതോടെ ആണ് ഇത് ചേട്ടന്റെ നേരെ വന്നത്…ചേട്ടന് ഇത്രയും സ്ഥാപനങ്ങൾ ഉണ്ട്…അവിടേക്കൊന്നും പോകാതെ അവൻ മെമ്മറി കാർഡ് ആയിട്ട് ലക്ഷ്യയിലേക്ക് ചെന്നത് എന്തിനാണ്….???നടിയെ ആക്രമിച്ച കേസിലെ നിർണായക ശബ്ദരേഖ കേൾക്കുകയായിരുന്നു….ഇത് പറയുന്നത് പോലീസും മാധ്യമങ്ങളും അല്ല…നശിപ്പിച്ചു കളഞ്ഞ ഡാറ്റയിൽ നിന്നും പോലീസ് റിട്രീവ് ചെയ്തെടുത്ത കാൾ റെക്കോർഡിങ്സ് ആണിതെല്ലാം… പറയുന്നത് ദിലീപിന്റെ വലം കൈ ആയി നിൽക്കുന്ന ദിലീപിന്റെ സഹോദരി ഭർത്താവാണ്…മറ്റൊരു ശബ്ദ രേഖയിൽ പറയുന്നു… ഈ ദൃശ്യങ്ങൾ നമ്മൾ പല വട്ടം കണ്ടതല്ലേ….. കണ്ടു എന്ന് ജഡ്ജ് നോട്‌ പറയാൻ പറ്റില്ലലോ…..

കണ്ടിട്ടില്ല എന്ന രീതിയിൽ വേണമല്ലോ നമുക്ക് അവിടെ സംസാരിക്കാൻ…
ഒരു കുടുംബം മുഴുവനും ക്രിമിനലുകൾ ആകുന്ന അവസ്ഥ സിനിമകളിൽ കണ്ടിട്ടുണ്ട്…. ഒരു സ്ത്രീ ഏറ്റവും കൂടുതൽ മാനസികമായും ശരീരികമായും മുറിവേൽക്കപ്പെടുന്നത് അവൾ ലൈംഗികമായി ആക്രമിക്കപ്പെടുമ്പോഴാണ്…

ആ അപമാനത്തിന്റെ ആഴം ഏറ്റവും നന്നായി അറിയുന്നതും ഒരു പുരുഷനെക്കാൾ ഏറെ സ്ത്രീക്കാണ്… അത്രയും വലിയൊരു ഹീന കൃത്യം തെരുവ് ഗുണ്ടകളെ കൊണ്ട് ചെയ്യിക്കാൻ ഇറങ്ങി തിരിച്ച ഈ സ്ത്രീയോട് ഇപ്പോൾ തോന്നുന്നത് അറപ്പ്‌ മാത്രമാണ്… പല ഘട്ടങ്ങളിലും ഇവർക്ക് ഇതിൽ പങ്ക് ഉണ്ടായതായി മനസിലാക്കിയിട്ടും ഒരു വാക്ക് കൊണ്ട് പോലും ആരും ഇവരെ വിമർശിച്ചിരുന്നില്ല…. ഇന്നിപ്പോൾ പറയാതെ വയ്യ… അന്വേഷണത്തിന്റെ അവസാന ഘട്ടത്തിൽ ഞെട്ടിക്കുന്ന കാര്യങ്ങളാണ് പുറത്തേക്ക് വന്നു കൊണ്ടിരിക്കുന്നത്… അതിസുന്ദരമായ രൂപത്തിന്റെ ഉള്ളിലെ ജീർണിച്ച മനസ് മലയാളികൾ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു…. 2016 നവംബർ 25 ന് നാടക കല്യാണം അരങ്ങേറിയപ്പോൾ മാധ്യമങ്ങൾക്ക് മുന്നിൽ വന്നു നിന്നു കാവ്യ മാധവൻ പറഞ്ഞത് ….. ഈ വിവാഹം ഞങ്ങളെക്കാൾ ഏറെ മലയാളികൾ ആഗ്രഹിച്ചിരുന്നു എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്..ഞങ്ങളെ അനുഗ്രഹിക്കണം എന്നതായിരുന്നു…

പക്ഷെ എനിക്ക് അദ്ദേഹം അച്ഛനെ പോലെ ആണ് എന്ന് മുന്നേ പറഞ്ഞു വച്ച നുണകളുടെ ചില്ല് കൊട്ടാരം തകർന്നു വീണപ്പോൾ മലയാളികൾ അതിനെ അത്രയ്ക്കും അങ്ങോട്ട്‌ ആഘോഷിച്ചില്ല… ട്രോളുകളായും ചീത്ത വിളികൾ ആയും കാവ്യയുടെ പേജ് നിറഞ്ഞിരുന്നു… അതൊന്നും ആരുടേയും PR work ആയിരുന്നില്ല….

പ്രണയത്തിന്റെയും സ്നേഹത്തിന്റെയും പേരിൽ 16 വർഷം ഒരു കലാകാരിയെ വീടിനുള്ളിൽ തളച്ചു വച്ചു… വഞ്ചിച്ചു… അവസാനം ഈ സ്ത്രീ കാരണം അവർക്കു അവിടം ഉപേക്ഷിച്ചു പോരേണ്ടി വന്നതിൽ ആ സ്ത്രീയോടുള്ള മലയാളികളുടെ സ്നേഹവും സഹതാപവും മാത്രമായിരുന്നു…. കാലം അതും തെളിയിച്ചു…ആ സ്ത്രീ അവിടം വിട്ടു ഇറങ്ങിയതിനു ശേഷം വിജയത്തിന്റെ പടികൾ മാത്രമാണ് ചവിട്ടിയിട്ടുള്ളു… നാടക കല്യാണത്തിന്റെ പിറ്റേന്ന് പത്രമാധ്യമങ്ങളിലെ വാർത്ത ഇതായിരുന്നു… കാവ്യാ മാധവന്റെ പേജ് ൽ പൊങ്കാല

അപമാനം സഹിക്ക വയ്യാതെ തന്റെ പേജ് ൽ കമെന്റുകൾ ഇട്ടവരെ അറസ്റ്റ് ചെയ്യിപ്പിച്ചാണ് അന്ന് ഈ സ്ത്രീ അവരോടൊക്കെ പ്രതികരിച്ചത്….
അരമന രഹസ്യം പലതും ഇതരത്തിൽ അങ്ങാടി പാട്ട് ആയതിനു കാരണക്കാരി ഈ ആക്രമിക്കപെട്ടവൾ ആണെന്നുള്ള ആന പക എത്തി നില്കുന്നത് ഒരു സ്ത്രീയും മറ്റൊരു സ്ത്രീയോട് ചെയ്യാത്ത ക്രൂരതയിലാണ്… അവൾക്കു നീതി കിട്ടാൻ പോലീസ് അക്ഷീണം പ്രയത്നിച്ചിട്ടും അത് വില വയ്ക്കാത്ത കോടതിയിൽ വിശ്വാസമില്ല… പണത്തിന്റെ മീതെ കമഴ്ന്നു കെട്ടി വീഴുന്ന കോടതികളിൽ നിന്നും രക്ഷപ്പെട്ടാലും ദൈവത്തിന്റെ കോടതിയിൽ നിങ്ങള്ക്ക് മാപ്പ് കിട്ടുകയില്ല…
കാലം അത് തെളിയിക്കും… തീർച്ച….

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആദ്യരാത്രി ബലപ്രയോഗത്തിലൂടെ ലൈംഗിക വേഴ്ച നടത്തുന്നതാണ് പുരുഷലക്ഷണം എന്നൊരു തെറ്റിദ്ധാരണ സമൂഹത്തില്‍ നിലവിലുണ്ട്.

ഡോ. അരുണ്‍ ബി. നായര്‍ അസിസ്റ്റന്റ് പ്രൊഫസര്‍, സൈക്യാട്രി മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം

വിനയ് ഫോര്‍ട്ട്, കൃഷ്ണ ശങ്കര്‍, അനു സിത്താര എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വാതിലിന്റെ ട്രെയ്‌ലർ

സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന “വാതില്‍ ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ