ആനമാത്രമല്ല സഫൂറ സർഗാറും ഗർഭിണിയാണ്

62

Journalist Vadakkan

ഗർഭിണിയായിരിക്കെ ആന ചെരിഞ്ഞ സംഭവം വളരെയധികം ദുഃഖകരമായ ഒന്നുതന്നെയാണ്,
ആനയുടെ കാര്യത്തിൽ കേരളത്തിലെ രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ മാത്രമല്ല പ്രതികരിച്ചത്, ഇന്ത്യയൊട്ടുക്കും അതിനെതിരെ പ്രതികരണം കണ്ടു വളരെ നല്ല കാര്യം ഒരു മൃഗത്തിന് അതിൻ്റെ പരിചരണവും അവകാശങ്ങളും നിഷേധിക്കപ്പെടുമ്പോൾ അതിനെതിരെ ശബ്ദിക്കാൻ ആളുകൾ രംഗത്ത് വരുന്നു

പക്ഷേ ഈ മൃഗങ്ങൾക്ക് കിട്ടുന്ന പരിചരണം അവകാശങ്ങൾ അത് ഈ നാട്ടിലെ മനുഷ്യജീവനുകൾക്കും ലഭ്യമാകുന്നുണ്ടോ എന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും. ഈ കൊറോണക്കാലം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് വരെ നമ്മുടെ രാജ്യം പൗരത്വബില്ലിൻമേലുള്ള പ്രതിഷേധത്തിന് മുകളിലായിരുന്നു. താൻ ജനിച്ച നാട്ടിൽ ജീവിക്കാൻ വേണ്ടി പോരാടുകയായിരുന്നു ഇവിടുത്തെ വിദ്യാർഥികളുൾപ്പെടെ ഒരു വലിയ ജനവിഭാഗം തങ്ങളുടെഅവകാശങ്ങൾക്ക് വേണ്ടി പോരാടിയ അവരെ ഒരു ദയയുമില്ലാതെ ഈ പറയപ്പെടുന്ന അവകാശങ്ങളെയെല്ലാം കാറ്റിൽ പറത്തിയാണ് തെരുവിൽ നേരിട്ടത് എത്രയോ ആളുകളാണ് അവിടെ കൊല്ലപ്പെട്ടത്, അന്നിവരൊക്കെ എവിടെയായിരുന്നു, മനുഷ്യൻ്റെ അവകാശങ്ങൾ മൃഗങ്ങളുടെ അവകാശങ്ങൾക്കും താഴെയാണോ.. ആയിരിക്കാം പശുവിനെ ദൈവമായി കാണുന്നവർ ഭരിക്കുന്ന നാട്ടിൽ മൃഗത്തിനും താഴെയാണല്ലോ മനുഷ്യൻ, പക്ഷേ അത് ഒരു വിഭാഗം മനുഷ്യർ മാത്രമാകുന്നതാണ് പ്രശ്നം.

ഇനി ഉദരത്തിൽ കുഞ്ഞുണ്ടെന്നുള്ളതാണ് ഈ വാർത്തയ്ക്ക് ഇത്രയേറെ പ്രശസ്തി നേടിക്കൊടുത്തത് അല്ലെങ്കിൽ അതിനു വേണ്ടി സംസാരിക്കാൻ നിങ്ങൾ തയ്യാറായാതെങ്കിൽ തഴെ കാണിച്ച ചിത്രത്തിലുള്ളതും ഒരമ്മയാണ് തൻ്റെ അവകാശങ്ങൾക്കു വേണ്ടി ന്യായമായി പോരാടിയ ഒരമ്മ എന്തേ അവരെക്കുറിച്ച് നിങ്ങൾക്കൊന്നും പറയാനില്ലേ, ഇല്ല ഉണ്ടാവില്ല കാരണം അവർക്കൊരു മതമുണ്ട്, ഇവിടുത്തെ ഭരണകർത്താക്കൻമാരുടെ മതത്തെയല്ല അവൾ പ്രതിനിധാനം ചെയ്യുന്നത്, ഇവിടുത്തെ പേരുകേട്ട മാധ്യമങ്ങൾക്ക് അവളെ അറിയത്തില്ല, ഇവിടുത്തെ സാംസ്ക്കാരിക നായകൾക്ക് അവളെക്കുറിച്ച് സംസാരിക്കാൻ നേരമില്ല, അതേ അവൾ മുസ്ലിമാണ് അവൾ ചോദ്യം ചെയ്തത് ഇവിടുത്തെ മൃഗങ്ങളായ ഭരണ കർത്താക്കളെയാണ്.