ചിലരെയൊക്കെ നാം അതിവേഗം മറന്നു പോകും

986

ചിലരെയൊക്കെ നാം അതിവേഗം മറന്നു പോകും. നമ്മുടെ കലാ സാംസ്ക്കാരിക ജീവിതത്തേ വലുതായൊന്നും സ്വാധീനിച്ച വ്യക്തിയല്ല ഗാവിൻ പക്കാർഡ്. രൂപം കണ്ടാൽ തിരിച്ചറിഞ്ഞേക്കാം.. അത്ര തന്നെ.
എങ്കിലും സിനിമാലോകം തങ്ങൾ ഉപയോഗിച്ച പിൽക്കാലത്ത് പ്രയോജനപ്പെടുത്താനാവാത്ത ഒരാളിനോട് എത്ര അവഗണനയോടാണ് പെരുമാറുന്നത് എന്നതിന് ഉദാഹരണമായി ഈ കുറിപ്പിടുന്നു. ഇന്ന് ഗാവിൻ പക്കാർഡിന്റെ ചരമദിനവുമാണ്. മെയ് 18.
🌍
ഗാവിന് പക്കാര്ഡിനെ ഓര്ക്കുന്നില്ലേ? ആല്ബര്ട്ടോ ഫെല്ലിനി എന്ന പേരിലും ബെഞ്ചമിന്ബ്രുണോ എന്ന പേരിലും ഒരു കാലത്ത് മലയാളികളെ ഹരം കൊള്ളിച്ച വില്ലനെ, അല്ലെങ്കില് മലയാള സിനിമയിലെ പകരം വെക്കാനാവാത്ത ആ ഡ്രഗ് ഡീലറെ? അതെ ഒരു കാലത്ത് ഇന്ത്യന് സിനിമയിലെ ആണത്തത്തിന്റെ പ്രതീകമായിരുന്ന ആ ബ്രിട്ടീഷ് നടന്കഴിഞ്ഞ മെയ് 18 ന് ഓര്മ്മയായത് പലരും അറിഞ്ഞില്ല എന്നതാണ് സത്യം. ശ്വാസകോശസംബന്ധമായ അസുഖത്തെ തുടര്ന്ന് വസായിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഗാവിന് പക്കാര്ഡിന്റെ(50) അന്ത്യം. സിനിമാലോകത്തില്നിന്ന് ആരും അദ്ദേഹത്തിന്റെ സംസ്‌കാരച്ചടങ്ങില് പങ്കെടുത്തില്ല എന്നത് തികച്ചു ദുഖകരമായി തോന്നുന്നു.

ബ്രിട്ടനില് ജനിച്ച ഗാവിന് സീസണ്, ആനവാല്മോതിരം, ആര്യന്, ആയുഷ്‌ക്കാലം, ജാക്ക്‌പോട്ട്, ബോക്‌സര് എന്നീ ജനപ്രിയസിനിമകളിലെ വില്ലന് വേഷങ്ങളിലൂടെയാണ് മലയാളികള്ക്ക് പരിചിതനായത്. 89ല് ലാക എന്ന സിനിമയിലൂടെ ബോളിവുഡില്അരങ്ങേറ്റം കുറിച്ച ഗാവിന് വില്ലന് വേഷങ്ങളിലൂടെയാണ് ശ്രദ്ധേയനായത്. മൊഹ്‌റ, താടിപാര്, സഡക്, ജല്വ, ചമത്കാര്, ബടേമിയാന് ചോട്ടേമിയാന്, ഗദ്ദാര്, കരണ്അര്ജുന്, ഭീഷ്മ എന്നീ ബോളിവുഡ് സിനിമകളിലും അഭിനയിച്ചു. ചുരുക്കം വിദേശനടന്മാര്മാത്രമുള്ള ഇന്ത്യന് ചലച്ചിത്രലോകത്ത് ഗാവിന്റെ സാന്നിധ്യം ഏറെ ശ്രദ്ധ നേടിയിരുന്നു.

പത്മരാജന്റെ ‘സീസണിലെ’ ഫാബിയന് എന്ന വില്ലന്കഥാപാത്രത്തിലൂടെയാണ് അദ്ദേഹം മലയാളത്തില് ശ്രദ്ധേയനാകുന്നത്. സീസണിലെ അവസാന സംഘട്ടനരംഗങ്ങളില്മോഹന്ലാലിനോടൊപ്പം മികച്ച പ്രകടനമാണ് അദ്ദേഹം പുറത്തെടുത്തത്. ‘ആനവാല്മോതിരത്തി’ലെ ബെഞ്ചമിന് ബ്രൂണോ എന്ന കള്ളക്കടത്തുകാരനും ‘ആര്യനി’ലെ ദാദയും ‘ബോക്‌സറി’ലെ ബോക്‌സിങ് താരവും മലയാളികളുടെ ഓര്മയില് നില്ക്കുന്ന കഥാപാത്രങ്ങളാണ്. സഞ്ജയ്ദത്ത്, സുനില്ഷെട്ടി, എന്നീ ബോളിവുഡ് സൂപ്പര്താരങ്ങളുടെ ആദ്യകാല ഫിറ്റ്‌നസ് ട്രെയിനറായിരുന്നു. മികച്ച ബോഡിബില്ഡര്ക്കുള്ള ദേശീയ അവാര്ഡ് നേടിയിട്ടുണ്ട്. 2001ല് പുറത്തിറങ്ങിയ ‘യെ ഹെ’ ആണ് അവസാനചിത്രം.

2010 ല് ആക്സിഡന്റ് പറ്റി കാലൊടിഞ്ഞ നിലയില് 2 മണിക്കൂറോളം റോഡില് കിടന്ന ഇദ്ദേഹത്തെ നാട്ടുകാര് ആയിരുന്നു ഹോസ്പിറ്റലില് ആക്കിയത്. അന്ന് വിവരമറിയിച്ചിട്ടും ഇദ്ദേഹത്തിന്റെ ഇന്ത്യയില് തന്നെ ഉള്ള രണ്ടു സഹോദരങ്ങള് തിരിഞ്ഞു നോക്കിയില്ലെന്നത് ദേശീയ മാധ്യമങ്ങള് പ്രാധാന്യത്തോടെ റിപ്പോര്ട്ട്‌ ചെയ്തിരുന്നു.
ഏതായാലും സ്വന്തം കുടുംബം മറന്ന, മലയാള – ബോളിവുഡ് സിനിമ ലോകം മറന്ന ഗാവിന് പക്കാര്ഡിനെ നമുക്കൊരു നിമിഷം സ്മരിക്കാം

(Courtesy:Joy Abraham)